- Homepage
-
Sankt Josef ist ein guter Vater in jeder Hinsicht
Originally posted on Jaison Kunnel MCBS: Am Tag der Unbefleleckten Empfängnis der Gottesmutter Maria am 8. Dezember 2020, das war auch der 150. Jahrestag der Ernennung des heiligen Josef zum Schutzpatron der Universalkirche, hat Papst Franziskus mit seinem Schreiben Patriscorde (das heißt: mit dem Herzen des Vaters), ein „Jahr des heiligen Josefs“ in der katholischen…
-
Die heilige Alphonsa von der Unbefleckten Empfängnis : Die Passionsblume Indians
Originally posted on Jaison Kunnel MCBS: Schwester Alphonsa wurde am 19. August 1910 als das jüngste von fünf Kindern in Kudamaloor in der Provinz Kerala im Südwesten Indiens geboren. Schon nach wenigen Wochen starb ihre Mutter. Am 28. August wurde die Kleine auf den Namen Anna getauft. Die Kleine Alphonsa leitete schon als junges Mädchen…
-
Easter: The Celebration of Life and Joy
Originally posted on Jaison Kunnel MCBS: During the Easter season, the Eastern? Orthodox Christians greet each other with the cry, “Christ is risen!? Truly? he is risen!” (Χριστὸς ἀνέστη! – Ἀληθῶς ἀνέστη!) The good news and happiness that was fulfilled on Easter night are expressed and proclaimed in this greeting. At Easter, the whole world…
-
എന്തും സഹിക്കാൻ തയ്യാറായ നന്മ നിറഞ്ഞവൻ
ജോസഫ് ചിന്തകൾ 184 ജോസഫ് എന്തും സഹിക്കാൻ തയ്യാറായ നന്മ നിറഞ്ഞവൻ ഡാനീഷ് തത്വചിന്തകനായ സോറെൻ കീർക്കെഗാഡ് (1813-1855) നന്മയുള്ള മനുഷ്യൻ്റെ ലക്ഷണത്തെപ്പറ്റി ഇപ്രകാരം പറയുന്നു: ” ഒരു മനുഷ്യൻ യഥാർത്ഥത്തിൽ നന്മയായത് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ നന്മയ്ക്കു വേണ്ടി സകലതും ചെയ്യാൻ മനസ്സു കാണിക്കണം. അല്ലെങ്കിൽ ആ നന്മയ്ക്കു വേണ്ടി എന്തും സഹിക്കാൻ തയ്യാറാവണം.” യൗസേപ്പിതാവിൻ്റെ ജീവിതത്തെ ഈ ലക്ഷണങ്ങളിലൂടെ നോക്കിക്കാണുമ്പോൾ നന്മ നിറഞ്ഞ മനുഷ്യനായിരുന്നു ഈശോയുടെ വളർത്തു പിതാവ്. നന്മ നിറഞ്ഞ മനുഷ്യൻ…
-
പുരോഹിതൻ
Originally posted on Jaison Kunnel MCBS: ആർക്കും അറിയില്ല : അവൻ എന്തു കേൾക്കുന്നു, അവൻ എന്തു കാണുന്നു, അവൻ സൂക്ഷിക്കേണ്ട രഹസ്യങ്ങൾ, അവൻ അഭിമുഖീകരിക്കേണ്ട പ്രലോഭനങ്ങൾ, അവൻ പൊടിക്കുന്ന കണ്ണീർ, അവൻ സഹിക്കുന്ന ദുഃഖങ്ങൾ, തരണം ചെയ്യുന്ന എകാന്തതകൾ , കയ്പേറിയ അനുഭവങ്ങൾ, അവൻ ശുശ്രൂഷിക്കുന്ന ചിലർ അവനെതിരെ ചുമത്തുന്ന നുണകൾ സ്നേഹം നടിക്കുകയും പിന്നിൽ നിന്നു തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരോട് എങ്ങനെയാണ് അവൻ പൊരുത്തപ്പെട്ടു പോകുന്നത്. ഒരു മനുഷ്യനുമപ്പുറം ജീവിക്കാൻ അവൻ എങ്ങനെയാണ്…
-
പ്രാർത്ഥന ജീവിത താളമാക്കിയ യൗസേപ്പിതാവ്
ജോസഫ് ചിന്തകൾ 183 പ്രാർത്ഥന ജീവിത താളമാക്കിയ യൗസേപ്പിതാവ് ജൂൺ മാസം ഒമ്പതാം തീയതി സാർവ്വത്രിക സഭയുടെ വേദപരംഗതൻ, പരിശുദ്ധാത്മാവിൻ്റെ കിന്നരം, കിഴക്കിൻ്റെ സൂര്യൻ എന്നീ അപര നാമങ്ങളിൽ അറിയപ്പെടുന്ന സുറിയാനി സഭാ പിതാവായ വിശുദ്ധ അപ്രേമിൻ്റെ തിരുനാളാണ്. ഇന്നത്തെ ജോസഫ് ചിന്ത അപ്രേം പിതാവിൻ്റെ ഒരു അഹ്വാനമാണ്. “പ്രാർത്ഥനയിലൂടെ പുണ്യങ്ങൾ രൂപപ്പെടുന്നു. പ്രാർത്ഥന ആത്മസംയമനം കാത്തു സൂക്ഷിക്കുന്നു. പ്രാർത്ഥന കോപത്തെ അടിച്ചമർത്തുന്നു. പ്രാർത്ഥന അഹങ്കാരത്തിൻ്റെയും അസൂയയുടെയും വികാരങ്ങളെ തടയുന്നു. പ്രാർത്ഥന പരിശുദ്ധാത്മാവിനെ ആത്മാവിലേക്ക് ആകർഷിക്കുകയും മനുഷ്യനെ…
-
ദൈവീക സൗഹൃദത്തിൻ്റെ കൃപയിൽ വസിച്ചവൻ
ജോസഫ് ചിന്തകൾ 180 ജോസഫ് : ദൈവീക സൗഹൃദത്തിൻ്റെ കൃപയിൽ വസിച്ചവൻ ഫാ. മാർക്ക് ഡാനിയേൽ കീർബി എന്ന ബനഡിക്ടിൻ സന്യാസ വൈദീകനു ഈശോ നൽകിയ സ്വകാര്യ വെളിപാടുകളാണ് ഇൻ സിനു ജേസു ഹൃദയം ഹൃദയത്തോട് സംസാരിക്കുമ്പോൾ ഒരു വൈദികൻ്റെ പ്രാർത്ഥനാ ഡയറിക്കുറിപ്പുകൾ എന്ന ഗ്രന്ഥം. ഇൻ സിനു ജേസു എന്നതിൻ്റെ അർത്ഥം ഈശോയുടെ വക്ഷസ്സിൽ എന്നാണ്. ഈ ഗ്രന്ഥത്തിലെ 2008 ഫെബ്രുവരി 9 ശനിയാഴ്ചത്തെ സന്ദേശത്തിലെ ചില ഭാഗങ്ങൾ ഇപ്രകാരമാണ്: “എന്നെ ശ്രവിക്കുക.…
-
വ്യത്യസ്തമായൊരു ജോസഫ് തിരുസ്വരൂപം
ജോസഫ് ചിന്തകൾ 182 വ്യത്യസ്തമായൊരു ജോസഫ് തിരുസ്വരൂപം ഇന്നു വിശുദ്ധ യൗസേപ്പിതാവിൻ്റെ വളരെ വ്യത്യസ്തമായ ഒരു തിരുസ്വരൂപം കാണാനിടയായി. ജർമ്മനിയിലെ മ്യൂണിക് ഫ്രൈസിങ്ങ് അതിരൂപതയിൽ ഫ്രൈസിങ്ങ് നൊയെസ്റ്റിഫ്റ്റിലെ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമദേയത്തിലുള്ള ഇടവക ദേവാലയത്തിലാണ് പ്രസ്തുത രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്. യൗസേപ്പിതാവിൻ്റെ വലതു കൈയ്യിൽ ഉണ്ണിയേശുവും ഇടതു കൈയ്യിൽ ലില്ലി പൂക്കളുമുണ്ട്. പതിവിനു വിപരീതമായി വെള്ള നിറത്തിലുള്ള മേലങ്കിയിൽ സ്വർണ്ണ നിറം കൊണ്ടുള്ള അലങ്കാരങ്ങളോടെയാണ് 1760 ആണ്ടിൽ നിർമ്മിച്ചതായി കരുതുന്ന ഈ തിരുസ്വരൂപം. നൊയെസ്റ്റിഫ്റ്റിലുണ്ടായിരുന്ന…
-
പരിശുദ്ധ ത്രിത്വത്തിന്റെ ഐക്കൺ
പരിശുദ്ധ ത്രിത്വത്തിന്റെ ഐക്കൺ പൗരസ്ത്യ സഭയും പാശ്ചാത്യ സഭയും ഒരു പോലെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള റഷ്യൻ ചിത്രകാരനായ ആൻഡ്രയ് റൂബ്ലേവിന്റെ (1411- 1425-27) (Andrei Rublev) The Trinity എന്ന വിശ്വ പ്രസിദ്ധ ഐക്കണെക്കുറിച്ച് കൂടുതൽ അറിയാൻ… പാശ്ചാത്യ സഭ പന്തക്കുസ്താ തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ചയും, പൗരസ്ത്യ സഭ പന്തക്കുസ്തദിനം തന്നെയും പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളായി ആഘോഷിക്കുന്നു. പൗരസ്ത്യ സഭയും പാശ്ചാത്യ സഭയും ഒരു പോലെ ബഹുമാനിക്കുന്ന…
-
യൗസേപ്പിനെ കിരീടമണിയിക്കുന്ന ഉണ്ണീശോ
ജോസഫ് ചിന്തകൾ 172 യൗസേപ്പിനെ കിരീടമണിയിക്കുന്ന ഉണ്ണീശോ Facebook ൽ കണ്ട ഒരു ചിത്രമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. മനുഷ്യവതാരം ചെയ്ത ദൈവപുത്രനായ ഉണ്ണീശോ തൻ്റെ വളർത്തു പിതാവിൻ്റെ ശിരസ്സിൽ ഒരു പുഷ്പ കിരിടം അണിയിക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ഒരു ചിത്രകാരൻ്റെ ഭാവനയിൽ വിരിഞ്ഞ ഈ ചിത്രത്തിനു ധാരാളം അർത്ഥ തലങ്ങൾ ഉണ്ട്. കിരീടം വിജയത്തിൻ്റെ ചിഹ്നമാണ്. യൗസേപ്പിതാവ് തൻ്റെ വളർത്തു പിതാവ് എന്ന നിലയിൽ സമ്പൂർണ്ണ വിജയമായിരുന്നു എന്നു ഉണ്ണിശോ…
-
സഭാ മാതാവായ മറിയത്തിൻ്റെ സംരക്ഷകൻ
ജോസഫ് ചിന്തകൾ 167 ജോസഫ് : സഭാ മാതാവായ മറിയത്തിൻ്റെ സംരക്ഷകൻ 2021 മെയ് മാസം ഇരുപത്തിനാലാം തീയതി സഭാ മാതാവായ മറിയത്തിൻ്റെ തിരുനാൾ നാലാം തവണ തിരുസഭ ആഘോഷിക്കുന്നു. 2018 ലാണ് ഫ്രാൻസീസ് പാപ്പ പെന്തക്കുസ്താ തിരുനാളിനു കഴിഞ്ഞു പിറ്റേ ദിവസം സഭാ മാതാവായ പരിശുദ്ധ കന്യകാ മറിയത്തിന്റെ (Beatae Mariae Virginis, Ecclesiae Matris ) ഓർമ്മയായി ആഗോള സഭയിൽ ആഘോഷിക്കണമെന്നു പ്രഖ്യാപിച്ചത്. ഈ ഓർമ്മ തിരുനാളിൽ ക്രിസ്തുവിന്റെ അമ്മയായ മറിയത്തിന്റെയും…
-
ജോസഫ് ദൈവാത്മാവിൻ്റെ ഫലങ്ങളാൽ നിറഞ്ഞവൻ
ജോസഫ് ചിന്തകൾ 166 ജോസഫ് ദൈവാത്മാവിൻ്റെ ഫലങ്ങളാൽ നിറഞ്ഞവൻ പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ ദൈവാത്മാവിൻ്റെ ഫലങ്ങളാൽ നിറഞ്ഞവൻ യൗസേപ്പായിരിക്കട്ടെ നമ്മുടെ വഴികാട്ടി. സിയന്നായിലെ വിശുദ്ധ ബെർണാദിൻ ഇപ്രകാരം പഠിപ്പിക്കുന്നു: ” മനുഷ്യനു നൽകിയിട്ടുള്ള എല്ലാ പ്രത്യേക കൃപകളും സംബന്ധിച്ച് പൊതുവായ ഒരു നിയമുണ്ട്. ദൈവകൃപ ഒരു വ്യക്തിയെ ഒരു പ്രത്യക കൃപ സ്വീകരിക്കുന്നതിനോ അല്ലെങ്കിൽ ഉന്നതമായ പദവി സ്വീകരിക്കുന്നതിനോ തിരഞ്ഞെടുക്കുമ്പോൾ ആ കർത്തവ്യം നിറവേറ്റാനാവശ്യമായ ദൈവാത്മാവിൻ്റെ എല്ലാ ദാനങ്ങളും ആ വ്യക്തിക്കു നൽകി അനുഗ്രഹിക്കുന്നു. നമ്മുടെ കർത്താവിൻ്റെ…
-
May 16 | കുമ്പസാര രഹസ്യത്തിൻ്റെ സൂക്ഷിപ്പുകാരനായ വിശുദ്ധൻ
കുമ്പസാര രഹസ്യത്തിൻ്റെ സൂക്ഷിപ്പുകാരനായ വിശുദ്ധൻ ഇന്നു മെയ് 16 കുമ്പസാര രഹസ്യത്തിൻ്റെ സൂക്ഷിപ്പുകാരനായ വിശുദ്ധ ജോൺ നെപോമുക്കിൻ്റെ തിരുനാൾ ദിനം. ഒരു ചെറിയ കുറിപ്പ്. ചെക്ക് റിപ്പബ്ലിക്കിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥനായ നെപോമുക്കിലെ വിശുദ്ധ ജോൺ ഇന്നു നെപോമുക്ക് എന്നറിയപ്പെടുന്ന പോമുക്ക് എന്ന ചെറിയ പട്ടണത്തിൽ 1345 ൽ ജോൺ ജനിച്ചു. പ്രാഗിലെ ചാൾസ് സർവകലാശാലയിലും പിന്നീട് പാദുവ സർവകലാശാലയിലും നിയമ പഠനം നടത്തി. 1373-ൽ പബ്ലിക് നോട്ടറി ആയി. ഉന്നത പഠനം തുടർന്ന ജോൺ 1387-ൽ കാനോൻ…
-
ജോസഫ് വിശ്വസ്തനായ ജീവിത പങ്കാളി
ജോസഫ് ചിന്തകൾ 159 ജോസഫ് വിശ്വസ്തനായ ജീവിത പങ്കാളി മെയ് മാസം പതിനഞ്ചാം തീയതി ലോക കുടുംബദിനമായിരുന്നു. കുടുംബങ്ങളുടെ മഹത്വവും അതുല്യതയും ഓർക്കാനൊരു സുന്ദര സുദിനം. ബന്ധങ്ങൾ ജീവിക്കുന്ന അനന്യ വിദ്യാലയമായ കുടുംബത്തിൽ പരസ്പര സ്നേഹവും ബഹുമാനവും ഉത്തരവാദിത്വവും വിശ്വസ്തതയോടെ നിർവ്വഹിക്കുന്ന ജീവത പങ്കാളികളാണ് അതിനെ ഉറപ്പുള്ളതാക്കുന്നത്. മക്കളാണ് കുടുംബത്തെ മനോഹരമാക്കുന്നത്. ഉണ്ണീശോയും പരിശുദ്ധ കന്യകാമറിയും വിശുദ്ധ യൗസേപ്പിതാവും അടങ്ങിയ ഭൂമിയിലെ ഏറ്റവും ഉത്തമമായ കുടുംബം തിരുക്കുടുംബമായത് അവർ പൂർണ്ണമായും പരിശുദ്ധാതാവിന്റെ പ്രചോദനത്താലും നിയന്താവിലും…
-
Rev. Fr Thomas Thulumpanmackal MCBS
Death Anniversary of Rev. Fr Thomas Thulumpanmackal വേദനകൾക്കിടയിലും പുഞ്ചിരിച്ച പ്രേഷിതൻ ഫാ. തോമസ് തുളുമ്പൻമാക്കൽ mcbs പതിമൂന്നാം ചരമവാർഷികം ജനനം : 28-12-1941 സഭാപ്രവേശനം: 10-06- 1960 പ്രഥമവ്രതവാഗ്ദാനം: 17-05- 1964 നിത്യവ്രതവാഗ്ദാനം: 17 – 05 – 1969 പൗരോഹിത്യസ്വീകരണം: 17 – 12- 1971 മരണം :16-05- 2009 വിളിപ്പേര്: മാമ്മച്ചൻ ദിവ്യകാരുണ്യ മിഷനറി സഭയുടെ മിഷൻ മുന്നേറ്റത്തിൻ്റെ നാളുകളിൽ പൗരോഹിത്യം സ്വീകരിച്ച തോമസച്ചൻ്റെ ആദ്യത്തെ പ്രേഷിത ഭൂമി ഷില്ലോംഗ് അതിരൂപതയിലെ…
-
മെയ് 12 ലോക നേഴ്സസ് ദിനം: അൾത്താര വണക്കത്തിനു യോഗ്യയായ ആദ്യ നേഴ്സ്
മെയ് 12 ലോക നേഴ്സസ് ദിനം. ഭൂമിയിലെ കാവൽ മാലാഖമാരെ മനുഷ്യർ വാഴ്ത്തിപ്പാടി മനസ്സു മടുക്കാത്ത ഈ കോറോണക്കാലത്തു അൾത്താരയുടെ വണക്കത്തിനു യോഗ്യയായ ആദ്യ നേഴ്സിനെപ്പറ്റി നമുക്കറിയേണ്ടേ? അൾത്താരയുടെ വണക്കത്തിനു യോഗ്യയായ ആദ്യത്തെ അല്മായ നേഴ്സാണ് വാഴ്ത്തപ്പെട്ട ഹന്ന ഹെലീന ക്രിസനോവ്സ്ക എന്ന പോളണ്ടുകാരി. 2018 ഏപ്രിൽ 28 നു ഒരു ചരിത്രം പിറക്കുകയായിരുന്നു. അന്നാണ് കത്തോലിക്കാ സഭയിൽ ഔദ്യോഗിക മായി രജിസ്റ്റർ ചെയ്യപ്പെട്ട അല്മായ ഒരു നേഴ്സിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. ഒരു പ്രൊഫഷണൽ ഓർഗനൈസേഷൻ അവരുടെ…
-
ജോസഫ് അഭയാർത്ഥികളുടെ മദ്ധ്യസ്ഥൻ
ജോസഫ് ചിന്തകൾ 155 ജോസഫ് അഭയാർത്ഥികളുടെ മദ്ധ്യസ്ഥൻ 2021 മെയ് മാസം ഒന്നാം തീയതി തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനത്തിൽ ഫ്രാൻസീസ് പാപ്പ ജോസഫ് ലുത്തിനിയായിൽ പുതിയതായി ഏഴു വിശേഷണങ്ങൾ കൂടി അംഗീകരിച്ചുവല്ലോ, അതിലെ അഭയാർത്ഥികളുടെ മദ്ധ്യസ്ഥൻ (Patrone exsulum) എന്ന വിശേഷണമാണ് ഇന്നത്തെ വിചിന്തനം. യൗസേപ്പിതാവ് ഒരു അഭയാർത്ഥി ആയിരുന്നു, തിരുക്കുംബത്തിൻ്റെ ആദ്യ യാത്ര തന്നെ പിറന്ന നാടുപേക്ഷിച്ചു അന്യനാട്ടിലേക്കുള്ള യാത്രയായിരുന്നു. വളരെ അപകടകരമായ അവസ്ഥയില്‍ ജന്‍മനാടുപേക്ഷിച്ച് അലയേണ്ടി വരുന്നവരാണ്…
-
ജോസഫ് : കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകാത്ത വ്യക്തി
ജോസഫ് ചിന്തകൾ 153 ജോസഫ് കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകാത്ത വ്യക്തി നാളയാകട്ടെ അല്ലങ്കിൽ പിന്നീടൊരിക്കലാകട്ടെ എന്ന മനോഭാവത്താടെ പ്രധാനവും അപ്രധാനവുമായ ചില കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകുന്ന (Procrastination) ശീലം നമ്മളിൽ ചിലർക്കുണ്ട്. യൗസേപ്പിതാവിൻ്റെ ജീവിതം ഇതിനു നേരെ വിപരീതമായിരുന്നു. ദൈവീക പദ്ധതികളാടു എല്ലാ അവസരത്തിലും ചടുലതയോടെ പ്രത്യുത്തരിച്ച വ്യക്തിയാണ് യൗസേപ്പ്. യാതൊന്നും പിന്നീടൊരികലാകട്ടെ എന്ന മനോഭാവത്തോടെ അദ്ദേഹം അവഗണിച്ചില്ല. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ രണ്ടു അധ്യായങ്ങളിൽ ഇതു വ്യക്തമാണ്. താഴെപ്പറയുന്ന മൂന്നു വചനഭാഗത്തും കാര്യങ്ങൾ നീട്ടികൊണ്ടു പോകാതെ ചടുലതയിൽ…
-
എല്ലാ പുണ്യങ്ങളും പൂർണ്ണതയിൽ സ്വന്തമാക്കിയ വ്യക്തി
ജോസഫ് ചിന്തകൾ 150 ജോസഫ് : എല്ലാ പുണ്യങ്ങളും പൂർണ്ണതയിൽ സ്വന്തമാക്കിയ വ്യക്തി അഞ്ചാം നൂറ്റാണ്ടിൽ ഇറ്റലിയിൽ ജീവിച്ചിരുന്ന ദൈവശാസ്ത്രപണ്ഡിതനായ മെത്രാനായിരുന്നു ടൂറിനിലെ മാക്സിമൂസ്. എല്ലാ പുണ്യങ്ങളും അതിൻ്റെ പൂർണ്ണതയിൽ സ്വന്തമാക്കിയിരുന്നതിനാലാണ് യൗസേപ്പിതാവിനെ നീതിമാൻ എന്നു വിളിക്കുന്നത് എന്നായിരുന്നു മാക്സിമൂസ് മെത്രാൻ്റെ അഭിപ്രായം. വിശുദ്ധ ഗ്രന്ഥം ഒരു മനുഷ്യനു നൽകുന്ന ഏറ്റവും വലിയ ബഹുമതി നീതിമാൻ എന്ന അഭിസംബോധനയാണ്. നീതിമാനായ യൗസേപ്പ് സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും ബഹുമതി സ്വന്തമാക്കി. ദൈവഹിതത്തോടു പൂർണ്ണമായി ഐക്യപ്പെട്ടു ജീവിച്ച യൗസേപ്പിതാവ്…
-
ഓ ഈശോയുടെ പിതാവേ, എൻ്റെയും പിതാവാകണമേ
ജോസഫ് ചിന്തകൾ 148 ഓ ഈശോയുടെ പിതാവേ, എൻ്റെയും പിതാവാകണമേ… ആഗ്ലിക്കൻ സഭയിൽ നിന്നു കത്താലിക്കാ സഭയിലേക്കു വരുകയും പുരോഹിതനായി അഭിഷിക്തനാവുകയും ചെയ്ത വ്യക്തിയാണ് ഫ്രെഡറിക് വില്യം ഫാബർ ( 1814-1863). നല്ലൊരു ദൈവശാസ്ത്രജ്ഞനും ഗാന രചിതാവുമായിരുന്ന ഫാബർ നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. അദ്ദേഹം എഴുതിയ വിശുദ്ധ യൗസേപ്പിനെക്കുറിച്ചുള്ള ഓ ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പിതാവേ എന്ന കവിതയാണ് ഇന്നത്തെ ജോസഫ് ചിന്ത. ഓ ഭാഗ്യപ്പെട്ട വിശുദ്ധ യൗസേപ്പേ, എത്രയോ വലുതാണ് നിൻ്റെ മഹിമ. ഭൂമിയിൽ…
-
Dachau Concentration Camp / ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ്
ഏപ്രിൽ 29: ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പ് വിമോചനത്തിൻ്റെ എഴുപത്തിയാറാം വാർഷിക ദിനം. ഇന്ന് 2021 ഏപ്രിൽ 29, ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പിൽ (Dachau Concentration Camp) നിന്നു തടവുകാരെ മോചിപ്പിച്ചതിൻ്റെ എഴുപത്തിയാറാം വാർഷിക ദിനം. ഒരു കുറിപ്പു തയ്യാറാക്കാൻ തോന്നി. 1933 ൽ അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസലറായി അധികം വൈകാതെ തന്നെ രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ തുറന്ന ആദ്യ നാസി കോൺസൻട്രേഷൻ ക്യാമ്പാണ് ദാഹാവ് കോൺസൻട്രേഷൻ തടങ്കൽ പാളയം.…
-
കോറോണക്കാലത്ത് സിയന്നായിലെ വി. കത്രീനയുടെ കാലിക പ്രസക്തി
കോറോണക്കാലത്ത് സിയന്നായിലെ വി. കത്രീനയുടെ കാലിക പ്രസക്തി രക്ഷാകര ചരിത്രത്തിൽ നിരവധി സ്ത്രീകൾ വിശുദ്ധിയുടെയും സ്നേഹത്തിന്റെയും ദൈവ ശുശ്രൂഷയുടെയും അടയാളങ്ങളാൽ തിരുസഭയെ വളർത്തിയിട്ടുണ്ട്. ഇവരിൽ നാലുപേരെയാണ് കത്തോലിക്കാ സഭ വേദപാരംഗതകൾ “Doctor of the Church.” ആയി പ്രഖ്യാപിച്ചിരിക്കുന്നത്. ആവിലായിലെ വി. അമ്മ ത്രേസ്യാ, സിയന്നായിലെ വി. കത്രീന, ലിസ്യുവിലെ വി. കൊച്ചുത്രേസ്യാ, ബിങ്ങനിലെ വിശുദ്ധ ഹിൽഡേഗാർഡ് എന്നിവരാണാവരാണ് ഈ നാലു വനിതകൾ 1970 ൽ പോൾ ആറാമൻ പാപ്പ ആവിലായിലെ വി. അമ്മ…
-
ജോസഫ് : സ്വത്വബോധം നിറഞ്ഞ വ്യക്തി
ജോസഫ് ചിന്തകൾ 138 ജോസഫ് : സ്വത്വബോധം നിറഞ്ഞ വ്യക്തി ദൈവീക പദ്ധതികളാടൊപ്പം സഞ്ചരിച്ച വ്യക്തി എന്ന നിലയിൽ യൗസേപ്പിതാവ് സ്വതബോധത്തിൻ്റെ പര്യായമായിരുന്നു. ദൈവം തന്നെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം എന്താണന്നും താൻ ആരാണന്നും സംശയമില്ലാതെ യൗസേപ്പ് തിരിച്ചറിഞ്ഞിരുന്നു. ഭർത്താവും പിതാവും എന്ന നിലയിലുള്ള തൻ്റെ കടമ ഗൗരവ്വപൂർവ്വം മനസ്സിലാക്കിയ യൗസേപ്പിതാവ് ഈശോയെ സാധാരണ യഹൂദ പാരമ്പര്യത്തിൽ വളർന്നുവെന്ന് ഉറപ്പാക്കുക മാത്രമല്ല ചെയ്തത് ഈശോയോടും മറിയത്തോടും ഒപ്പം എല്ലാ സമയത്തും എല്ലാ സാഹചര്യങ്ങളിലും സന്നിഹിതനുമായിരുന്നു. ജോസഫ്…
-
ജോസഫ് പരീക്ഷകളെ അതിജീവിച്ചവൻ
ജോസഫ് ചിന്തകൾ 127 ജോസഫ് പരീക്ഷകളെ അതിജീവിച്ചവൻ പരീക്ഷകളെയും പരീക്ഷണങ്ങളെയും അതിജീവിച്ച യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. ശാന്തമായി ഒഴുകുന്ന ഒരു പുഴയായിരുന്നില്ല യൗസേപ്പിൻ്റെ ജീവിതം. പ്രതിസന്ധികൾ പെരുമഴപോലെ പെയ്തിറങ്ങിയ സാഹചര്യങ്ങളും ആ ജീവിതത്തിലുണ്ടായിരുന്നു. പരീക്ഷകളും പരീക്ഷണങ്ങളും ദൈവാശ്രയ ബോധത്തോടും ആത്മനിയന്ത്രണത്തോടും അതിജീവിച്ചാണ് നസറത്തിലെ ഈ മരണപ്പണിക്കാരൻ ഈശോയുടെയും തിരുകുടുംബത്തിൻ്റെയും കാവൽക്കാരനായത്. ദൈവപുത്രൻ്റെ വളർത്തു പിതാവാകാനുള്ള ആഹ്വാനം യൗസേപ്പിനെ സംബന്ധിച്ച് പരീക്ഷണങ്ങളിലേക്കും ജീവിത പരീക്ഷയിലേക്കുമുള്ള ക്ഷണമായിരുന്നു. ദൈവഹിതത്തിൻ്റെ മുമ്പിൽ താഴ്മയോടെ നിലകൊണ്ടാണ് യൗസേപ്പിതാവ്…
