Zechariah, Chapter 9 | സഖറിയാ, അദ്ധ്യായം 9 | Malayalam Bible | POC Translation

ജനതകള്‍ക്കു ശിക്ഷ

1 : അരുളപ്പാട്: കര്‍ത്താവിന്റെ വചനം ഹദ്രാക്ക് ദേശത്തിനെതിരേ പുറപ്പെട്ടിരിക്കുന്നു; അതു ദമാസ്‌ക്കസിന്റെ മേല്‍ പതിക്കും. ഇസ്രായേലിന്റെ ഗോത്രങ്ങളെപ്പോലെതന്നെ ആരാമിന്റെ നഗരങ്ങളും കര്‍ത്താവിന്‍േറതാണ്.   

2 : അതിനോടു ചേര്‍ന്നുകിടക്കുന്ന ഹമാത്തും, കൗശലമേറിയതെങ്കിലും ടയിറും സീദോനും കര്‍ത്താവിന്‍േറ തു തന്നെ.   

3 : ടയിര്‍ ഒരു കോട്ട പണിതു; പൊടിപോലെ വെള്ളിയും തെരുവിലെ ചെളിപോലെ സ്വര്‍ണവും കൂനകൂടി.   

4 : എന്നാല്‍, കര്‍ത്താവ് അവളുടെ സമ്പത്ത് അപഹരിക്കും. അവളുടെ ധനം കടലില്‍ എറിയും; അവളെ അഗ്‌നി വിഴുങ്ങും.   

5 : അഷ്‌കലോണ്‍ അതു കണ്ടു ഭയപ്പെടും. ഗാസാ കഠിനവേദനയാല്‍ പുളയും. ആശ തകര്‍ന്ന എക്രോണിനും ഇതു തന്നെ സംഭവിക്കും. ഗാസായില്‍ രാജാവില്ലാതാകും. അഷ്‌കലോണ്‍ വിജനമാകും.   

6 : അഷ്‌ദോദില്‍ ഒരു സങ്കരജാതി പാര്‍ക്കും. ഫിലിസ്ത്യരുടെ അഹങ്കാരത്തിനു ഞാന്‍ അറുതി വരുത്തും.   

7 : അവര്‍ ഇനിമേല്‍ രക്തവും മ്ലേച്ഛമാംസവും ഭക്ഷിക്കുകയില്ല. അവരും നമ്മുടെ ദൈവത്തിന്റെ അവശിഷ്ടജന മാകും. അവര്‍ യൂദായിലെ ഒരു കുലത്തെപോലെയാകും. എക്രോണ്‍ ജബൂസ്യരെപ്പോലെയാകും.   

വരാനിരിക്കുന്ന രാജാവ്

8 : ആരും കയറിയിറങ്ങി നടക്കാതിരിക്കാന്‍ ഞാന്‍ എന്റെ ഭവനത്തിനു ചുറ്റും പാളയമടിച്ചു കാവല്‍ നില്‍ക്കും. ഒരു മര്‍ദകനും ഇനി അവരെ കീഴടക്കുകയില്ല. എന്റെ കണ്ണ് അവരുടെമേല്‍ ഉണ്ട്.   

9 : സീയോന്‍ പുത്രീ, അതിയായി ആനന്ദിക്കുക. ജറുസലെം പുത്രീ, ആര്‍പ്പുവിളിക്കുക. ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കലേക്കു വരുന്നു. അവന്‍ പ്രതാപവാനും ജയശാലിയുമാണ്. അവന്‍ വിനയാന്വിതനായി, കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു.   

10 : ഞാന്‍ എഫ്രായിമില്‍നിന്നു രഥത്തെയും ജറുസലെമില്‍ നിന്നു പടക്കുതിരയെയും വിച്‌ഛേദിക്കും. പടവില്ല് ഞാന്‍ ഒടിക്കും. അവന്‍ ജന തകള്‍ക്കു സമാധാനമരുളും. അവന്റെ ആധിപത്യം സമുദ്രം മുതല്‍ സമുദ്രം വരെയും നദി മുതല്‍ ഭൂമിയുടെ അറ്റം വരെയും ആയിരിക്കും.   

11 : നീയുമായുള്ള എന്റെ ഉടമ്പടിയുടെ രക്തം നിമിത്തം പ്രവാസികളെ ഞാന്‍ ജലരഹിതമായ കുഴിയില്‍നിന്നു സ്വതന്ത്രരാക്കും.   

12 : പ്രത്യാശയുടെ തടവുകാരേ, നിങ്ങളുടെ രക്ഷാദുര്‍ഗത്തിലേക്കു മടങ്ങിപ്പോകുവിന്‍. നിങ്ങള്‍ക്ക് ഇരട്ടി മടക്കിത്തരുമെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു.   

13 : യൂദായെ ഞാന്‍ എന്റെ വില്ലായി കുലച്ചിരിക്കുന്നു. എഫ്രായിമിനെ അസ്ത്രമായി അതില്‍ തൊടുത്തിരിക്കുന്നു. സീയോനേ, നിന്റെ പുത്രന്‍മാരെ, ഞാന്‍ ഗ്രീസിന്റെ പുത്രന്‍മാരുടെ നേരേ ചുഴറ്റും. നിന്നെ യോദ്ധാവിന്റെ വാള്‍പോലെ വീശും.   

14 : കര്‍ത്താവ് അവര്‍ക്കുമീതേ പ്രത്യക്ഷനാകും. അവിടുത്തെ അസ്ത്രം മിന്നല്‍പോലെ പായും. ദൈവമായ കര്‍ത്താവു കാഹളം മുഴക്കുകയും തെക്കന്‍ ചുഴലിക്കാറ്റുകളില്‍ മുന്നേറുകയും ചെയ്യും.   

15 : സൈന്യങ്ങളുടെ കര്‍ത്താവ് അവര്‍ക്കു സംരക്ഷണം നല്‍കും. അതുകൊണ്ട് അവര്‍ കവിണക്കല്ലു വിഴുങ്ങുകയും ചവിട്ടിമെതിക്കുകയും ചെയ്യും. അവര്‍ വീഞ്ഞെന്നപോലെ രക്തം കുടിച്ച് കുടമെന്നപോലെ നിറയും; ബലിപീഠത്തിന്റെ കോണുകളെന്നെപോലെ കുതിരും.   

16 : അന്ന് അവരുടെ ദൈവമായ കര്‍ത്താവു തന്റെ അജഗണമായ ജനത്തെ രക്ഷിക്കും; അവര്‍ കിരീടത്തില്‍ രത്‌നങ്ങളെന്നപോലെ അവിടുത്തെ ദേശത്തു ശോഭിക്കും.   

17 : അത് എത്ര ശ്രേഷ്ഠവും സുന്ദരവുമായിരിക്കും! അപ്പോള്‍ ധാന്യംയുവാക്കളെയും പുതുവീഞ്ഞ്‌യുവതികളെയും പുഷ്ടിപ്പെടുത്തും.          

Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment