Ecclesiasticus, Chapter 47 | പ്രഭാഷകൻ, അദ്ധ്യായം 47 | Malayalam Bible | POC Translation

ദാവീദ്

1 അവനുശേഷം ദാവീദിന്റെ നാളുകളില്‍ നാഥാന്‍ പ്രവചനം നടത്തി.2 സമാധാനബലിയില്‍ വിശിഷ്ടമായകൊഴുപ്പെന്നപോലെ ഇസ്രായേല്‍ജനത്തില്‍നിന്ന് ദാവീദ് തിരഞ്ഞെടുക്കപ്പെട്ടു.3 അവന്‍ കോലാട്ടിന്‍കുട്ടികളോടുകൂടെഎന്നപോലെ സിംഹങ്ങളുമായും ചെമ്മരിയാട്ടിന്‍കുട്ടികളോടുകൂടെ എന്ന പോലെ കരടികളുമായും കളിയാടി.4 അവന്‍ ,യൗവനത്തില്‍ കവിണയില്‍കല്ലുചേര്‍ത്ത് കരം ഉയര്‍ത്തിയപ്പോള്‍ ഗോലിയാത്തിന്റെ അഹങ്കാരം തകര്‍ത്തില്ലേ? ആ മല്ലനെ കൊന്ന് അവന്‍ ജനത്തിന്റെ അപമാനം നീക്കിയില്ലേ?5 അവന്‍ അത്യുന്നതായ കര്‍ത്താവിനോട്അപേക്ഷിച്ചു; തന്റെ ജനത്തിന്റെ ശക്തിവര്‍ധിപ്പിക്കുന്നതിനുവേണ്ടി ഒരുയുദ്ധവീരനെ കൊല്ലുന്നതിന് അവിടുന്ന് അവന്റെ വലത്തുകരം ശക്തമാക്കി.6 പതിനായിരങ്ങളുടെമേല്‍ വിജയംവരിച്ചവന്‍ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ട് അവര്‍ അവനെ മഹത്വത്തിന്റെ കിരീടം അണിയിച്ചു; കര്‍ത്താവിന്റെ അനുഗ്രഹങ്ങളെപ്രതി അവര്‍ അവനെ സ്തുതിച്ചു.7 ചുറ്റുമുള്ള ശത്രുക്കളെ അവന്‍ തുടച്ചുമാറ്റി; എതിരാളികളായ ഫിലിസ്ത്യരെഅവന്‍ നശിപ്പിച്ചു; ഇന്നും അവര്‍ ശക്തിയറ്റവരായിക്കഴിയുന്നു.8 തന്റെ എല്ലാ പ്രവൃത്തികളിലും അവന്‍ അത്യുന്നതന്റെ മഹത്വം പ്രകീര്‍ത്തിച്ച് പരിശുദ്ധനായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചു; അവന്‍ പൂര്‍ണഹൃദയത്തോടെ സ്രഷ്ടാവിനെ സ്‌നേഹിക്കുകയും അവിടുത്തേക്ക് സ്തുതി പാടുകയും ചെയ്തു.9 ബലിപീഠത്തിനു മുമ്പില്‍ മധുരമായ ഗാനം ആലപിക്കുവാന്‍ അവന്‍ ഗായകസംഘത്തെനിയോഗിച്ചു.10 അവന്‍ ഉത്‌സവങ്ങള്‍ക്കുമനോഹാരിത പകരുകയും അവയുടെ കാലം നിശ്ചയിക്കുകയുംചെയ്തു. അവര്‍ ദൈവത്തിന്റെ വിശുദ്ധനാമത്തെ സ്തുതിച്ചപ്പോള്‍ അവരുടെ സ്തുതിഗീതങ്ങളാല്‍ഉദയത്തിനു മുമ്പുതന്നെവിശുദ്ധസ്ഥലം മുഖരിതമായി.11 കര്‍ത്താവ് അവന്റെ പാപം നീക്കിക്കളയുകയും അവന്റെ അധികാരം എന്നേക്കുംഉറപ്പിക്കുകയും ചെയ്തു; അവിടുന്ന് അവന് രാജത്വവുംഇസ്രായേലില്‍ മഹത്വത്തിന്റെ സിംഹാസനവും ഉടമ്പടിവഴി നല്‍കി.

സോളമന്‍

12 ബുദ്ധിമാനായ ഒരു പുത്രന്‍അവനു പിന്‍ഗാമിയായി; അവന്‍ നിമിത്തം പുത്രന്റെ ജീവിതംസുരക്ഷിതമായി.13 സോളമന്റെ ഭരണകാലംസമാധാനപൂര്‍ണമായിരുന്നു; ദൈവം അവന് എല്ലായിടത്തും സമാധാനം നല്‍കി. അവിടുത്തെനാമത്തില്‍ അവന്‍ ഒരുആലയം നിര്‍മിച്ചു: എന്നും നിലനില്‍ക്കുന്ന ഒരുവിശുദ്ധസ്ഥലം ഒരുക്കി.14 യൗവനത്തില്‍തന്നെ നീ എത്രജ്ഞാനിയായിരുന്നു! നിന്റെ വിജ്ഞാനം നദിപോലെകവിഞ്ഞൊഴുകി.15 നിന്റെ ജ്ഞാനം ലോകമാസകലം വ്യാപിച്ചു. അതിനെ നീ ഉപമകളും സൂക്തങ്ങളുംകൊണ്ടു നിറച്ചു.16 നിന്റെ പ്രശസ്തി വിദൂരദ്വീപുകളില്‍ എത്തി. സമാധാനപൂര്‍ണമായ ഭരണം നിമിത്തംനീ പ്രിയങ്കരനായി.17 നിന്റെ കീര്‍ത്തനങ്ങളും സുഭാഷിതങ്ങളും ഉപമകളും പ്രത്യുത്തരങ്ങളും ജനതകളെ വിസ്മയാധീനരാക്കി.18 ഇസ്രായേലിന്റെ ദൈവമായകര്‍ത്താവിന്റെ നാമത്തില്‍ തകരംപോലെ സ്വര്‍ണവും ഈയംപോലെ വെള്ളിയും നീ ശേഖരിച്ചു.19 എന്നാല്‍ നീ സ്ത്രീകള്‍ക്ക് അധീനനായി; അഭിലാഷങ്ങള്‍ നിന്നെ കീഴ്‌പ്പെടുത്തി.20 നിന്റെ സത്കീര്‍ത്തിക്കു നീതന്നെകളങ്കംവരുത്തി; സന്തതിപരമ്പരയെ മലിനമാക്കി; അവരെ ക്രോധത്തിന് ഇരയാക്കി; നിന്റെ ഭോഷത്തം അവര്‍ക്കു ദുഃഖകാരണമായി.21 അങ്ങനെ രാജ്യം വിഭജിക്കപ്പെട്ടു. എഫ്രായിമില്‍നിന്ന് ഉദ്ധതമായഒരു രാജ്യം ഉയര്‍ന്നുവന്നു.22 കര്‍ത്താവ് ഒരിക്കലും കാരുണ്യം വെടിയുകയോ തന്റെ സൃഷ്ടികള്‍ നശിക്കാന്‍ ഇടവരുത്തുകയോ ഇല്ല; അവിടുന്ന് താന്‍ തിരഞ്ഞെടുത്തവന്റെ പിന്‍ഗാമികളെ തുടച്ചുമാറ്റുകയോ തന്നെ സ്‌നേഹിക്കുന്നവന്റെ സന്തതിപരമ്പരകളെ നശിപ്പിക്കുകയോ ഇല്ല; അതിനാല്‍ യാക്കോബിന് ഒരു ഗണത്തെയും ദാവീദിന്റെ വംശത്തില്‍ ഒരു സന്തതിയെയുംഅവശേഷിപ്പിച്ചു.

റഹോബോവാം- ജറോബോവാം

23 സോളമന്‍ പിതാക്കന്‍മാരോടു ചേര്‍ന്നു! അവന്റെ സന്തതികളില്‍ ഒരുവന്‍ സ്ഥാനമേറ്റു; വിഡ്ഢിത്തത്തില്‍ ഒന്നാമനും വിവേകത്തില്‍ ഒടുവിലത്തവനും ആയ റഹോബോവാമിന്റെഭരണം ജനങ്ങളുടെ കലാപത്തിനുകാരണമായി. നെബാത്തിന്റെ പുത്രന്‍ ജറോബോവാമും ഇസ്രായേലിനെ തിന്‍മയിലേക്കു നയിച്ചു; എഫ്രായിമിനെ പാപമാര്‍ഗത്തില്‍ നടത്തി.24 സ്വദേശത്തുനിന്നും ബഹിഷ്‌കരിക്കപ്പെടത്തക്കവിധം അവര്‍ പാപത്തില്‍ മുഴുകി.25 തങ്ങളുടെമേല്‍ പ്രതികാരം പതിക്കുന്നതുവരെ എല്ലാ തിന്‍മകളിലും അവര്‍ വിഹരിച്ചു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment