Job, Chapter 3 | ജോബ്, അദ്ധ്യായം 3 | Malayalam Bible | POC Translation

ജോബിന്റെ പരാതി

1 അതിനുശേഷം ജോബ് സംസാരിച്ചു. ജനിച്ച ദിവസത്തെ ശപിച്ചുകൊണ്ട്
2 അവന്‍ പറഞ്ഞു:
3 ഞാന്‍ ജനിച്ച ദിവസം ശപിക്കപ്പെടട്ടെ! ഒരാണ്‍കുട്ടി രൂപംകൊണ്ടിരിക്കുന്നു എന്നു പറഞ്ഞരാത്രി ശപിക്കപ്പെടട്ടെ!
4 ആദിവസം അന്ധകാരാവൃതമാകട്ടെ! ആദിനത്തെ ദൈവം വിസ്മരിക്കട്ടെ! അതിന്റെ മേല്‍ പ്രകാശം ചൊരിയാതിരിക്കട്ടെ!
5 അന്ധകാരം – സാന്ദ്രതമസ്‌സുതന്നെ- അതിനെ ഗ്രസിക്കട്ടെ! കാര്‍മേഘം അതിനെ ആവരണം ചെയ്യട്ടെ! അന്ധകാരംകൊണ്ട് അത് ഭീകരമായിത്തീരട്ടെ!
6 ആ രാത്രി കട്ടിപിടിച്ച ഇരുട്ടുകൊണ്ടുനിറയട്ടെ! ആണ്ടുവട്ടത്തിലെ മാസങ്ങളുടെയുംദിവസങ്ങളുടെയും ഗണത്തില്‍അതുള്‍പ്പെടാതെ പോകട്ടെ!
7 ആ രാത്രി ശൂന്യമായിപ്പോകട്ടെ! അതില്‍നിന്ന് ആനന്ദാരവം ഉയരാതിരിക്കട്ടെ!
8 ലവിയാഥനെ ഇളക്കിവിടാന്‍ കഴിവുള്ളവര്‍ അതിനെ ശപിക്കട്ടെ!
9 അതിന്റെ പ്രഭാതനക്ഷത്രങ്ങള്‍ഇരുണ്ടുപോകട്ടെ! പ്രകാശത്തിനുവേണ്ടിയുള്ള അതിന്റെ അഭിലാഷം പാഴായിപ്പോകട്ടെ! പ്രഭാതം വിടരുന്നതു കാണാതിരിക്കട്ടെ!
10 അമ്മയുടെ ഉദരം അടച്ച് അത് എന്റെ ജനനം തടഞ്ഞില്ല; എന്റെ കണ്‍മുന്‍പില്‍നിന്ന് ദുരിതങ്ങളെ മറച്ചില്ല.
11 ജനിച്ചയുടനെ ഞാന്‍ മരിക്കാഞ്ഞതെന്ത്? അമ്മയുടെ ഉദരത്തില്‍നിന്ന് പുറത്തുവന്നയുടനെ എന്തുകൊണ്ട് എന്റെ ജീവിതം അവസാനിച്ചില്ല?
12 എന്റെ അമ്മ എന്തിന് എന്നെ മടിയില്‍കിടത്തി ഓമനിച്ചു? എന്തിനെന്നെ പാലൂട്ടി വളര്‍ത്തി?
13 ഞാന്‍ നിദ്രയണഞ്ഞ് ശാന്തി അനുഭവിക്കുമായിരുന്നല്ലോ.
14 നഷ്ടനഗരങ്ങള്‍ പുനരുധരിച്ചരാജാക്കന്‍മാരെയും അവരുടെഉപദേഷ്ടാക്കളെയുംപോലെ,
15 തങ്ങളുടെ കൊട്ടാരങ്ങള്‍ സ്വര്‍ണവുംവെള്ളിയുംകൊണ്ടു നിറച്ചപ്രഭുക്കന്‍മാരെപ്പോലെ ഞാന്‍ ശാന്തനായി ശയിക്കുമായിരുന്നല്ലോ.
16 പ്രകാശം നുകരാന്‍ ഇടകിട്ടാതെമാതൃഗര്‍ഭത്തില്‍വച്ചു മരിച്ചശിശുക്കളുടെ ഗണത്തില്‍ ഞാന്‍ ഉള്‍പ്പെടാഞ്ഞതെന്തുകൊണ്ട്?
17 അവിടെ ദുഷ്ടരുടെ ഉപദ്രവം കടന്നുവരുന്നില്ല. ക്ഷീണിച്ചവര്‍ക്ക് അവിടെ വിശ്രമംലഭിക്കുന്നു.
18 തടവുകാര്‍പോലും അവിടെസ്വസ്ഥതയനുഭവിക്കുന്നു. മേലാളന്‍മാരുടെ ആജ്ഞാസ്വരം അവരെ അലട്ടുന്നില്ല.
19 ചെറിയവരും വലിയവരും അവിടെയുണ്ട്. അടിമയജമാനനില്‍നിന്നു മോചനംനേടിയിരിക്കുന്നു.
20 കഷ്ടപ്പെടുന്നവന് എന്തിനു പ്രകാശം? തപ്തഹൃദയന് എന്തിനു ജീവിതം?
21 അവന്‍ മരണത്തെ തീവ്രമായിവാഞ്ഛിക്കുന്നു; അതു വന്നണയുന്നില്ല. നിധി തേടുന്നവനെക്കാള്‍ ശ്രദ്ധയോടെഅവന്‍ മരണം അന്വേഷിക്കുന്നു.
22 ശവകുടീരം പ്രാപിക്കുമ്പോള്‍ അവര്‍അത്യധികം ആനന്ദിക്കുന്നു.
23 വഴികാണാത്തവന്, ദൈവം വഴിയടച്ചവന്, വെളിച്ചം എന്തിനാണ്?
24 നെടുവീര്‍പ്പുകളാണ് എന്റെ ഭക്ഷണം. ജലപ്രവാഹംപോലെ ഞാന്‍ നിരന്തരംഞരങ്ങുന്നു.
25 ഞാന്‍ ഭയപ്പെട്ടിരുന്നത് എന്റെ മേല്‍പതിച്ചിരിക്കുന്നു.
26 ഞാന്‍ അസ്വസ്ഥനും ആശ്വാസരഹിതനുമാണ്; എനിക്കു വിശ്രമമില്ല; ദുരിതങ്ങള്‍വന്നുകൊണ്ടിരിക്കുന്നു.

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment