മഹാനായ അലക്സാണ്ടർ ചക്രവർത്തി രാജ്യങ്ങൾ കീഴടക്കി വിശ്വജേതാവായി മടങ്ങിവരുന്ന വേളയിൽ രോഗബാധിതനായി മരണക്കിടക്കയിലായി. അലക്സാണ്ടൻ തൻ്റെ ജനറൽമാരെയെല്ലാം വിളിച്ചു അവരോടു പറഞ്ഞു. ” ഞാൻ ഈ ലോകത്തിൽനിന്ന് ഉടൻ വിട പറയും, എനിക്കു മൂന്നു ആഗ്രഹങ്ങളാണ് ഉള്ളത്, അവ തടസ്സംവരാതെ നിങ്ങൾ നടപ്പാക്കണം.”
ആദ്യത്തെ ആഗ്രഹം ഇതായിരുന്നു: മാസിഡോണിയിലെ ചക്രവർത്തിയായ അലക്സാണ്ടർ ആദ്യമായി പറഞ്ഞു:” എൻ്റെ ഡോക്ടർമാർ മാത്രമായിരിക്കണം എൻ്റെ ശവമഞ്ചം വഹിക്കേണ്ടത്.”
രണ്ടാമതായി “എൻ്റെ ശവമഞ്ചം കല്ലറയിലേക്കു വഹിക്കുന്ന വേളയിൽ കല്ലറയിലേക്കുള്ള വഴിയിൽ ഞാൻ സമ്പാദിച്ച സകലസമ്പത്തും വഴിയിൽ നിരത്തണം.”
മൂന്നാമതയായി എൻ്റെ ആഗ്രഹം ശവമഞ്ചത്തിൽ നിന്നു എൻ്റെ രണ്ടുകൈകളും പുറത്തേക്ക് ഇടണം.
ചക്രവർത്തിയുടെ മൂന്നാഗ്രഹങ്ങളും പൂർത്തിയാക്കുമെന്നു വാഗ്ദാനം നൽകിയ ജനറൾമാർ അതിനുള്ള കാരണം അന്വേഷിച്ചു. മറുപടിയായി അലക്സാണ്ടർ പറഞ്ഞു ” ഈ ജീവിതത്തിൽ ഞാൻ പഠിച്ച മൂന്നു പാഠങ്ങൾ എനിക്കു ലോകത്തെ അറിയിക്കണം”
തൻ്റെ ആഗ്രഹങ്ങൾ വാഖ്യാനിച്ചുകൊണ്ടു അലക്സാണ്ടർ പറഞ്ഞു:; “എൻ്റെ ഡോക്ടർമാർതന്നെ എൻ്റെ ശവമഞ്ചം വഹിക്കണം എന്നു പറയാൻ കാരണം ഈ ഭൂമിയിൽ ഒരു ഡോക്ടർക്കും ആത്യന്തികമായ സൗഖ്യം നൽകാൻ കഴിയില്ല. മരണമുഖത്തിൽ അവരെല്ലാം നിസ്സഹായകരാണ് എന്നു ജനങ്ങൾ അറിയണം.”
രണ്ടാമത്തെ ആഗ്രഹം വിവരിച്ചുകൊണ്ടു ചക്രവർത്തിപറഞ്ഞു: “എൻ്റെ ജീവിതകാലം മുഴുവൻ സമ്പാദിച്ചുകൂട്ടാനായി ഞാൻ ചിലവഴിച്ചുപക്ഷേ ഇപ്പോൾ അവയൊന്നും എനിക്കു കൂടെകൊണ്ടുപോകാൻ കഴിയില്ല. ഈ ലോകത്തിലെ സമ്പാദ്യമെല്ലം വെറും പൊടിമാത്രമാണന്നു ജനങ്ങൾ അറിയട്ടെ.”
മൂന്നാമതായി, ഞാൻ ശ്യൂന്യമായ കരങ്ങളുമായി ഈ ലോകത്തിലേക്കുവന്നു ഞാൻ തിരിച്ചുപോകുമ്പോഴും ശ്യൂന്യമായ കരങ്ങളുമായാണന്ന് ജനങ്ങൾ അറിയണം”
ശ്യൂന്യമായ കരങ്ങളുമായി ഈ ലോകത്തിലേക്കുവന്ന വന്നവരാണ് ഓരോ മനുഷ്യരും തിരികെപോകുമ്പോഴും ഒന്നും കൊണ്ടുപോകാൻ സാധിക്കത്തില്ല, അതിനാൽ മറ്റു ജീവിതങ്ങളിൽ ശാന്തിയും സന്തോഷവും സ്നേഹഹവും സമാധാനവും പകർന്നു സ്വർഗ്ഗരാജ്യത്തിനായി സമ്പാദ്യം തേടാം. “സ്നേഹം അയല്‍ക്കാരന് ഒരു ദ്രോഹവും ചെയ്യുന്നില്ല. അതുകൊണ്ടു നിയമത്തിന്‍റെ പൂര്‍ത്തീകരണം സ്നേഹമാണ്.” റോമാ 13 : 10
ഫാ. ജയ്സൺ കുന്നേൽ mcbs


Leave a comment