Ecclesiastes, Chapter 1 | സഭാപ്രസംഗകൻ, അദ്ധ്യായം 1 | Malayalam Bible | POC Translation

മിഥ്യകളില്‍ മിഥ്യ

1 ജറുസലെമില്‍ രാജാവും ദാവീദിന്റെ പുത്രനുമായ സഭാപ്രസംഗകന്റെ വാക്കുകള്‍. പ്രസംഗകന്‍ പറയുന്നു,2 മിഥ്യകളില്‍ മിഥ്യ, സകലവും മിഥ്യ, മിഥ്യകളില്‍ മിഥ്യ!3 സൂര്യ നു താഴേ മനുഷ്യന് അധ്വാനംകൊണ്ട് എന്തുഫലം?4 തലമുറകള്‍ വരുന്നു, പോകുന്നു. ഭൂമിയാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു.5 സൂര്യനുദിക്കുന്നു, അസ്തമിക്കുന്നു; ഉദിച്ചിടത്തുതന്നെ വേഗം തിരിച്ചെത്തുന്നു.6 കാറ്റു തെക്കോട്ടു വീശുന്നു; തിരിഞ്ഞു വടക്കോട്ടു വീശുന്നു. വീണ്ടും തെക്കോട്ട്, അങ്ങനെ അതു ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുന്നു.7 നദികള്‍ സമുദ്രത്തിലേക്കൊഴുകുന്നു, എന്നാല്‍ സമുദ്രം നിറയുന്നില്ല. ഉറവിടത്തിലേക്കു വീണ്ടും ഒഴുക്കു തുടരുന്നു.8 സകല വും മനുഷ്യനു ക്ലേശഭൂയിഷ്ഠം; അതു വിവ രിക്കുക മനുഷ്യന് അസാധ്യം; കണ്ടിട്ടു കണ്ണിനോ, കേട്ടിട്ടു ചെവിക്കോ മതിവരുന്നില്ല.9 ഉണ്ടായതുതന്നെ വീണ്ടും ഉണ്ടാകുന്നു. ചെയ്തതുതന്നെ വീണ്ടും ചെയ്യുന്നു. സൂര്യനു കീഴേ പുതുതായൊന്നുമില്ല.10 പുതിയത് എന്നുപറയാന്‍ എന്തുണ്ട്?യുഗങ്ങള്‍ക്ക് മുന്‍പുതന്നെ അതുണ്ടായിരുന്നു.11 കഴിഞ്ഞതൊന്നും ആരും ഓര്‍ക്കുന്നില്ല. വരാനിരിക്കുന്നവയെ അവയ്ക്കുശേഷം വരാനിരിക്കുന്നവര്‍ ഓര്‍മിക്കുകയില്ല.12 സഭാപ്രസംഗകനായ ഞാന്‍ ജറുസലെ മില്‍ ഇസ്രായേലിന്റെ രാജാവായിരുന്നു.13 ആകാശത്തിന്‍കീഴ്‌സംഭവിക്കുന്നതെല്ലാം ജ്ഞാനത്തോടെ ആരാഞ്ഞറിയാന്‍ ഞാന്‍ പരിശ്രമിച്ചു. വ്യഗ്രതയോടെ ചെയ്യാന്‍ ദൈവം മനുഷ്യനെ ഏല്‍പിച്ച ജോലി എത്ര ക്ലേശ കരമാണ്!14 സൂര്യനു കീഴേ നടക്കുന്ന എല്ലാ പ്രവൃത്തികളും ഞാന്‍ വീക്ഷിച്ചു; എല്ലാം മിഥ്യയും പാഴ്‌വേലയുമത്രേ.15 വളഞ്ഞതുനേരെയാക്കാന്‍ ആര്‍ക്കും കഴിയുകയില്ല. ഇല്ലാത്തത് എണ്ണുക അസാധ്യം.16 ജറുസലെമില്‍ എനിക്കു മുന്‍പുണ്ടായിരുന്ന എല്ലാ രാജാക്കന്‍മാരെയുംകാള്‍ അധികം ജ്ഞാനം ഞാന്‍ സമ്പാദിച്ചു; ജ്ഞാനത്തിന്റെയും അറിവിന്റെയുംയഥാര്‍ഥരൂപം അനുഭവിച്ചറിഞ്ഞു എന്നു ഞാന്‍ വിചാരിച്ചു.17 ജ്ഞാനത്തെയും അറിവിനെയും ഉന്‍മത്തതയെയുംഭോഷത്തത്തെയും വിവേചിച്ചറിയാന്‍ ഞാന്‍ ഉദ്യമിച്ചു. ഇതും പാഴ്‌വേലയാണെന്നു ഞാന്‍ കണ്ടു.18 കാരണം, ജ്ഞാനമേറുമ്പോള്‍ ദുഃഖവും ഏറുന്നു, അറിവു വര്‍ദ്ധിക്കുമ്പോള്‍ വ്യസനവും വര്‍ദ്ധിക്കുന്നു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment