- Homepage
-
June 1 | വിശുദ്ധ ജസ്റ്റിൻ
അപ്പോളജറ്റിക്സ് ഇപ്പോൾ എല്ലാവർക്കും പരിചയമുള്ള ഒരു വാക്കാണ്. ആദ്യത്തെ ക്രിസ്റ്റ്യൻ അപ്പോളജിസ്റ്റ് ആയി അറിയപ്പെടുന്ന, രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്റെ തിരുന്നാൾ ആണ് ജൂൺ ഒന്നിന്. ഒരു വിജാതീയനായിരുന്ന ജസ്റ്റിൻ മുപ്പതാമത്തെ വയസ്സിലാണ് സത്യദൈവത്തെ മനസ്സിലാക്കി ജ്ഞാനസ്‌നാനം സ്വീകരിച്ചത്. ജസ്റ്റിന്റെ മരണവിധിയുടെ രംഗം : ജസ്റ്റിനെയും കൂടെയുണ്ടായിരുന്ന 6 പേരെയും റോമിലെ വിജാതീയദൈവങ്ങളെ ആരാധിക്കുന്നില്ലെന്ന കാരണത്താൽ വിചാരണക്ക് ഹാജരാക്കി. “ഏത് പ്രബോധനമാണ് നിങ്ങളുടേത് ?” റോമൻ പ്രീഫെക്ട് റസ്റ്റിക്കസ് വിചാരണക്കിടയിൽ ചോദിച്ചു. ജസ്റ്റിൻ പറഞ്ഞു,”എല്ലാത്തരത്തിലുമുള്ള പ്രബോധനങ്ങളും ഞാൻ പരിശോധിച്ചുനോക്കിയിട്ടുണ്ട്,…
-
May 29 | St. Pope Paul VI
Today (May 29) is the feast of St. Pope Paul VI. His greatest accomplishment was the completion and implementation of second Vatican Council. ‘The most characteristic and ultimate purpose of the teachings of the Council” is the universal call to holiness. “All the faithful of Christ of whatever rank or status, are called to the…
-
May 30 | വിശുദ്ധ ജൊവാൻ ഓഫ് ആർക്ക്
വിശുദ്ധ ജൊവാൻ ഓഫ് ആർക്ക് ഫ്രാൻസിന്റെ ദെബോറാ എന്നാണ് വിശുദ്ധ ജൊവാൻ ഓഫ് ആർക്ക് അറിയപ്പെടുന്നത് കാരണം അവൾ അവരുടെ രക്ഷകയും ദേശീയവനിതയുമാണ്. അവളുടെ കീഴിൽ മാർച്ചുചെയ്ത ഫ്രഞ്ച് സൈനികർ അവളെ കന്യകയായ ജൊവാൻ എന്നർത്ഥം വരുന്ന ജൊവാൻ ലാ പുസേല എന്നുവിളിച്ചു. തുടരെ തുടരെയുള്ള യുദ്ധങ്ങളിൽ അവളെ അഭിമുഖീകരിച്ച, ശത്രുക്കളായ ഇംഗ്ലീഷ് സൈനികർ അവളെ ഓർലീൻസിലെ കന്യക എന്ന് വിളിച്ചു. ദൈവത്തിലുള്ള ആഴമേറിയ വിശ്വാസത്തിൽ വേരൂന്നിയ അവളുടെ അസാമാന്യധൈര്യവും മരണത്തിനുമുൻപിൽ പോലും പതറാതെ ദൈവേഷ്ടം നടപ്പിലാക്കാനുള്ള…
-
പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട്
Fr. Rufus Pereira യുടെ ലേഖനത്തിന്റെ വിവർത്തനത്തിന്റെ അവസാനഭാഗം. വീണ്ടും, ഒരു യഥാർത്ഥ ശിഷ്യത്വം അടങ്ങിയിരിക്കുന്നത് ആത്മാവിലുള്ള രൂപാന്തരീകരണത്തിലാണ്. മനസ്സിന്റെ നവീകരണത്തിൽ നിന്ന് തുടങ്ങി ( റോമാ 12:2) , നമ്മുടെ ജീവിതങ്ങളുടെ സമൂലമായ ആന്തരികപരിവർത്തനത്തിൽ ചെന്നെത്തുന്ന ഒരു ആത്മീയ വിപ്ലവം, അതായത് വെറുതെ ബാഹ്യമായതോ ഉപരിപ്ലവമായതോ അല്ലാതെ ചിന്തകളിലും മൂല്യങ്ങളിലുമുള്ള, മനോഭാവങ്ങളിലും വികാരങ്ങളിലുമുള്ള, പെരുമാറ്റത്തിലും വിധിക്കലുകളിലുമുള്ള, ആന്തരികമായതും , ആഴത്തിലുള്ളമുള്ളതുമായ പരിവർത്തനം -അങ്ങനെ, പഴയ മനുഷ്യനെ ദൂരെയെറിഞ്ഞ് പുതിയ മനുഷ്യനെ ധരിക്കുന്നത്. ( എഫേ.4:22-24). നമ്മുടെ…
-
Tribute to Rev. Fr Cherian Nereveettil | ഞങ്ങടെ ചെറിയാച്ചൻ
13, മെയ് 2021, സ്വർഗ്ഗരോഹണതിരുന്നാൾ ദിവസം. സൂര്യൻ അസ്തമിച്ചു. ചാറ്റൽ മഴയത്ത് തലയിൽ ഒരു പ്ലാസ്റ്റിക് കവർ കെട്ടി, തന്റെ കൊച്ചുഫോൺ പോലും കയ്യിൽ ഇല്ലാതെ, എന്നത്തേയും പോലെ അദ്ദേഹം നടക്കാനിറങ്ങി. NH 47ന്റെ സർവീസ് റോഡിൽ ആളുകൾ തീരെയില്ലായിരുന്നു. നിനച്ചിരിക്കാതെ ഒരു മോട്ടോർ സൈക്കിൾ ഇടിച്ച് റോഡിലേക്ക് വീണ അദ്ദേഹത്തിന്റെ തല നടപ്പാതയിലിടിച്ചു. രക്‌തമൊലിക്കുന്ന ആ അപരിചിതനെ ആരോ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. പോകുന്ന വഴിയിൽ, ബോധം മറയും വരെ ആ ചുണ്ടുകൾ “ഈശോ, ഈശോ” എന്ന്…
-
മറ്റൊരു ക്രിസ്തുവാകുക
Fr. Rufus Pereira യുടെ The call to Christian Discipleship is a call to the imitation of Christ എന്ന ലേഖനത്തിന്റെ വിവർത്തനം തുടരുന്നു… പേരിന് മാത്രം കത്തോലിക്കരായിരിക്കുകയും എന്നാൽ ക്രിസ്ത്യാനി ആയിരിക്കുന്നതിൽ നിന്ന് ഏറെ അകലെയുമായ എത്രയോ പേരാണ് ഇന്നുള്ളത്. ‘ അവർ ഭക്തിയുടെ ബാഹ്യരൂപം നിലനിർത്തിക്കൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും’ ( 2 തിമോ. 3:5). ശരിയാണ്, ക്രിസ്തീയ ശിഷ്യത്വത്തിന്റെ ലക്ഷ്യമായി പെട്ടെന്ന് നമുക്ക് തോന്നാറുള്ളത് ക്രിസ്തുവിലുള്ള വിശ്വാസത്തിൽ വളരുക…
-
May 26 | വിശുദ്ധ ഫിലിപ്പ് നേരി
കുറെയധികം പാപങ്ങൾ ചെയ്തതുമൂലം തന്റെ ഹൃദയം തുറക്കാൻ ധൈര്യമില്ലാതിരുന്ന ഒരു യുവാവ് ഒരിക്കൽ വിശുദ്ധ ഫിലിപ്പ് നേരിയുടെ അടുത്ത് കുമ്പസാരിക്കാൻ വന്നു. “വരൂ” വിശുദ്ധൻ പറഞ്ഞു, “താങ്കൾക്ക് പെട്ടെന്ന് തന്നെ വലിയ ആശ്വാസം ലഭിക്കും”. ” പക്ഷേ ഫാദർ ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് “ ” അതെല്ലാം പൊറുക്കപ്പെടും “. “വലിയ പ്രായശ്ചിത്തം ചെയ്യേണ്ടി വരുമല്ലേ, അതിനായി?” ” ഇത്ര മാത്രം. താങ്കൾ ഓരോ വട്ടം വീഴുമ്പോഴും വേഗം തിരിച്ചു വരിക, എത്രയും പെട്ടെന്ന് കൃപ…
-
May 25 | പാസ്സിയിലെ വിശുദ്ധ മേരി മഗ്‌ദലന
ഒരിക്കൽ ഈശോ പാസ്സിയിലെ വിശുദ്ധ മേരി മഗ്‌ദലനയോട് പറഞ്ഞു, “എത്രമാത്രം ക്രിസ്‌ത്യാനികളാണ് പിശാചിന്റെ കൈകളിലെന്നു നോക്കൂ. എന്റെ തിരഞ്ഞെടുക്കപ്പെട്ടവർ ! പ്രാർത്ഥനയാൽ സ്വതന്ത്രരാക്കപ്പെടുന്നില്ലെങ്കിൽ ഈ നിർഭാഗ്യവാന്മാർ എന്നെന്നേക്കുമായി നഷ്ടപ്പെടും “. തങ്ങളുടെ ആത്മനാഥന്റെ സങ്കടമറിഞ്ഞ് പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിലൂടെയും വിശുദ്ധർ വേഗത്തിൽ അവനോട് പ്രത്യുത്തരിക്കുന്നു. ഇന്നത്തെ ലോകത്ത് എത്ര പേരുണ്ട് അവന്റെ സങ്കടം കേൾക്കാനായി? അവനോട് പ്രത്യുത്തരിക്കാനായി ? ആശ്വസിപ്പിക്കാനായി ? പലരും പറഞ്ഞുകേൾക്കുന്നതാണ് വിശുദ്ധർക്ക് സഹനം ആവശ്യമാണോ? സഹനമില്ലെങ്കിൽ വിശുദ്ധരാകില്ലേ ? ഇങ്ങനെ സഹനം കൊടുത്ത് സന്തോഷിക്കുന്നവനാണോ…
-
May 24 | ക്രിസ്ത്യാനികളുടെ സഹായമായ മറിയം | Feast of Mary Help of Christians
പീറ്റർ വെരിയാര… വാഴ്ത്തപ്പെട്ട സലേഷ്യൻ വൈദികൻ ലൂയിജി വെരിയാരയുടെ (അലോഷ്യസ് വെരിയാര) പിതാവ്… 1856ൽ പീറ്റർ വെരിയാര വിശുദ്ധ ഡോൺബോസ്കോയുടെ പ്രസംഗം കേൾക്കാനിടയായി. തനിക്കൊരു മകനുണ്ടായാൽ അവനെ സെമിനാരിയിൽ വിടുമെന്ന് ആ പിതാവ് അന്നേ വിചാരിച്ചു കാണണം. 1875ൽ ആണ് അലോഷ്യസ് വെരിയാര ജനിച്ചത്. അവനു 12 വയസ്സ് കഷ്ടി ആയപ്പോൾ 1887ൽ, അവന്റെ പിതാവ് അവനെ ഡോൺബോസ്‌കോയുടെ ഒറേറ്ററിയിൽ ബോർഡിങ്ങിൽ കൊണ്ടാക്കി. തൻറെ മകനൊരു വൈദികനാവണം എന്ന അതിയായ മോഹമായിരുന്നു അതിന്റെ പിന്നിൽ. “പക്ഷെ അപ്പാ”,…
-
ഞാൻ ക്രിസ്തുവിനെ കാണുന്നില്ല
“നിങ്ങൾ മികച്ച ഒരു അധ്യാപകനായിരിക്കാം. പക്ഷേ നിങ്ങളുടെ പഠിപ്പിക്കലുകളിൽ ഞാൻ ക്രിസ്തുവിനെ കാണുന്നില്ല”!! ക്രിസ്തുശിഷ്യനാകാനുള്ള വിളി ക്രിസ്ത്വനുകരണത്തിലേക്കുള്ള വിളിയാണ്!! ഒരു ക്രിസ്തുശിഷ്യന്റെ രൂപീകരണം വചനത്തിലുള്ള വിശ്വാസത്തിന്റെ ഉണർവ്വോടെ ആരംഭിക്കുന്നു, പരിശുദ്ധാത്മശക്തിയാൽ നടക്കുന്ന നവീകരണത്താലും രൂപാന്തരീകരണത്താലും അത് തുടർന്നുകൊണ്ടേയിരിക്കുന്നു, അയാളുടെ ഫലം ചൂടുന്ന ശുശ്രൂഷയാലും വ്യക്തിപരമായ സാക്ഷ്യത്താലും അത് പ്രകടമാകുന്നു. യേശു തന്നെയും അവന്റെ പരസ്യശുശ്രൂഷ തുടങ്ങിയത് തിരുവചനങ്ങളിൽ നിന്ന് വായിച്ചുകൊണ്ടായിരുന്നു, ജനങ്ങളെ വിസ്മയിപ്പിച്ച വായന.. അതിൽ നിന്ന് അവൻ അവരെ പഠിപ്പിച്ചത് അന്നുവരെ അവർ കേട്ടിരുന്നതിൽ നിന്ന്…
-
May 22 | വിശുദ്ധ റീത്ത പുണ്യവതി
അസാധ്യകാര്യങ്ങളുടെ വിശുദ്ധ ഏത് ജീവിതാവസ്ഥയിലുമുള്ളവർക്കും മാതൃകയാണ് കാസ്സിയായിലെ വിശുദ്ധ റീത്ത. അനുസരണമുള്ള മകൾ, വിശ്വസ്തയായ ഭാര്യ, മദ്യപാനിയും വിഷയലമ്പടനുമായ ഒരാളുടെ ഭാര്യയായി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നവള്‍, വിധവ , സിംഗിൾ പേരെന്റ് , മക്കൾ മരിച്ചുപോയ അമ്മ , മാതൃകയാക്കേണ്ട സന്യാസിനി .. ഇങ്ങനെ ഏതെല്ലാം അവസ്ഥകളിലൂടെയാണ് അവൾ കടന്നുപോയത്. കർത്താവിൻറെ പീഡാനുഭവമുറിവിനെ സ്വശരീരത്തിൽ വഹിച്ചവൾ , മരിച്ചിട്ട് ആറ് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ശരീരം അഴുകാതെ ഇരിക്കുന്നവൾ .. വിശുദ്ധ റീത്തയുടെ വിശേഷണങ്ങൾ തീരുന്നില്ല. അസാധ്യകാര്യങ്ങളുടെ വിശുദ്ധ ആയും…
-
നിങ്ങൾ അദ്ദേഹത്തിന്റെ മകനാണോ?
ഒരു ആൺകുട്ടി ഒരു നടപ്പാതയുടെ ഓരത്ത് ബസ് കാത്തുനിൽക്കുകയായിരുന്നു. അതുവഴി നടന്നു പോയ ഒരു വൃദ്ധൻ അവനോട് പറഞ്ഞു, ” മോനെ, നീ ബസ് കാത്ത് നിൽക്കുവാണോ ? എങ്കി അങ്ങോട്ട്, ആ അറ്റത്തേക്ക് നീങ്ങി നിന്നോ. ബസ് സ്റ്റോപ്പ് അവിടാ”. ” അത് സാരല്ല്യ ” ആ കുട്ടി പറഞ്ഞു, “ഞാൻ ഇവിടെ നിന്നാലും ബസ് നിർത്തിക്കോളും “. ആ വൃദ്ധൻ പിന്നെയും പലവട്ടം ഉപദേശിച്ചെങ്കിലും കുട്ടി അനങ്ങിയില്ല. അപ്പോഴാണ് ബസ് വന്നത്. ബസ് കുട്ടി…
-
നിങ്ങളുടെ നന്മക്ക് വേണ്ടിയാണ് ഞാൻ പോകുന്നത്
(ബിഷപ്പ് ഫുൾട്ടൻ ജെ ഷീനിന്റെ ‘It Is Expedient That I Go’ എന്ന അധ്യായത്തിന്റെ വിവർത്തനം) “നിങ്ങളുടെ നന്മക്ക് വേണ്ടിയാണ് ഞാൻ പോകുന്നത് ” മരിക്കുന്നതിന് മുൻപുള്ള രാത്രിയിൽ നമ്മുടെ രക്ഷകൻ പറഞ്ഞ വാക്കുകൾ. വിചിത്രമായ വാക്കുകൾ, ശരിക്കും. അവന്റെ ശിഷ്യന്മാരുടെ ഹൃദയങ്ങൾ അവരുടെ വലയിൽ നിന്നും ബോട്ടുകളിൽ നിന്നും ഇഷ്ടസാധനങ്ങളുടെ പട്ടികയിൽ നിന്നും അടർത്തി മാറ്റി, തന്റെ തിരുഹൃദയത്തോട് ഒട്ടിച്ചു പിണച്ചു വെച്ചിട്ട്, അപ്പോൾ അവൻ അങ്ങനെ പറഞ്ഞത് എന്തിനായിരിക്കും? അവൻ പോകുന്നത് അവരുടെ…
-
വിട്ടുകളയണം!
വിട്ടുകളയണം! മോശ ദൈവത്തിനു എത്ര പ്രിയപ്പെട്ടവൻ ആയിരുന്നു, പ്രീതി നേടിയവൻ ആയിരുന്നു. പക്ഷെ വാഗ്‌ദത്തനാട്ടിലേക്കു കടക്കാൻ അനുവദിക്കപ്പെട്ടില്ല. കടലിലൂടെയും മരുഭൂമിയിലൂടെയും ഒക്കെ അനേക സംവത്സരങ്ങൾ ഇത്രയും ജനങ്ങളെ പണിപ്പെട്ടു നയിച്ച് വാഗ്‌ദത്ത നാടിന്റെ അടുത്തെത്തിയിട്ട് പോലും ആ ഭാഗ്യം കൊടുത്തില്ല. മോശ എതിരൊന്നും പറഞ്ഞില്ല. മരിക്കുന്നതിന് മുൻപ് എക്കാലത്തെയും മികച്ച ദാർശനികനിർദ്ദേശങ്ങൾ ജനങ്ങൾക്ക് നൽകി കടന്നുപോയി. സ്നേഹത്തിന്റെ മതം എന്ന് പോലും നമ്മൾ ആയിരിക്കുന്ന മതത്തെ വിളിക്കാൻ പാകത്തിനുള്ള നിർദ്ദേശങ്ങൾ നിയമാവർത്തന പുസ്തകത്തിലുണ്ട്. നമ്മുടെ ദൈവമായ കർത്താവിനെ…
-
കൂടുതൽ പ്രാർത്ഥിക്കേണ്ടി വരും
വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പ എത്ര തിരക്കുള്ള ആളായിരുന്നെന്നു നമുക്കറിയാം. അതുപോലെ തന്നെ അദ്ദേഹം ഒരുപാട് നേരം പ്രാർത്ഥനക്കു വേണ്ടി ചിലവഴിച്ചിരുന്ന ‘പ്രാർത്ഥനയുടെ മനുഷ്യൻ ‘ ആയിരുന്നു, മാത്രമല്ല പ്രാർത്ഥിക്കുന്ന സമയത്ത് തന്നെ ആരും ശല്യപ്പെടുത്തരുതെന്നൊരു നിർബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രാർത്ഥനയിലൂടെ ലഭിക്കുന്ന ശക്തി അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവ്വഹിക്കാൻ ആവശ്യമാണെന്ന് പാപ്പക്ക് നല്ല ധാരണയുണ്ടായിരുന്നതുകൊണ്ടാണത് . ഒരിക്കൽ പാപ്പ പ്രാർത്ഥനയിൽ ആയിരിക്കുമ്പോൾ വത്തിക്കാനിലെ അഡ്മിനിസ്ട്രേഷന്റെ ചുമതലയുള്ള കർദ്ദിനാൾ അദ്ദേഹത്തെ കാണാൻ ശ്രമിച്ചു. പാപ്പയുടെ സെക്രട്ടറിയോട് പ്രശ്‌നത്തിന്റെ ഗൗരവത്തെക്കുറിച്ചും…
-
May 16 | St. Simon Stock | വിശുദ്ധ സൈമൺ സ്റ്റോക്ക്
പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, മുഹമ്മദീയരുടെ പിടിയിലായ വിശുദ്ധ നാടിനെ മോചിപ്പിക്കാനായി കുരിശുയുദ്ധക്കാർ യൂറോപ്പിൽ നിന്ന് വന്നു. അവരിൽ കുറച്ചുപേർ കർമ്മലമലയിൽ സന്യാസിമാരായി കൂടി, ‘കർമ്മലമാതാവിന്റെ സഹോദരർ’ എന്ന പേരിൽ ഒരു സമൂഹമായി. 1206ൽ ജെറുസലേമിന്റെ പാത്രിയാർക്കായിരുന്ന വിശുദ്ധ ആൽബർട്ട് അവർക്കായി നിയമാവലി എഴുതിയുണ്ടാക്കിയത് കാർമലൈറ്റ്സിന് അന്നുമുതൽ ജീവിതത്തിന്റെ ചട്ടക്കൂടായി. മുസ്‌ലീങ്ങൾ വിശുദ്ധനഗരം വീണ്ടും ആക്രമിച്ചപ്പോൾ കുറേപ്പേർ യൂറോപ്പിലേക്ക് തിരിച്ചുപോയി. ബാക്കിയുള്ള കുറച്ചുപേർ ആക്രമണത്തിനിരയായി. യൂറോപ്പിലേക്ക് മാറിതാമസിച്ച കർമ്മലീത്തക്കാർ അതിശയകരമായ വിധം വിശുദ്ധിയിൽ ജീവിച്ചിരുന്ന സൈമൺ സ്റ്റോക്കിനെ കണ്ടുമുട്ടി.…
-
Pope Saint Paul VI – Quote
“The Holy Spirit also gives you the grace to discover the image of the Lord in the hearts of men, and teaches you to love them as brothers and sisters. Again, He helps you to see the manifestations of His love in events. If we are humbly attentive to men and things, the Spirit of…
-
May 13 | St. Imelda Lambertini | വിശുദ്ധ ഇമെൽഡ ലാംബെർട്ടിനി
ആദ്യകുർബ്ബാന സ്വീകരിക്കുന്നവരുടെ മധ്യസ്ഥയായ കുഞ്ഞുവിശുദ്ധ ഇമെൽഡ ലാംബെർട്ടിനിയെപ്പറ്റി അറിയാമോ? പതിനൊന്നാം വയസ്സിൽ തൻറെ ആദ്യകുർബ്ബാന സ്വീകരണസമയത്ത് തന്നെ ഈശോയുടെ അടുത്തേക്ക് നിത്യകാലത്തേക്കായി വിളിക്കപ്പെട്ട അവളെപ്പറ്റി ഒന്ന് കേട്ടാലോ ? 1322ൽ ഇറ്റലിയിലെ ബൊളോഞ്ഞയിൽ ഒരു പ്രഭുകുടുംബത്തിലാണ് ഇമെൽഡ ലാംബെർട്ടിനി ജനിച്ചത്. ഭക്തിയിലും കാരുണ്യപ്രവൃത്തികളിലും അതീവതല്പരരായിരുന്ന അവളുടെ മാതാപിതാക്കൾ ഏകമകളെ ഉത്തമ കത്തോലിക്ക വിശ്വാസത്തിൽ വളർത്തിക്കൊണ്ടുവന്നു. വിശുദ്ധരുടെ ജീവിതകഥകൾ കേട്ട് പരിചയിച്ച് അവരെ കൂട്ടുകാരായി കണ്ട കുഞ്ഞു ഇമെൽഡ നന്നേ ചെറുപ്പത്തിൽ തന്നെ പ്രാർത്ഥനകൾ ചൊല്ലാൻ ശീലിച്ചു. വീട്ടിൽ…
-
May 10 | വിശുദ്ധ ഡാമിയൻ | St. Damien
ഫാദർ ഡാമിയൻ ‘നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്ക് പോവുക’ എന്ന് പറഞ്ഞ് അബ്രഹാമിനെ വിളിക്കുമ്പോൾ, വലിയൊരു വാഗ്ദാനം അവനായി നൽകാൻ ദൈവത്തിന്റെ പക്കൽ ഉണ്ടായിരുന്നു. പക്ഷെ ‘വിളിക്കുള്ളിലെ വിളി’ സ്വീകരിച്ച മദർ തെരേസയെപ്പൊലെ, തൻറെ ദൈവവിളി തന്ന നിസ്സാര ആനുകൂല്യങ്ങൾ പോലും വേണ്ടെന്നുവെച്ച് സമൂഹം അധഃസ്ഥിതരായി കരുതുന്നവരിൽ ഏറ്റം നിസ്സാരരായവരെ- കുഷ്ഠരോഗികളെ ശുശ്രൂഷിക്കാനായി ഒരു മനുഷ്യൻ ഇറങ്ങിത്തിരിച്ചത് , നിന്റെ അയൽക്കാരനെ കണ്ടെത്തി ചേർത്തുപിടിക്കാൻ പറഞ്ഞ ഗുരുമൊഴികൾ കാതിൽ അലയടിച്ചതു കൊണ്ടായിരുന്നു.…
-
May 6 | St. Dominic Savio | വിശുദ്ധ ഡൊമിനിക് സാവിയോ
So young, and still a saint ! ഡൊമിനിക് സാവിയോയെ പറ്റി ആലോചിക്കുമ്പോൾ ഇതാണ് നമുക്കോർമ്മ വരിക. വാസ്തവത്തിൽ അവൻ വെറുതെ അങ്ങനെ ചെറുപ്പത്തിൽ മരിച്ചുപോയ ഒരാളല്ല, ജീവിതത്തിലെ ഓരോ നിമിഷവും അമൂല്യമായി കരുതി ജീവിതം അതിന്റെ പൂർണ്ണതയിൽ സന്തോഷത്തോടെ ജീവിച്ചവനാണ്. ചെറുപ്പകാലങ്ങളിലും ശ്രദ്ധ പതറിപ്പോകാതെ, അനാവശ്യകാര്യങ്ങളുടെ പിന്നാലെ പോകാതെ, ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും പ്രായമാകുമ്പോള്‍ തന്നെ ജീവിതം ദൈവത്തിനു എങ്ങനെ സമർപ്പിക്കണമെന്ന് ഡൊമിനിക് സാവിയോ നമുക്ക് കാണിച്ചുതരുന്നു. ഡൊമിനിക് സാവിയോ മരിക്കുന്നത് 1857 മാർച്ച് 9…
-
May 3 | വിശുദ്ധ പീലിപ്പോസിന്റെയും വിശുദ്ധ ചെറിയ യാക്കോബിന്റെയും തിരുനാൾ
‘വന്നുകാണുക’…’തിരിച്ചുകൊണ്ടുവരിക’ മെയ് 3, കർത്താവ് അവന്റെ അപ്പസ്തോലരാകാൻ പ്രത്യേകം തിരഞ്ഞെടുത്ത പന്ത്രണ്ട് പേരിൽ രണ്ടുപേരെ നമ്മൾ പ്രത്യേകം ഓർമ്മിക്കുന്ന ദിവസമാണ്. വിശുദ്ധ പീലിപ്പോസും വിശുദ്ധ ചെറിയ യാക്കോബും ആണവർ. ആദ്യമൂന്ന് സുവിശേഷങ്ങളിൽ, പന്ത്രണ്ട് അപ്പസ്തോലന്മാരുടെ ലിസ്റ്റിൽ വരുന്നുണ്ടെന്നല്ലാതെ ഇവരെക്കുറിച്ച് അധികം പരാമർശമില്ല. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലേക്ക് തിരിയുമ്പോൾ വിശുദ്ധ പീലിപ്പോസിനെപ്പറ്റി കൂടുതൽ സൂചനകൾ ലഭിക്കുന്നു. യാക്കോബിനെപ്പറ്റി കൂടുതൽ സൂചനകളുള്ളത് അപ്പസ്തോലപ്രവർത്തനങ്ങളിലും ലേഖനങ്ങളിലുമാണ്. അതെങ്ങനെ ആയാലും, തന്നോട് ചേർത്തുനിർത്തി പരിശീലനം കൊടുക്കാൻ കർത്താവ് തിരഞ്ഞെടുത്ത പന്ത്രണ്ട് പേരിലും, പിന്നീട്…
-
April 29 | വിശുദ്ധ കാതറിൻ ഓഫ് സിയന്ന
തുളച്ചുകയറുന്ന കണ്ണുകളും, പകരുന്ന പുഞ്ചിരിയും കൂട്ടിനുള്ള, 20 വയസ്സ് വരെ നിരക്ഷരയായിരുന്ന ഒരു സ്ത്രീ.. പക്ഷെ അവളുടെ ഉപദേശത്തിന് കാത്തുനിന്നത് മാർപ്പാപ്പമാരും രാജാക്കന്മാരും രാജ്ഞികളും പോലുള്ളവർ. വേറെ വേറെ ആളുകൾക്കുള്ള കത്തുകൾ ശരവേഗത്തിൽ എഴുതുന്ന മൂന്നു സെക്രട്ടറിമാർക്ക് ഊഴമനുസരിച്ചു എഴുതാനുള്ളത് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നവൾ. വിശുദ്ധ, മിസ്റ്റിക്, വേദപാരംഗത, പഞ്ചക്ഷതധാരി, ഡാന്റെയുടെ ‘ഡിവൈൻ കോമഡി യോട് കിടപിടിക്കുന്ന മിസ്റ്റിക് കൃതികളുടെ രചയിതാവ്… ഇനിയും വിശേഷണങ്ങൾ ഒരുപാടുണ്ട് സിയന്നയിലെ വിശുദ്ധ കാതറിന്. പിതാവായ ദൈവം വിശുദ്ധയോട് സംസാരിച്ചത് ‘സംവാദം ‘ എന്ന…
-
വിശുദ്ധ പീയൂസ് അഞ്ചാമൻ പാപ്പ | ക്രിസ്ത്യാനികളുടെ സഹായമേ! | April 30
ലെപ്പന്റോ യുദ്ധത്തിന്റെ പേരിൽ എന്നും ഓർമ്മിക്കപ്പെടുന്ന അഞ്ചാം പീയൂസ് പാപ്പയുടെ തിരുന്നാൾ ആണ് ഇന്ന്. ‘ക്രിസ്ത്യാനികളുടെ സഹായമേ’ എന്ന് ലുത്തിനിയയിൽ കൂട്ടിച്ചേർക്കാൻ കാരണമായ യുദ്ധം! നൂറ്റാണ്ടുകളായി തുർക്കികൾ യൂറോപ്പ് മുഴുവൻ വരുതിയിലാക്കാൻ ഒരുമ്പെടുകയായിരുന്നു. അവർ സ്പെയിനിന്റെയും ഓസ്ട്രിയയുടെയും ഹംഗറിയുടെയുമൊക്കെ ഓരോ ഭാഗത്തു നിന്നും ആക്രമണങ്ങൾ അഴിച്ചുവിടുന്നതിനിടയിൽ മെഡിറ്ററേനിയൻ ഭാഗത്തെ, അവരുടെ നാവികശക്തി കൊണ്ട് മുഹമ്മദീയരുടേത് എന്ന് വിളിപ്പിക്കാനും ശ്രമിച്ചു കൊണ്ടിരുന്നു. ക്രൈസ്തവലോകത്തെ മുഴുവൻ ശക്തിയും സമന്വയിപ്പിച്ച് ഈ ശത്രുക്കളുടെ മേൽ വിജയം നേടുക എന്നത് അന്നത്തെ പോപ്പിന്റെ…
-
കരുതലുള്ള സ്നേഹം പരിശീലിക്കാൻ
മറ്റുള്ളവർക്ക് എങ്ങനെ ഫീൽ ചെയ്താലും തങ്ങൾക്ക് പറയാൻ തോന്നുന്നത് തങ്ങൾ പറയും, ചെയ്യാൻ തോന്നുന്നത് ചെയ്യും എന്നുള്ളത് സ്വാർത്ഥതയുടെ ലക്ഷണമാണല്ലേ. പക്ഷെ ജീവിതത്തിൽ പല ഘട്ടങ്ങളിലും നമ്മള്‍ ഇങ്ങനെയൊക്കെ പെരുമാറിയിട്ടുണ്ടാവും, പിന്നീട് പശ്ചാത്തപിച്ചിട്ടുമുണ്ടാവും. ബിഷപ്പ് ഫുൾട്ടൺ ജെ ഷീനിന്റെ സഹോദരപുത്രി ജോ ആൻ തൻറെ ഒരു അനുഭവം ഇങ്ങനെ വിവരിച്ചു. ഫുൾട്ടൺ ജെ ഷീനിന്റെ റേഡിയോ പ്രഭാഷണങ്ങൾ നേരിട്ട് കേൾക്കാൻ ജനം തടിച്ചുകൂടുമായിരുന്നു. ഒരു ദിവസം ശരീരമാസകലം വ്രണങ്ങൾ നിറഞ്ഞ ഒരു കുഷ്‌ഠരോഗി പ്രഭാഷണം കേൾക്കാൻ വന്നു.…
