
ദനഹാക്കാലം നാലാം ഞായർ യോഹ 4, 1-26 ദനഹാക്കാല ചൈതന്യത്തിന് ഏറ്റവും അനുയോജ്യമായ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നിന്നാണ് ഇന്നത്തെ ദൈവവചനഭാഗം നാം ശ്രവിച്ചത്. ദനഹാക്കാല ചൈതന്യത്തിന് ഏറ്റവും അനുയോജ്യം എന്ന് പറയാൻ കാരണമുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന് മഹത്വത്തിന്റെ സുവിശേഷം, മഹത്വത്തിന്റെ പുസ്തകം എന്നും പേരുണ്ട്. ഈശോയുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന വാക്കുകളും പ്രവൃത്തികളുമാണ് ഈ സുവിശേഷത്തിന്റെ ഉള്ളടക്കം. കുരിശുമരണത്തിലൂടെയും, ഉത്ഥാനത്തിലൂടെയും പിതാവായ ദൈവത്തിന്റെ മഹത്വത്തിലേക്കുള്ള കടന്നുപോകലായാണ് ഈശോയുടെ ജീവിതത്തെ വിശുദ്ധ യോഹന്നാൻ അവതരിപ്പിക്കുന്നത്. ദനഹാക്കാലത്തിന്റെ ചൈതന്യവുമായി […]
SUNDAY SERMON JN 4, 1-26

Leave a comment