Ecclesiasticus, Chapter 13 | പ്രഭാഷകൻ, അദ്ധ്യായം 13 | Malayalam Bible | POC Translation

വ്യാജ സുഹൃത്തുക്കള്‍

1 കീല്‍ തൊട്ടാല്‍ കറ പറ്റും; അഹങ്കാരിയോട് അടുക്കുന്നവന്‍അവനെപ്പോലെയാകും.2 ശക്തിക്കതീതമായ ഭാരം എടുക്കരുത്; നിന്നെക്കാള്‍ ശക്തനും ധനികനുമായഒരുവനുമായി ഇടപഴകരുത്. മണ്‍കലത്തിന് ഇരുമ്പുപാത്രവുമായിഒത്തുപോകാന്‍ കഴിയുമോ? മണ്‍കലം അതില്‍ തട്ടി തകരുകയില്ലേ?3 ധനവാന്‍ ദ്രോഹിക്കുക മാത്രമല്ലനിന്ദിക്കുകകൂടി ചെയ്യുന്നു; പാവപ്പെട്ടവന്‍ ദ്രോഹം സഹിച്ചാല്‍ പോരാ; ക്ഷമായാചനവും ചെയ്യണം.4 നിന്നെക്കൊണ്ടു പ്രയോജനം ഉണ്ടെന്നു കണ്ടാല്‍ ധനവാന്‍ നിന്നെ ചൂഷണം ചെയ്യും; എന്നാല്‍ നിനക്ക് ആവശ്യം വന്നാല്‍ അവന്‍ നിന്നെ പരിത്യജിക്കും.5 നിനക്കു വകയുണ്ടെങ്കില്‍ അവന്‍ നിന്നോടുകൂടെ കാണും; കൂസലില്ലാതെ നിന്റെ വിഭവങ്ങള്‍ചോര്‍ത്തിയെടുക്കും.6 നിന്നെക്കൊണ്ട് ആവശ്യമുള്ളപ്പോള്‍അവന്‍ നിന്നെ വഞ്ചിക്കും; നിന്നെ നോക്കി പുഞ്ചിരിച്ച് അവന്‍ നിന്നില്‍ പ്രതീക്ഷ ഉണര്‍ത്തും; കാരുണ്യപൂര്‍വകമായ സ്വരത്തില്‍നിനക്കെന്താണാവശ്യം എന്നു ചോദിക്കും.7 സത്കാരംകൊണ്ട് അവന്‍ നിന്നെ ലജ്ജിപ്പിക്കും; പ്രതിസത്കാരംകൊണ്ടു നീപൂര്‍ണദരിദ്രനാകും; അപ്പോള്‍, അവന്‍ നിന്നെ അവഹേളിക്കും; നിന്നെ പുറന്തള്ളുകയും തലകുലുക്കിരസിക്കുകയും ചെയ്യും.8 വഞ്ചിക്കപ്പെടാതിരിക്കാനും ഭോഷത്തംമൂലം നിന്ദിക്കപ്പെടാതിരിക്കാനും ശ്രദ്ധിക്കുക.9 പ്രബലന്‍മാരുടെ ക്ഷണം സ്വീകരിക്കുന്നതില്‍ വിമുഖനായിരിക്കുക; അവര്‍ വീണ്ടും വീണ്ടുംക്ഷണിച്ചുകൊണ്ടിരിക്കും.10 തള്ളിക്കയറരുത്, പിന്‍തള്ളപ്പെടും. വളരെ അകന്നു നില്‍ക്കരുത്;വിസ്മരിക്കപ്പെടും.11 അവരോട് സമത്വഭാവത്തില്‍ വര്‍ത്തിക്കരുത്; അവന്റെ വാചാലത കണ്ടു ഭ്രമിക്കയുമരുത്; അതിഭാഷണത്തിലൂടെ നിന്നെ പരീക്ഷിക്കുകയും പുഞ്ചിരിയിലൂടെ നിന്നെ അളക്കുകയുമാണ് അവന്‍ ചെയ്യുന്നത്.12 രഹസ്യം സൂക്ഷിക്കാത്തവന്‍ നിര്‍ദയനാണ്; ദ്രോഹിക്കാനോ തടവിലാക്കാനോഅവന്‍ മടിക്കുകയില്ല.13 രഹസ്യങ്ങള്‍ ചോര്‍ന്നുപോകാതെ സൂക്ഷിക്കുക;14 നീ സഞ്ചരിക്കുമ്പോള്‍ നിന്റെ നാശവും കൂടെയുണ്ട്.15 ഓരോ ജീവിയും സ്വവര്‍ഗത്തെസ്‌നേഹിക്കുന്നു; മനുഷ്യന്‍ അയല്‍ക്കാരനെയും.16 ജീവികളെല്ലാം സ്വവര്‍ഗത്തില്‍ ഇണങ്ങി നില്‍ക്കുന്നു; മനുഷ്യന്‍ തന്റെ തരത്തില്‍പെട്ടവനോടും.17 ചെന്നായ്ക്ക് കുഞ്ഞാടിനോട് എന്തുചങ്ങാത്തം? പാപിക്കു ദൈവഭക്തനോടും അതിലേറെയില്ല.18 കഴുതപ്പുലിക്കും നായ്ക്കും ഇടയില്‍ എന്തു സമാധാനം? ധനികനും ദരിദ്രനും തമ്മിലും അങ്ങനെ തന്നെ.19 കാട്ടുകഴുതകള്‍ സിംഹങ്ങള്‍ക്ക് ഇര;പാവപ്പെട്ടവര്‍ ധനവാന്‍മാര്‍ക്കും.20 അഹങ്കാരി വിനയം വെറുക്കുന്നു;ധനവാന്‍ ദരിദ്രനെയും.21 ധനവാന്‍ കാലിടറിയാല്‍സ്‌നേഹിതന്‍മാര്‍ താങ്ങും; പാവപ്പെട്ടവര്‍ വഴുതിയാല്‍ കൂട്ടുകാര്‍ അവനെ തള്ളിയിടും.22 ധനികനു കാല്‍ പിഴച്ചാല്‍വളരെപ്പേര്‍ സഹായിക്കും; അവന്‍ പറയുന്നത് അനുചിതമായാലുംഅവര്‍ന്യായീകരിക്കും. എളിയവന്‍ വീണാല്‍ അവര്‍ അവനെ ശകാരിക്കും; അവന്‍ ബുദ്ധിപൂര്‍വം സംസാരിച്ചാലുംഅവര്‍ ഗൗനിക്കുകയില്ല.23 ധനവാന്‍ സംസാരിക്കുമ്പോള്‍ എല്ലാവരും നിശ്ശബ്ദരായിരിക്കും;മാനംമുട്ടെ പുകഴ്ത്തും, ദരിദ്രന്‍ സംസാരിക്കുമ്പോള്‍ ഇവന്‍ആര് എന്ന് അവര്‍ ചോദിക്കും; അവനു കാലിടറിയാല്‍ അവര്‍അവനെ തള്ളിയിടും.24 പാപവിമുക്തമെങ്കില്‍ സമ്പത്ത് നല്ലതുതന്നെ; ദൈവഭയം ഇല്ലാത്തവന്റെ ദൃഷ്ടിയില്‍ദാരിദ്ര്യം തിന്‍മയാണ്.25 ഹൃദയത്തിലെ നന്‍മയും തിന്‍മയുംഅനുസരിച്ചു മുഖഭാവത്തില്‍ മാറ്റംവരും;26 പ്രസന്നവദനം ഹൃദയസന്തുഷ്ടിയെ വെളിപ്പെടുത്തുന്നു. ആഴമേറിയ ചിന്തയില്‍നിന്നാണ് സുഭാഷിതങ്ങള്‍ രൂപംകൊള്ളുക.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment