ഭരണാധിപന്‍
1 ജ്ഞാനിയായന്യായാധിപന്‍ജനത്തിനു ശിക്ഷണം നല്‍കുന്നു; അറിവുള്ളവന്‍ ചിട്ടയോടെ ഭരിക്കുന്നു;2 ഭരണാധിപനെപ്പോലെ പരിജനം; രാജാവിനെപ്പോലെ പ്രജകളും.3 വിവരമില്ലാത്ത രാജാവ് ജനത്തിനു വിനാശം; രാജ്യത്തിന്റെ ഐശ്വര്യത്തിനു നിദാനംരാജാവിന്റെ ജ്ഞാനമാണ്.4 കര്‍ത്താവിന്റെ കരങ്ങളാണ് ഭൂമിയെനിയന്ത്രിക്കുന്നത്; അവിടുന്ന് തക്കസമയത്തു യോഗ്യനായഭരണാധിപനെ നിയമിക്കുന്നു.5 മനുഷ്യന്റെ വിജയം കര്‍ത്താവിന്റെ കരങ്ങളിലാണ്; നിയമജ്ഞന്റെ മേല്‍ അവിടുന്ന് ബഹുമതി ചൊരിയുന്നു.
അഹങ്കാരം
6 എന്തു കുറ്റത്തിനായാലും അയല്‍ക്കാരനുതിന്‍മ ചെയ്യരുത്; വികാരാവേശംകൊണ്ട് ഒന്നും പ്രവര്‍ത്തിക്കരുത്.7 അഹങ്കാരം കര്‍ത്താവിനെയുംമനുഷ്യരെയും വെറുപ്പിക്കുന്നു; അനീതി, ഇരുവര്‍ക്കും നിന്ദ്യമാണ്.8 അനീതി, അഹങ്കാരം, അത്യാഗ്രഹം ഇവമൂലം സാമ്രാജ്യം കൈമാറിപ്പോകുന്നു.9 പൊടിയും ചാരവുമായ മനുഷ്യന്അഹങ്കരിക്കാന്‍ എന്തുണ്ട്? ജീവിച്ചിരിക്കെത്തന്നെ അവന്റെ ശരീരം ജീര്‍ണിക്കുന്നു.10 നിസ്‌സാരരോഗമെന്നു ഭിഷഗ്വരന്‍പുച്ഛിച്ചുതള്ളുന്നു; എന്നാല്‍, ഇന്നു രാജാവ്; നാളെ ജഡം!11 മരിച്ചുകഴിഞ്ഞാല്‍ പുഴുവിനും കൃമിക്കും വന്യമൃഗങ്ങള്‍ക്കും അവകാശം!12 അഹങ്കാരം തുടങ്ങുമ്പോള്‍ കര്‍ത്താവില്‍നിന്ന് അകലുന്നു; ഹൃദയം അവന്റെ സ്രഷ്ടാവിനെപരിത്യജിച്ചിരിക്കുന്നു.13 അഹങ്കാരത്തോടൊപ്പം പാപവുംമുളയെടുക്കുന്നു; അതിനോട് ഒട്ടിനില്‍ക്കുന്നവന്‍മ്ലേച്ഛത വമിക്കും. അതിനാല്‍, കര്‍ത്താവ് അപൂര്‍വമായ പീഡകള്‍ അയച്ച് അവനെ നിശ്‌ശേഷം നശിപ്പിക്കുന്നു.14 കര്‍ത്താവ് പ്രബലന്‍മാരെ സിംഹാസനത്തില്‍നിന്നു താഴെയിറക്കി വിനീതരെ ഉയര്‍ത്തുന്നു.15 അവിടുന്ന് അഹംഭാവികളെ പിഴുതെറിഞ്ഞ്, വിനീതരെ നട്ടുപിടിപ്പിക്കുന്നു.16 കര്‍ത്താവ് ജനതകളുടെ രാജ്യങ്ങള്‍സമൂലം നശിപ്പിക്കുന്നു.17 അവിടുന്ന് അഹങ്കാരികളുടെ അടയാളംപോലും തുടച്ചുമാറ്റുന്നു; അവരുടെ സ്മരണ ഭൂമിയില്‍നിന്നുമായിച്ചുകളയുന്നു.18 മനുഷ്യന്റെ അഹങ്കാരവും ക്രോധവുംസ്രഷ്ടാവില്‍നിന്നല്ല.
ബഹുമാന്യന്‍
19 ഏതു വര്‍ഗമാണു ബഹുമാനത്തിനര്‍ഹം?മനുഷ്യവര്‍ഗം. ഏതു മനുഷ്യന്‍? കര്‍ത്താവിനോടുഭക്തിയുള്ളവന്‍. ഏതു വര്‍ഗമാണ് ബഹുമാനംഅര്‍ഹിക്കാത്തത്? മനുഷ്യവര്‍ഗംതന്നെ. ഏതു മനുഷ്യന്‍? കര്‍ത്തൃകല്‍പന ലംഘിക്കുന്നവന്‍.20 സഹോദരര്‍ തങ്ങളുടെ തലവനെബഹുമാനിക്കുന്നു;21 കര്‍ത്താവാകട്ടെ തന്റെ ഭക്തനെയും.22 ധനവാനും ഉത്കൃഷ്ടനും ദരിദ്രനുംഒന്നുപോലെ ദൈവഭക്തിയില്‍മഹത്വം ആര്‍ജിക്കട്ടെ.23 ബുദ്ധിമാനായ ദരിദ്രനെ നിന്ദിക്കുന്നതും പാപിയെ ബഹുമാനിക്കുന്നതും ശരിയല്ല.24 പ്രഭുവുംന്യായാധിപനും ഭരണാധികാരിയും ബഹുമാനിക്കപ്പെടുന്നു; എന്നാല്‍, അവരിലാരും ദൈവഭക്തനോളം ശ്രേഷ്ഠനല്ല.25 അടിമജ്ഞാനിയെങ്കില്‍ അവനെസ്വതന്ത്രനും സേവിക്കും; ബുദ്ധിമാന് അതില്‍ പരാതിയില്ല.
വിനയം
26 കര്‍ത്തവ്യം അനുഷ്ഠിക്കുമ്പോള്‍അതീവ സാമര്‍ഥ്യം കാണിക്കരുത്; പട്ടിണികിടക്കുമ്പോള്‍ അന്തസ്‌സു നടിക്കരുത്.27 അധ്വാനിച്ചു ധാരാളം സമ്പാദിക്കുന്നവനാണ്, പൊങ്ങച്ചം പറയുന്ന പട്ടിണിക്കാരനെക്കാള്‍ ഭേദം.28 മകനേ, വിനയംകൊണ്ടു മഹത്വമാര്‍ജിക്കുക; നിലവിട്ട് സ്വയം മതിക്കരുത്.29 തന്നെത്തന്നെ ദ്രോഹിക്കുന്നവനെആരു നീതീകരിക്കും? തന്നെത്തന്നെ അവഹേളിക്കുന്നവനെആരു ബഹുമാനിക്കും?30 ദരിദ്രന്‍ വിജ്ഞാനത്താല്‍ ബഹുമാനം നേടുന്നു; ധനവാന്‍ ധനത്താലും.31 ദരിദ്രനായിരിക്കേ ബഹുമാനിക്കപ്പെടുന്നെങ്കില്‍ സമ്പന്നനായാല്‍ എത്രയധികം! സമ്പന്നനായിരിക്കേ നിന്ദിക്കപ്പെടുന്നെങ്കില്‍ ദരിദ്രനായാല്‍ എത്രയധികം!


Leave a comment