ഉണ്ണീശോയെ സ്വന്തമാക്കാൻ | December 01

വചനം

അന്‌ധകാരത്തില്‍ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു. (ഏശയ്യാ 9 : 2)

വിചിന്തനം

പ്രകാശം ദൈവസാന്നിധ്യത്തെയാണ് പ്രതിനിധാനം ചെയ്യുക. ക്രിസ്തുവിൻ്റെ ജനനത്തിനു നൂറ്റാണ്ടുകൾക്കു മുമ്പ് ദൈവം ഏശയ്യാ പ്രവാചകനിലൂടെ തൻ്റെ ജനത്തോടു യേശു എല്ലാ ജനതകൾക്കുമുള്ള പ്രകാശമാണന്നു അരുളിച്ചെയ്യുന്നു. കുറച്ചു വ്യക്തികൾക്കു മാത്രമുള്ള പ്രകാശമായിരുന്നില്ല ക്രിസ്തു. അവൻ എല്ലാവരുടെയും പ്രകാശമയിരുന്നു.

പ്രാർത്ഥന

സ്വർഗ്ഗീയ പിതാവേ, നിൻ്റെ പുത്രൻ യേശുവിൻ്റെ മനുഷ്യവതാരത്തിനു നൂറ്റാണ്ടുകൾക്കു മുമ്പേ ഏശയ്യാ പ്രവാചകനിലൂടെ സംസാരിച്ചുവല്ലോ. അതുവഴി നിൻ്റെ സർവ്വവ്യാപിയും അനാദി മുതലുള്ള നിൻ്റെ പദ്ധതിയും ഞങ്ങൾക്കു നീ മനസ്സിലാക്കി തരുന്നുവല്ലോ. നീയാകുന്ന പ്രകാശത്തെയും നിൻ്റെ സാന്നിധ്യത്തെയും മനസ്സിലാക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. പിതാവേ നിൻ്റെ പ്രിയപുത്രനെപ്പോലെ ഞങ്ങൾക്കും പ്രകാശമാകണം. ഞങ്ങളാൽ കഴിയുംവിധം ലോകത്തിൻ്റെ അന്ധകാരം അകറ്റണം. എല്ലാ ദിവസത്തെയും പ്രകാശമാനമാക്കുന്ന ദിവ്യനക്ഷത്രമായ ക്രിസ്തുവിനെ നോക്കി ഞങ്ങളിലെ കൊച്ചു വിളക്കുകളെ ഞങ്ങൾ ജ്വലിപ്പിക്കട്ടെ, അതുവഴി ദൈവരാജ്യ നിർമ്മിതിയിൽ ഞങ്ങളും പങ്കുകാരാകട്ടെ. ആമ്മേൻ.

സുകൃതജപം

നിത്യപ്രകാശമായ യേശുവേ, എൻ്റെ പ്രകാശമാകണമേ

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment