എന്തുകൊണ്ടാണ് സിറോ മലബാർ സഭയിൽ ദനഹാക്കാലത്തിലെ വെള്ളിയാഴ്ചകളിൽ വിശുദ്ധരെ ഓർക്കുന്നത്?

👉 സിറോ മലബാർ സഭയിൽ വിശുദ്ധരെ അവരുടെ മരണദിവസം ഓർക്കുന്നതിനേക്കാൾ ദനഹാക്കാലത്തിലെ വെള്ളിയാഴ്ചകളിലാണ് ഓർക്കുന്നത്. ഉദാഹരണത്തിന് ആദ്യത്തെ വെള്ളിയാഴ്ച സ്നാപക യോഹന്നാന്റെ തിരുനാൾ, രണ്ടാം വെള്ളിയാഴ്ച്ച പത്രോസ് പൗലോസ് ശ്ലീഹന്മാർ, എന്നിങ്ങനെ.

കാരണങ്ങൾ…

  1. ഈശോയുടെ ജീവിതത്തിനോടും ഈശോയുടെ ജീവിതത്തിലെ സംഭവങ്ങളോടും എങ്ങനെ ഒരു വിശുദ്ധൻ ചേർന്നിരിക്കുന്നു എന്ന് നോക്കിയാണ് ആ വിശുദ്ധന്റെ അല്ലങ്കിൽ വിശുദ്ധയുടെ തിരുനാൾ നാം ആഘോഷിക്കുന്നത്.
  2. ദനഹാ എന്നത് ഈശോയുടെ വെളിപ്പെടൽ ഓർക്കുന്ന കാലമാണ്. മാമ്മോദീസയിലൂടെ ആരാണ് ഈശോ എന്ന് ഈ ലോകത്തിനു വെളിപ്പെടുകയായിരുന്നല്ലോ. വിശുദ്ധരെല്ലാം തന്നെ ഈശോയെ ഈ ലോകത്തിൽ അവരുടെ വാക്കിലൂടെയും പ്രവർത്തിയിലൂടെയും വെളിപ്പെടുത്തിയവരാണ്. അതിനാൽ അവരെ വെളിപ്പെടലിന്റെ കാലത്തിൽ, അതായതു ദനഹാക്കാലത്തിൽ ഓർക്കുന്നത് എന്ത് കൊണ്ടും അർത്ഥവത്താണ്.
  3. സ്നാപക യോഹന്നാൻ ആണല്ലോ ഈശോയെ ആദ്യമായി ഈ ലോകത്തിൽ വെളിപ്പെടുത്തിയത്. അതിനാൽ യോഹന്നാനെ ആദ്യത്തെ വെള്ളിയാഴ്ച ഓർക്കുന്നു. അതുപോലെ തന്നെയാണ് പത്രോസും പൗലോസും എസ്തപ്പാനോസും ഒക്കെ. അതുകൊണ്ട് ഇവരെ ദാഹാക്കാലത്തിൽ ഓർക്കുന്നത് എത്ര സുന്ദരമാണ്.

4. എന്താണ് വെള്ളിയാഴചയുടെ പ്രാധാന്യം?

ഈശോയുടെ സഹനത്തിലും മരണത്തിലും ഉത്ഥാനത്തിലും പങ്കു ചേർന്നവരാണല്ലോ വിശുദ്ധർ. അങ്ങനെ ആണല്ലോ അവർ വിശുദ്ധരായത്. ഞായറാഴ്ച്ച ആണ് ഈശോയുടെ ഉഥാനം ഓർക്കുന്ന ദിവസം. എന്നാൽ ആ ദിവസം സഭ വിശുദ്ധരെ ഓർക്കാറില്ല. കാരണം അത് കർത്താവിന്റെ ദിവസം ആണ്. ഞായർ കഴിഞ്ഞാൽ ഈശോയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ഈശോ സഹിച്ചു മരിച്ച ദിവസമായ വെള്ളിയാഴചയാണ്‌. അതിനാൽ ആണ് വിശുദ്ധരെ വെള്ളിയാഴ്ച ഓർക്കാൻ കാരണം. അവർ ഈശോയുടെ സഹനത്തോടും മരണത്തോടും ഉത്ഥാനത്തോടും അനുരൂപപ്പെട്ടു വിശുദ്ധരായി എന്നാണ് അർഥമാക്കുന്നത്.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment