ഏപ്രിൽ 30 വിശുദ്ധ പീയൂസ് അഞ്ചാമൻ മാർപാപ്പയുടെ തിരുനാൾ ദിവസമാണ്. ഫ്രാൻസിസ് മാർപാപ്പയെ വളരെയധികം സ്വാധീനിച്ചിരുന്ന മാർപാപ്പമാരിൽ ഒരാളായിരുന്നു 1566 മുതൽ 1572 വരെ തിരുസഭയെ നയിച്ച അഞ്ചാം പിയൂസ് മാർപാപ്പ.

2013 മാർച്ച് പതിമൂന്നാം തീയതി അർജൻ്റീനാക്കാരനായ കർദ്ദിനാൾ ജോർജ് മരിയ ബെർഗോളി സഭയുടെ 266 മത്തെ മാർപാപ്പയായി.

മാർച്ച് 13നു ഫ്രാൻസീസ് മാർപാപ്പ പത്രോസിൻ്റെ പിൻഗാമിയായി ശുശ്രൂഷ ആരംഭിച്ചു.

തിരഞ്ഞെടുക്കപ്പെട്ടതിൻ്റെ പിറ്റേ ദിവസം, പത്രോസിൻ്റെ പിൻഗാമി എന്ന നിലയിലുള്ള ആദ്യ പ്രവർത്തി റോമിലെ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട സാന്താ മരിയ മജ്ജോറ Santa Maria Maggiore ( The Basilica of St. Mary Major ) ദൈവാലയം സന്ദർശിക്കുകയായിരുന്നു. അവിടെ വിശുദ്ധ പീയൂസ് അഞ്ചാമൻ മാർപാപ്പയുടെ കബറിടത്തിനു മുമ്പിൽ പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പ പ്രത്യേകം താൽപര്യം കാണിച്ചു. ഡോമിനിക്കൻ സഭാംഗമായ പീയൂസ് അഞ്ചാമൻ്റെ കബറിടം ഈശോ സഭാംഗമായ ഫ്രാൻസീസ് സന്ദർശിച്ചതിനു ധാരാളം പ്രതീകാത്മകത ഉണ്ടായിരുന്നു. റോമർ കൂരിയ നവീകരിച്ചതു വഴി സഭാ ചരിത്രത്തിൽ പ്രസിദ്ധനായിരുന്നു പീയൂസ് അഞ്ചാമൻ പാപ്പ. രണ്ടാമതായി റോമിലെ പാവങ്ങളോടു പ്രത്യേക താൽപര്യമുണ്ടായിരുന്ന

പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന മാർപാപ്പാമാർക്കു ലഭിക്കുന്ന ആചാരപരമായ സ്വീകരണം വേണ്ടാ എന്നു വയ്ക്കുകയും ആ പണം പാവപ്പെട്ടവർക്ക് ദാനമായി നൽകുകയും ചെയ്തു. പാവപ്പെട്ടവരുടെ കാലു കഴുകുകയും രോഗികളെ പരിചരിക്കുകയും ചെയ്യുന്നതിൽ പീയൂസ് മാർപാപ്പ സവിശേഷമായ ശ്രദ്ധ കാണിച്ചിരുന്നു. 2013 ലെ ഈസ്റ്റർ ദിനത്തിലെ ഫ്രാൻസീസ് പാപ്പയുടെ ഒരു ചിത്രം ലോക മനസാക്ഷിയുടെ ശ്രദ്ധ പിടിച്ചുപറ്റി വിശുദ്ധ കുർബാനയ്ക്കു ശേഷം വത്തിക്കാൻ ചത്വരത്തിൽ വിശ്വാസികളെ കാണുന്നതിനിടയിൽ സെറിബ്രൽ പാൾസി ബാധിച്ച എട്ടു വയസ്സുള്ള ഡോമിനിക് ഗ്രോണ്ടുവിനെ മാർപാപ്പ ആശ്ലേഷിക്കുന്ന രംഗം.

രോഗികളോടും വികലാംഗരോടുമുള്ള ഫ്രാൻസീസ് പാപ്പയുടെ പ്രത്യേക സ്നേഹം വെളിവാക്കുന്ന സന്ദർഭമായിരുന്നു അത്. ദരിദ്രരോടൊപ്പം ഭക്ഷണം കഴിച്ച് അവരുടെ സുഖദു:ഖങ്ങളിൽ പിതാവു പങ്കു ചേർന്നു 2016ൽ Misericordia et misera (കാരുണ്യവും കഷ്ടതയും) എന്ന അപ്പസ്തോലിക ലേഖനം വഴി കരുണയുടെ വർഷത്തിൽ ദരിദ്രരുടെ ആദ്യ ലോകദിനം (World Day of the Poor) പാപ്പാ സ്ഥാപിച്ചു.

സഭ ദരിദ്രയായിരിക്കണമെന്നു പാവപ്പെട്ടവർ സഭയുടെ സമ്പത്താണന്നു കരുതിയവരായിരുന്നു പീയൂസ് അഞ്ചാമനും ഫ്രാൻസീസ് പാപ്പായും

ഫ്രാൻസീസ് പാപ്പയുടെ ലളിതമായ മൃത സംസ്കാകാര ശുശ്രൂഷാ വീക്ഷിച്ച ഒരാൾ ‘Instagram ൽ ഇങ്ങനെ കുറിച്ചു: “ഞാൻ ഒരു അജ്ഞേയവാദിയാണ്. ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ചോദ്യത്തിന് എനിക്ക് സത്യസന്ധമായ ഉത്തരം “എനിക്കറിയില്ല” എന്നതാണ്.

എന്നിരുന്നാലും, ഫ്രാൻസിസ് മാർപാപ്പ നന്നായി മറുവശത്ത് എത്തുമെന്നും, നന്നായി ജീവിച്ച അദ്ദേഹത്തിനു അർഹമായ പ്രതിഫലം ലഭിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.

രണ്ട് ചിത്രങ്ങൾ അദ്ദേഹത്തെക്കുറിച്ച് വളരെയധികം കാര്യങ്ങൾ പറയുന്നു. ആദ്യം ശവപ്പെട്ടി. ലളിതം. അലങ്കാരമില്ല. രണ്ടാമത്തേത്, അദ്ദേഹത്തിന്റെ ഷൂസ്. തേഞ്ഞുപോയത്. ആഡംബരമില്ലാത്തത്.

ഫ്രാൻസീസ്‌ തന്റെ ദാരിദ്ര്യ പ്രതിജ്ഞ ശവക്കുഴിയിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ വിനയത്തോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു “.

അവസാനം തൻ്റെ നിത്യവിശ്രമത്തിനായി ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുത്തതും പിയൂസ് അഞ്ചാമനെപ്പോലെ സാന്താ മരിയ മജ്ജോറ ബസിലിക്കാ ആയിരുന്നു.

ഫാ. ജയ്സൻ കുന്നേൽ mcbs

Fediverse reactions
April 2026
S M T W T F S
 1234
567891011
12131415161718
19202122232425
2627282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading