ഇസ്രായേലിലെ മറ്റു മഹാന്മാര്
1 വിദഗ്ധമായി ചേര്‍ത്തൊരുക്കിയ സുഗന്ധക്കൂട്ടുപോലെ പരിമളപൂരിതമാണ് ജോസിയായുടെ സ്മരണ; നാവിന് തേന്‍പോലെയുംവീഞ്ഞുസത്കാരത്തില്‍സംഗീതംപോലെയും ആണ് അത്.2 ഉത്തമമാര്ഗത്തില് അവന് ചരിച്ചു; ജനത്തെ മാനസാന്തരപ്പെടുത്തി; പാപത്തിന്റെ മ്ളേച്ഛത നീക്കിക്കളഞ്ഞു.3 അവന് ഹൃദയം കര്‍ത്താവില്‍ ഉറപ്പിച്ചു; ദുഷ്ടരുടെ നാളുകളില്‍ അവന് ദൈവഭക്തി ബലപ്പെടുത്തി.4 ദാവീദ്, ഹെസക്കിയാ, ജോസിയാഎന്നിവരൊഴികെ എല്ലാവരുംപാപത്തില്‍ മുഴുകി; അത്യുന്നതന്റെ നിയമം അവര്‍ നിരസിച്ചു; അങ്ങനെ യൂദാരാജവംശം അസ്തമിച്ചു.5 അവര്‍ അധികാരം മറ്റുള്ളവര്‍ക്ക് അടിയറവച്ചു; തങ്ങളുടെ മഹത്വം അന്യജനതയ്ക്കും.6 ജറെമിയാ പ്രവചിച്ചതുപോലെ ആ ജനത വിശുദ്ധമന്ദിരം സ്ഥിതിചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ടനഗരത്തിനു തീവച്ചു; അതിന്റെ തെരുവുകള്‍ ശൂന്യമാക്കി.7 പിഴുതെടുക്കാനും പീഡിപ്പിക്കാനുംനശിപ്പിക്കാനും പണിതുയര്‍ത്താനും നട്ടുവളര്‍ത്താനും വേണ്ടി അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ തിരഞ്ഞെടുക്കപ്പെട്ട പ്രവാചകനാണു ജറെമിയാ. അവനെ അവര്‍ പീഡിപ്പിച്ചു.8 കെരൂബുകളുടെ രഥത്തിനു മുകളില്‍ദൈവം വെളിപ്പെടുത്തിയ മഹത്വംഎസെക്കിയേല്‍ ദര്‍ശിച്ചു.9 ദൈവം ശത്രുക്കളുടെമേല്‍കൊടുങ്കാറ്റ് അയച്ചു; നീതിയുടെ മാര്‍ഗത്തില്‍ചരിച്ചവര്‍ക്കു നന്മചെയ്തു.10 പന്ത്രണ്ടു പ്രവാചകന്മാരുടെ അസ്ഥികള്‍ കുടീരങ്ങളില്‍നിന്നുപുനര്‍ജീവിക്കട്ടെ! അവര്‍ യാക്കോബിന്റെ ജനത്തെആശ്വസിപ്പിക്കുകയും ഉറച്ച പ്രത്യാശനല്കി രക്ഷിക്കുകയും ചെയ്തു.11 സെറുബാബേലിന്റെ മഹത്വംഎങ്ങനെ വര്‍ണിക്കും? വലത്തുകൈയിലെ മുദ്രമോതിരംപോലെയായിരുന്നു അവന് ;12 യഹോസദാക്കിന്റെ പുത്രനായയഷുവയും അങ്ങനെതന്നെ. അവര്‍ തങ്ങളുടെ നാളുകളില്‍ ആലയം പണിതു; കര്‍ത്താവിന്റെ നിത്യമഹത്വത്തിനുവേണ്ടി വിശുദ്ധമന്ദിരം പണിതുയര്‍ത്തി.13 നെഹെമിയായുടെ സ്മരണയും ശാശ്വതമാണ്; അവന് നമുക്കുവേണ്ടി വീണുപോയ കോട്ടകള്‍ പടുത്തുയര്‍ത്തി; വാതിലുകളും ഓടാമ്പലുകളും നിര്‍മിക്കുകയും വീണുപോയ വീടുകള്‍പുനരുദ്ധരിക്കുകയും ചെയ്തു.14 ഹെനോക്കിനു തുല്യനായി ആരുംഭൂമുഖത്തുണ്ടായിട്ടില്ല; അവന് ഭൂമിയില്‍നിന്നു സംവഹിക്കപ്പെട്ടു.15 ജോസഫിനെപ്പോലെ ആരും ജനിച്ചിട്ടില്ല; അവന്റെ അസ്ഥികള്‍ സൂക്ഷിക്കപ്പെടുന്നു.16 ഷേമും സേത്തും ബഹുമാനിതരാണ്. സൃഷ്ടികള്‍ക്കെല്ലാമുപരിയായി ആദവും.


Leave a comment