
ഏലിയാ സ്ലീവാ മൂശേക്കാലം എട്ടാം ഞായർ മത്തായി 22, 23-33 സീറോമലബാർ ആരാധനാക്രമത്തിലെ ഏലിയാ സ്ലീവാ മൂശേക്കാലത്തിന്റെ അവസാനത്തെ ഞായറാഴ്ചയാണിന്ന്. ഏലിയാ സ്ലീവാ മൂശേ കാലത്തിലെ കഴിഞ്ഞ ഞായറാഴ്ചകൾ പ്രധാനമായും, ക്രിസ്തുവിന്റെ കുരിശുമരണവും, ഉത്ഥാനവും, ലോകാവസാനവും, ക്രിസ്തുവിന്റെ രണ്ടാംവരവും വിചിന്തന വിഷയമാക്കിക്കൊണ്ടാണ് കടന്നുപോയത്. ഈ ഞായറാഴ്ച്ച, നശ്വരമായ ഈ ഭൂമിയിലെ ജീവിതവും, അനശ്വരമായ സ്വർഗജീവിതവുമാണ് നാം വിചിന്തനവിഷയമാക്കുന്നത്. ക്രിസ്തു പ്രധാനമായും ചോദിക്കുന്നത് രണ്ട് ചോദ്യങ്ങളാണ്. ഒന്ന്, ഏതാണ് പ്രധാനപ്പെട്ടത്? മരണമോ, അതോ ഉത്ഥാനമോ? രണ്ട്, ക്രൈസ്തവർ വിശ്വസിക്കുന്നത് […]
SUNDAY SERMON MT 22, 23-33

Leave a comment