Baruch, Chapter 5 | ബാറൂക്ക്, അദ്ധ്യായം 5 | Malayalam Bible | POC Translation

The Book of Baruch

1 ജറുസലെം, നീ ദുഃഖത്തിന്റെയും പീഡനത്തിന്റെയും വസ്ത്രം മാറ്റി ദൈവത്തില്‍ നിന്നുള്ള മഹത്വത്തിന്റെ സൗന്ദര്യം എന്നേക്കുമായി അണിയുക.2 ദൈവത്തില്‍ നിന്നുള്ള നീതിയുടെ മേലങ്കി ധരിക്കുക. നിത്യനായവന്റെ മഹത്വത്തിന്റെ കിരീടം ശിരസ്‌സില്‍ അണിയുക.3 ആകാശത്തിനു കീഴില്‍ എല്ലായിടത്തും ദൈവം നിന്റെ തേജ സ്‌സു വെളിപ്പെടുത്തും.4 നീതിയുടെ സമാധാനവും ഭക്തിയുടെ മഹത്വവും എന്ന് ദൈവം എന്നേക്കുമായി നിന്നെ പേര് വിളിക്കും.5 ജറുസലെം, ഉണരുക; ഉയരത്തില്‍ നിന്നു കിഴക്കോട്ടു നോക്കുക. പരിശുദ്ധനായവന്റെ കല്‍പനയനുസരിച്ച്, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ശേഖരിക്കപ്പെട്ട നിന്റെ മക്കളെ കാണുക. ദൈവം നിന്നെ സ്മരിച്ചതില്‍ അവര്‍ ആനന്ദിക്കുന്നു.6 ശത്രുക്കള്‍ അവരെ നിന്നില്‍ നിന്നു വേര്‍പെടുത്തി നടത്തിക്കൊണ്ടുപോയി. എന്നാല്‍ദൈവം അവരെ സിംഹാസനത്തിലെന്നപോലെ മഹത്വത്തില്‍ സംവഹിച്ചു നിന്നിലേക്കു മടക്കിക്കൊണ്ടുവരും.7 ഉന്നതഗിരികളും ശാശ്വതശൈലങ്ങളും ഇടിച്ചു നിരത്താനും താഴ്‌വ രകള്‍ നികത്തി നിരപ്പുള്ളതാക്കാനും ദൈവം കല്‍പിച്ചിരിക്കുന്നു. അങ്ങനെ ഇസ്രായേല്‍ ദൈവത്തിന്റെ മഹത്വത്തില്‍ സുരക്ഷിതരായി നടക്കും.8 ദൈവത്തിന്റെ കല്‍പനയനുസരിച്ച് വനങ്ങളും സുഗന്ധവൃക്ഷങ്ങളും ഇസ്രായേലിനു തണലേകി.9 തന്നില്‍നിന്നു വരുന്ന നീതിയും കാരുണ്യവും കൊണ്ടു ദൈവം സന്തോഷപൂര്‍വം ഇസ്രായേലിനെ തന്റെ മഹത്വത്തിന്റെ പ്രകാശത്തില്‍ നയിക്കും. അവിടുത്തെ കാരുണ്യവും നീതിയും അവര്‍ക്ക് അകമ്പടി സേവിക്കും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment