Proverbs, Chapter 8 | സുഭാഷിതങ്ങൾ, അദ്ധ്യായം 8 | Malayalam Bible | POC Translation

The Book of Proverbs

ജ്ഞാനം ദൈവദാനം

1 ജ്ഞാനം വിളിച്ചു പറയുന്നതും അറിവ് ഉച്ചത്തില്‍ ഘോഷിക്കുന്നതും കേള്‍ക്കുന്നില്ലേ?2 വീഥികളിലും വഴിയരികിലുള്ളകുന്നുകളിലും, അവള്‍നിലയുറപ്പിക്കുന്നു.3 നഗരകവാടത്തില്‍ വാതിലിന് അരികേനിന്നുകൊണ്ട് അവള്‍വിളിച്ചുപറയുന്നു;4 മനുഷ്യരേ, ഞാന്‍ നിങ്ങളോടാണ്‌വിളിച്ചുപറയുന്നത്; നിങ്ങള്‍ എല്ലാവരെയുമാണ് ഞാന്‍ ആഹ്വാനം ചെയ്യുന്നത്.5 അല്‍പബുദ്ധികളേ, വകതിരിവുപഠിക്കുവിന്‍, ഭോഷരേ,ശ്രദ്ധിക്കുവിന്‍.6 കേള്‍ക്കുവിന്‍, ഉത്തമമായ കാര്യങ്ങളാണ് ഞാന്‍ പറയാന്‍ പോകുന്നത്; എന്റെ അധരങ്ങളില്‍നിന്ന് ഉചിതമായവാക്കുകള്‍ പുറപ്പെടും.7 ഞാന്‍ സത്യം വചിക്കും; തിന്‍മ എന്റെ അധരങ്ങള്‍ക്ക്അരോചകമാണ്.8 എന്റെ വാക്കുകള്‍ നീതിയുക്തമാണ്; വളച്ചൊടിച്ചതോ വക്രമോ ആയിഒന്നും അതിലില്ല.9 ഗ്രഹിക്കുന്നവന് അവ ഋജുവാണ്; അറിവു നേടുന്നവര്‍ക്കുന്യായയുക്തവും.10 എന്റെ പ്രബോധനം വെള്ളിക്കു പകരവും എന്റെ ജ്ഞാനം വിശിഷ്ടമായ സ്വര്‍ണത്തിനു പകരവും ആണ്.11 എന്തെന്നാല്‍, ജ്ഞാനം രത്‌നങ്ങളെക്കാള്‍ ശ്രേഷ്ഠമത്രേ; നിങ്ങള്‍ അഭിലഷിക്കുന്നതൊന്നുംഅതിനു തുല്യമല്ല.12 ജ്ഞാനമാണ് ഞാന്‍; എന്റെ വാസം വിവേകത്തിലും. അറിവും വിവേചനാശക്തിയുംഎനിക്കുണ്ട്.13 ദൈവഭക്തി തിന്‍മയെ വെറുക്കലാണ്; അഹംഭാവം, ഗര്‍വ്, ദുര്‍മാര്‍ഗം,ദുര്‍വചനം എന്നിവ ഞാന്‍ വെറുക്കുന്നു.14 മാര്‍ഗനിര്‍ദേശ വൈഭവവുംകാര്യശേഷിയും എനിക്കുണ്ട്; അറിവും ശക്തിയും എന്‍േറതാണ്.15 രാജാക്കന്‍മാര്‍ ഭരിക്കുന്നതും,അധികാരികള്‍ നീതി നടത്തുന്നതുംഞാന്‍ മുഖേനയാണ്.16 ഞാന്‍ മുഖാന്തരം നാടുവാഴികള്‍അധികാരം നടത്തുന്നു; പ്രഭുക്കന്‍മാര്‍ ഭൂമി ഭരിക്കുന്നതുംഅങ്ങനെതന്നെ.17 എന്നെ സ്‌നേഹിക്കുന്നവരെ ഞാനുംസ്‌നേഹിക്കുന്നു; ജാഗരൂകതയോടെ അന്വേഷിക്കുന്നവര്‍എന്നെ കണ്ടെത്തുന്നു.18 സമ്പത്തും ബഹുമാനവും നിലനില്‍ക്കുന്ന ധനവും ഐശ്വര്യവും എന്റെ അടുക്കലുണ്ട്.19 എന്നില്‍നിന്നുള്ള ഫലം സ്വര്‍ണത്തെക്കാള്‍, തങ്കത്തെക്കാള്‍പോലും, ശ്രേഷ്ഠമത്രേ; എന്റെ ഉത്പന്നം വിശിഷ്ടമായ വെള്ളിയെക്കാളും.20 ഞാന്‍ നീതിയുടെ മാര്‍ഗത്തിലുംന്യായത്തിന്റെ പാതകളിലും ചരിക്കുന്നു.21 ഞാന്‍ എന്നെ സ്‌നേഹിക്കുന്നവരെ സമ്പന്നരാക്കി, അവരുടെ ഭണ്‍ഡാരം നിറയ്ക്കുന്നു.22 കര്‍ത്താവ് തന്റെ സൃഷ്ടികര്‍മത്തിന്റെ ആരംഭത്തില്‍, തന്റെ എല്ലാ ആദ്യസൃഷ്ടികളിലും ആദ്യത്തേതായി എന്നെ സൃഷ്ടിച്ചു.23 യുഗങ്ങള്‍ക്കു മുന്‍പ്, ഭൂമിയുടെആവിര്‍ഭാവത്തിനു മുന്‍പ്, ഒന്നാമതായി ഞാന്‍ സ്ഥാപിക്കപ്പെട്ടു.24 സമുദ്രങ്ങള്‍ക്കും ജലസമൃദ്ധമായഅരുവികള്‍ക്കും മുന്‍പുതന്നെഎനിക്കു ജന്‍മം കിട്ടി.25 പര്‍വതങ്ങള്‍ക്കും കുന്നുകള്‍ക്കുംരൂപം കിട്ടുന്നതിനു മുന്‍പ് ഞാനുണ്ടായി.26 ഭൂമിയോ അതിലെ വയലുകളോ ആദ്യത്തെ പൂഴിത്തരിയോ നിര്‍മിക്കുന്നതിനും മുന്‍പ് എനിക്കു ജന്‍മം നല്‍കപ്പെട്ടു.27 അവിടുന്ന് ആകാശങ്ങള്‍ സ്ഥാപിച്ചപ്പോഴും സമുദ്രത്തിനുമീതേ ചക്രവാളം നിര്‍മിച്ചപ്പോഴും28 ഉയരത്തില്‍ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും സമുദ്രത്തിന് ഉറവകളെ സ്ഥാപിച്ചപ്പോഴും29 ജലം തന്റെ കല്‍പന ലംഘിക്കാതിരിക്കാന്‍ വേണ്ടി സമുദ്രത്തിന് അതിരിട്ടപ്പോഴും ഭൂമിയുടെ അടിത്തറ ഉറപ്പിച്ചപ്പോഴും30 വിദഗ്ധനായ ഒരു പണിക്കാരനെപ്പോലെ ഞാന്‍ അവിടുത്തെ അരികിലുണ്ടായിരുന്നു. അനുദിനം ആഹ്ലാദിച്ചുകൊണ്ടും അവിടുത്തെ മുന്‍പില്‍ സദാ സന്തോഷിച്ചുകൊണ്ടും ഞാന്‍ കഴിഞ്ഞു.31 മനുഷ്യന്‍ അധിവസിക്കുന്ന അവിടുത്തെ ലോകത്തില്‍ ഞാന്‍ സന്തോഷിക്കുകയും മനുഷ്യപുത്രരില്‍ ആനന്ദംകണ്ടെത്തുകയും ചെയ്തു.32 ആകയാല്‍, മക്കളേ, എന്റെ വാക്കുകള്‍ ശ്രദ്ധിക്കുവിന്‍; എന്റെ മാര്‍ഗങ്ങള്‍ പിന്തുടരന്നവര്‍ ഭാഗ്യവാന്‍മാരാണ്.33 പ്രബോധനം കേട്ടു വിവേകികളായിത്തീരുവിന്‍; അതിനെ അവഗണിക്കരുത്.34 എന്റെ പടിവാതില്‍ക്കല്‍ അനുദിനം കാത്തുനിന്ന്, എന്റെ വാതിലുകളില്‍ ദൃഷ്ടിയുറപ്പിച്ച്, എന്റെ വാക്കു കേള്‍ക്കുന്നവന്‍ ഭാഗ്യവാന്‍.35 എന്തെന്നാല്‍, എന്നെ കണ്ടെത്തുന്നവന്‍ ജീവന്‍ കണ്ടെത്തുന്നു; കര്‍ത്താവിന്റെ പ്രീതി നേടുകയുംചെയ്യുന്നു.36 എന്നാല്‍, എന്നെ കൈവിടുന്നവന്‍ തന്നെത്തന്നെ ദ്രോഹിക്കുന്നു. എന്നെ വെറുക്കുന്നവന്‍ മരണത്തെയാണ് സ്‌നേഹിക്കുന്നത്.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment