Daniel, Chapter 12 | ദാനിയേൽ, അദ്ധ്യായം 12 | Malayalam Bible | POC Translation

യുഗാന്തം

  • 1 : അക്കാലത്ത് നിന്റെ ജനത്തിന്റെ ചുമതല വഹിക്കുന്ന മഹാപ്രഭുവായ മിഖായേല്‍ എഴുന്നേല്‍ക്കും. ജനത രൂപം പ്രാപിച്ചതുമുതല്‍ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ട തകള്‍ അന്നുണ്ടാകും. എന്നാല്‍ ഗ്രന്ഥത്തില്‍ പേരുള്ള നിന്റെ ജനം മുഴുവന്‍ രക്ഷപെടും.   
  • 2 : ഭൂമിയിലെ പൊടിയില്‍ ഉറങ്ങുന്ന അനേകര്‍ ഉണരും; ചിലര്‍ നിത്യജീവനായും, ചിലര്‍ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും.   
  • 3 : ജ്ഞാനികള്‍ ആകാശവിതാനത്തിന്റെ പ്രഭപോലെ തിളങ്ങും. അനേകരെ നീതിയിലേക്കു നയിക്കുന്നവന്‍ നക്ഷത്രങ്ങളെപ്പോലെ എന്നുമെന്നും പ്രകാശിക്കും.   
  • 4 : ദാനിയേലേ, അവസാനദിവസംവരെ വചനം രഹസ്യമായി സൂക്ഷിച്ച് ഗ്രന്ഥത്തിനു മുദ്രവയ്ക്കുക. അനേകര്‍ അങ്ങുമിങ്ങും ഓടിനടക്കുകയും അറിവു വര്‍ധിക്കുകയും ചെയ്യും.   
  • 5 : ദാനിയേലായ ഞാന്‍ നോക്കി. ഇതാ, മറ്റു രണ്ടുപേര്‍; ഒരുവന്‍ അരുവിയുടെ ഇക്കരെയും അപരന്‍ അക്കരെയും നില്‍ക്കുന്നു.   
  • 6 : അരുവിയുടെ മുകള്‍ഭാഗത്തുനിന്ന ചണവ സ്ത്രധാരിയോട് അവരില്‍ ഒരുവന്‍ ചോദിച്ചു: ഈ അദ്ഭുതങ്ങള്‍ അവസാനിക്കാന്‍ എത്രകാലം വേണം?   
  • 7 : അരുവിയുടെ മുകള്‍ഭാഗത്തു നിന്നിരുന്ന ചണവസ്ത്രധാരി വലത്തുകൈയും ഇടത്തുകൈയും ആകാശത്തിനുനേരേ ഉയര്‍ത്തി, എന്നേക്കും ജീവിക്കുന്നവന്റെ നാമത്തില്‍ ആണയിടുന്നതു ഞാന്‍ കേട്ടു. അതു സമയവും സമയങ്ങളും സമയത്തിന്റെ പകുതിയുംവരെ ആയിരിക്കും. വിശുദ്ധജനത്തിന്റെ ശക്തി തകര്‍ക്കാന്‍ കഴിയുമ്പോള്‍ ഇവനിവൃത്തിയാകും.   
  • 8 : ഞാന്‍ കേട്ടെങ്കിലും എനിക്കു മനസ്‌സിലായില്ല; അതുകൊണ്ടു ഞാന്‍ ചോദിച്ചു: പ്രഭോ ഇതിന്റെ യെല്ലാം പൊരുള്‍ എന്താണ്?   
  • 9 : അവന്‍ പറഞ്ഞു: ദാനിയേലേ, നീ നിന്റെ വഴിക്കു പോവുക. ഈ വചനം അവസാനദിനംവരെക്കും അടച്ചു മുദ്രവച്ചതാണ്.   
  • 10 : അനേകര്‍ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും നിര്‍മലരാക്കി വെണ്‍മയുറ്റവരാക്കുകയുംചെയ്യും. എന്നാല്‍, ദുഷ്ടര്‍ ദുഷ്ടത പ്രവര്‍ത്തിക്കും; അവര്‍ ഗ്രഹിക്കുകയില്ല; ജ്ഞാനികള്‍ ഗ്രഹിക്കും.   
  • 11 : നിരന്തര ദഹനബലി നിര്‍ത്ത ലാക്കുന്നതും, വിനാശകരമായ മ്‌ളേച്ഛതപ്രതിഷ്ഠിക്കപ്പെടുന്നതുമായ സമയം മുതല്‍ ആയിരത്തിയിരുനൂറ്റിത്തൊണ്ണൂറു ദിവസം ഉണ്ടാകും.   
  • 12 : ആയിരത്തിമുന്നൂറ്റിമുപ്പത്തഞ്ചുദിവസം ഉറച്ചു നില്‍ക്കുന്നവന്‍ ഭാഗ്യവാന്‍.   
  • 13 : എന്നാല്‍, നീ പോയി വിശ്രമിക്കുക. അവ സാനദിവസം നീ നിന്റെ അവകാശം സ്വീകരിക്കാന്‍ എഴുന്നേല്‍ക്കും.   
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment