Micah, Introduction | മിക്കാ, ആമുഖം | Malayalam Bible | POC Translation

ആമുഖം

ജറുസലെമിനു തെക്കുപടിഞ്ഞാറ് മൊരേഷെത്തില്‍ ജനിച്ച മിക്കാ ഏശയ്യായുടെ സമകാലികനായിരുന്നു. ബി.സി. 750-നും 687-നും ഇടയ്ക്ക് എന്നല്ലാതെ കൃത്യമായ കാലനിര്‍ണയം സാധ്യമല്ല. സമരിയായുടെ പതനത്തെപ്പറ്റി പ്രവചിക്കുന്നതുകൊണ്ട് (721) അതിനു മുന്‍പായിരിക്കണം എന്നു വാദിക്കുന്നവരുണ്ട്. യൂദായുടെ പാപങ്ങളും ജനനേതാക്കന്‍മാരുടെ ഉത്തരവാദിത്വരഹിതമായ പ്രവൃത്തികളും എടുത്തുകാട്ടി അവയ്ക്കുള്ള ശിക്ഷ ആസന്നമെന്നു മിക്കാ മുന്നറിയിപ്പു നല്‍കുന്നു (1, 1-3, 1). യൂദായുടെ ശത്രുക്കള്‍ നശിപ്പിക്കപ്പെടുകയും സീയോന്‍മഹത്ത്വപൂര്‍ണമാവുകയും ചെയ്യും എന്ന വാഗ്ദാനമാണ് തുടര്‍ന്നു കാണുന്നത്. ദാവീദ്‌വംശജനായ ഒരു രാജാവ് ബേത്‌ലെഹെമില്‍ ഉദയംചെയ്യും. അവന്‍ സമസ്ത ഇസ്രായേലിനെയും ഭരിക്കും (4, 1-5,15). യൂദായ്‌ക്കെതിരേയുള്ള ആരോപണങ്ങളും വിധിപ്രസ്താവനയുമാണ് അവസാനഭാഗത്തുള്ളത് (6, 1-7, 20). പാവങ്ങളെ ചൂഷണംചെയ്യുന്ന ധനികരും കൊള്ളലാഭമെടുക്കുന്ന കച്ചവടക്കാരും, അനീതിക്കു കൂട്ടുനില്‍ക്കുന്നന്യായാധിപന്‍മാരും പങ്കിലരായ പുരോഹിതന്‍മാരും പ്രവാചകന്‍മാരും എല്ലാം മിക്കായുടെ വിമര്‍ശനശരങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. 

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment