Ecclesiasticus, Chapter 23 | പ്രഭാഷകൻ, അദ്ധ്യായം 23 | Malayalam Bible | POC Translation

ആത്മനിയന്ത്രണത്തിനുവേണ്ടി പ്രാര്‍ഥന

1 എന്റെ പിതാവും ജീവിതത്തിന്റെ നിയന്താവുമായ കര്‍ത്താവേ, അവയുടെ ഇഷ്ടത്തിന് എന്നെഏല്‍പ്പിച്ചു കൊടുക്കരുതേ! അവനിമിത്തം ഞാന്‍ വീഴാനിടയാക്കരുതേ!2 എന്റെ ചിന്തകളെ നേര്‍വഴിക്കുനയിക്കാന്‍ ഒരു ചാട്ടയും എന്റെ വികാരങ്ങള്‍ക്ക് വിവേകപൂര്‍ണമായനിയന്ത്രണവും ഉണ്ടായിരുന്നെങ്കില്‍! എന്റെ പാപങ്ങള്‍ ശിക്ഷിക്കപ്പെടാതെപോവുകയില്ല; എന്റെ കുറ്റങ്ങള്‍അവഗണിക്കപ്പെടുകയുമില്ല.3 എന്റെ പാപങ്ങളും കുറ്റങ്ങളും പെരുകിഞാന്‍ എന്റെ ശത്രുക്കള്‍ക്ക് കീഴ്‌പ്പെടുകയോ അവര്‍ എന്നെച്ചൊല്ലി സന്തോഷിക്കുകയോ ചെയ്യുകയില്ല.4 എന്റെ പിതാവും ദൈവവുമായകര്‍ത്താവേ, എന്റെ ദൃഷ്ടികള്‍ഔദ്ധത്യം നിറഞ്ഞതാകരുതേ!5 അധമവികാരങ്ങള്‍ക്കു ഞാന്‍ അടിമയാകരുതേ!6 അമിതമായ ആഹാരപ്രിയമോ ഭോഗാസക്തിയോ എന്നെ കീഴടക്കാതിരിക്കട്ടെ! നിര്‍ലജ്ജമായ വികാരങ്ങള്‍ക്ക്എന്നെ ഏല്‍പിച്ചുകൊടുക്കരുതേ!

നാവിന്റെ വിനിയോഗം

7 കുഞ്ഞുങ്ങളേ, നാവിനെ നിയന്ത്രിക്കേണ്ടതെങ്ങനെയെന്നു കേള്‍ക്കുവിന്‍; ഈ ഉപദേശം അനുസരിക്കുന്നവന്‍ കുറ്റക്കാരനാവുകയില്ല.8 പാപിയുടെ പതനത്തിനു കാരണംഅവന്റെ ചുണ്ടുകളാണ്; ചീത്ത പറയുന്നവന്റെയും അഹങ്കാരിയുടെയും വീഴ്ചയ്ക്കു കാരണം നാവുതന്നെ.9 ആണയിടുന്ന ശീലം നന്നല്ല; പരിശുദ്ധന്റെ നാമം വെറുതെ ഉരുവിടരുത്.10 നിരന്തരം പീഡിപ്പിക്കപ്പെടുന്ന അടിമയുടെ ശരീരത്തില്‍ മുറിവ് ഒഴിയാത്തതുപോലെ എല്ലായ്‌പ്പോഴും ദൈവനാമം വിളിച്ചുശപഥം ചെയ്യുന്നവന്‍ പാപത്തില്‍നിന്നു സ്വതന്ത്രനായിരിക്കുകയില്ല.11 പതിവായി ആണയിടുന്നവന്‍അകൃത്യങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കും; അവന്റെ ഭവനം ശിക്ഷയില്‍നിന്ന്ഒരിക്കലും മുക്തമാവുകയില്ല. ശപഥം നിറവേറ്റാതെ പോയാല്‍അവന്‍ കുറ്റക്കാരനാകും; മനഃപൂര്‍വം ലംഘിച്ചാല്‍ ഇരട്ടി പാപമുണ്ട്. കള്ളസത്യം ചെയ്യുന്നവന്‍ ശിക്ഷിക്കപ്പെടും; അവന്റെ ഭവനത്തില്‍ വിപത്തുകള്‍ നിറയും.12 മരണതുല്യമായ ഒരുതരം ശപഥമുണ്ട്; യാക്കോബിന്റെ സന്തതികളുടെ ഇടയില്‍ ഒരിക്കലും അത് ഉണ്ടാകാതിരിക്കട്ടെ. ദൈവഭയമുള്ളവന്‍ ഇത്തരംതിന്‍മകളില്‍നിന്ന് അകന്നിരിക്കും; അവന്‍ പാപത്തില്‍ മുഴുകുകയില്ല.13 അസഭ്യഭാഷണം ശീലിക്കരുത്;അതു പാപകരമാണ്.14 വലിയവരുടെകൂടെയായിരിക്കുമ്പോള്‍മാതാപിതാക്കന്‍മാരെ അനുസ്മരിക്കുക; അല്ലെങ്കില്‍, നിന്നെത്തന്നെ മറന്നുള്ളനിന്റെ പെരുമാറ്റത്തില്‍ നീഅവരുടെ മുമ്പില്‍ വിഡ്ഢിയാകും; ജനിക്കാതിരുന്നെങ്കില്‍ എന്നു നീഅപ്പോള്‍ ആഗ്രഹിക്കുകയുംജന്‍മദിനത്തെ ശപിക്കുകയും ചെയ്യും.15 നിന്ദനം ശീലിച്ചവന്‍ ജീവിതകാലത്ത്ഒരിക്കലും പക്വത നേടുകയില്ല.

ജഡിക പാപങ്ങള്‍

16 രണ്ടുകൂട്ടര്‍ പാപം വര്‍ദ്ധിപ്പിക്കുന്നു; മൂന്നാമതൊരു കൂട്ടര്‍ ക്രോധംക്ഷണിച്ചുവരുത്തുന്നു. വികാരംകൊണ്ടു ജ്വലിക്കുന്ന ഹൃദയംആളുന്നതീപോലെയാണ്; ജീവിതം പൂര്‍ണമായി നശിപ്പിക്കുന്നതുവരെ അത് അടങ്ങുകയില്ല; ഭോഗാസക്തിക്ക് അടിമപ്പെടുന്നവന്‍ അഗ്‌നി ദഹിപ്പിക്കുന്നതുവരെഅതില്‍നിന്നു സ്വതന്ത്രനാവുകയില്ല.17 വ്യഭിചാരിക്ക് എല്ലാ അപ്പവും മധുരിക്കുന്നു: മരണംവരെ അവന്‍ പിന്‍മാറുകയില്ല.18 വിവാഹ ഉടമ്പടി ലംഘിക്കുന്നവന്‍ആത്മഗതം ചെയ്യുന്നു: ആരാണ് എന്നെ കാണുക?ഇരുട്ട് എനിക്കു മറയാണ്. ഭിത്തികള്‍ എന്നെ ഒളിപ്പിക്കുന്നു,ആരും എന്നെ കാണുന്നില്ല. ഞാന്‍ എന്തിനു പേടിക്കണം? അത്യുന്നതന്‍ എന്റെ പാപങ്ങള്‍ പരിഗണിക്കുകയില്ല.19 മനുഷ്യനെമാത്രമേ അവന്‍ ഭയപ്പെടുന്നുള്ളു; കര്‍ത്താവിന്റെ കണ്ണുകള്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങു പ്രകാശമുള്ളതാണെന്ന് അവന്‍ അറിയുന്നില്ല; അവിടുന്ന് മനുഷ്യന്റെ എല്ലാ മാര്‍ഗങ്ങളും നിരീക്ഷിക്കുകയും നിഗൂഢസ്ഥലങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു.20 പ്രപഞ്ചസൃഷ്ടിക്കു മുമ്പുതന്നെ അവിടുന്ന് അത് അറിഞ്ഞിരുന്നു; സൃഷ്ടിക്കുശേഷവും അങ്ങനെതന്നെ.21 ഈ മനുഷ്യന്‍ നഗരവീഥികളില്‍വച്ചു ശിക്ഷിക്കപ്പെടും; ഒട്ടും പ്രതീക്ഷിക്കാതിരുന്നിടത്തുവച്ചു പിടിക്കപ്പെടുകയും ചെയ്യും.22 ഭര്‍ത്താവിനെ ഉപേക്ഷിച്ച് അന്യനില്‍നിന്ന് അവന് അവകാശിയെ നല്‍കുന്ന സ്ത്രീയും ഇങ്ങനെതന്നെ.23 അവള്‍ അത്യുന്നതന്റെ നിയമം ലംഘിച്ചു; ഭര്‍ത്താവിനെ വഞ്ചിച്ച് വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട് അന്യപുരുഷനില്‍നിന്ന്‌സന്താനങ്ങള്‍ക്കു ജന്‍മം നല്‍കി.24 അവളെ സമൂഹത്തിന്റെ മുമ്പാകെ കൊണ്ടുവരും; അവളുടെ സന്താനങ്ങളുടെമേല്‍ ശിക്ഷയുണ്ടാകും.25 അവളുടെ കുഞ്ഞുങ്ങള്‍ വേരുപിടിക്കുകയോ ശാഖകള്‍ ഫലം പുറപ്പെടുവിക്കുകയോചെയ്യുകയില്ല.26 അവള്‍ അവശേഷിപ്പിക്കുന്നത്ശാപഗ്രസ്തമായ ഓര്‍മയാണ്;അവളുടെ അപകീര്‍ത്തി മായുകയില്ല.27 കര്‍ത്തൃഭയത്തെക്കാള്‍ ശ്രേഷ്ഠമോകര്‍ത്താവിന്റെ കല്‍പന അനുസരിക്കുന്നതിനെക്കാള്‍ മധുരമോ ആയി മറ്റൊന്നില്ലെന്ന്അവളെ അതിജീവിക്കുന്നവര്‍ അറിയും.28 ദൈവത്തെ അനുസരിക്കുക വലിയബഹുമതിയും അവിടുത്തെ അംഗീകാരം ദീര്‍ഘായുസ്‌സുമാണ്.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment