യൂദാസിന്റെ മരണം
1 നിക്കാനോറും സൈന്യവുംയുദ്ധത്തില്‍ പരാജിതരായി എന്ന് അറിഞ്ഞപ്പോള്‍ ദമെത്രിയൂസ് ബക്കിദെസിനെയും അല്‍കിമൂസിനെയും യൂദാദേശത്തേക്കു വീണ്ടും അയച്ചു. തന്റെ ദക്ഷിണപാര്‍ശ്വസേനയെയും അവരോടുകൂടെ വിട്ടു.2 അവര്‍ ഗില്‍ഗാലിലേക്കുള്ള വഴിയിലൂടെ പോയി മെസാലോത്തിനെ തിരേ അര്‍ബേലായില്‍ പാളയമടിച്ചു; അതു കൈവശപ്പെടുത്തി, അനേകംപേരെ വധിച്ചു.3 നൂറ്റിയന്‍പത്തിരണ്ടാമാണ്ട് ഒന്നാംമാസം അവര്‍ ജറുസലെമിനെതിരേ പാളയമടിച്ചു.4 അനന്തരം, അവര്‍ ഇരുപതിനായിരം ഭടന്‍മാരോടും രണ്ടായിരം കുതിരപ്പടയാളികളോടും കൂടെ അവിടെനിന്നു ബെരയായിലേക്കു നീങ്ങി.5 അപ്പോള്‍ യൂദാസ് മൂവായിരം ധീരയോദ്ധാക്കളുമായി എലാസായില്‍ പാളയ മടിച്ചിരിക്കുകയായിരുന്നു.6 ശത്രുസൈന്യത്തിന്റെ സംഖ്യാബലം കണ്ട് അവര്‍ അത്യധികം ഭയപ്പെട്ടു. വളരെപ്പേര്‍ പാളയംവിട്ട് ഓടിപ്പോയി. എണ്ണൂറുപേര്‍ മാത്രം അവശേഷിച്ചു.7 തന്റെ സൈന്യം ചിതറിപ്പോയെന്നുംയുദ്ധം ആസന്നമായിരിക്കുന്നെന്നും കണ്ടപ്പോള്‍ യൂദാസിന്റെ മനസ്‌സിടിഞ്ഞു. കാരണം, അവരെ പുനഃസംഘടിപ്പിക്കാന്‍ സമയമുണ്ടായിരുന്നില്ല.8 അവന്‍ വിവശനായി. എങ്കിലും ശേഷിച്ചവരോട് അവന്‍ പറഞ്ഞു: നമുക്കു ശത്രുവിനെ നേരിടാം. അവരെ ചെ റുക്കാന്‍ പറ്റുമോ എന്നു നോക്കാം.9 പക്‌ഷേ, അവര്‍ അവനെ നിരുത്‌സാഹപ്പെടുത്തിക്കൊണ്ടു പറഞ്ഞു: നമുക്കതിനു കഴിവില്ല. ജീവന്‍ രക്ഷിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. നമ്മുടെ സഹോദരരുമായിവന്ന് അവരോടു പിന്നീട്‌യുദ്ധം ചെയ്യാം. ഇപ്പോള്‍ നമ്മള്‍ വളരെക്കുറച്ചുപേരെയുള്ളു.10 എന്നാല്‍, യൂദാസ് പറഞ്ഞു: ശത്രുവിനെ ഭയന്ന് നാം പലായനം ചെയ്തുകൂടാ. സമയമായെങ്കില്‍ സഹോദരന്‍മാര്‍ക്കു വേണ്ടി ധീരതയോടെ നമുക്കു മരിക്കാം. നമുക്കു മാനക്കേടുണ്ടാവാന്‍ ഇടയാകരുത്.11 ബക്കിദെസിന്റെ സൈന്യം പാളയം വിട്ടിറങ്ങി ആക്രമണത്തിനു നിലയുറപ്പിച്ചു; കുതിരപ്പടയെരണ്ടു ഗണമായി വിഭജിച്ചു; കവിണക്കാരും വില്ലാളികളും പ്രധാനപടയാളികളോടുകൂടി മുന്‍നിരയില്‍ നീങ്ങി.12 ബക്കിദെസ് ദക്ഷിണപാര്‍ശ്വസേനയിലായിരുന്നു. ഇരുവശങ്ങളിലുമുള്ള സൈന്യവിഭാഗങ്ങളുടെ മധ്യത്തിലൂടെ കാഹളധ്വനിക്കൊത്ത് കാലാള്‍പ്പട മുന്നോട്ടു നീങ്ങി. യൂദാസിനോടുകൂടെയുണ്ടായിരുന്നവരും കാഹളം മുഴക്കി.13 സൈന്യങ്ങളുടെ ശബ്ദകോലാഹലത്താല്‍ ഭൂമി പ്രകമ്പനംകൊണ്ടു. പ്രഭാതംമുതല്‍ പ്രദോഷംവരെയുദ്ധം നടന്നു.14 ബക്കിദെസും അവന്റെ ശക്തമായ സൈന്യവും വലത്തുവശത്താണെന്ന് യൂദാസ് മനസ്‌സിലാക്കി.15 ധൈര്യശാലികളായ എല്ലാ പടയാളികളും യൂദാസിനോടു ചേര്‍ന്ന് ശത്രുവിന്റെ ദക്ഷിണപാര്‍ശ്വസേനയെ തോല്‍പിച്ച് അസോത്തൂസ് മലവരെ ഓടിച്ചു.16 ദക്ഷിണ പാര്‍ശ്വം തകര്‍ക്കപ്പെട്ടു എന്നു മനസ്‌സിലാക്കിയ വാമപാര്‍ശ്വസേന തിരിഞ്ഞുവന്ന് യൂദാസിന്റെയും കൂട്ടരുടെയും പിന്നാലെയെത്തി.യുദ്ധം ഭീകരമായി.17 ഇരുഭാഗങ്ങളിലും അനേകംപേര്‍ മുറിവേറ്റുവീണു.18 യൂദാസും നിലംപതിച്ചു. ശേഷിച്ചവര്‍ പലായനം ചെയ്തു.19 ജോനാഥാനും ശിമയോനും തങ്ങളുടെ സഹോദരന്‍ യൂദാസിനെ എടുത്തുകൊണ്ടുപോയി തങ്ങളുടെ പിതാക്കന്‍മാരുടെ മൊദെയിനിലുള്ള കല്ലറയില്‍ സംസ്‌കരിച്ചു. അവനെയോര്‍ത്ത് അവര്‍ കരഞ്ഞു.20 ഇസ്രായേല്‍ ഒന്നടങ്കം ദുഃഖമാചരിച്ചു. വളരെനാളുകള്‍ അവര്‍ ഇങ്ങനെ വില പിച്ചുകൊണ്ടിരുന്നു:21 ഇസ്രായേലിന്റെ രക്ഷകനായ ശക്തന്‍പതിച്ചതെങ്ങനെ?22 യൂദാസിന്റെ മറ്റു ചെയ്തികളും അവന്‍ നടത്തിയയുദ്ധങ്ങളും ധീരപ്രവൃത്തികളും അവന്റെ മഹത്ത്വവും ഇവിടെ രേഖപ്പെടുത്തിയിട്ടില്ല. അവ അത്രയ്ക്ക് അധികമാണ്.
ജോനാഥാന്‍ നേതാവ്
23 യൂദാസിന്റെ മരണത്തിനുശേഷം അധര്‍മികള്‍ ഇസ്രായേലിലെങ്ങും തലപൊക്കി. അനീതി പ്രവര്‍ത്തിച്ചിരുന്നവരെല്ലാം പുറത്തുവന്നു.24 അക്കാലത്തു വലിയൊരു ക്ഷാമമുണ്ടായി. അപ്പോള്‍ അവരോടൊപ്പം രാജ്യവും ശത്രുപക്ഷത്തു ചേര്‍ന്നു.25 ബക്കിദെസ് അധര്‍മികളെ തിരഞ്ഞെടുത്ത് രാജ്യത്തിന്റെ ഭരണച്ചുമതല ഏല്‍പിച്ചു.26 യൂദാസിന്റെ സ്‌നേഹിതരെ തിരഞ്ഞുപിടിച്ച് അവര്‍ ബക്കിദെസിന്റെ അടുത്തു കൊണ്ടുവന്നു. അവന്‍ അവരോടു പ്രതികാരം ചെയ്യുകയും അവരെ അധിക്‌ഷേപിക്കുകയും ചെയ്തു.27 ഇപ്രകാരം ഇസ്രായേലിനു വലിയ കഷ്ടതകളുണ്ടായി. പ്രവാചകന്‍മാരുടെ കാലത്തിനുശേഷം ഇന്നോളം ഇതുപോലൊരു ദുരന്തം അവര്‍ക്കു നേരിടേണ്ടിവന്നിട്ടില്ല.28 യൂദാസിന്റെ സ്‌നേഹിതന്‍മാര്‍ ഒന്നിച്ചുകൂടി ജോനാഥാന്റെ അടുക്കല്‍വന്നു പറഞ്ഞു:29 നിന്റെ സഹോദരന്‍ യൂദാസിന്റെ മരണത്തിനുശേഷം നമ്മുടെ ശത്രുക്കള്‍ക്കും ബക്കിദെസിനും എതിരേ പോരാടാനും നമ്മെ വെറുക്കുന്ന നമ്മുടെ ജനത്തില്‍പ്പെട്ടവരെ വേണ്ടവിധം നേരിടാനും അവനെപ്പോലെ ആരും നമുക്കില്ല.30 അതിനാല്‍ ഞങ്ങള്‍ക്കുവേണ്ടി പൊരുതാന്‍ അവനുപകരം ഞങ്ങളുടെ ഭരണകര്‍ത്താവും നേതാവുമായി ഞങ്ങള്‍ ഇന്നു നിന്നെതിരഞ്ഞെടുത്തിരിക്കുന്നു.31 ജോനാഥാന്‍ നേതൃത്വം സ്വീകരിക്കുകയും സ്വസഹോദരന്‍ യൂദാസിന്റെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
തെക്കോവാ മരുഭൂമിയില്‍
32 ഇതിനെക്കുറിച്ചു കേട്ട ബക്കിദെസ് അവനെ വധിക്കാന്‍ പരിശ്രമം തുടങ്ങി.33 എന്നാല്‍, ജോനാഥാനും സഹോദരന്‍ ശിമയോനും അവരോടുകൂടെയുണ്ടായിരുന്നവരും ഇതറിഞ്ഞു തെക്കോവായിലെ മരുപ്രദേശത്തേക്ക് ഓടിപ്പോയി അസ്ഫാര്‍ കുളത്തിന രികേ പാളയമടിച്ചു.34 സാബത്തു ദിവസം ഈ വിവരം അറിഞ്ഞബക്കിദെസ് സൈന്യവുമൊത്ത് ജോര്‍ദാന്‍ കടന്നു.35 ഏറെയുണ്ടായിരുന്നതങ്ങളുടെ സാധനസാമഗ്രികള്‍ സൂക്ഷിക്കാന്‍ സ്‌നേഹിതരായ നബെത്തേയരോട് അഭ്യര്‍ഥിക്കുന്നതിനു ജോനാഥാന്‍ സ്വസഹോദരനെ ജനത്തിന്റെ നേതാവായി അയച്ചു.36 എന്നാല്‍, മെദെബായില്‍നിന്നുയാംബ്രിയുടെ പുത്രന്‍മാര്‍ വന്ന് യോഹന്നാനെ പിടിച്ചുകൊണ്ടുപോവുകയും അവന്റെ പക്കലുണ്ടായിരുന്നവയെല്ലാം കൈവശപ്പെടുത്തുകയും ചെയ്തു.37 പിന്നീട് ജോനാഥാനും സഹോദരന്‍ ശിമയോനും ഇങ്ങനെ കേട്ടു:യാംബ്രിയുടെ മക്കള്‍ വലിയ ഒരു വിവാഹാഘോഷം നടത്തുകയാണ്. കാനാനിലെ മഹാപ്രഭുക്കളിലൊരുവന്റെ മകളാണ് വധു. അവളെ അവര്‍ നദാബത്തില്‍നിന്നു വലിയ പരിവാരത്തോടെ കൊണ്ടുവരുന്നു.38 തങ്ങളുടെ സഹോദരന്‍ യോഹന്നാന്റെ രക്തത്തെക്കുറിച്ച് അവര്‍ ഓര്‍ത്തു. അവര്‍ പോയി മലയുടെ മറവില്‍ ഒളിച്ചിരുന്നു.39 അവര്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ ധാ രാളം സാധനസാമഗ്രികള്‍ വഹിച്ചുകൊണ്ടു ശബ്ദകോലാഹലത്തോടെ നീങ്ങുന്ന ഒരുഘോഷയാത്ര കണ്ടു. ആയുധധാരികളായ സ്‌നേഹിതന്‍മാരോടും സഹോദരന്‍മാരോടുമൊത്ത് തംബുരുവിന്റെയും ഗായകരുടെയും അകമ്പടിയോടെ വരന്‍ അവരെ സ്വീകരിക്കാന്‍ വന്നു.40 പതിയിരുന്നവര്‍ ഉടനെ പാഞ്ഞുചെന്ന് അവരെ കൊല്ലാന്‍ തുടങ്ങി. വളരെപ്പേര്‍ മുറിവേറ്റുവീണു; ശേഷിച്ചവര്‍ മലയിലേക്ക് ഓടി രക്ഷപെട്ടു. ജോനാഥാനും കൂട്ടരും അവരുടെ സാധനസാമഗ്രികള്‍ മുഴുവന്‍ കൈവശപ്പെടുത്തി.41 അങ്ങനെ വിവാഹം വിലാപമായി മാറി; ഗായകരുടെ സ്വരം ചരമഗാനമായും.42 തങ്ങളുടെ സഹോദരന്റെ രക്തത്തിനു പൂര്‍ണമായും പകരം വീട്ടിക്കഴിഞ്ഞപ്പോള്‍ അവര്‍ ജോര്‍ദാനിലെ ചതുപ്പുനിലങ്ങളിലേക്കു മടങ്ങി.43 ബക്കിദെസ് ഇതുകേട്ട് വലിയൊരു സേനയുമായി സാബത്തുദിവസം ജോര്‍ദാന്‍ കരയിലെത്തി.44 ജോനാഥാന്‍ അനുയായികളോടു പറഞ്ഞു: നമുക്കു ജീവനുവേണ്ടി സധൈര്യം പൊരുതാം. കാര്യങ്ങളിപ്പോള്‍ മുന്‍പത്തെപ്പോലെയല്ല.45 ഇതാ, ശത്രു നമ്മെ വളഞ്ഞിരിക്കുന്നു. ഒരു വശത്തു ജോര്‍ദാന്‍ നദി. മറുവശത്തു ചതുപ്പുനിലവും കുറ്റിക്കാടുകളും. എങ്ങോട്ടും തിരിയുക സാധ്യമല്ല.46 ശത്രുകരങ്ങളില്‍നിന്നു രക്ഷിക്കണമേ എന്നു ദൈവത്തോടു നമുക്കു കേണപേക്ഷിക്കാം.47 യുദ്ധം തുടങ്ങി. ജോനാഥാന്‍ ബക്കിദെസിനെ പ്രഹരിക്കാന്‍ കരമുയര്‍ത്തി. എന്നാല്‍ അവന്‍ വഴുതിമാറി പിന്‍നിരയിലേക്കു പോയി.48 അനന്തരം ജോനാഥാനും കൂട്ടരും ജോര്‍ദാനിലേക്കു ചാടി, നീന്തി അക്കരെ കടന്നു. ശത്രുക്കള്‍ ജോര്‍ദാന്‍ കടന്ന് അവരെ ആക്രമിക്കാന്‍മുതിര്‍ന്നില്ല.49 ബക്കിദെസിന്റെ ആളുകളില്‍ ആയിരം പേരോളം അന്നു കൊല്ലപ്പെട്ടു.
യൂദയായിലെ കോട്ടകള്‍
50 ബക്കിദെസ് ജറുസലെമിലേക്കു മടങ്ങി.യൂദയായില്‍ അവന്‍ സുശക്തമായ നഗരങ്ങള്‍ പണിതു. ജറീക്കോയിലെ കോട്ടയും എമ്മാവൂസ്, ബത്‌ഹോറോണ്‍, ബഥേല്‍, തിമ്‌നാത്ത്, ഫരാത്തോണ്‍, തെഫോണ്‍ എന്നീ നഗരങ്ങളും ഉയരമേറിയ മതിലുകളും പടിവാതിലുകളും ഓടാമ്പലുകളുംകൊണ്ട് ബലപ്പെടുത്തി.51 ഇസ്രായേലിനെ ശല്യപ്പെടുത്താന്‍ അവന്‍ അവിടങ്ങളിലെല്ലാം കാവല്‍സേനയും ഏര്‍പ്പെടുത്തി.52 ബത്‌സൂര്‍, ഗസാറാ എന്നീ നഗരങ്ങളും കോട്ടയും അവര്‍ സുശക്തങ്ങളാക്കി സേനകളെ നിര്‍ത്തി. ഭക്ഷണസാധനങ്ങളും ശേഖരിച്ചുവച്ചു.53 നാട്ടുപ്രമാണികളുടെ പുത്രന്‍മാരെ പിടിച്ച് ആള്‍ജാമ്യമായി ജറുസലെംകോട്ടയില്‍ അടച്ച് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.54 നൂറ്റിയന്‍പത്തിമൂന്നാമാണ്ട് രണ്ടാംമാസം ദേവാലയാങ്കണത്തിന്റെ ഭിത്തികള്‍ ഇടിച്ചുതകര്‍ക്കാന്‍ അല്‍കിമൂസ് കല്‍പന നല്‍കി. പ്രവാചകന്‍മാരുടെ പ്രയത്‌നം അവന്‍ നിഷ്ഫലമാക്കി.55 പക്‌ഷേ, അവന്‍ അതു തകര്‍ക്കാന്‍ തുടങ്ങിയതേയുള്ളു. അപ്പോള്‍ അവനു കനത്ത ഒരാഘാതമേറ്റു. അവന്റെ ജോലിക്കു വിഘ്‌നമുണ്ടായി; അധരം ചലിക്കാതെയായി; അവന്‍ തളര്‍വാതരോഗിയായി. തന്റെ ഭവനത്തെ സംബന്ധിച്ച് എന്തെങ്കിലും ആജ്ഞ നല്‍കാന്‍ അവനു കഴിയാതെയായി.56 താമസിയാതെ ദുസ്‌സഹ മായ വേദന സഹിച്ച് അവന്‍ മരണമടഞ്ഞു.57 അല്‍കിമൂസ് മരിച്ചെന്നു കണ്ടപ്പോള്‍ ബക്കിദെസ് രാജസന്നിധിയിലേക്കു മടങ്ങി; യൂദാദേശത്ത് രണ്ടു വര്‍ഷത്തേക്ക് സ്വസ്ഥത ഉണ്ടായി.
ജോനാഥാന്റെ വിജയം
58 അനന്തരം, അധര്‍മികള്‍ ഗൂഢാലോചന നടത്തി. അവര്‍ പറഞ്ഞു: ജോനാഥാനും കൂട്ടരും ആത്മവിശ്വാസത്തോടെ സമാധാനത്തില്‍ കഴിയുന്നു. അതിനാല്‍ നമുക്കു ബക്കിദെസിനെ തിരിച്ചുകൊണ്ടുവരാം. ഒറ്റ രാത്രികൊണ്ട് അവന്‍ അവരെയെല്ലാവരെയും ബന്ധനസ്ഥരാക്കും.59 അവര്‍ പോയി അവനുമായി കൂടിയാലോചിച്ചു.60 വലിയ ഒരു സൈന്യവുമായി പുറപ്പെടാന്‍ അവന്‍ ഒരുമ്പെട്ടു. ജോനാഥാനെയും അവന്റെ ആളുകളെയും പിടിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്‌യൂദയായിലെ തന്റെ സഖ്യകക്ഷികള്‍ക്കെല്ലാം അവന്‍ രഹസ്യക്കത്തുകളയച്ചു. പക്‌ഷേ, അവര്‍ക്കതു കഴിഞ്ഞില്ല. കാരണം, അവരുടെ ഉപജാപങ്ങള്‍ പുറത്തായിക്കഴിഞ്ഞിരുന്നു.61 ജോനാഥാന്റെ ആളുകള്‍ ഈ ഗൂഢാലോചനയ്ക്കു നേതൃത്വം നല്‍കിയ സ്ഥലവാസികളില്‍ അന്‍പതോളം പേരെ വധിച്ചു.62 പിന്നീട്, ജോനാഥാനും അനുയായികളും ശിമയോനോടുകൂടി മരുഭൂമിയിലുള്ള ബത്ബാസിയിലേക്കു പിന്‍വാങ്ങി. അതിന്റെ തകര്‍ക്കപ്പെട്ട ഭാഗങ്ങള്‍ പുതുക്കിപ്പണിത് അവര്‍ അതു ബലവത്താക്കി.63 ബക്കിദെസ് ഇതറിഞ്ഞ് തന്റെ സേനകളെയെല്ലാം, ഒരുമിച്ചുകൂട്ടി.യൂദയായിലെ ജനങ്ങള്‍ക്ക് അവന്‍ കല്‍പനകളയച്ചു.64 അതിനുശേഷം, അവന്‍ വന്നു ബത്ബാസിക്കെതിരേ പാളയ മടിച്ചു; ഏറെ നാളുകള്‍ അവന്‍ അതിനെതിരേ പൊരുതുകയുംയന്ത്രമുട്ടികള്‍ നിര്‍മിക്കുകയും ചെയ്തു.65 നഗരം തന്റെ സഹോദരന്‍ ശിമയോനെ ഏല്‍പിച്ച് ജോനാഥാന്‍ നാട്ടിന്‍പുറത്തേക്കു നീങ്ങി. കുറച്ചുപേരെ മാത്രമേ അവന്‍ കൂടെ കൊണ്ടുപോയുള്ളു.66 ഒദൊമേറായെയും അവന്റെ സഹോദരന്‍മാരെയും ഫാസിറോണിന്റെ പുത്രന്‍മാരെയും അവരുടെ കൂടാരങ്ങളില്‍വച്ച് അവന്‍ വധിച്ചു.67 അവന്‍ ആക്രമിച്ചുകൊണ്ടു മുന്നേറി. ഈ സമയം ശിമയോനും കൂട്ടരും നഗരത്തിനുവെളിയില്‍ വന്ന് ഒരു മിന്നലാക്രമണം നടത്തിയന്ത്രമുട്ടികള്‍ക്കു തീവച്ചു.68 അവര്‍ ബക്കിദെസിനെയുദ്ധംചെയ്തു കീഴ്‌പ്പെടുത്തി. തന്റെ പദ്ധതികളുംയുദ്‌ധോദ്‌ദേശ്യങ്ങളും നിഷ്ഫലമായതിനാല്‍ അവന്‍ ഭഗ്‌നാശനായി.69 അതിനാല്‍,യൂദയായിലേക്കു വരാന്‍ തന്നോട് ഉപദേശിച്ച അധര്‍മികളോട് അവന്‍ അത്യന്തം ക്രുദ്ധനായി, അവരില്‍ വളരെപ്പേരെ വധിച്ചു. അനന്തരം, സ്വന്തം നാട്ടിലേക്കു തിരിച്ചുപോകാന്‍ തീരുമാനിച്ചു.70 ഇക്കാര്യം മനസ്‌സിലാക്കി ജോനാഥാന്‍ ബക്കിദെസുമായി സമാധാനം സ്ഥാപിക്കാനും തടവുകാരുടെ മോചനം സാധിക്കാനും അവന്റെ അടുത്തേക്കു പ്രതിനിധികളെ അയച്ചു.71 അവന്‍ അതു സമ്മതിക്കുകയും ജോനാഥാന്‍ പറഞ്ഞതുപോലെപ്രവര്‍ത്തിക്കുകയും ചെയ്തു. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ജോനാഥാനെ ഉപദ്രവിക്കുകയില്ലെന്ന് അവന്‍ ശപഥം ചെയ്തു.72 യൂദാദേശത്തുനിന്നു തടവുകാരാക്കിയവരെ അവന്‍ തിരിച്ചേല്‍പിച്ചു. അനന്തരം, സ്വദേശത്തേക്കു മടങ്ങി. പിന്നീടൊരിക്കലും അവന്‍ അവിടെ കാലുകുത്തിയില്ല.73 അങ്ങനെ ഇസ്രായേലില്‍യുദ്ധത്തിന് അറുതിവന്നു. ജോനാഥാന്‍മിക്മാഷില്‍ താമസമാക്കി; ജനത്തെ ഭരിച്ചുതുടങ്ങി; ഇസ്രായേലിലുണ്ടായിരുന്ന അധര്‍മികളെയെല്ലാം അവന്‍ നശിപ്പിച്ചു.


Leave a comment