വരാനിരിക്കുന്ന രാജാവ്
1 : നിന്നെ ഇതാ, കോട്ടകെട്ടി അടച്ചിരിക്കുന്നു. നമുക്കെതിരേ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നു. അവര്‍ വടികൊണ്ട് ഇസ്രായേല്‍ ഭരണാധിപന്റെ ചെകിട്ടത്തടിക്കുന്നു.
2 : ബേത്‌ലെഹെം- എഫ്രാത്താ,യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന്‍ പണ്ടേ,യുഗങ്ങള്‍ക്കുമുന്‍പേ, ഉള്ളവനാണ്.
3 : അതിനാല്‍, ഈ റ്റുനോവെടുത്തവള്‍ പ്രസവിക്കുന്നതുവരെ അവന്‍ അവരെ പരിത്യജിക്കും. പിന്നീട്, അവന്റെ സഹോദരരില്‍ അവശേഷിക്കുന്നവര്‍ ഇസ്രായേല്‍ ജനത്തിലേക്കു മടങ്ങിവരും.
4 : കര്‍ത്താവിന്റെ ശക്തിയോടെ തന്റെ ദൈവമായ കര്‍ത്താവിന്റെ മഹത്വത്തോടെ, അവന്‍ വന്ന് തന്റെ ആടുകളെ മേയ്ക്കും. ഭൂമിയുടെ അതിര്‍ത്തിയോളം അവന്‍ പ്രതാപവാനാകയാല്‍ അവര്‍ സുരക്ഷിതരായി വസിക്കും.
5 : അവന്‍ നമ്മുടെ സമാധാനമായിരിക്കും. അസ്‌സീറിയാ നമ്മുടെ നാട് ആക്രമിക്കുകയും നമ്മുടെ മണ്ണില്‍ കാല്‍കുത്തുകയും ചെയ്യുമ്പോള്‍ നാം അവനെതിരേ ഏഴ്ഇടയന്‍മാരെയും എട്ടു പ്രഭുക്കന്‍മാരെയും അണിനിരത്തും.
6 : അസ്‌സീറിയായെ വാള്‍കൊണ്ടും നിമ്രോദ്‌ദേശത്തെ ഊരിയ ഖഡ്ഗം കൊണ്ടും അവര്‍ ഭരിക്കും. അസ്‌സീറിയാ നമ്മുടെ നാട് ആക്രമിക്കുകയും നമ്മുടെ അതിര്‍ത്തിയില്‍ പ്രവേശിക്കുകയും ചെയ്യുമ്പോള്‍ അവന്‍ നമ്മെ രക്ഷിക്കും.
7 : അന്നു യാക്കോബിന്റെ ഭവനത്തില്‍ അവശേഷിക്കുന്നവര്‍ അനേകം ജനതകളുടെ ഇടയില്‍ കര്‍ത്താവ് വര്‍ഷിക്കുന്നതുഷാരംപോലെയും പുല്‍ത്തലപ്പുകളിലെ മഴത്തുള്ളിപോലെയും ആയിരിക്കും. അതു മനുഷ്യര്‍ക്കുവേണ്ടി തങ്ങിനില്‍ക്കുയോ മനുഷ്യ മക്കള്‍ക്കുവേണ്ടി കാത്തുനില്‍ക്കുകയോ ചെയ്യുന്നില്ല.
8 : യാക്കോബിന്റെ ഭവനത്തില്‍ അവശേഷിക്കുന്നവര്‍ ജനതകള്‍ക്കിടയില്‍, അനേകം ജനതകള്‍ക്കിടയില്‍, വന്യമൃഗങ്ങള്‍ക്കിടയില്‍, സിംഹത്തെപ്പോലെയും ആ ട്ടിന്‍പറ്റത്തില്‍യുവസിംഹത്തെപ്പോലെയും ആയിരിക്കും. അത് ചവിട്ടിമെതിച്ചും ചീന്തിക്കീറിയും നടക്കും. രക്ഷിക്കാനാരും ഉണ്ടാവുകയില്ല.
9 : പ്രതിയോഗികളുടെ മീതേ നിന്റെ കരം ഉയര്‍ന്നുനില്‍ക്കും. നിന്റെ സര്‍വ ശത്രുക്കളും വിച്‌ഛേദിക്കപ്പെടും.
10 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്നു നിന്റെ കുതിരകളെ ഞാന്‍ സംഹരിക്കും; നിന്റെ രഥങ്ങള്‍ നശിപ്പിക്കും.
11 : നിന്റെ ദേശത്തെനഗരങ്ങള്‍ ഞാന്‍ നശിപ്പിക്കും; നിന്റെ ശക്തിദുര്‍ഗങ്ങള്‍ ഞാന്‍ തകര്‍ക്കും.
12 : ആഭിചാരവൃത്തികളെല്ലാം നിന്നില്‍നിന്നു ഞാന്‍ നീക്കംചെയ്യും. നിനക്ക് ഇനിമേലില്‍ പ്രശ്‌നം വയ്ക്കുന്നവരുണ്ടാവുകയില്ല.
13 : നിന്റെ വിഗ്രഹങ്ങളും സ്തംഭങ്ങളും ഞാന്‍ എടുത്തുകളയും. നിന്റെ തന്നെ കരവേലകള്‍ക്കു മുന്‍പില്‍ ഇനിമേല്‍ നീ പ്രണമിക്കുകയില്ല.
14 : നിന്റെ അഷേരാപ്രതിഷ്ഠകളെ ഞാന്‍ നിര്‍മൂലനം ചെയ്യും. നിന്റെ നഗരങ്ങളെ ഞാന്‍ നശിപ്പിക്കും.
15 : എന്നെ അനുസരിക്കാത്ത ജനതകളോടു ഞാന്‍ ക്രോധത്തോടെ പ്രതികാരം ചെയ്യും.


Leave a comment