Ecclesiasticus, Chapter 35 | പ്രഭാഷകൻ, അദ്ധ്യായം 35 | Malayalam Bible | POC Translation

1 നിയമം പാലിക്കുന്നത് നിരവധിബലികള്‍ അര്‍പ്പിക്കുന്നതിനുതുല്യമാണ്;2 കല്‍പനകള്‍ അനുസരിക്കുന്നത്‌സമാധാനബലിക്കു തുല്യവും.3 കരുണയ്ക്കു പകരം കരുണ കാണിക്കുന്നത് ധാന്യബലിക്കു തുല്യമാണ്;4 ഭിക്ഷ കൊടുക്കുന്നവന്‍ കൃതജ്ഞതാബലി അര്‍പ്പിക്കുന്നു.5 ദുഷ്ടതയില്‍നിന്ന് ഒഴിയുന്നത്കര്‍ത്താവിനു പ്രീതികരമാണ്; അനീതി വര്‍ജിക്കുകപാപപരിഹാരബലിയാണ്.6 വെറും കൈയോടെ കര്‍ത്താവിനെ സമീപിക്കരുത്.7 എന്തെന്നാല്‍, ഇവയെല്ലാം അനുഷ്ഠിക്കാന്‍ നിയമം അനുശാസിക്കുന്നു.8 നീതിമാന്റെ ബലി, ബലിപീഠത്തെഅഭിഷേകം ചെയ്യുന്നു; അതിന്റെ സുഗന്ധം അത്യുന്നതന്റെ സന്നിധിയിലേക്ക് ഉയരുന്നു.9 നീതിമാന്റെ ബലി സ്വീകാര്യമാണ്;അതു വിസ്മരിക്കപ്പെടുകയില്ല.10 കര്‍ത്താവിനെ മനം തുറന്നു മഹത്വപ്പെടുത്തുക; ആദ്യഫലം സമര്‍പ്പിക്കുമ്പോള്‍ലുബ്ധു കാട്ടരുത്.11 കാഴ്ച സമര്‍പ്പിക്കുമ്പോള്‍ മുഖം വാടരുത്; സന്തോഷത്തോടെ ദശാംശം കൊടുക്കുക.12 അത്യുന്നതന്‍ നല്‍കിയതുപോലെഅവിടുത്തേക്ക് തിരികെക്കൊടുക്കുക; കഴിവിനൊത്ത് ഉദാരമായി കൊടുക്കുക.13 കര്‍ത്താവ് പ്രതിഫലം നല്‍കുന്നവനാണ്; അവിടുന്ന് ഏഴിരട്ടിയായി തിരികെത്തരും.14 കര്‍ത്താവിനു കൈക്കൂലി കൊടുക്കരുത്; അവിടുന്ന് സ്വീകരിക്കുകയില്ല.15 അനീതിപൂര്‍വമായ ബലിയില്‍ആശ്രയിക്കരുത്; കര്‍ത്താവ് പക്ഷപാതമില്ലാത്തന്യായാധിപനാണ്.16 അവിടുന്ന് ദരിദ്രനോടു പക്ഷപാതംകാണിക്കുന്നില്ല; തിന്‍മയ്ക്കു വിധേയനായവന്റെ പ്രാര്‍ഥന അവിടുന്ന് കേള്‍ക്കും.17 അനാഥന്റെ പ്രാര്‍ഥനയോവിധവയുടെ പരാതികളോഅവിടുന്ന് അവഗണിക്കുകയില്ല.18 തന്റെ കണ്ണീരിനു കാരണമായവനെതിരായിവിധവ വിലപിക്കുമ്പോള്‍19 അവളുടെകവിളിലൂടെ കണ്ണീര്‍ ഒഴുകുകയില്ലേ?20 കര്‍ത്താവിനു പ്രീതികരമായി ശുശ്രൂഷചെയ്യുന്നവന്‍ സ്വീകാര്യനാണ്; അവന്റെ പ്രാര്‍ഥന മേഘങ്ങളോളം എത്തുന്നു.21 വിനീതന്റെ പ്രാര്‍ഥന മേഘങ്ങള്‍ തുളച്ചുകയറുന്നു; അതു കര്‍ത്തൃസന്നിധിയിലെത്തുന്നതുവരെ അവന്‍ സ്വസ്ഥനാവുകയില്ല;22 ന്യായവിധി നടത്തി നിഷ്‌കളങ്കനുനീതി നല്‍കാന്‍ അത്യുന്നതന്‍സന്ദര്‍ശിക്കുന്നതുവരെ അവന്‍ പിന്‍വാങ്ങുകയില്ല.23 കര്‍ത്താവ് വൈകുകയോസ്വസ്ഥനായിരിക്കുകയോ ഇല്ല. അവിടുന്ന് നിര്‍ദയന്റെ അരക്കെട്ട്തകര്‍ക്കുകയും ജനതകളോടുപകരംവീട്ടുകയും ചെയ്യും. ധിക്കാരികളുടെ കൂട്ടത്തെനിര്‍മാര്‍ജനം ചെയ്യുകയും അനീതി പ്രവര്‍ത്തിക്കുന്നവന്റെ ചെങ്കോല്‍ തകര്‍ത്തുകളയുകയും ചെയ്യും.24 മനുഷ്യനു പ്രവൃത്തിക്കൊത്തുംപ്രയത്‌നങ്ങള്‍ക്ക് അവയുടെവൈഭവത്തിന് അനുസരിച്ചുംഅവിടുന്ന് പ്രതിഫലം നല്‍കും;25 തന്റെ ജനത്തിന്റെ പരാതികള്‍ക്കുവിധി കല്‍പിച്ച് തന്റെ കരുണയില്‍അവരെ ആനന്ദിപ്പിക്കും.26 വരള്‍ച്ചയുടെ നാളുകളില്‍ മഴക്കാറുപോലെ കഷ്ടതയില്‍ കര്‍ത്താവിന്റെ കരുണആശ്വാസപ്രദമാണ്.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment