Ezekiel, Chapter 15 | എസെക്കിയേൽ, അദ്ധ്യായം 15 | Malayalam Bible | POC Translation

കരിഞ്ഞമുന്തിരിത്തണ്ട്

1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, മുന്തിരിത്തണ്ടിന് മറ്റു വൃക്ഷങ്ങളെക്കാള്‍ എന്തു മേന്‍മ? അതിന്റെ ശാഖകള്‍ക്ക് വനത്തിലെ വൃക്ഷങ്ങളുടെ ശാഖകളെക്കാള്‍ എന്തു ശ്രേഷ്ഠത?3 എന്തെങ്കിലും നിര്‍മിക്കാന്‍ അതിന്റെ തടി ഉപയോഗിക്കാറുണ്ടോ? പാത്രം തൂക്കിയിടാനുള്ള കൊളുത്ത് അതില്‍ നിന്നെടുക്കാറുണ്ടോ?4 വിറ കായി തീയിലിടുമ്പോള്‍ അതിന്റെ രണ്ടറ്റവും കത്തി മധ്യഭാഗം കരിഞ്ഞാല്‍ അത് എന്തിനെങ്കിലും പ്രയോജനപ്പെടുമോ?5 മുഴുവനോടിരുന്നപ്പോള്‍ അത് ഒന്നിനും ഉപകരിച്ചില്ല. അത് കത്തിക്കരിഞ്ഞശേഷം വല്ലതിനും ഉപകരിക്കുമോ?6 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: വനവൃക്ഷങ്ങള്‍ക്കിടയില്‍ വളരുന്ന മുന്തിരിയുടെ തണ്ടിനെ തീയിലിടുന്നതുപോലെ ജറുസലെംനിവാസികളെ ഞാന്‍ കൈവെടിയും.7 ഞാന്‍ അവര്‍ക്കെതിരേ മുഖം തിരിക്കും. അവര്‍ തീയില്‍നിന്ന് ഓടിയകന്നാലും തീ അവരെ ദഹിപ്പിക്കും. ഞാന്‍ അവര്‍ക്കെതിരേ മുഖം തിരിക്കുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് നിങ്ങള്‍ അറിയും.8 അവര്‍ അവിശ്വസ്തരായി പെരുമാറിയതുകൊണ്ട് ഞാന്‍ ആ ദേശത്തെ വിജനമാക്കും – ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment