ഊറാറ (Stole) സൂനാറയുടെ പുറത്തിടുന്നത് ശരിയോ തെറ്റോ?

ഊറാറ പുറത്തിടുന്നതാണ് ശരി….

👉👉👉 കാരണങ്ങൾ 🔴🔴🔴

  1. 👉👉👉 ചെറു പട്ടങ്ങൾ (minor orders) മെത്രാൻ നൽകുമ്പോൾ ഏത് ക്രമത്തിൽ ആണോ തിരുവസ്ത്രങ്ങൾ നൽകുന്നത് ആ ക്രമത്തിലാണ് അവ അണിയേണ്ടത്. കൊത്തീന, സൂനാറ, ഊറാറ, എന്നീ ക്രമത്തിലാണ് ചെറു പട്ടങ്ങളുടെ സമയത്തു കാർത്തിക്ക് ലഭിക്കുന്നത്. പൗരോഹിത്യ പട്ട സമയത്താണ് സന്ദേയും കാപ്പയും ലഭിക്കുന്നത്.
    🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
  2. 👉👉👉 പൗരോഹിത്യത്തിന്റെ സ്വാതന്ത്ര്യത്തെയും പുറമേ കിടക്കുന്ന ഊറാറ സൂചിപ്പിക്കുന്നു. ചെറുപട്ടങ്ങളുടെ സമയത്ത് അവരുടെ പൗരോഹിത്യ ദൗത്യങ്ങൾ ബന്ധിതമാണ് (restricted ) ആണ്. അതുകൊണ്ടാണ് ഹെവ്പാധിയാക്നാ പട്ടത്തിൽ ഊറാറ കഴുത്തിൽ ചുറ്റി ഇടുന്നതും, മ്ശംശാന പട്ടത്തിൽ ഊറാറ ഒരു വശ്യതയും ഇടുന്നത്. എന്നാൽ പൗരോഹിത്യം സ്വീകരിക്കുന്നതോടെ പൗരോഹിത്യ കടമകൾ ചെയ്യുവാനുള്ള സ്വാതന്ത്ര്യം ലഭിച്ചു എന്നത് ഇരുവശങ്ങളിലും സ്വതന്ത്രമായി കിടക്കുന്ന ഊറാറ സൂചിപ്പിക്കുന്നു.
    🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
  3. 👉👉👉 വിശുദ്ധ ഗ്രന്ഥത്തിൽ ക്രോവേമാരുടെ ചിറകുകൾ എന്ന് പറയുന്നത് ദൈവസ്തുതികളുടെ അടയാളമാണ്. പുറമേ കിടക്കുന്ന ഊറാറ ദൈവസ്തുതികൾ ആലപിക്കുന്ന ക്രോവേമാരുടെ ചിറകുകളെയും സൂചിപ്പിക്കുന്നു. പുരോഹിതന്റെ ആരാധന ദൗത്യത്തെ ഇത് സൂചിപ്പിക്കുന്നു.
    🌟🌟🌟🌟🌟🌟🌟🌟🌟⭕⭕⭕

✍ തോമസ് മണ്ണൂരാംപറമ്പിൽ, സീറോ മലബാർ സഭയുടെ കുർബാന: ഒരു പഠനം, vol. 1, p. 39


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment