Ecclesiasticus, Chapter 42 | പ്രഭാഷകൻ, അദ്ധ്യായം 42 | Malayalam Bible | POC Translation

1 താഴെപ്പറയുന്ന കാര്യങ്ങളില്‍നീ ലജ്ജിക്കുകയോ മറ്റുള്ളവരെഭയന്ന് പാപം ചെയ്യുകയോ അരുത്.2 അത്യുന്നതന്റെ നിയമം, അവിടുത്തെ ഉടമ്പടി, അപരാധനെ കുറ്റം വിധിക്കുക,3 പങ്കാളിയും സഹയാത്രികനുമായികണക്കുതീര്‍ക്കുക, സ്‌നേഹിതരുടെ പിതൃസ്വത്തു വിഭജിക്കുക,4 കൂടുതലോകുറവോ വരാതെ അളവിലും തൂക്കത്തിലും സൂക്ഷ്മത കാണിക്കുക,5 കച്ചവടത്തില്‍ ലാഭം നേടുക, കുട്ടികള്‍ക്കു നല്ല ശിക്ഷണം നല്‍കുക, ദുഷ്ടനായ ദാസന് തക്കശിക്ഷ കൊടുക്കുക ഇവയൊന്നിലും നീ ലജ്ജിക്കേണ്ടാ.6 അവിശ്വസ്തയായ ഭാര്യയെ നിലയ്ക്കുനിര്‍ത്തുന്നതും നന്ന്; അനേകര്‍ ഉള്ളിടത്തു സാധനങ്ങള്‍പൂട്ടി സൂക്ഷിക്കുന്നതും നന്ന്.7 എല്ലാ ഇടപാടുകളിലും കണക്കുവയ്ക്കണം; ക്രയവിക്രയങ്ങളില്‍ രേഖ സൂക്ഷിക്കണം.8 അജ്ഞനെയോ വിഡ്ഢിയെയോചെറുപ്പക്കാരുമായി ശണ്ഠകൂടുന്നവൃദ്ധനെയോ ഉപദേശിക്കുന്നതില്‍ ലജ്ജി ക്കേണ്ട; അപ്പോള്‍ നീ അറിവുള്ളവനാണെന്ന്‌വ്യക്തമാവുകയും എല്ലാവരുംനിന്നെ അംഗീകരിക്കുകയും ചെയ്യും.

മകളെക്കുറിച്ച് ആകുലത

9 മകള്‍ സ്വയമറിയാതെതന്നെ പിതാവിനെജാഗരൂകതയുള്ളവനാക്കുന്നു; അവളെക്കുറിച്ചുള്ള വിചാരം അവന്റെ നിദ്രഅപഹരിച്ചുകളയുന്നു; യൗവനത്തില്‍ അവള്‍ വിവാഹിതയാകുമോ എന്നും വിവാഹത്തിനുശേഷം അവള്‍ ഭര്‍ത്താവിന് അഹിതയാകുമോ എന്നും ഓര്‍ത്ത് ആകുലനാകുന്നു.10 കന്യകയായിരിക്കുമ്പോള്‍ അവള്‍കളങ്കിതയും പിതൃഭവനത്തില്‍വച്ച് ഗര്‍ഭിണിയും ആകുമോ എന്നു ഭയപ്പെടുന്നു; ഭര്‍ത്തൃമതിയെങ്കില്‍ അവിശ്വസ്തയോവന്ധ്യയോ ആകുമോ എന്നും ശങ്കിക്കുന്നു.11 ദുശ്ശാഠ്യക്കാരിയായ പുത്രിയെകര്‍ശനമായി സൂക്ഷിക്കുക; അല്ലെങ്കില്‍, അവള്‍ നിന്നെശത്രുക്കളുടെ പരിഹാസപാത്രവും, നഗരത്തില്‍ സംസാരവിഷയവും ജനമധ്യേ അപമാനിതനും ആക്കും; സമൂഹത്തിന്റെ മുമ്പില്‍ നിനക്കുലജ്ജിക്കേണ്ടിവരും.12 ആരുടെയും ആകാരഭംഗി നോക്കിയിരിക്കരുത്; സ്ത്രീകളുടെ ഇടയില്‍ ഇരിക്കയുമരുത്.13 വസ്ത്രത്തില്‍നിന്നു കീടങ്ങള്‍എന്നപോലെ സ്ത്രീയില്‍നിന്നുദുഷ്ടത വരുന്നു.14 സ്ത്രീയുടെ നന്‍മയെക്കാള്‍ ഭേദമാണ്പുരുഷന്റെ ദുഷ്ടത; സ്ത്രീയാണ് ലജ്ജയും അപമാനവും വരുത്തുന്നത്.

പ്രപഞ്ചത്തില്‍ ദൈവമഹത്വം

15 ഞാന്‍ ഇപ്പോള്‍ കര്‍ത്താവിന്റെ പ്രവൃത്തികളെ അനുസ്മരിക്കുകയും ഞാന്‍ കണ്ടതു പ്രഘോഷിക്കുകയും ചെയ്യും; കര്‍ത്താവിന്റെ പ്രവൃത്തികള്‍ വചനംവഴി നിര്‍വഹിക്കപ്പെടുന്നു.16 സൂര്യന്‍ തന്റെ കിരണങ്ങള്‍കൊണ്ട്എല്ലാ വസ്തുക്കളെയും കടാക്ഷിക്കുന്നു; കര്‍ത്താവിന്റെ മഹത്വം എല്ലാസൃഷ്ടികളിലും നിറഞ്ഞിരിക്കുന്നു.17 കര്‍ത്താവിന്റെ വിസ്മയനീയമായപ്രവൃത്തികള്‍ അവിടുത്തെവിശുദ്ധര്‍ക്കുപോലും അവര്‍ണനീയമാണ്; പ്രപഞ്ചം മുഴുവന്‍ തന്റെ മഹത്വത്തില്‍നിലകൊള്ളാന്‍വേണ്ടി സര്‍വശക്തനായ കര്‍ത്താവ്‌സ്ഥാപിച്ചവയത്രേ അവ.18 അവിടുന്ന് ആഴിയുടെ അഗാധത്തെയുംമനുഷ്യഹൃദയങ്ങളെയും പരിശോധിച്ച് അവയുടെ നിഗൂഢതകള്‍ ഗ്രഹിക്കുന്നു; അറിയേണ്ടതെല്ലാം അവിടുന്നറിയുന്നു; കാലത്തിന്റെ സൂചനകള്‍അവിടുന്ന് നിരീക്ഷിക്കുകയും ചെയ്യുന്നു.19 ഭൂതവും ഭാവിയും അവിടുന്ന്പ്രഖ്യാപിക്കുന്നു; നിഗൂഢരഹസ്യങ്ങള്‍ അവിടുന്ന്‌വെളിപ്പെടുത്തുന്നു.20 ഒരു ചിന്തയും അവിടുത്തേക്കജ്ഞാതമല്ല; ഒരു വാക്കും കര്‍ത്താവിനു മറഞ്ഞിരിക്കുന്നില്ല.21 അവിടുത്തെ ജ്ഞാനത്തിന്റെ മഹിമകള്‍ അവിടുന്ന് ക്രമീകരിച്ചിരിക്കുന്നു; അവിടുന്ന് അനാദിമുതല്‍ അനന്തതവരെ സ്ഥിതിചെയ്യുന്നു. ഒന്നും കൂട്ടാനോ കുറയ്ക്കാനോസാധിക്കുകയില്ല; അവിടുത്തേക്ക് ഉപദേശകരെയും ആവശ്യമില്ല.22 അവിടുത്തെ പ്രവൃത്തികള്‍ എത്ര അഭികാമ്യം! അവ കാഴ്ചയ്ക്ക് എത്ര ദീപ്തമാണ്!23 അവയെല്ലാം എന്നേക്കും ജീവിക്കുകയുംനിലനില്‍ക്കുകയും ചെയ്യുന്നു; സ്വധര്‍മത്തോടു വിശ്വസ്തത പുലര്‍ത്തുന്നു.24 എല്ലാവസ്തുക്കളും ജോടികളായി,ദ്വന്ദ്വങ്ങളായി, സൃഷ്ടിക്കപ്പെട്ടിരിക്കുന്നു; ഒന്നും അപൂര്‍ണമല്ല.25 ഒന്ന് മറ്റൊന്നിന് പൂരകമാണ്; അവിടുത്തെ മഹത്വം ദര്‍ശിച്ച്ആര്‍ക്കെങ്കിലും മതിവരുമോ?

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment