Proverbs, Chapter 31 | സുഭാഷിതങ്ങൾ, അദ്ധ്യായം 31 | Malayalam Bible | POC Translation

The Book of Proverbs

ലമുവേലിന്റെ സൂക്തങ്ങള്‍

1 മാസ്‌സാരാജാവായ ലമുവേലിന്റെ വാക്കുകള്‍. ഇവ അവനെ അമ്മ പഠിപ്പിച്ചതാണ്.2 ആറ്റുനോറ്റിരുന്ന് എന്റെ വയറ്റില്‍പിറന്ന മകനേ, എന്താണു ഞാന്‍ നിന്നോടു പറയേണ്ടത്?3 നിന്റെ പൗരുഷവും കഴിവുകളും, രാജാക്കന്‍മാരെ പാട്ടിലാക്കി നശിപ്പിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടി, ധൂര്‍ത്തടിക്കരുത്.4 അല്ലയോ ലമുവേല്‍, വീഞ്ഞുരാജാക്കന്‍മാര്‍ക്കു ചേര്‍ന്നതല്ല; ലഹരിപാനീയങ്ങളില്‍ ആസക്തിഭരണാധിപന്‍മാര്‍ക്ക് ഉചിതമല്ല.5 മദ്യപിക്കുമ്പോള്‍ അവര്‍ കല്‍പനകള്‍മറക്കുകയും കഷ്ടപ്പെടുന്നവരുടെ അവകാശങ്ങള്‍അവഗണിക്കുകയും ചെയ്യും.6 ലഹരിപാനീയം, നാശത്തിന്റെ വക്കിലെത്തിയവനും വീഞ്ഞ്, കഠിനദുഃഖത്തില്‍അകപ്പെട്ടിരിക്കുന്നവര്‍ക്കും കൊടുക്കുക.7 അവര്‍ കുടിച്ച് ദാരിദ്ര്യവും ദുരിതവുംവിസ്മരിക്കട്ടെ.8 മൂകരും അനാഥരുമായവരുടെഅവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുക.9 നീതിപൂര്‍വം വിധിക്കാനും ദരിദ്ര്യരുടെയും അഗതികളുടെയും അവകാശങ്ങള്‍ പരിരക്ഷിക്കാനുംവേണ്ടി വാക്കുകള്‍ ഉപയോഗിക്കുക.

ഉത്തമയായ ഭാര്യ

10 ഉത്തമയായ ഭാര്യയെ കണ്ടുപിടിക്കാന്‍ആര്‍ക്കു കഴിയും? അവള്‍ രത്‌നങ്ങളെക്കാള്‍ അമൂല്യയത്രേ.11 ഭര്‍ത്താവിന്റെ ഹൃദയം അവളില്‍വിശ്വാസം അര്‍പ്പിക്കുന്നു; അവന്റെ നേട്ടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നു.12 അവള്‍ ആജീവനാന്തം ഭര്‍ത്താവിനുനന്‍മയല്ലാതെ ഉപദ്രവം ചെയ്യുന്നില്ല.13 അവള്‍ രോമവും ചണവും ശേഖരിച്ച്ചുറുചുറുക്കോടെ നെയ്‌തെടുക്കുന്നു.14 അവള്‍ വ്യാപാരിയുടെ കപ്പലുകളെപ്പോലെ അകലെനിന്ന് ആഹാരസാധനങ്ങള്‍ കൊണ്ടുവരുന്നു.15 പുലര്‍ച്ചയ്ക്കുമുന്‍പേ അവള്‍ഉണര്‍ന്ന് കുടുംബാംഗങ്ങള്‍ക്കുഭക്ഷണമൊരുക്കുകയും പരിചാരികമാര്‍ക്കു ജോലികള്‍നിര്‍ദേശിച്ചുകൊടുക്കുകയും ചെയ്യുന്നു.16 അവള്‍ നല്ല നിലം നോക്കിവാങ്ങുന്നു; സ്വന്തം സമ്പത്തുകൊണ്ട് അവള്‍മുന്തിരിത്തോട്ടം നട്ടുപിടിപ്പിക്കുന്നു.17 അവള്‍ അരമുറുക്കി കൈച്ചുറുക്കോടെജോലിചെയ്യുന്നു.18 തന്റെ വ്യാപാരം ലാഭകരമാണോ എന്ന് അവള്‍ പരിശോധിച്ചറിയുന്നു; രാത്രിയില്‍ അവളുടെ വിളക്ക് അണയുന്നില്ല.19 അവള്‍ ദണ്‍ഡും തക്ലിയുമുപയോഗിച്ച്‌നൂല്‍ നൂല്‍ക്കുന്നു.20 അവള്‍ ദരിദ്രര്‍ക്കു ദാനം ചെയ്യുകയും പാവങ്ങളെ സഹായിക്കുകയും ചെയ്യുന്നു.21 മഞ്ഞുകാലത്തു കുടുംബാഗങ്ങള്‍ക്കുതണുപ്പേല്‍ക്കുമെന്ന് അവള്‍ഭയപ്പെടുന്നില്ല; അവര്‍ക്കു ധരിക്കാന്‍ ഇരട്ടവസ്ത്രങ്ങളുണ്ട്.22 അവള്‍ സ്വയം വിരിപ്പുകള്‍ നിര്‍മിക്കുന്നു; മൃദുലവും ധൂമ്രവര്‍ണവുമായപട്ടുവസ്ത്രങ്ങളാണ് അവള്‍ ധരിക്കുന്നത്.23 ശ്രേഷ്ഠന്‍മാരോടൊപ്പം ഇരിക്കുമ്പോള്‍നഗരകവാടത്തില്‍ അവളുടെ ഭര്‍ത്താവ് ശ്രദ്‌ധേയനാകുന്നു.24 അവള്‍ ചണവസ്ത്രങ്ങളുണ്ടാക്കിവില്‍ക്കുകയും അരപ്പട്ടകള്‍ വ്യാപാരിക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു.25 അവള്‍ കഴിവും അന്തസ്സും അണിയുന്നു; ഭാവിയെ നോക്കി പുഞ്ചിരിക്കുന്നു.26 അവള്‍ വായ് തുറന്നാല്‍ ജ്ഞാനമേ പുറത്തുവരൂ; ദയാമസൃണമായ ഉപദേശം അവളുടെനാവിലുണ്ട്.27 കുടുംബാംഗങ്ങളുടെ നടപടികള്‍ അവള്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നു; അലസതയുടെ അപ്പം അവള്‍ ഭക്ഷിക്കുന്നില്ല.28 അവളുടെ സന്താനങ്ങള്‍ അവളെഭാഗ്യവതിയെന്നു വിളിക്കുന്നു; അവളുടെ ഭര്‍ത്താവും അപ്രകാരം ചെയ്യുന്നു; അവന്‍ അവളെ ഇങ്ങനെ പ്രശംസിക്കുന്നു:29 പല സ്ത്രീകളും തങ്ങളുടെ കഴിവുകള്‍പ്രകടിപ്പിച്ചിട്ടുണ്ട്; എന്നാല്‍, നീ അവരെയെല്ലാം അതിശയിക്കുന്നു.30 സൗകുമാര്യം വഞ്ചനനിറഞ്ഞതുംസൗന്ദര്യം വ്യര്‍ഥവുമാണ്; എന്നാല്‍, ദൈവഭക്തിയുള്ള സ്ത്രീപ്രശംസയര്‍ഹിക്കുന്നു.31 അവളുടെ അധ്വാനത്തെ വിലമതിക്കുവിന്‍; അവളുടെ പ്രവൃത്തികള്‍ നഗരകവാടത്തില്‍ അവള്‍ക്കു പ്രശംസയായിരിക്കട്ടെ!

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment