Proverbs, Chapter 5 | സുഭാഷിതങ്ങൾ, അദ്ധ്യായം 5 | Malayalam Bible | POC Translation

The Book of Proverbs

ദുശ്ചരിതയെ സൂക്ഷിക്കുക

1 മകനേ, എന്റെ ജ്ഞാനത്തില്‍ ശ്രദ്ധപതിക്കുകയും എന്റെ വാക്കുകള്‍ക്ക്‌ചെവികൊടുക്കുകയും ചെയ്യുക.2 അപ്പോള്‍ നീ വിവേചനാശക്തികാത്തുസൂക്ഷിക്കുകയും നിന്റെ അധരം അറിവു സംരക്ഷിക്കുകയും ചെയ്യും.3 ദുശ്ചരിതയായ സ്ത്രീയുടെ അധരംതേന്‍ പൊഴിക്കുന്നു; അവളുടെ മൊഴികള്‍ തൈലത്തെക്കാള്‍സ്‌നിഗ്ധമാണ്.4 എന്നാല്‍, ഒടുവില്‍ അവള്‍കാഞ്ഞിരംപോലെ കയ്പുള്ളവളുംഇരുതലവാള്‍പോലെമൂര്‍ച്ചയുള്ളവളുമായിത്തീരും.5 അവളുടെ പാദങ്ങള്‍ മരണത്തിലേക്കിറങ്ങുന്നു; അവളുടെ കാലടികള്‍ പാതാളത്തിലേക്കുള്ള മാര്‍ഗത്തിലാണ്.6 അവള്‍ ജീവന്റെ വഴി ശ്രദ്ധിക്കാതെ എങ്ങോട്ടെന്നില്ലാതെ അലഞ്ഞുതിരിയുന്നു; അവള്‍ അത് അറിയുന്നുമില്ല.7 ആകയാല്‍, മക്കളേ, ഞാന്‍ പറയുന്നതുകേള്‍ക്കുവിന്‍. എന്റെ വചനങ്ങളില്‍നിന്ന് വ്യതിചലിക്കരുത്.8 അവളില്‍ നിന്ന് അകന്നുമാറുവിന്‍. അവളുടെ വാതില്‍ക്കല്‍ ചെല്ലരുത്.9 ചെന്നാല്‍ മറ്റുള്ളവരുടെ ദൃഷ്ടിയില്‍നിന്റെ സത്കീര്‍ത്തി നഷ്ടപ്പെടുകയും നിന്റെ ആയുസ്‌സ് നിര്‍ദയര്‍ അപഹരിക്കുകയും ചെയ്യും.10 അന്യര്‍ നിന്റെ സമ്പത്ത് മതിയാവോളംഅപഹരിക്കുകയും നിന്റെ അധ്വാനത്തിന്റെ ഫലം അവരുടെവീട്ടിലെത്തുകയും ചെയ്യും.11 അങ്ങനെ ജീവിതാന്ത്യത്തില്‍ ശരീരം ക്ഷയിച്ച് എല്ലുംതോലുമായി നീ ഞരങ്ങിക്കൊണ്ടു പറയും:12 ഞാന്‍ എത്രമാത്രം ശിക്ഷണം വെറുത്തു! എന്റെ ഹൃദയം എത്രമാത്രം ശാസനത്തെ പുച്ഛിച്ചു!13 ഞാന്‍ എന്റെ ഗുരുക്കന്‍മാരുടെ വാക്കുകള്‍ കേള്‍ക്കുകയോ ഉപദേഷ്ടാക്കള്‍ക്കു ചെവികൊടുക്കുകയോ ചെയ്തില്ല.14 സമൂഹത്തിനു മുന്‍പില്‍ ഞാന്‍ തീര്‍ത്തും നശിച്ചവനെപ്പോലെയായി.15 നിന്റെ കിണറ്റില്‍നിന്ന്,നിന്റെ ഉറവയില്‍നിന്നു മാത്രമേവെള്ളം കുടിക്കാവൂ.16 നിന്റെ ഉറവകളെ മറുനാട്ടിലുംനീരൊഴുക്കുകളെ തെരുവുകളിലുംഒഴുക്കിക്കളയുകയോ?17 അവനിന്റെ അടുത്തുള്ളഅന്യര്‍ക്കുവേണ്ടിയാവാതെനിനക്കുവേണ്ടി മാത്രമായിരിക്കട്ടെ.18 നിന്റെ ഉറവ, നിന്റെ യൗവനത്തിലെ ഭാര്യ, അനുഗൃഹീതയായിരിക്കട്ടെ; അവളില്‍ ആനന്ദംകൊള്ളുക.19 അവള്‍ ചന്തമുള്ളൊരു മാന്‍പേട,സുന്ദരിയായ മാന്‍പേടതന്നെ; അവളുടെ സ്‌നേഹം നിന്നെ സദാസന്തോഷംകൊണ്ടു നിറയ്ക്കട്ടെ. അവളുടെ പ്രേമം നിന്നെ എപ്പോഴുംലഹരി പിടിപ്പിക്കട്ടെ.20 മകനേ, നീ ദുശ്ചരിതയായ സ്ത്രീക്കുവഴിപ്പെടുകയും സൈ്വരിണിയുടെവക്ഷസ്‌സിനെ ആശ്ലേഷിക്കുകയുംചെയ്യുന്നതെന്തിന്?21 മനുഷ്യന്റെ ചെയ്തികളെല്ലാംകര്‍ത്താവ് കാണുന്നു. അവിടുന്ന് അവന്റെ പാതകളെശോധനചെയ്യുന്നു.22 ദുഷ്‌കൃത്യങ്ങള്‍ ദുഷ്ടനെ കെണിയില്‍വീഴ്ത്തുന്നു; സ്വന്തം പാപത്തിന്റെ വലയില്‍അവന്‍ കുരുങ്ങുന്നു.23 ശിക്ഷണരാഹിത്യത്താല്‍ അവന്‍ മൃതിയടയുന്നു; വലിയ ഭോഷത്തം നിമിത്തംഅവന്‍ നശിക്കുന്നു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment