Ecclesiasticus, Chapter 34 | പ്രഭാഷകൻ, അദ്ധ്യായം 34 | Malayalam Bible | POC Translation

വ്യര്‍ഥ സ്വപ്നങ്ങള്‍

1 അവിവേകിയുടെ പ്രതീക്ഷകള്‍വ്യര്‍ഥവും നിരര്‍ഥകവുമാണ്; സ്വപ്നങ്ങള്‍ ഭോഷന്‍മാര്‍ക്കുചിറകു നല്‍കുന്നു.2 സ്വപ്നങ്ങളെ ആശ്രയിക്കുന്നവന്‍ നിഴലിനെ പിടിക്കുന്നവനെപ്പോലെയും കാറ്റിനെ അനുധാവനം ചെയ്യുന്നവനെപ്പോലെയുമാണ്.3 സ്വപ്നത്തിലെ ദര്‍ശനംയഥാര്‍ഥമുഖത്തിന്റെ പ്രതിച്ഛായമാത്രമാണ്.4 അശുദ്ധിയില്‍നിന്നു ശുദ്ധിയുണ്ടാകുമോ? അസത്യത്തില്‍നിന്നു സത്യവും?5 ഗര്‍ഭിണിയുടെ ഭാവനപോലെ ശകുനം,നിമിത്തം, സ്വപ്നം ഇവയെല്ലാം മിഥ്യയാണ്.6 അത്യുന്നതനില്‍നിന്നുള്ള ദര്‍ശനമല്ലെങ്കില്‍ അതിനെ അവഗണിക്കുക.7 സ്വപ്നങ്ങള്‍ അനേകരെ വഞ്ചിച്ചിട്ടുണ്ട്; അവയില്‍ ആശ്രയിച്ചവര്‍ പരാജയപ്പെട്ടിട്ടുണ്ട്.8 അത്തരം വഞ്ചനകള്‍ കൂടാതെനിയമം നിറവേറ്റാം; സത്യസന്ധമായ ചുണ്ടുകളില്‍ വിജ്ഞാനത്തിനു പൂര്‍ണത ലഭിക്കുന്നു.9 വിദ്യാസമ്പന്നന്‍ വളരെ കാര്യങ്ങള്‍ അറിയുന്നു; അനുഭവസമ്പന്നന്‍ വിവേകത്തോടെസംസാരിക്കുന്നു.10 അനുഭവജ്ഞാനമില്ലാത്തവന് അറിവു കുറയും;11 യാത്ര ചെയ്തിട്ടുള്ളവന്‍ കഴിവുറ്റവനാകുന്നു;12 യാത്രയില്‍ ഞാന്‍ വളരെക്കാര്യങ്ങള്‍കണ്ടിട്ടുണ്ട്; പ്രകടിപ്പിക്കാന്‍ കഴിയുന്നതിനെക്കാള്‍കൂടുതല്‍ ഞാന്‍ ഗ്രഹിക്കുന്നു.13 ഞാന്‍ പലപ്പോഴും മാരകമായഅപകടങ്ങളില്‍ പെട്ടിട്ടുണ്ട്; എന്നാല്‍, അനുഭവജ്ഞാനം എന്നെ രക്ഷിച്ചു.14 ദൈവഭക്തന്റെ ജീവന്‍ നിലനില്‍ക്കും;15 അവന്റെ പ്രത്യാശ അവന്റെ രക്ഷകനിലാണ്.

ദൈവഭയം

16 കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ അധീരനാവുകയോ ഭീരുത്വം പ്രകടിപ്പിക്കുകയോ ഇല്ല; അവിടുന്നാണ് അവന്റെ പ്രത്യാശ.17 ദൈവഭക്തന്റെ ആത്മാവ്അനുഗൃഹീതമാണ്;18 തന്റെ ആശ്രയം അവന്‍ അറിയുന്നു.19 തന്നെ സ്‌നേഹിക്കുന്നവരെ കര്‍ത്താവ് കടാക്ഷിക്കുന്നു; അവിടുന്ന് ശക്തമായ സംരക്ഷണവുംഉറപ്പുള്ള താങ്ങും, ചുടുകാറ്റില്‍ അഭയ കേന്ദ്രവും, പൊരിവെയിലില്‍ തണലും, ഇടറാതിരിക്കാന്‍ സംരക്ഷണവും,വീഴാതിരിക്കാന്‍ ഉറപ്പും ആണ്.20 അവിടുന്ന് ആത്മാവിനെ ഉത്തേജിപ്പിച്ച്കണ്ണുകളെ പ്രകാശിപ്പിക്കുന്നു; അവിടുന്ന് സൗഖ്യവും ജീവനും അനുഗ്രഹവും പ്രദാനം ചെയ്യുന്നു21 അന്യായസമ്പത്തില്‍നിന്നുള്ളബലി പങ്കിലമാണ്;22 നിയമനിഷേധകന്റെ കാഴ്ചകള്‍സ്വീകാര്യമല്ല.23 ദൈവഭക്തിയില്ലാത്തവന്റെ ബലികളില്‍ അത്യുന്നതന്‍ പ്രസാദിക്കുന്നില്ല; അവന്‍ എത്ര ബലി അര്‍പ്പിച്ചാലും അവിടുന്ന് പ്രസാദിക്കുകയോ പാപമോചനം നല്‍കുകയോ ഇല്ല.24 ദരിദ്രന്റെ സമ്പത്തു തട്ടിയെടുത്ത്ബലിയര്‍പ്പിക്കുന്നവന്‍ പിതാവിന്റെ മുമ്പില്‍വച്ചു പുത്രനെകൊല്ലുന്നവനെപ്പോലെയാണ്.

യഥാര്‍ഥഭക്തി

25 ദരിദ്രന്റെ ജീവന്‍ അവന്റെ ആഹാരമാണ്; അത് അപഹരിക്കുന്നവന്‍ കൊലപാതകിയാണ്.26 അയല്‍ക്കാരന്റെ ഉപജീവനമാര്‍ഗംതടയുന്നവന്‍ അവനെ കൊല്ലുകയാണ്;27 വേലക്കാരന്റെ കൂലി കൊടുക്കാതിരിക്കുകരക്തച്ചൊരിച്ചിലാണ്.28 ഒരുവന്‍ പണിയുന്നു; അപരന്‍ നശിപ്പിക്കുന്നു; അധ്വാനമല്ലാതെ അവര്‍ക്കെന്തു ലാഭം?29 ഒരുവന്‍ പ്രാര്‍ഥിക്കുന്നു; അപരന്‍ ശപിക്കുന്നു; ആരുടെ ശബ്ദമാണ് കര്‍ത്താവ് ശ്രദ്ധിക്കുക?30 മൃതശരീരത്തില്‍ തൊട്ടിട്ടു കൈ കഴുകിയവന്‍ വീണ്ടും അതിനെ സ്പര്‍ശിച്ചാല്‍കഴുകല്‍കൊണ്ട് എന്തു പ്രയോജനം?31 പാപങ്ങളെപ്രതി ഉപവസിച്ചിട്ട്, വീണ്ടുംഅതു ചെയ്താല്‍ അവന്റെ പ്രാര്‍ഥന ആരു ശ്രവിക്കും? എളിമപ്പെടല്‍കൊണ്ട്അവന്‍ എന്തു നേടി?

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment