Author Archives

Jaison Kunnel MCBS

Jaison Kunnel MCBS is a Catholic Priest belongs to Missionary Congregation of the Blessed Sacrament (MCBS). Studied Dr.theol at Ludwig-Maximilians-Universität München.

വിശുദ്ധ യൗസേപ്പിതാവിനെ ധാരാളം സ്നേഹിക്കുക

ജോസഫ് ചിന്തകൾ 200 വിശുദ്ധ യൗസേപ്പിതാവിനെ ധാരാളം സ്നേഹിക്കുക ജൂൺ 26 തീയതി ഒപ്പൂസ് ദേയിയുടെ സ്ഥാപകനായ വിശുദ്ധ ജോസ് മരിയ എസ്ക്രീവയുടെ തിരുനാൾ ദിനമാണ് . 1902 സെപ് യിനിലെ ബാർബാസ്ട്രോയിൽ ജനിച്ച ജോസ് മരിയ 1925ൽ പുരോഹിതനായി അഭിഷിക്തനായി. സാധാരണ ജീവിതത്തിൽ വിശുദ്ധി പടർത്തുവാനുള്ള സാർവ്വത്രിക ആഹ്വാനവുമായി 1928 ലാണ് ഒപ്പൂസ് ദേയി സ്ഥാപിതമായത്. 1975 ൽ എഴുപത്തിമൂന്നാമത്തെ വയസ്സിൽ നിര്യാതനായി. 2002 ഒക്ടോബർ […]

നാസി തടങ്കൽ പാളയത്തിൽ രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച വാഴ്ത്തപ്പെട്ട കാൾ ലൈസനറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിട്ട് 25 വർഷം തികയുമ്പോൾ…

Originally posted on Jaison Kunnel MCBS:
നാസി തടങ്കൽ പാളയത്തിൽ രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച വാഴ്ത്തപ്പെട്ട കാൾ ലൈസനറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിട്ട് 25 വർഷം തികയുമ്പോൾ… 1996 ജൂൺ 23 നു ബർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ വച്ചാണ് കാൾ ലൈസനറിനെ ജോൺ പോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത് ജർമ്മൻ കത്തോലിക്കാ രൂപതകളിൽ ആഗസ്റ്റു മാസം പന്ത്രണ്ടാം തീയതി ഒരു വാഴ്ത്തപ്പെട്ട വൈദീകൻ്റെ ഓർമ്മ…

നാസി തടങ്കൽ പാളയത്തിൽ രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച വാഴ്ത്തപ്പെട്ട കാൾ

നാസി തടങ്കൽ പാളയത്തിൽ രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച വാഴ്ത്തപ്പെട്ട കാൾ ലൈസനറിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിട്ട്  25 വർഷം തികയുമ്പോൾ…   1996 ജൂൺ 23 നു ബർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ വച്ചാണ് കാൾ ലൈസനറിനെ ജോൺ പോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയത്.   ജർമ്മൻ കത്തോലിക്കാ രൂപതകളിൽ ആഗസ്റ്റു മാസം പന്ത്രണ്ടാം തീയതി ഒരു വാഴ്ത്തപ്പെട്ട വൈദീകൻ്റെ ഓർമ്മ ഓർമ്മദിനം ആഘോഷിക്കുന്നു. നാസി തടങ്കൽ […]

യൗസേപ്പിതാവിൻ്റെ മഹത്വവും വിശുദ്ധിയും

ജോസഫ് ചിന്തകൾ 199 യൗസേപ്പിതാവിൻ്റെ മഹത്വവും വിശുദ്ധിയും   സഭാ പഠനമനുസരിച്ച് സ്വർഗ്ഗത്തിൽ സവിശേഷമായ ഒരു സ്ഥാനം വിശുദ്ധ യൗസേപ്പിതാവ് അലങ്കരിക്കുന്നു അതിനു കാരണം യൗസേപ്പിതാവിൽ വിളങ്ങി ശോഭിച്ച അനിരത സാധാരണമായ വിശുദ്ധിയാണ് . ലെയോ പതിമൂന്നാമൻ പാപ്പ ക്വാംക്വം പ്ലുറിയെസ് (Quamquam pluries) എന്ന ചാക്രിക ലേഖനത്തിൽ ഇപ്രകാരം പഠിപ്പിക്കുന്നു: ” ജോസഫ് മറിയത്തിൻ്റെ ഭർത്താവും യേശുക്രിസ്തുവിൻ്റെ പിതാവും ആയിരുന്നു. ഇതിൽ നിന്ന് അവൻ്റെ അന്തസ്സും […]

ജോസഫ് സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടിയവൻ

ജോസഫ് ചിന്തകൾ 198 ജോസഫ് സ്വർഗ്ഗത്തിൽ നിക്ഷേപം കൂട്ടിയവൻ   “നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” (മത്താ. 6:21)   ആത്മപരിത്യാഗത്തിൻ്റെയും അർപ്പണ നിഷ്ഠയുടെയും വഴികളിലൂടെ ദൈവപുത്രൻ്റെ മനുഷ്യവതാര രഹസ്യത്തിൽ സഹകാർമ്മികനായിരുന്ന യൗസേപ്പിതാവ് സ്വർഗ്ഗരാജ്യത്തിൽ നിക്ഷേപങ്ങൾ കൂട്ടിയതിൽ യാതൊരു അതിശയോക്തിയുമില്ല. സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിക്കുവാന്‍ യൗസേപ്പിൻ്റെ ജീവിതം നമ്മോടു ആവശ്യപ്പെടുമ്പോൾ സല്‍പ്രവൃത്തികളില്‍ സമ്പന്നരും വിശ്വാസത്തിൻ്റെ സാക്ഷികളാകാനുമുഉള്ള ബോധപൂർണ്ണമായ ഓർമ്മപ്പെടുത്തൽ കൂടിയാണത്. ഉണ്ണിയേശുവിനെയും മറിയത്തെയും സ്നേഹപൂര്‍വ്വം […]

ജോസഫ് ഈശോയെ സ്വന്തമാക്കിയവൻ

ജോസഫ് ചിന്തകൾ 197 ജോസഫ് ഈശോയെ സ്വന്തമാക്കിയവൻ   രണ്ടായിരാം ആണ്ടു മുതൽ ലോകയുവജന സമ്മേളന വേദികളിൽ മുഴങ്ങുന്ന ഗാനമാണ് Jesus Christ You are my Life എന്നത്. ലോക യുവജന സമ്മേളനങ്ങളിലെ അനൗദ്യോഗിക ആന്തമായിട്ടാണ് ഈ ഗാനം അറിയപ്പെടുക. മാർകോ ഫ്രിസീന എന്ന ഇറ്റാലിയൻ വൈദീകൻ ചിട്ടപ്പെടുത്തിയ ഈ ഗാനം ലക്ഷകണക്കിനു ജനങ്ങൾക്കു പ്രത്യാശ നൽകുന്ന ഗാനമാണ്.   Jesus Christ, you are […]

ജോസഫ് സുവർണ്ണനിയമത്തിൻ്റെ നടത്തിപ്പുകാരൻ

ജോസഫ് ചിന്തകൾ 196 ജോസഫ് സുവർണ്ണനിയമത്തിൻ്റെ നടത്തിപ്പുകാരൻ   വിശുദ്ധ ഗ്രന്ഥത്തിലെ സുവർണ്ണനിയമം എന്നറിയപ്പെടുന്ന തിരുവചനമാണ് മത്തായി സുവിശേഷം ഏഴാം അധ്യായം പന്ത്രണ്ടാം വാക്യം : മറ്റുള്ളവർ നിങ്ങൾക്കു ചെയ്തു തരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു വേണ്ടി ചെയ്യുവിൻ. (മത്താ 7:12). ഈ സുവർണ്ണം നിയമം യൗസേപ്പിതാവിൻ്റെ ജീവിതവുമായി ചേർത്തു വായിക്കാനാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ലക്ഷ്യം.   രണ്ടു രീതിയിലാണ് ഈ വചനം യൗസേപ്പിൽ […]

ജോസഫ് അന്യരെ വിധിക്കാത്തവൻ

ജോസഫ് ചിന്തകൾ 195 ജോസഫ് അന്യരെ വിധിക്കാത്തവൻ   മത്തായിയുടെ സുവിശേഷം ഏഴാം അധ്യയത്തിൽ അന്യരെ വിധിക്കരുത് എന്ന ഈശോയുടെ പ്രബോധനം നാം കാണുന്നു . വിധിക്കാൻ അവകാശവും സാഹചര്യങ്ങളും ഉണ്ടായിട്ടും അന്യരെ വധിക്കാൻ മറന്നു പോയ വ്യക്തിത്വമായിരുന്നു യൗസേപ്പിതാവ്. കാപട്യവും കരുണയില്ലായ്മായും നമ്മിൽ നിറയുമ്പോൾ മറ്റുള്ളവരെ വിധിക്കുന്ന സാഹചര്യങ്ങളും നമ്മുടെ ജീവിതത്തിൽ കൂടുന്നു. ദൈവപിതാവിനെ യാഥാർത്ഥമായി അംഗീകരിക്കുമ്പോൾ വിധിക്കുവാനുള്ള അവകാശം അവനു ഞാൻ നൽകുന്നു.   […]

ദൈവ പിതാവ് സമ്മാനിച്ച മഹത് പുസ്തകം

ജോസഫ് ചിന്തകൾ 194 ജോസഫ് : ദൈവ പിതാവ് സമ്മാനിച്ച മഹത് പുസ്തകം   എല്ലാ വർഷവും ജൂൺ 19 ന് ദേശീയ വായനാദിനമായി ആചരിക്കുന്നു .കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ ചരമദിനമാണല്ലോ വായനാദിനമായി ആചരിക്കുന്നത്. വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയര്‍ത്തിയ മഹാനാണ് പി.എന്‍ പണിക്കര്‍. 1996 മുതലാണ് പി. എന്‍ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിച്ച് തുടങ്ങിയത്.   യൗസേപ്പിതാവിൻ്റെ […]

ജോസഫ് ദൈവ ഭവനത്തിൻ്റെ കാര്യസ്ഥൻ

ജോസഫ് ചിന്തകൾ 193 ജോസഫ് ദൈവ ഭവനത്തിൻ്റെ കാര്യസ്ഥൻ   സിറോ മലബാർ സഭയുടെ യാമപ്രാർത്ഥനയിലെ ശ്ലീഹാക്കാലം നാലാം ശനിയാഴ്ച റംശാ പ്രാർത്ഥനയിലെ ഒനീസാദ് വാസലിക്കേയിൽ അഥവാ രാജഗീതത്തിൽ ശ്ലീഹന്മാരെ വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്:   “സഭയെ നയിച്ചു വിവേകമെഴും കാര്യസ്ഥർമാർ ശ്ലീഹന്മാർ കർത്താവിൻ കൃപയവരേകി സദയം സകല ജനങ്ങൾക്കും “   ജോസഫ് വർഷത്തിലെ ഇന്നത്തെ ചിന്താവിഷയത്തിൽ സഭയെ നയിക്കുന്ന വിശ്വസ്തനായ കാര്യസ്ഥനായി വിശുദ്ധ യൗസേപ്പിതാവിനെ കാണാനാണ് […]

സ്വർഗ്ഗം ലക്ഷ്യമാക്കി ജീവിച്ചവൻ

ജോസഫ് ചിന്തകൾ 192 ജോസഫ് സ്വർഗ്ഗം ലക്ഷ്യമാക്കി ജീവിച്ചവൻ   ജർമ്മനിയിലെ നോർഡ് റൈൻ വെസ്റ്റ്ഫാളൻ (NRW) സംസ്ഥാനത്തിലെ മ്യൂൺസ്റ്റർ രൂപതയുടെ സെൻ്റ് പോൾസ് കത്തീഡ്രലിലുള്ള വിശുദ്ധ യൗസേപ്പിതാവിൻ്റെ രൂപമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം .   യൗസേപ്പിതാവിൻ്റെ കരങ്ങളിൽ ഇരിക്കുന്ന ഉണ്ണീശോയുടെ കരങ്ങൾ ഉന്നതത്തിലേക്കാണ് ഉയിർന്നിരിക്കുന്നത് രണ്ടു കാര്യങ്ങൾ തന്നെ സമീപിക്കുന്നവരെ ഈശോ പഠിപ്പിക്കുന്നു .നമ്മുടെ ദേശം ഇവിടെയല്ലാ ഇവിടെ നാം പരദേശവാസികൾ മാത്രമാണ്. […]

ലോകത്തിനു ജോസഫിനെ ആവശ്യമുണ്ട്

ജോസഫ് ചിന്തകൾ 191 ലോകത്തിനു ജോസഫിനെ ആവശ്യമുണ്ട്.   മറ്റൊരിക്കലും ഇല്ലാത്ത വിധം ലോകത്തിനു യൗസേപ്പിതാവിനെ ആവശ്യമുള്ള സമയമാണ് ഈ കാലഘട്ടം. അവൻ്റെ നിശബ്ദതയും ശ്രവിക്കലും ദൈവവചനത്തോടുള്ള ക്രിയാത്മക അനുസരണവും ജീവിത വിജയത്തിലേക്കു നയിക്കുന്ന ചവിട്ടുപടികളാണ്. ദൈവത്തിൻ്റെ മൃദു സ്വരം ശ്രവിക്കാൻ ധൈര്യവും തുറവിയുമുള്ള ഒരു ഹൃദയം അവശ്യമാണന്നാണ് നസറത്തിലെ മരണപ്പണിക്കാരൻ്റെ രീതിശ്വാസ്ത്രം.   യൗസേപ്പിൻ്റെ സ്വപ്നങ്ങൾ ഒക്കെയും യൗസേപ്പിതാവു സ്നേഹിച്ചവരുടെയും യൗസേപ്പിതാവിനെ സ്നേഹിച്ചവരുടെയും സ്വപ്നങ്ങളായിരുന്നു. ആ […]

വിശുദ്ധ ബെന്നോ: മ്യൂണിക് നഗരത്തിൻ്റെ കാവൽ വിശുദ്ധൻ

വിശുദ്ധ ബെന്നോ മ്യൂണിക് നഗരത്തിൻ്റെ കാവൽ വിശുദ്ധൻ   ജൂൺ പതിനാലിനു മ്യൂണിക് നഗരം അവളുടെ 863 ജന്മദിനം ആലോഷിച്ചു. രണ്ടു ദിവസങ്ങൾ കഴിഞ്ഞു ജൂൺ മാസം പതിനാറാം തീയതി അവളുടെ സംരക്ഷകനായ വിശുദ്ധ ബെന്നോയുടെ തിരുനാൾ ആഘോഷിക്കുന്നു.   ജർമ്മനിയിലെ മയിസ്സൻ (Meissen) രൂപതയുടെ മെത്രാനായിരുന്നു ബെന്നോ. ജർമ്മനിയിലെ നവോത്ഥാന പ്രസ്ഥാന സമയത്ത് (reformation) ബെന്നോയുടെ കബറിടം സ്ഥിതി ചെയ്തിരുന്ന സ്ഥലം പ്രോട്ടസ്റ്റൻ്റുകാർ ആക്രമിച്ചപ്പോൾ അന്നത്തെ […]

എല്ലാ സാഹചര്യത്തിലും ദൈവത്തിൽ ശരണപ്പെട്ടവൻ

ജോസഫ് ചിന്തകൾ 190 ജോസഫ് എല്ലാ സാഹചര്യത്തിലും ദൈവത്തിൽ ശരണപ്പെട്ടവൻ   “പ്രകാശമോ ഇരുട്ടോ ആയാലും എല്ലാ സഹചര്യങ്ങളിലും ദൈവത്തിൽ ശരണപ്പെടുക. കാർമേഘങ്ങൾ നിൻ്റെ മുകളിൽ അസ്തമയം വിരിക്കുമ്പോഴും സൂര്യൻ നമ്മെ നോക്കി മൃദുവായി പുഞ്ചിരിക്കുമ്പോഴും എല്ലാം ദൈവകരങ്ങളിൽ ഭരമേല്പിക്കുക.” ദൈവവചന സഭയുടെ ( SVD ) സ്ഥാപകനായ വിശുദ്ധ അർനോൾഡ് ജാൻസ്സെൻ (1837-1907) ൻ്റെ വാക്കുകളാണിവ. യൗസേപ്പിതാവിൻ്റെ ജീവിതവുമായി വളരെ ചേർന്നു പോകുന്നതാണ് ഈ വരികൾ. […]

പിതാവിനെപ്പോലെ പരിപൂർണ്ണനാകാൻ പരിശ്രമിച്ചവന്‍

ജോസഫ് ചിന്തകൾ 189 ജോസഫ് സ്വർഗ്ഗീയ പിതാവിനെപ്പോലെ പരിപൂർണ്ണനാകാൻ പരിശ്രമിച്ചവന്‍ മത്തായിയുടെ സുവിശേഷത്തിൽ , നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍. ( മത്തായി 5 : 48) എന്നു ഈശോ പഠിപ്പിക്കുന്നു. ഈ പരിപൂർണ്ണത കാരുണ്യം കാണിക്കലാണ് എന്ന് ലൂക്കാ സുവിശേഷകൻ വിവരിക്കുന്നു. “നിങ്ങളുടെ പിതാവ്‌ കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.” (ലൂക്കാ 6 : 36 ) കാരുണ്യത്തിൻ്റെ ജീവിതം നയിച്ചുകൊണ്ടാണ് യൗസേപ്പിതാവ് […]

ദൈവ പക്ഷത്തു സദാ നിലകൊണ്ടവൻ

ജോസഫ് ചിന്തകൾ 188 ജോസഫ് ദൈവ പക്ഷത്തു സദാ നിലകൊണ്ടവൻ “ഓ ദൈവമേ, അങ്ങിൽ നിന്ന് അകലുകയെന്നാൽ വീഴുകയെന്നാണ്.അങ്ങിലേക്കു തിരിയുകയെന്നാൽ എഴുന്നേറ്റു നിൽക്കലാണ്. അങ്ങിൽ നിലകൊള്ളുകയെന്നത് തീർച്ചയുള്ള പിൻബലമാണ് “   സഭാപിതാവായ ഹിപ്പോയിലെ വിശുദ്ധ ആഗസ്തിനോസിൻ്റെ വാക്കുകളാണിവ. വിശുദ്ധ യൗസേപ്പിതാവിൻ്റെ യഥാർത്ഥ ശക്തിയും കരുത്തും സദാ ദൈവപിതാവിൽ നങ്കൂരമുറപ്പിച്ചുള്ള ജീവിതമായിരുന്നു’   റോമാക്കാർക്കുള്ള ലേഖനത്തിൽ പൗലോസ് ശ്ലീഹായുടെ ചോദ്യം ഇവിടെ പ്രസക്തമാണ്: “ദൈവം നമ്മുടെ പക്‌ഷത്തെങ്കില്‍ […]

വിശുദ്ധ അന്തോണിസിനു പുഷ്പിച്ച ലില്ലി ദണ്ഡു സമ്മാനിച്ച യൗസേപ്പിതാവ്

ജോസഫ് ചിന്തകൾ 187 വിശുദ്ധ അന്തോണിസിനു പുഷ്പിച്ച ലില്ലി ദണ്ഡു സമ്മാനിച്ച യൗസേപ്പിതാവ്.   ജൂൺ പതിമൂന്നിനു തിരുസഭ പാദുവായിലെ വിശുദ്ധ അന്തോണീസിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. 800 വർഷങ്ങൾക്കു മുമ്പ് (1195) പോർച്ചുഗലിൻ്റെ തലസ്ഥാനമായ ലിസബണിൽ ജനിച്ച പാദുവായിലെ വിശുദ്ധ അന്തോണീസ് നഷ്ടപ്പെട്ടവസ്തുക്കൾ കണ്ടെത്താൻ പ്രത്യേക മധ്യസ്ഥശക്തിയുള്ള വിശുദ്ധനായി സഭ വണങ്ങുന്നു. പാവപ്പെട്ടവരുടെയും സഞ്ചാരികളുടെയും മധ്യസ്ഥനായ അന്തോണിസിനു വിശുദ്ധിയുടെയും കന്യകാത്വത്തിൻ്റെയും പ്രതീകമായ പുഷ്പിച്ച ദണ്ഡു യൗസേപ്പിതാവു കൊടുക്കുന്നതാണ് […]

ദാഹാവിലെ വാഴ്ത്തപ്പെട്ട രക്തസാക്ഷികൾ

ദാഹാവിലെ വാഴ്ത്തപ്പെട്ട രക്തസാക്ഷികൾ ജൂൺ 12, അഡോൾഫ് ഹിറ്റ്ലർ സ്ഥാപിച്ച ആദ്യ നാസി തടങ്കൽ പാളയമായ ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പിൽ (Dachau concentration camp) മരണമടഞ്ഞ വാഴ്ത്തപ്പെട്ട രക്തസാക്ഷികളുടെ ഓർമ്മ ആചരിക്കുന്നു. ദാഹാവ് തടങ്കൽ പാളയം സ്ഥിതി ചെയ്യുന്ന ജർമ്മനിയിലെ മ്യൂണിക് ഫ്രൈസിംഗ് അതിരൂപതയാണ് 2017 മുതൽ ജൂൺ 12ന് ദാഹാവിലെ രക്തസാക്ഷികളുടെ ഓർമ്മ ദിനം അനുസ്മരിച്ചു തുടങ്ങിയത്. 1933 മുതൽ 1945 വരെയുള്ള കാലയളവിൽ രണ്ടു […]

ജോസഫ് ചിന്തകൾ 186

Originally posted on Jaison Kunnel MCBS:
ജോസഫ് മാതാവിൻ്റെ വിമലഹൃദയത്തിൻ്റെ ഏറ്റവും വലിയ ആശ്വാസകൻ യൗസേപ്പിതാവ് മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ ഏറ്റവും വലിയ ആശ്വാസകൻ ആണ്. മറിയത്തിൻ്റെ വ്യാകുല ഹൃദയത്തിൻ്റെ ദുഃഖങ്ങൾ ഏറ്റവും കൂടുതൽ പങ്കുപറ്റിയതും യൗസേപ്പിതാവായിരുന്നു. നീതിമാനും ഭക്തനുമായ യഹൂദനായിരുന്നു യൗസേപ്പിന് ഈശോയുടെ ജീവിതത്തിലെ കഷ്ടപ്പാടുകളെയും മരണത്തെയും കുറിച്ചുള്ള പഴയ നിയമ പ്രവചനങ്ങൾ അറിയാമായിരുന്നു. ദൈവ ദൂതൻ്റെ നിർദ്ദേശപ്രകാരം മറിയത്തെ ഭാര്യയായി സ്വീകരിച്ച നാൾ മുതൽ…

മറിയത്തിൻ്റെ വിമലഹൃദയ തിരുനാൾ

Originally posted on Jaison Kunnel MCBS:
ഈശോയുടെ തിരുഹൃദയ തിരുനാൾ കഴിഞ്ഞു പിറ്റേദിവസം തിരുസഭ പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. എന്താണ് പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തോടുള്ള ഭക്തി? വിമലഹൃദയവും ഫാത്തിമാസന്ദേശവും തമ്മിലുള്ള ബന്ധം, വിമലഹൃദയത്തെ മുറിപ്പെടുത്തുന്ന പാപങ്ങൾ, പ്രതീകങ്ങൾ ഇവ മനസ്സിലാക്കാനുള്ള ഒരു ചെറിയ കുറിപ്പാണിത്. മറിയത്തിൻ്റെ സ്നേഹത്തിൻ്റെ അടയാളം അനാദികാലം മുതലേ ഹൃദയം സ്നേഹത്തിൻ്റെയും കുലീനമായ എല്ലാ വികാരങ്ങളുടെയും അടയാളവുമാണ്. ഈശോയുടെ തിരുഹൃദയവും…

വിമലഹൃദയത്തിൻ്റെ ഏറ്റവും വലിയ ആശ്വാസകൻ

ജോസഫ് ചിന്തകൾ 186 ജോസഫ് മാതാവിൻ്റെ വിമലഹൃദയത്തിൻ്റെ ഏറ്റവും വലിയ ആശ്വാസകൻ   യൗസേപ്പിതാവ് മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ ഏറ്റവും വലിയ ആശ്വാസകൻ ആണ്. മറിയത്തിൻ്റെ വ്യാകുല ഹൃദയത്തിൻ്റെ ദുഃഖങ്ങൾ ഏറ്റവും കൂടുതൽ പങ്കുപറ്റിയതും യൗസേപ്പിതാവായിരുന്നു. നീതിമാനും ഭക്തനുമായ യഹൂദനായിരുന്നു യൗസേപ്പിന് ഈശോയുടെ ജീവിതത്തിലെ കഷ്ടപ്പാടുകളെയും മരണത്തെയും കുറിച്ചുള്ള പഴയ നിയമ പ്രവചനങ്ങൾ അറിയാമായിരുന്നു. ദൈവ ദൂതൻ്റെ നിർദ്ദേശപ്രകാരം മറിയത്തെ ഭാര്യയായി സ്വീകരിച്ച നാൾ മുതൽ മരണം വരെ […]

ഈശോയുടെ തിരുഹൃദയം: സ്നേഹിക്കാൻ നാല് കാരണങ്ങൾ

Originally posted on Jaison Kunnel MCBS:
ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയിൽ പിന്നോക്കം പോയ കാലഘട്ടത്തിന്റെ ഭാഗമാണ് നമ്മൾ എന്നത് വേദന നിറഞ്ഞ യാഥാർത്ഥ്യമാണ്. കാലഹരണപ്പെട്ട ഒരു പാരമ്പര്യമായി പലരും ഈ ഭക്തിയെ വിലകുറിച്ചു കാണുന്നു. മറവിപൂണ്ട ഒരു തീരുശേഷിപ്പായി മാത്രം ചിലർ ഈ ഭക്തിയെ കരുതുന്നു. കാലത്തിനും ദേശത്തിനും അതീതമാണ് തിരുഹൃദയ ഭക്തി. ഈ കാലഘട്ടത്തിന് വളരെ പ്രധാനപ്പെട്ടതു തന്നെയാണ് ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി. ഈശോയുടെ…

ഈശോയുടെ തിരുഹൃദയ ഭക്തിയുടെ ഭ്രാന്തനായ വൈദികൻ

Originally posted on Jaison Kunnel MCBS:
എല്ലാ വർഷവും പെന്തക്കുസ്താ തിരുനാൾ കഴിഞ്ഞ് പത്തൊന്‍പതാം ദിവസമാണ് കത്തോലിക്കാ സഭ ഈശോയുടെ തിരുഹൃദയ തിരുനാൾ ആഘോഷിക്കുന്നത്. വെള്ളിയാഴ്ചയിൽ മാത്രം വരുന്ന ഈ തിരുനാൾ ഈ വർഷം ജൂൺ പതിനൊന്നിനാണ് ആഘോഷിക്കുന്നത്. ഈശോയുടെ തിരുഹൃദയഭക്തി ലോകമെമ്പാടും ആഘോഷിക്കുന്ന തിരുനാളാണെങ്കിലും അതിന്റെ പ്രചാരകരിൽ ഒരുവനായിരുന്ന മെസ്ക്കിൽ വൈദീകൻ ജോസ് മരിയ റോബൽസ് ഹുർതാദോയെപ്പറ്റി (Jose Maria Robles Hurtado) കേൾക്കാൻ…

ഈശോയുടെ തിരുഹൃദയം: സ്നേഹിക്കാൻ നാല് കാരണങ്ങൾ

ഈശോയുടെ തിരുഹൃദയം: സ്നേഹിക്കാൻ നാല് കാരണങ്ങൾ     ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തിയിൽ പിന്നോക്കം പോയ കാലഘട്ടത്തിന്റെ ഭാഗമാണ് നമ്മൾ എന്നത് വേദന നിറഞ്ഞ യാഥാർത്ഥ്യമാണ്. കാലഹരണപ്പെട്ട ഒരു പാരമ്പര്യമായി പലരും ഈ ഭക്തിയെ വിലകുറിച്ചു കാണുന്നു. മറവിപൂണ്ട ഒരു തീരുശേഷിപ്പായി മാത്രം ചിലർ ഈ ഭക്തിയെ കരുതുന്നു. കാലത്തിനും ദേശത്തിനും അതീതമാണ് തിരുഹൃദയ ഭക്തി. ഈ കാലഘട്ടത്തിന് വളരെ പ്രധാനപ്പെട്ടതു തന്നെയാണ് ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി. […]