Zechariah, Chapter 12 | സഖറിയാ, അദ്ധ്യായം 12 | Malayalam Bible | POC Translation

ജറുസലെമിനു വാഗ്ദാനം

1 : അരുളപ്പാട് – ഇസ്രായേലിനെക്കുറിച്ചുള്ള കര്‍ത്താവിന്റെ അരുളപ്പാട്: ആകാശത്തെ വിരിക്കുകയും ഭൂമിയെ സ്ഥാപിക്കുകയും മനുഷ്യന്റെ പ്രാണനെ അവന്റെ ഉള്ളില്‍ നിവേശിപ്പിക്കുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു,   

2 : ജറുസലെമിനെയും യൂദായെയും ആക്രമിക്കാന്‍ വരുന്ന ചുറ്റുമുള്ള ജനതകള്‍ക്കു ജറുസലെമിനെ ഞാന്‍ ഒരു പാനപാത്രമാക്കാന്‍ പോകുന്നു. അവര്‍ അതില്‍നിന്നു കുടിച്ച് വേച്ചുവീഴും.   

3 : അന്ന് ഞാന്‍ ജറുസലെമിനെ ഭാരമേറിയ കല്ലാക്കും. അതു പൊക്കുന്നവര്‍ക്കു കഠിന മായ മുറിവേല്‍ക്കും. ഭൂമിയിലെ എല്ലാ ജനങ്ങളും അതിനെതിരേ ഒത്തുചേരും.   

4 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്ന് ഞാന്‍ കുതിരകള്‍ക്കു പരിഭ്രാന്തിയും കുതിരപ്പടയാളികള്‍ക്കുഭ്രാന്തും വരുത്തും. ജനതകളുടെ കുതിരകളെ ഞാന്‍ അന്ധമാക്കുന്ന അന്ന്‌യൂദാഭവനത്തെ ഞാന്‍ കടാക്ഷിക്കും.   

5 : യൂദായുടെ കുലങ്ങള്‍ പറയും; ജറുസലെം നിവാസികള്‍ക്കു തങ്ങളുടെ ദൈവമായ, സൈന്യങ്ങളുടെ കര്‍ത്താവില്‍നിന്നു ശക്തി ലഭിക്കുന്നു.   

6 : അന്നു ഞാന്‍ യൂദായുടെ കുലങ്ങളെ വിറകിനു നടുവില്‍ ഇരിക്കുന്ന ജ്വലിക്കുന്ന കനല്‍ നിറച്ച ചട്ടിപോലെയും കറ്റകള്‍ക്കു നടുവില്‍ പന്തമെന്നപോലെയും ആക്കും. അവര്‍ ചുറ്റുമുള്ള ജനതകളെ മുഴുവന്‍ സംഹരിക്കും. ജറുസലെമില്‍ അപ്പോഴും നിവാസികള്‍ ഉണ്ടായിരിക്കും.   

7 : ദാവീദ് ഭവനത്തിന്റെയും ജറുസലെം നിവാസികളുടെയും മഹത്വം യൂദായുടെമേല്‍ ഉയരാതിരിക്കേണ്ടതിന് കര്‍ത്താവ് ആദ്യം യൂദായുടെ നഗരങ്ങള്‍ക്കു വിജയം നല്‍കും.   

8 : അന്ന് ജറുസലെം നിവാസികളെ പരിചകൊണ്ടു മറയ്ക്കും. അവരുടെ ഇടയിലെ ഏറ്റവും ദുര്‍ബലനായ വന്‍ അന്ന് ദാവീദിനെപ്പോലെയാകും. ദാവീദ് ഭവനം ദൈവത്തെപ്പോലെ, കര്‍ത്താവിന്റെ ദൂതനെപ്പോലെ അവരെ നയിക്കും.   

9 : അന്നു ഞാന്‍ ജറുസലെമിനെതിരേ വരുന്ന സകല ശത്രുക്കളെയും നശിപ്പിക്കും.   

10 : ഞാന്‍ ദാവീദ് ഭവനത്തിന്റെയും ജറുസലെം നിവാസികളുടെയുംമേല്‍ കൃപയുടെയും പ്രാര്‍ഥനയുടെയും ചൈതന്യം പകരും. അപ്പോള്‍ തങ്ങള്‍ കുത്തിമുറിവേല്‍പിച്ചവനെ നോക്കി, ഏകജാതനെപ്രതിയെന്നപോലെ അവര്‍ കരയും. ആദ്യജാതനെപ്രതിയെന്നപോലെ ദുഃഖത്തോടെ വിലപിക്കും.   

11 : അന്ന് ഹദ്‌റിമ്മോനെപ്രതി മെഗിദോ സമതലത്തിലുണ്ടായ വിലാപംപോലെ ജറുസലെം വിലപിക്കും.   

12 : ദേശത്തെ ഓരോ ഭവനവും പ്രത്യേകം പ്രത്യേകം വിലപിക്കും. ദാവീദ് ഭവനവും അവരുടെ സ്ത്രീകളും നാഥാന്‍ ഭവനവും അവരുടെ സ്ത്രീകളും   

13 : ലേവി ഭവനവും അവരുടെ സ്ത്രീകളും ഷിമെയിഭവനവും അവരുടെ സ്ത്രീകളും   

14 : മറ്റുഭവനങ്ങളും അവരുടെ സ്ത്രീകളും പ്രത്യേകം പ്രത്യേകം വിലപിക്കും.          

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment