Ecclesiasticus, Chapter 41 | പ്രഭാഷകൻ, അദ്ധ്യായം 41 | Malayalam Bible | POC Translation

മരണം

1 മരണമേ, തന്റെ സമ്പത്തിന്റെ മധ്യേ സമാധാനപൂര്‍വം ജീവിക്കുന്നവന്, അല്ലലില്ലാതെ എല്ലാ ഐശ്വര്യങ്ങളുമുള്ളവന്, രുചികരമായ വിഭവങ്ങള്‍ ആസ്വദിക്കാന്‍ ആരോഗ്യമുള്ളവന് നിന്നെപ്പറ്റി ഓര്‍ക്കുന്നത് എത്രഅരോചകമാണ്!2 മരണമേ, ദരിദ്രനും, ശക്തിക്ഷയിച്ചവനും, വൃദ്ധനും, അല്ലല്‍ നിറഞ്ഞവനും, സഹിഷ്ണുത നഷ്ടപ്പെട്ട് സദാ നീരസം പ്രകടിപ്പിക്കുന്നവനും നിന്റെ വിധി എത്രയോ സ്വാഗതാര്‍ഹം!3 മരണവിധിയെ ഭയപ്പെടേണ്ടാ; നിന്റെ മുന്‍കാല ജീവിതത്തെയുംജീവിതാന്തത്തെയും ഓര്‍ക്കുക; മര്‍ത്യവര്‍ഗത്തിനുള്ള കര്‍ത്താവിന്റെ തീര്‍പ്പാണ് ഇത്.4 അത്യുന്നതന്റെ ഹിതം നിരസിക്കാന്‍ആര്‍ക്ക് കഴിയും? ആയുസ്‌സ് പത്തോ നൂറോ ആയിരമോവര്‍ഷം ആയിക്കൊള്ളട്ടെ; പാതാളത്തില്‍ അതെപ്പറ്റി ചോദ്യമില്ല.5 പാപികളുടെ സന്താനങ്ങള്‍മ്‌ളേച്ഛസന്തതികളാണ്; അവര്‍ ദൈവഭയമില്ലാത്തവരുടെസങ്കേതങ്ങളില്‍ സമ്മേളിക്കുന്നു.6 പാപികളുടെ സന്താനങ്ങളുടെഅവകാശം നശിച്ചുപോകും; അവരുടെ പിന്‍തലമുറ നിത്യനിന്ദയ്ക്കു പാത്രമാകും.7 ദൈവഭയമില്ലാത്ത പിതാവിനെമക്കള്‍ കുറ്റപ്പെടുത്തും; അവന്‍ നിമിത്തമാണ് അവര്‍നിന്ദയനുഭവിക്കുന്നത്.8 അത്യുന്നതദൈവത്തിന്റെ കല്‍പനകള്‍നിരസിച്ച ദൈവഭയമില്ലാത്ത ജനമേ,നിങ്ങള്‍ക്കു കഷ്ടം!9 നിങ്ങള്‍ ശാപത്തിലേക്കാണു ജനിച്ചത്; മരണത്തിലും ശാപമാണു നിങ്ങളുടെ വിധി.10 പൊടിയില്‍നിന്നു വന്നവന്‍പൊടിയിലേക്കു മടങ്ങുന്നു; ദൈവഭയമില്ലാത്തവന്‍ ശാപത്തില്‍നിന്നു നാശത്തിലേക്കു പോകുന്നു.11 ശരീരനാശത്തെപ്രതി മനുഷ്യര്‍ വിലപിക്കുന്നു; എന്നാല്‍, പാപികളുടെപേരുപോലും മാഞ്ഞുപോകും.12 സത്കീര്‍ത്തിയില്‍ ശ്രദ്ധാലുവായിരിക്കുക; ആയിരം സ്വര്‍ണനിക്‌ഷേപങ്ങളെക്കാള്‍അത് അക്ഷയമാണ്.13 നല്ല ജീവിതത്തിന്റെ ദിനങ്ങള്‍ പരിമിതമത്രേ; എന്നാല്‍, സത്കീര്‍ത്തി ശാശ്വതവും.

ലജ്ജാശീലം

14 കുഞ്ഞുങ്ങളേ, ഉപദേശങ്ങള്‍ പാലിച്ച്‌സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍; നിഗൂഢജ്ഞാനവും അജ്ഞാതനിധിയുംനിഷ്പ്രയോജനമാണ്.15 വിഡ്ഢിത്തം മറച്ചുവയ്ക്കുന്നവന്‍വിജ്ഞാനം ഗോപനം ചെയ്യുന്നവനെക്കാള്‍ ഭേദമാണ്.16 അതിനാല്‍, എന്റെ വാക്കുകളെ ആദരിക്കുക, എല്ലാറ്റിനെയുംകുറിച്ചു ലജ്ജിക്കുന്നതു നന്നല്ല; എല്ലാവരും എല്ലാം ശരിക്കു വിലയിരുത്തുന്നുമില്ല.17 ലജ്ജിക്കേണ്ടവ ഇവയാണ്: പിതാവിന്റെ യോ മാതാവിന്റെ യോ മുമ്പില്‍ അസന്‍മാര്‍ഗിയായിരിക്കുക, പ്രഭുവിന്റെ യോ ഭരണാധികാരിയുടെയോമുമ്പില്‍ വ്യാജം പറയുക,18 ന്യായാധിപന്റെ യോ വിധിയാളന്റെ യോ മുമ്പില്‍ തെറ്റു ചെയ്യുക. ജനത്തിന്റെ യോ സമൂഹത്തിന്റെ യോ മുമ്പില്‍ തിന്‍മ പ്രവര്‍ത്തിക്കുക, സ്‌നേഹിതന്റെ യോ പങ്കാളിയുടെയോ മുമ്പില്‍ അനീതി പ്രവര്‍ത്തിക്കുക,19 സ്വന്തം സ്ഥലത്തു നിന്നു മോഷ്ടിക്കുകഇവയെല്ലാം ലജ്ജാകരമാണ്. ദൈവത്തിന്റെ വിശ്വസ്തതയുടെയും ഉടമ്പടിയുടെയും മുമ്പില്‍ലജ്ജാഭരിതനാകുക. ഭക്ഷണാവസരങ്ങളില്‍സ്വാര്‍ഥതാത്പര്യം കാണിക്കുന്നതിലും, ക്രയവിക്രയങ്ങളില്‍ കാപട്യംകാണിക്കുന്നതിലും,20 പ്രത്യഭിവാദനം ചെയ്യാതിരിക്കുന്നതിലും, കുലടയെ അഭിലാഷപൂര്‍വംനോക്കുന്നതിലും,21 ബന്ധുവിന്റെ അഭ്യര്‍ഥന നിരസിക്കുന്നതിലും, അന്യന്റെ ഓഹരിയോ സമ്മാനമോ അപഹരിക്കുന്നതിലും, അന്യന്റെ ഭാര്യയെ ദുര്‍മോഹത്തോടെ നോക്കുന്നതിലും,22 അവന്റെ ദാസിയുമായി ബന്ധപ്പെടുന്നതിലും ലജ്ജിക്കുക. അവളുടെ കിടക്കയെ സമീപിക്കരുത്. സ്‌നേഹിതന്‍മാരുടെ മുമ്പാകെ നടത്തിയ വഷളായ സംസാരത്തിന്റെ പേരില്‍ലജ്ജിക്കുക; ദാനം ചെയ്തിട്ട് കൊട്ടിഘോഷിക്കാതിരിക്കുക.23 പരദൂഷണം ആവര്‍ത്തിക്കുന്നതിലും രഹസ്യം വെളിപ്പെടുത്തുന്നതിലും ലജ്ജിക്കുക; അപ്പോള്‍ ഉചിതമായ ലജ്ജയായിരിക്കുംനിന്‍േറ ത്; എല്ലാവരും നിന്നെ ഇഷ്ടപ്പെടുകയും ചെയ്യും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment