ബില്ദാദ് മൂന്നാമതും സംസാരിക്കുന്നു
1 ഷൂഹ്യനായ ബില്ദാദ് പറഞ്ഞു:
2 ആധിപത്യം ദൈവത്തോടു കൂടിയാണ്. എല്ലാവരും അവിടുത്തെ ഭയപ്പെടുന്നു. അവിടുന്ന് ഉന്നതസ്വര്‍ഗത്തില്‍സമാധാനം സ്ഥാപിക്കും.
3 അവിടുത്തെ സൈന്യത്തിനു കണക്കുണ്ടോ? അവിടുത്തെ പ്രകാശം ആരുടെമേലാണ്ഉദിക്കാതിരിക്കുക?
4 അപ്പോള്‍, മനുഷ്യനെങ്ങനെ ദൈവത്തിന്റെ മുന്പില് നീതിമാനാകാന്‍ കഴിയും? സ്ത്രീയില്‍നിന്നു ജനിച്ചവന് എങ്ങനെ നിര്‍മലനാകും?
5 ഇതാ അവിടുത്തെ ദൃഷ്ടിയില് ചന്ദ്രനു പ്രകാശമില്ല; നക്ഷത്രങ്ങളും നിര്‍മലമല്ല.
6 അപ്പോള്‍ കൃമിയായ മനുഷ്യന്റെ ,പുഴുവായ മനുഷ്യപുത്രന്റെ , സ്ഥിതിയെന്ത്?
Advertisements
Advertisements
Advertisements
Advertisements


Leave a comment