Ecclesiasticus, Chapter 48 | പ്രഭാഷകൻ, അദ്ധ്യായം 48 | Malayalam Bible | POC Translation

ഏലിയാ

1 അനന്തരം, പ്രവാചകനായ ഏലിയ അഗ്‌നിപോലെ പ്രത്യക്ഷപ്പെട്ടു; അവന്റെ വാക്കുകള്‍ പന്തംപോലെ ജ്വലിച്ചു.2 അവന്‍ അവരുടെമേല്‍ ക്ഷാമം വരുത്തി; അവന്റെ തീക്ഷണതയില്‍അവരുടെ എണ്ണം ചുരുങ്ങി.3 കര്‍ത്താവിന്റെ വാക്കുകൊണ്ട് അവന്‍ ആകാശവാതിലുകള്‍ അടച്ചു. മൂന്നു പ്രാവശ്യം അഗ്‌നിയിറക്കി.4 ഏലിയാ, അദ്ഭുതപ്രവൃത്തികളില്‍നീ എത്ര മഹത്വമുള്ളവന്‍! അത്തരം പ്രവൃത്തികളുടെ പേരില്‍അഭിമാനിക്കാന്‍ കഴിയുന്നവര്‍ മറ്റാരുണ്ട്?5 അത്യുന്നതന്റെ വാക്കുകൊണ്ട് നീ മരിച്ചവരുടെ ഇടയില്‍നിന്ന്,പാതാളത്തില്‍നിന്ന്ഒരു ജഡത്തെ ഉയിര്‍പ്പിച്ചു.6 നീ രാജാക്കന്‍മാരെ നാശത്തിലേക്കുനയിക്കുകയും പ്രസിദ്ധന്‍മാരെകിടക്കയില്‍നിന്നുതാഴെയിറക്കുകയും ചെയ്തു.7 നീ സീനായില്‍വച്ചു ഭീഷണികളുംഹോറെബില്‍വച്ചു പ്രതികാരത്തിന്റെ വിധികളും ശ്രവിച്ചു.8 ശിക്ഷ നടത്താന്‍ രാജാക്കന്‍മാരെയും നിന്നെ പിന്തുടരാന്‍ പ്രവാചകന്‍മാരെയും നീ അഭിഷേകം ചെയ്തു.9 ആഗ്‌നേയാശ്വങ്ങളെ ബന്ധിച്ചരഥത്തില്‍ അഗ്‌നിയുടെ ചുഴലിക്കാറ്റിലാണല്ലോ നീ സംവഹിക്കപ്പെട്ടത്.10 ദൈവത്തിന്റെ കോപം ആളിക്കത്തുന്നതിനു മുമ്പ് അതിനെ തണുപ്പിക്കുന്നതിനും പിതാവിന്റെ ഹൃദയത്തെ പുത്രനിലേക്കു തിരിക്കുന്നതിനുംഅങ്ങനെ യാക്കോബിന്റെ ഗോത്രങ്ങളെ പുനഃസ്ഥാപിക്കുന്നതിനും വേണ്ടി നിശ്ചിതസമയത്തു നീ തിരിച്ചുവരുമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ.11 നിന്നെ കണ്ടവരും നിന്റെ സ്‌നേഹത്തിനു പാത്രമായവരുംഅനുഗൃഹീതര്‍; അവര്‍ ജീവിക്കും.

എലീഷാ

12 ചുഴലിക്കാറ്റ് ഏലിയായെ വലയംചെയ്തു; എലീഷായില്‍ അവന്റെ ചൈതന്യം നിറഞ്ഞു; ജീവിതകാലത്ത് അവന്‍ അധികാരികളുടെ മുമ്പില്‍ ഭയന്നുവിറച്ചില്ല; ആരും അവനെ കീഴടക്കിയില്ല.13 ഒന്നും അവന് ദുസ്‌സാധ്യമായിരുന്നില്ല; മരിച്ചിട്ടും അവന്‍ പ്രവചിച്ചു.14 ജീവിച്ചിരുന്നപ്പോഴെന്നപോലെമരണശേഷവും അവന്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു.15 ഇതെല്ലാം കണ്ടിട്ടും ജനം അനുതപിച്ചില്ല; പാപത്തില്‍നിന്നു പിന്‍മാറിയുമില്ല;സ്വദേശത്തുനിന്ന് അവരെഅടിമകളായി പിടിച്ചുകൊണ്ടുപോയി; അവര്‍ ഭൂമിയിലെങ്ങും ചിതറി; ജനത്തില്‍ ഒരു ചെറിയ ഗണംമാത്രംദാവീദിന്റെ ഭവനത്തില്‍നിന്നുള്ളഅധികാരികളോടുകൂടെ അവശേഷിച്ചു.16 ചിലര്‍ ദൈവത്തിനു പ്രീതികരമായി ജീവിച്ചു; മറ്റുള്ളവര്‍ പാപത്തില്‍ മുഴുകി.

ഹെസക്കിയാ – ഏശയ്യാ

17 ഹെസക്കിയാ തന്റെ നഗരം മതിലുകെട്ടി ഉറപ്പിക്കുകയും നഗരത്തില്‍ ജലം കൊണ്ടുവരുകയും ചെയ്തു. അവന്‍ ഇരുമ്പുകൊണ്ടു പാറ തുരന്നു; കുളങ്ങള്‍ കുഴിച്ചു.18 അവന്റെ നാളുകളില്‍ സെന്നാക്കെരിബ്‌രാജ്യം ആക്രമിക്കുകയും റബ്ഷക്കയെ അയയ്ക്കുകയും ചെയ്തു. അവന്‍ സീയോനെതിരേ കരം ഉയര്‍ത്തി;അഹങ്കാരജല്‍പനം മുഴക്കി.19 അപ്പോള്‍ ജനത്തിന്റെ ഹൃദയംകുലുങ്ങി; കരങ്ങള്‍ വിറച്ചു. ഈറ്റുനോവെടുത്ത സ്ത്രീയെപ്പോലെഅവര്‍ കഠിനവ്യഥയനുഭവിച്ചു.20 അവര്‍ കൈകള്‍ ഉയര്‍ത്തി കാരുണ്യവാനായ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു; പരിശുദ്ധനായവന്‍ സ്വര്‍ഗത്തില്‍നിന്ന് അവരുടെ നിലവിളി തത്ക്ഷണം ശ്രവിക്കുകയും ഏശയ്യാവഴി അവരെ രക്ഷിക്കുകയും ചെയ്തു.21 കര്‍ത്താവ് അസ്‌സീറിയാക്കാരുടെപാളയം തകര്‍ത്തു; അവിടുത്തെ ദൂതന്‍ അവരെ മായിച്ചുകളഞ്ഞു.22 എന്തെന്നാല്‍, ഹെസക്കിയാ ദൈവത്തിനു പ്രീതികരമായവ പ്രവര്‍ത്തിച്ചു; ഉന്നതനും വിശ്വാസ്യമായ ദര്‍ശനത്തോടുകൂടിയവനും ആയ ഏശയ്യാപ്രവാചകന്റെ പ്രബോധനമനുസരിച്ച് അവന്‍ തന്റെ പിതാവായ ദാവീദിന്റെ മാര്‍ഗത്തില്‍ ഉറച്ചുനിന്നു.23 അവന്റെ കാലത്തു സൂര്യന്‍പുറകോട്ടു ചരിച്ചു; അവന്‍ വഴി രാജാവിന്റെ ആയുസ്‌സ് ദീര്‍ഘിച്ചു.24 ആത്മാവിന്റെ ശക്തിയാല്‍ അവന്‍ അവസാനനാളുകള്‍ ദര്‍ശിക്കുകയും സീയോനില്‍ വിലപിച്ചുകൊണ്ടിരുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്തു.25 കാലത്തിന്റെ സമാപ്തിയില്‍സംഭവിക്കാനിരുന്ന നിഗൂഢകാര്യങ്ങള്‍ സംഭവിക്കുന്നതിനു മുമ്പ്അവന്‍ വെളിപ്പെടുത്തി.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment