Ecclesiasticus, Chapter 30 | പ്രഭാഷകൻ, അദ്ധ്യായം 30 | Malayalam Bible | POC Translation

കുട്ടികളുടെ ശിക്ഷണം

1 പുത്രനെ സ്‌നേഹിക്കുന്നവന്‍അവനെ പലപ്പോഴും അടിക്കുന്നു; വളര്‍ന്നുവരുമ്പോള്‍ അവന്‍ പിതാവിനെസന്തോഷിപ്പിക്കും.2 മകനെ ശിക്ഷണത്തില്‍ വളര്‍ത്തുന്നവന് അവന്‍ മൂലം നന്‍മയുണ്ടാകും; സ്‌നേഹിതരുടെ മുമ്പില്‍ അവനെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യും.3 മകനെ പഠിപ്പിക്കുന്നവന്‍ ശത്രുക്കളെ അസൂയാലുക്കളാക്കുന്നു; സ്‌നേഹിതരുടെ മുമ്പില്‍ അവന്അഭിമാനിക്കാം.4 ആ പിതാവു മരിച്ചാലും മരിക്കുന്നില്ല: തന്നെപ്പോലെ ഒരുവനെ അവന്‍ അവശേഷിപ്പിച്ചിട്ടുണ്ട്.5 ജീവിച്ചിരുന്നപ്പോള്‍ അവന്‍ മകനെകണ്ടു സന്തോഷിച്ചു; മരിക്കുമ്പോള്‍ അവനു ദുഃഖമില്ല.6 ശത്രുക്കളോടു പകരംവീട്ടാനുംസ്‌നേഹിതന്‍മാര്‍ക്കു പ്രത്യുപകാരംചെയ്യാനും അവന്‍ ഒരുവനെഅവശേഷിപ്പിച്ചിട്ടുണ്ട്.7 മകനെ വഷളാക്കുന്നവന് മുറിവു വച്ചുകെട്ടേണ്ടിവരും; അവന്റെ ഓരോ നിലവിളിയും പിതാവിനെ വേദനിപ്പിക്കും.8 മെരുക്കാത്ത കുതിര ദുശ്ശാഠ്യം കാണിക്കും; ശിക്ഷണം ലഭിക്കാത്ത പുത്രന്‍തന്നിഷ്ടക്കാരനാകും.9 പുത്രനെ അമിതമായി ലാളിച്ചാല്‍അവന്‍ നിന്നെ ഭയപ്പെടുത്തും; അവനോടുകൂടെ കളിക്കുക,അവന്‍ നിന്നെ ദുഃഖിപ്പിക്കും.10 അവനോടുകൂടെ ഉല്ലസിക്കരുത്; ഒടുക്കം നീ ദുഃഖിച്ചു പല്ലു ഞെരിക്കും.11 അവനുയൗവനത്തില്‍ അധികാരം നല്‍കുകയോ അവന്റെ തെറ്റുകള്‍ അവഗണിക്കുകയോ അരുത്.12 ചെറുപ്പത്തിലേതന്നെ അവനെ വിനയംഅഭ്യസിപ്പിക്കുകയും ശിക്ഷിക്കുകയും ചെയ്യുക; അല്ലെങ്കില്‍ അവന്‍ അനുസരണമില്ലാത്തനിര്‍ബന്ധ ബുദ്ധിയായിത്തീര്‍ന്ന് നിന്നെ ദുഃഖിപ്പിക്കും.13 മകന്റെ ലജ്ജാകരമായ പ്രവൃത്തികള്‍ നിമിത്തം ദുഃഖിക്കാതിരിക്കേണ്ടതിന് അവനെ ശിക്ഷണത്തില്‍ വളര്‍ത്താന്‍ ശ്രദ്ധിക്കുക.

ആരോഗ്യം

14 കഠിനമായ ശാരീരികവേദന അനുഭവിക്കുന്ന ധനികനെക്കാള്‍ അരോഗദൃഢഗാത്രനായ ദരിദ്രനാണ് ഭാഗ്യവാന്‍.15 ആരോഗ്യം സ്വര്‍ണത്തെക്കാള്‍ ശ്രേഷ്ഠമാണ്; ബലിഷ്ഠമായ ശരീരം അളവറ്റധനത്തെക്കാളും.16 ശരീരത്തിന്റെ ആരോഗ്യത്തെക്കാള്‍ മെച്ചപ്പെട്ട സമ്പത്തോ ഹൃദയാനന്ദത്തിലുപരിയായസന്തോഷമോ ഇല്ല.17 ദുരിതപൂര്‍ണമായ ജീവിതത്തെക്കാള്‍ മരണവും മാറാരോഗത്തെക്കാള്‍ നിത്യവിശ്രമവും മെച്ചപ്പെട്ടതാണ്.18 വിശപ്പില്ലാത്തവന്റെ മുമ്പില്‍ വിളമ്പിയവിഭവങ്ങള്‍ ശവകുടീരത്തില്‍ നിവേദിച്ച ഭക്ഷണപദാര്‍ഥങ്ങള്‍ പോലെയാണ്.19 വിഗ്രഹത്തിനു ഫലങ്ങള്‍അര്‍പ്പിക്കുന്നതുകൊണ്ട് എന്തു പ്രയോജനം? ഭുജിക്കാനോ ഘ്രാണം ആസ്വദിക്കാനോഅതിനു കഴിവില്ല; കര്‍ത്താവിനാല്‍ പീഡിതനാകുന്നവനും അങ്ങനെതന്നെ.20 അവന്‍ ഭക്ഷണപദാര്‍ഥങ്ങള്‍ നോക്കിഏങ്ങിക്കരയുന്നു; കന്യകയെ ആലിംഗനം ചെയ്തിട്ടുവിലപിക്കുന്ന ഷണ്‍ഡനെപ്പോലെതന്നെ.

സന്തോഷം

21 നീ അമിതമായി ദുഃഖിക്കുകയോ നിന്നെത്തന്നെ മനഃപൂര്‍വം പീഡിപ്പിക്കുകയോ അരുത്.22 ഹൃദയാനന്ദം ഒരുവന്റെ ജീവനും സന്തോഷം അവന്റെ ആയുസ്‌സും ആണ്.23 ദുഃഖമകറ്റി ആത്മാവിനെസന്തോഷിപ്പിക്കുകയും ഹൃദയത്തെആശ്വസിപ്പിക്കുകയും ചെയ്യുക; ദുഃഖം അനേകരെ നശിപ്പിച്ചിട്ടുണ്ട്; അത് നിഷ്പ്രയോജനമാണ്.24 അസൂയയും കോപവും ജീവിതത്തെവെട്ടിച്ചുരുക്കുന്നു; ഉത്കണ്ഠ അകാല വാര്‍ദ്ധക്യം വരുത്തുന്നു.25 സന്തോഷവും നന്‍മയും നിറഞ്ഞവന്‍ഭക്ഷണം ആസ്വദിക്കുന്നു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment