• തിരുരക്ത പ്രാർത്ഥന

    പ്രാർത്ഥന ഓ, ദിവ്യരക്ഷിതാവേ, അങ്ങേ തൃപ്പാദത്തിങ്കൽ അണഞ്ഞ്, അങ്ങ് ഛേദനാചാരത്തിലും പൂങ്കാവനത്തിലും ചമ്മട്ടിയടിയാലും മുൾമുടിധാരണത്താലും കുരിശ് ചുമക്കലിലും കുരിശിൽ തറക്കലിലും തിരുവിലാവ് പിളർന്നതിലും, ഞങ്ങൾക്കായി ചിന്തിയ മാണിക്യമായ തിരുരക്തത്തെ ഞങ്ങൾ വാഴ്ത്തി സ്തുതിക്കുന്നു. ഇത്ര ക്രൂരതയോടെ അവ ചിന്തുന്നതിന് കാരണമായ ഞങ്ങളുടെ പാപങ്ങൾ ഓർത്ത് കരയുവാനും, പാപപ്പൊറുതി നേടാനും ഞങ്ങളിൽ കൃപ ചൊരിയണമേ. ഈ അമൂല്യ മാണിക്യമായ തിരുരക്തം, റൂഹാക്കുദ്ശായാൽ ഉരുവാക്കപ്പെട്ട തിരുരക്തം, പരിശുദ്ധകന്യാമറിയത്തിന്റെ നിർമ്മലതിരുവുദരത്തിൽ നിന്നെടുത്ത തിരുരക്തം, ലോകത്തിൽ ആർക്കെങ്കിലും നിഷ്ഫലമായിപ്പോയെന്നുള്ള നിർഭാഗ്യത്തിൽ ഉൾപ്പെടാതിരിക്കാനുള്ള മഹാഭാഗ്യം…

  • ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രാർത്ഥന

    ഞങ്ങളുടെ നേരെയുള്ള സ്നേഹത്താലും ഞങ്ങളുടെ രക്ഷയിലുള്ള ആഗ്രഹാധിക്യത്താലും സദാ എരിയുന്ന ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെയും ഞങ്ങൾക്കുള്ള എല്ലാവരെയും ഞങ്ങൾക്കുള്ളതിനെ ഒക്കെയും നിന്റെ അമലോത്ഭവമാതാവിന്റെയും വളർത്തുപിതാവിന്റെയും മാധ്യസ്ഥം വഴിയായി നിനക്ക് കാഴ്ച വെക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ചിന്തകളെയും വാക്കുകളെയും പ്രവൃത്തികളെയും സഹനങ്ങളെയും നിനക്ക് സമർപ്പിക്കുന്നു. നിന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നതല്ലാത്ത, നിനക്ക് ഇഷ്ടക്കേടുണ്ടാക്കുന്ന, കാര്യങ്ങൾ ഞങ്ങളിൽ നിന്ന് നീക്കിക്കളയണമേ. സകലവും നിന്റെ സ്നേഹത്തെ കുറിച്ച് മാത്രം ചെയ്യാൻ കൃപ ചെയ്യണമേ. ഓ, സ്നേഹം നിറഞ്ഞ, നന്മസാഗരമായ…

  • ശരിക്കും ഞാൻ പോണോ?

    പിന്നെ.. കർത്താവ് പറഞ്ഞു, “പോകൂ!” ഞാൻ പറഞ്ഞു, “ആര്? ഞാനോ?” അവൻ പറഞ്ഞു, “അതെ. നീ തന്നെ!” ഞാൻ പറഞ്ഞു , “പക്ഷേ ഞാൻ ഇതുവരെയും ഒരുങ്ങിയില്ല”, പിന്നെ, എന്റെ കൂട്ടുകാർ ഇങ്ങോട്ട് വരുന്നുണ്ട് … എന്റെ കുട്ടികളെ വിട്ടുപോകാൻ പറ്റില്ല … എന്റെ സ്ഥാനം ഏറ്റെടുക്കാൻ വേറെ ആളില്ലെന്ന് നിനക്കറിയില്ലേ?” അവൻ പറഞ്ഞു , “നീ വൈകികൊണ്ടിരിക്കുന്നു !” പിന്നെയും കർത്താവ് പറഞ്ഞു, “പോകൂ!” ഞാൻ പറഞ്ഞു , “പക്ഷേ എനിക്ക് പോകാൻ ആഗ്രഹമില്ല”. അവൻ…

  • നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ…

    ഒരു വലിയ ജംബോ ജെറ്റ് വിമാനത്തിലായിരുന്നു ഞാൻ. മോശം കാലാവസ്ഥ. പെട്ടെന്ന് എല്ലാവരും ആടിയുലയാൻ തുടങ്ങി. നല്ല വലിപ്പമുണ്ടെങ്കിലും ഒരു പട്ടം പോലെ തുള്ളിക്കളിക്കുകയാണ് വിമാനം. എന്റെ അടുത്തുണ്ടായിരുന്നത് ഒൻപത് വയസ്സുള്ള ഒരു ചെറിയ ആൺകുട്ടിയായിരുന്നു. ആദ്യമായി ഫ്ളൈറ്റിൽ യാത്ര ചെയ്യുന്ന അവൻ, പേടിച്ച് വിറക്കുന്നതുകൊണ്ട് മുഖത്ത് പല പല ഭാവങ്ങളും നിറങ്ങളും മാറിമറിഞ്ഞു. പെട്ടെന്ന് അവൻ എന്നെ നോക്കി, എന്നിട്ട് ചോദിച്ചു, “അങ്കിൾന് പേടിയില്ലേ?” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു, “എന്തിന്? ഇതൊക്കെ ഒരു രസല്ലേ? റോളർ…

  • എനിക്കൊരു ക്രിസ്ത്യാനിയാവണം

    ഒരു പട്ടാളക്കാരന് യുദ്ധത്തിൽ മുറിവേറ്റു. പട്ടാളക്യാമ്പിൽ അവരോടൊത്തുണ്ടായിരുന്ന ചാപ്ലൈനച്ചൻ (padre) അയാളുടെ കൂടെ നിന്ന് പറ്റുന്നതെല്ലാം ചെയ്തുകൊടുത്തു. ട്രൂപ്പിലെ ബാക്കിയുള്ളവർ പിൻവാങ്ങിയപ്പോഴും ആ പാതിരി അവനോടൊത്തുണ്ടായിരുന്നു. പകലിന്റെ പൊള്ളുന്ന ചൂടിൽ, സ്വന്തം വെള്ളക്കുപ്പിയിലെ വെള്ളം മുറിവേറ്റവന് കൊടുത്ത് ആ പുരോഹിതൻ സ്വയം ദാഹമടക്കാതെ, തൊണ്ട നനക്കാതെ നിന്നു. രാത്രിയിൽ, മരം കോച്ചുന്ന തണുപ്പിൽ, ആദ്യം തന്റെ കോട്ട് ഊരി അച്ചൻ അയാൾക്ക് ഇട്ടുകൊടുത്തു, അത് മതിയാവില്ലെന്നു തോന്നിയപ്പോൾ തന്റെ കുറച്ചു വസ്ത്രങ്ങൾ കൂടെ ഊരി അയാളെ ധരിപ്പിച്ചു…

  • June 26 | വിശുദ്ധ ജോസ്‌മരിയ എസ്ക്രീവ

    ഒരു വൈദികനോട് ഒരിക്കൽ അവിചാരിതമായി ഒരാൾ ചോദിച്ചു : “എന്തുകൊണ്ടാണ് കുറച്ചു കൊല്ലങ്ങൾക്ക് മുൻപ് എല്ലാവരും താങ്കൾക്ക് വട്ടാണെന്ന് പറഞ്ഞിരുന്നത് ?” അദ്ദേഹം മറുപടി പറഞ്ഞു : “നമ്മൾ എവിടെയാണെങ്കിലും, തെരുവിന്റെ ഒത്ത നടുക്കാണെങ്കിലും നമുക്ക് വിശുദ്ധിയുള്ളവരാകാൻ കഴിയും.. കഴിയണം.. എന്ന് പറയുന്നതിൽ കുറച്ചു വട്ടുണ്ടെന്ന് തോന്നുന്നില്ലേ? അല്ലെങ്കിൽ, ഐസ്ക്രീം വില്പനക്കാർക്കും വിശുദ്ധരാകാൻ കഴിയും എന്ന് പറയുന്നതിൽ? അതേപോലെ, അടുക്കളയിൽ പണിയെടുക്കുന്നവർക്കും ബാങ്ക് നോക്കി നടത്തുന്നവർക്കും യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുന്നവർക്കും നിലം ഉഴുതുമറിക്കുന്നവർക്കും തോളിൽ ചുമട് വെച്ചു പോകുന്നവർക്കുമെല്ലാം?…

  • എന്റെ പ്രതിവിധി…!

    Rosary – Cure for Jitters ഹെയ്‌വുഡ് ബ്രൂൺ കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ ഒരു ജേർണലിസ്റ്റാണ്. അദ്ദേഹം ഒരു കത്തോലിക്കനാകുന്നതിന് മുൻപ്, ഒരിക്കൽ ഭാര്യയുടെ കൂടെ ഒരു ഫ്ലൈറ്റ് യാത്രയിലായിരുന്നു. ആകാശചുഴിയിൽപ്പെട്ട ഫ്ലൈറ്റ് പെട്ടെന്ന് വല്ലാതെ ആടിയുലയാൻ തുടങ്ങി. പൈലറ്റ് എങ്ങനെയൊക്കെ നോക്കിയിട്ടും ശരിയാവുന്നില്ല. യാത്രക്കാർ പരിഭ്രാന്തരായി. ബ്രൂൺ വേഗം ആൾടെ കയ്യിലുണ്ടായിരുന്ന ചെറിയൊരു ബ്രാണ്ടിക്കുപ്പിയെടുത്ത് വായിലേക്ക് കമഴ്ത്തി. പക്ഷെ പരിഭ്രമം മാറുന്നില്ല. കുറച്ചുകൂടി കുടിച്ചു. ഒരു രക്ഷില്ല. വിറയൽ അങ്ങനെ തന്നെയുണ്ട്. ബ്രൂൺ അപ്പുറത്തിരിക്കുന്ന…

  • നമ്മുടെ തിരഞ്ഞെടുപ്പുകൾ…!?

    നമ്മൾ എടുക്കുന്ന ചില നിലപാടുകൾ ഭാവിജീവിതത്തെ മുഴുവൻ സ്വാധീനിക്കാൻ പോകുന്നതായിരിക്കും എന്ന് പലപ്പോഴും നമ്മൾ ഓർക്കാറില്ല. ടൈറ്റൻ അന്തർവാഹിനി ദുരന്തം തരുന്ന വലിയൊരു പാഠമുണ്ട്… 2015ൽ ഓഷ്യൻഗേറ്റ് എക്സ്പെഡീഷൻസ് ജോലിക്കെടുത്ത, സബ്മെറിൻ പൈലറ്റും വിസിൽബ്ളോവർ എഞ്ചിനീയറുമായ ഡേവിഡ് ലോക്ക്റിഡ്ജിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ഓഷ്യൻഗേറ്റിന്റെ ജലപേടകം സമുദ്രാന്തർഭാഗത്തും ഉപരിതലത്തിലുമുള്ള പര്യവേക്ഷണങ്ങൾക്ക് സുരക്ഷിതമാണോ എന്നാണ് അയാൾക്ക് പരിശോധിക്കേണ്ടിയിരുന്നത്. അന്തർവാഹിനിയുടെ ക്വാളിറ്റിയിലും, സമുദ്രത്തിലെ പരീക്ഷണങ്ങൾക്കിടയിൽ സംഭവിക്കാനിടയുള്ള അപകടങ്ങളെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ച ഡേവിഡ് ലോക്ക്റിഡ്ജിനെ ഓഷ്യൻഗേറ്റ് അപ്പോൾ തന്നെ പിരിച്ചുവിട്ടു. പത്ത് മിനിട്ടാണ്…

  • നന്ദി പറയാം ദൈവത്തോട്…

    ഓക്സിജൻ ബാക്കിയുണ്ടോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല. ഉദ്വേഗത്തോടെയുള്ള കാത്തിരിപ്പും പ്രതീക്ഷയും തിരച്ചിലും വിഫലമായി. മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ . ഇത്രയും കാശ് ചിലവാക്കി ഇറങ്ങി പുറപ്പെട്ടത് മരണത്തിലേക്കായിരുന്നോ എന്ന ചോദ്യം മനസ്സിൽ ഉയരുന്നുണ്ടെങ്കിലും സാഹസികതയും, പര്യവേക്ഷണത്വരയും, പിതാവിനോടുള്ള ഒരു മകന്റെ സ്നേഹവും മരണഭയത്തെ കീഴടക്കി എന്നുവേണം കരുതാൻ. ജലപേടകത്തിൽ ജീവൻ വെടിയേണ്ടി വന്ന അഞ്ചുപേരെക്കുറിച്ചുള്ള വാർത്ത കൊണ്ടെത്തിച്ചത് സാക്ഷാൽ ടൈറ്റാനിക്ക് എന്ന കപ്പൽ അറ്റ്ലാന്റിസ് സമുദ്രത്തിൽ താണുപോയിക്കൊണ്ടിരിക്കവേ, സ്നേഹവും മനുഷ്യത്വവും മരണഭയത്തെ കീഴടക്കുമെന്ന് തെളിയിച്ച ദമ്പതികളെക്കുറിച്ചായിരുന്നു. ജെയിംസ്…

  • June 21 | വിശുദ്ധ ജോസഫ് കഫാസ്സോ

    പാതിരികളുടെ പാതിരി എന്നറിയപ്പെടുന്ന വിശുദ്ധ ജോസഫ് കഫാസ്സോയെ അറിയാമോ? വധശിക്ഷക്ക് വിധിക്കപ്പെട്ട അറുപത്തെട്ടോളം മനുഷ്യരുടെ കൂടെ നിന്ന് വിശുദ്ധമായ മരണത്തിന് അവരെ ഒരുക്കിയ പുരോഹിതൻ. ജയിലുകളെ സ്വർഗ്ഗമാക്കിയവൻ , എണ്ണമറ്റ യുവാക്കളെ പൗരോഹിത്യവഴിയിലേക്ക് നയിച്ചെന്നു മാത്രമല്ല വിശുദ്ധിയുള്ള പുരോഹിതരാക്കിയ റെക്ടർ … തീർന്നില്ല..വിശുദ്ധ അലോഷ്യസിന്റെ നിഷ്കളങ്കത, വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ഉപവി ,വിശുദ്ധ ചാൾസ് ബൊറോമിയോയുടെ ലാളിത്യം, വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ സൗമ്യത.. ഇതെല്ലാം ഒരാളിൽ ഒത്തുചേരുക!! അതായിരുന്നു വിശുദ്ധ ജോൺ കഫാസ്സോ. സ്വന്തം സമർപ്പിതജീവിതം…

  • June 22 | വിശുദ്ധ തോമസ് മൂർ

    “എനിക്ക് അഹങ്കരിക്കാനൊന്നുമില്ല, കാരണം എന്റെ തലക്ക് പകരമായി ഫ്രാൻസിൽ അങ്ങേർക്ക് ഒരു കൊട്ടാരം കിട്ടുമെങ്കിൽ പിന്നെ അത് എപ്പോ പോയെന്നു ചോദിച്ചാൽ മതി മോനെ”. രാജാവ് തോമസ് മൂറിനെ ലോർഡ് ചാൻസലർ വരെ ആക്കിയെങ്കിലും അധികാരത്തിൽ അഭിരമിക്കാത്തവനായ, ഫലിതപ്രിയനായ, ഭക്തനായ സർ തോമസ് മൂർ. തൻറെ മനസാക്ഷിയെ വഞ്ചിക്കുന്നതിന് പകരം ജീവനടക്കം തനിക്കുള്ളതെല്ലാം പരിത്യജിക്കാൻ തയ്യാറായ ഈ അല്മായൻ, നമ്മുടെ ആദരം അർഹിക്കുന്നു. ഇംഗ്ലണ്ടിലെ എല്ലാ ബിഷപ്പുമാരും (ബിഷപ്പ് ജോൺ ഫിഷർ ഒഴികെ), ഭൂരിഭാഗം വൈദികരും, ഉയർന്ന…

  • നമുക്ക് പ്രതീക്ഷയുണ്ട്

    മാസിഡോണിയയിലെ മഹാനായ അലക്സാണ്ടർ ചക്രവർത്തിയെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. പുള്ളിക്കാരന് രാജ്യങ്ങൾ വെട്ടിപ്പിടിച്ച് അടക്കി വാഴാൻ ഭയങ്കര ഇഷ്ടമായിരുന്നല്ലോ. വലിയ കോട്ടമതിലുകൾ ആയിരുന്നു അന്നൊക്കെ നഗരങ്ങളെ സംരക്ഷിക്കാനായി പണിതുയർത്തിയിരുന്നത്. ഒരു പുതിയ നഗരം കീഴടക്കാനായി അലക്സാണ്ടർ ചക്രവർത്തി തന്റെ സൈന്യത്തോടൊപ്പം ചെല്ലുമ്പോൾ, ആ നഗരത്തിന് പുറത്ത് അവർ പാളയമടിക്കും. എന്നിട്ട് നല്ല ഉയരത്തിലായി, ആ നഗരത്തിലുള്ളവർക്ക് പകലും രാത്രിയും കാണാവുന്ന വിധത്തിൽ ഒരു വിളക്ക് സ്ഥാപിക്കും. ആ വിളക്ക് കത്തിക്കൊണ്ടിരിക്കുന്നേടത്തോളം സമയം, അതിൽ എണ്ണ തീരാത്തിടത്തോളം നേരം ആ…

  • അപ്പോഴാകട്ടെ മുഖാഭിമുഖം…

    ലണ്ടനിലുള്ള ഒരു അനാഥബാലനെ ഒരു സ്ത്രീ ദത്തെടുത്തു. പക്ഷേ അവർ അത്ര പണക്കാരിയൊന്നും ആയിരുന്നില്ല, അവനെ അധികം സ്നേഹിച്ചിരുന്നുമില്ല. കടകൾക്കുള്ളിൽ ഇരിക്കുന്ന കളിപ്പാട്ടങ്ങളും പാവകളും കണ്ട് അവന് തൃപ്തിപ്പെടേണ്ടി വന്നു. പക്ഷേ അവർക്കിടയിലെ ചില്ലു കൊണ്ടുള്ള ഭിത്തിയും വാതിലും അതെല്ലാം തൊടുന്നതിൽ നിന്ന് അവനെ തടഞ്ഞു.അവയെ വെറുതെ കണ്ടുകൊണ്ടിരിക്കുക മാത്രം ചെയ്യുന്നത് അവന് ശീലമായി. ഒരു ദിവസം അവനെ ചെറുതായി വണ്ടിയിടിച്ചു, ആശുപത്രിയിലായി. നല്ല വെളുത്ത ഷീറ്റ് വിരിച്ച ആശുപത്രികിടക്കയിൽ അവൻ കണ്ണ് തുറന്നു. സ്നേഹമുള്ള നേഴ്സുമാർ…

  • June 21 | വിശുദ്ധ അലോഷ്യസ് ഗോൺസാഗ

    കത്തോലിക്കാസഭയിൽ യുവാക്കളുടെ മധ്യസ്ഥനാണ് വിശുദ്ധ അലോഷ്യസ് ഗോൺസാഗ. അൾത്താരശുശ്രൂഷികളുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ ബെർക്കുമാൻസിനെപ്പോലുള്ള അനേകം പേർക്ക് പ്രചോദനവും വഴികാട്ടിയുമായവൻ. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയെപ്പോലെ, വിശുദ്ധ അന്തോണീസിനെപ്പോലെ സമ്പത്തും സ്ഥാനമാനങ്ങളും ഉച്ചിഷ്ടം പോലെ വലിച്ചെറിഞ്ഞവൻ. 1568 മാർച്ച് 9, ഇറ്റലിയിൽ കാസ്റ്റിഗ്ലിയോൺ കൊട്ടാരത്തിൽ ഒരു ശിശുവിന്റെ ജനനം വിളിച്ചറിയിച്ചുകൊണ്ട് വെടിയൊച്ചകൾ മുഴങ്ങി. മാർക്വീസ് ഫെറാന്റെ ഗോൺസാഗക്കും ഡോണ മാർത്താക്കും മൂത്ത മകൻ ആയി ലൂയിജി (അലോഷ്യസ്) ഗോൺസാഗ ജനിച്ചു. ഫിലിപ്പ് രണ്ടാമൻ രാജാവുമായി അടുത്ത ബന്ധമുള്ള കുടുംബം.…

  • മാതാവിന്റെ വിമലഹൃദയത്തോടുള്ള പ്രാർത്ഥന

    എപ്പോഴും കന്യകയും അമലോത്ഭവയുമായ പരിശുദ്ധ അമ്മയുടെ വിമലഹൃദയമേ, ഈശോമിശിഹായുടെ തിരുഹൃദയം കഴിഞ്ഞാൽ സർവ്വശക്തനായ ദൈവം സൃഷ്‌ടിച്ച ഏറ്റവും നിർമ്മലവും പുണ്യപ്പെട്ടതും മഹിമയുള്ളതുമായ ഹൃദയമേ , എത്രയും സ്നേഹമുള്ളതും അലിവാൽ നിറയപ്പെട്ടതുമായ ഹൃദയമേ, നിന്നെ ഞങ്ങൾ വാഴ്ത്തുന്നു. നിന്റെ കനിവാൽ ഞങ്ങൾക്ക് ലഭിച്ചിരിക്കുന്ന എല്ലാ നന്മകൾക്കും നന്ദി പറയുന്നു. അങ്ങയുടെ അപേക്ഷകളെ ഒരിക്കലും തള്ളിക്കളയാത്ത ഈശോയുടെ അടുക്കലേക്ക് ഞങ്ങളെ കൈപിടിച്ചു നയിക്കുന്ന നക്ഷത്രമായി എന്നും കൂടെയുണ്ടാകേണമേ. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും സങ്കേതവും ദിവ്യഗുരുവിന്റെ പാഠങ്ങളെ ഞങ്ങൾ പഠിക്കുന്നതിനുള്ള പള്ളിക്കൂടവും…

  • മുറിക്കപ്പെട്ട രണ്ടു ഹൃദയങ്ങൾ

    മുറിക്കപ്പെട്ട രണ്ടു ഹൃദയങ്ങൾ പടയാളി കുന്തമെടുത്ത് യേശുവിന്റെ കുരിശിന് താഴെ വന്ന് അവന്റെ പാർശ്വത്തിൽ കുത്തിക്കയറ്റി. സഖറിയാ പ്രവാചകൻ പറഞ്ഞത് യോഹന്നാനും പറഞ്ഞു, “സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു…. ഇടയനെ വെട്ടുക, ആടുകൾ ചിതറട്ടെ”. റോമൻ പടയാളി ആ പ്രവചനം പൂർത്തിയാക്കി. ക്രിസ്തുവിന്റെ ശരീരമാകുന്ന വിരി മുറിക്കപ്പെട്ട ആ സമയത്ത് തന്നെ, ജെറുസലലേം ദേവാലയത്തിൽ പ്രധാന പുരോഹിതൻ കുഞ്ഞാടിന്റെ രക്തം തളിക്കാറുള്ള തിരശീല മുകളിൽ നിന്ന് അടിയിലേക്ക് നടുവേ കീറി. താഴെ നിന്ന് മുകളിലേക്ക് ആണെങ്കിൽ അത് മനുഷ്യർക്കും…

  • June 13 | വിശുദ്ധ അന്തോനീസ്

    വൈരുദ്ധ്യങ്ങളുടെ പ്രഭുകുമാരൻ !! പാദുവായിലെ വിശുദ്ധ അന്തോണീസ് എന്നാണ് എല്ലാരും വിളിക്കുന്നത്. പക്ഷെ പാദുവയിലല്ല ഈ വിശുദ്ധൻ ജനിച്ചത്‌ . 1195ൽ പോർച്ചുഗലിലെ ലിസ്ബണിൽ, ബുൾഹോം പ്രഭുകുടുംബത്തിലെ ഏക അവകാശിയായി ജനിച്ചു. അന്തോണീസ് / ആന്റണി എന്നതല്ലായിരുന്നു 26 വയസ്സ് വരെ അദ്ദേഹത്തിന്റെ പേര്. മാമോദീസാപ്പേരായ ഫെർണാണ്ടോ എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്‌. 1221ൽ ഫ്രാൻസിസ്കൻ സഭാവസ്ത്രം സ്വീകരിക്കുമ്പോഴാണ് ഈജിപ്തിലെ വിശുദ്ധ അന്തോണീസിന്റെ പേര് സ്വീകരിച്ചത്. ചിത്രങ്ങളിലൊക്കെ കാപ്പിപ്പൊടി ഉടുപ്പും ഫ്രാൻസിസ്കൻസിന്റെ അരയിലെ കെട്ടും ഉണ്ടെങ്കിലും പതിനഞ്ചാം വയസ്സിൽ…

  • ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല

    നല്ല ഒരു motivational message… ഈ ജീവിതയാത്രയിൽ നിങ്ങൾ പലരെയും പടവുകൾ ഓടിക്കയറുന്നതായി കാണും. നിങ്ങൾ ചിലപ്പോൾ പയ്യെ നടന്നു കയറുന്നതേ ഉണ്ടാവുള്ളു, പക്ഷെ ഇവിടെ നിങ്ങൾ ഓർക്കേണ്ട ഒരു കാര്യം, നോഹയുടെ പെട്ടകത്തിലേക്കെത്താൻ ആമക്കും കുതിരക്കും ഒരേപോലെ ദൈവം സമയം കൊടുത്തു എന്നതാണ്. So, ജീവിതത്തിൽ വെല്ലുവിളികൾ ഉണ്ടായിക്കൊണ്ടേ ഇരിക്കും. ഉയർച്ചകളും താഴ്ചകളും ഉണ്ടാവും. പക്ഷെ നിങ്ങൾ എത്തേണ്ട ലക്ഷ്യത്തിൽ നിങ്ങൾ എത്തുക തന്നെ ചെയ്യും. യാക്കോബ് ജോസഫിൽ നല്ല ഒരു മകനെ കണ്ടു. അവന്റെ…

  • ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രാർത്ഥന

    പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏറ്റം പരിശുദ്ധ ത്രിത്വമേ, ഈശോയുടെ ഹൃദയത്തിലെ അനന്തമായ സ്നേഹം ഞാൻ അങ്ങേക്ക് കാഴ്ച വെക്കുന്നു. എന്റെ സ്നേഹത്തെ വർദ്ധിപ്പിക്കണമേ, ആത്മാക്കളെ രക്ഷിക്കണമേ. ഈശോയെ, എന്റെ ആത്മാവിന്റെ നാളത്തെ അങ്ങയുടെ സ്നേഹത്താൽ ഉജ്ജ്വലിപ്പിക്കണമേ അങ്ങയുടെ കരുണയാൽ എന്റെ ഹൃദയമാകുന്ന തിരിയെ കത്തിക്കണമേ. എന്റെ ബലഹീനമായെരിയുന്ന സ്നേഹജ്വാലയെ അങ്ങയുടെ കരങ്ങളാൽ സംരക്ഷിക്കണമേ. അങ്ങയുടെ ഉജ്ജ്വലമായികത്തുന്ന ജ്വാലയിൽ നിന്നൊരു തീപ്പൊരി അതിൽ വീഴ്ത്തണമേ. അങ്ങയോടുള്ള സ്നേഹത്താൽ എന്റെ ജ്വാല ആഹ്ലാദത്തോടെ ആളിക്കത്തിക്കണമേ. അത് അപരനോടുള്ള സ്നേഹത്താൽ നിരന്തരമായി…

  • Corpus Christi | വിശുദ്ധ കുർബാനയുടെ തിരുനാൾ

    കൊച്ചുത്രേസ്സ്യയെക്കാൾ മൂന്ന് വയസ്സ് കൂടുതലുള്ള സെലിൻ ചേച്ചി, കൊച്ചു കുട്ടിയായിരിക്കെ അവളോട് ചോദിച്ചു : “എങ്ങനെയാണ് ചെറിയ ഓസ്തിയിൽ ദൈവം വസിക്കുന്നതെന്ന് നിനക്കറിയാമോ?” “ദൈവം സർവശക്തൻ അല്ലേ? അപ്പോൾ ദൈവത്തിന് എല്ലാം കഴിയുമല്ലോ” സർവശക്തൻ എന്ന വാക്കിന്റെ അർത്ഥം കൂടെ സെലിൻ ചേച്ചിക്ക് അവളോട് ചോദിച്ചു മനസ്സിലാക്കി. ലോകത്തിന് നിത്യജീവൻ നൽകാനായി സ്വശരീരരക്തങ്ങൾ പങ്കുവെച്ചു തരാൻ വേറെ ആർക്ക് കഴിഞ്ഞിട്ടുണ്ട്? പറുദീസയിൽ വെച്ച്, വിലക്കപ്പെട്ട ഫലം കഴിപ്പിക്കാനായി സാത്താൻ നൽകിയ നുണകൾ.. അവർ മരിക്കില്ലെന്നും കണ്ണുകൾ തുറക്കപ്പെടുമെന്നും…

  • June 8 | വിശുദ്ധ മറിയം ത്രേസ്സ്യ

    രണ്ടാം സഹസ്രാബ്ദത്തിന്റെ അന്ത്യത്തിൽ, മഹാജൂബിലി വർഷമായി ആചരിച്ച രണ്ടായിരാമാണ്ടിൽ, ഏപ്രിൽ 9ന് ജോൺ പോൾ രണ്ടാമൻ പാപ്പ തിരുക്കുടുംബസഭയുടെ സ്ഥാപകയായ മറിയം ത്രേസ്സ്യയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കവേ തൻറെ പ്രസംഗം ആരംഭിച്ചത് വിശുദ്ധ യോഹന്നാന്റെ സുവിശേഷം 12:21 പറഞ്ഞുകൊണ്ടാണ്, “ഞങ്ങൾ യേശുവിനെ കാണാൻ ആഗ്രഹിക്കുന്നു”. ” യേശുവിനെ കാണാൻ ! നൂറ്റാണ്ടുകളായി, ഗ്രീക്കുകാരുടെ ആ കൂട്ടത്തെപ്പോലെ എണ്ണിയാലൊടുങ്ങാത്ത സ്ത്രീപുരുഷന്മാർ യേശുവിനെ അറിയാൻ ആഗ്രഹിച്ചു. വിശ്വാസത്തിന്റെ കണ്ണുകളാൽ അവരവനെ കണ്ടു. കുരിശിൽ തറക്കപ്പെട്ട, ഉയിർത്ത മിശിഹായായി അവരവനെ തിരിച്ചറിഞ്ഞു. അവനാൽ…

  • Holy Trinity | പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

    നോമ്പും പ്രാർത്ഥനയും പശ്ചാത്താപവുമായ്… ത്രിത്വത്തെ മോദാൽ നിത്യം വാഴ്ത്തീടാം… ക്രൈസ്തവവിശ്വാസത്തിന്റെ കാതലും അടിത്തറയുമാണ് പരിശുദ്ധ ത്രിത്വമെന്ന രഹസ്യം. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും കൂട്ടായ്മയാണ് വിശ്വാസസമൂഹത്തിന്റെ മാതൃകയും. ആഴമളക്കാനാവാത്ത സ്നേഹത്തിൽ അധിഷ്ഠിതമായ കൂട്ടായ്മ. ക്രിസ്തു ശിരസ്സായുള്ള സഭയുടേതും കൂട്ടായ്മയുടെ ജീവിതമാകണം, ആദിമസഭയിലെ പോലെ. തമ്മിൽ തമ്മിലും പുറമെയുള്ളവരോടും തുറവിയുള്ളവർ. ലോകസൃഷ്ടിയോ യേശുവിന്റെ മനുഷ്യാവതാരമോ, വിശുദ്ധ കുർബ്ബാനയോ ,ഓരോ മനുഷ്യാത്മാവിലെയും വാസമോ… അങ്ങനെ ഏതെടുത്താലും മൂവരുടെയും കൂട്ടായ പ്രവർത്തനമുണ്ട്. പരസ്പരപൂരകങ്ങളായി വർത്തിക്കുന്ന മൂവർ. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നമ്മൾ,…

  • പുത്രനൊപ്പം കുരിശിൽ പിടഞ്ഞ ഒരു പിതാവ്

    പുത്രനൊപ്പം കുരിശിൽ പിടഞ്ഞ ഒരു പിതാവ് ശാലോം മാഗസിനിൽ ഒരിക്കൽ വായിച്ചതോർക്കുന്നു . ലേഖിക ഇങ്ങനെ വിചാരിച്ചത്രേ, ‘രക്ഷാകര സംഭവത്തിൽ പിതാവായ ദൈവം എന്ത് ചെയ്തു ? ഈശോയല്ലേ എല്ലാ പീഡകളും സഹിച്ചത് ? അപ്പോൾ അവരുടെ ജീവിതത്തിലുണ്ടായ ഒരു സംഭവം ദൈവപിതാവ് അവർക്കു ഓർമിപ്പിച്ചു കൊടുത്തു. അതിങ്ങനെ ആയിരുന്നു .മോന് മൂന്നു വയസ്സായപ്പോൾ കഠിനമായ പനി മൂലം ആശുപത്രിയിൽ കൊണ്ടുപോയി. നട്ടെല്ലിൽ നിന്ന് കുത്തിയെടുക്കേണ്ട ഒരു ടെസ്റ്റ് വേണ്ടിവന്നു. മോൻ അമ്മയെ വിടാതെ കഴുത്തിൽ മുറുക്കി…

  • June 3 | വിശുദ്ധ ചാൾസ് ലുവാങ്കയും കൂട്ടരും | രക്തസാക്ഷികൾ

    “സ്വർഗ്ഗത്തിൽ പോകുന്നതെന്താ ? ചീത്തകാര്യമാ ? “ ക്രിസ്തീയവിശ്വാസം മുറുകെപ്പിടിച്ചതിന്റെ പേരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ആഫ്രിക്കയിൽ വളരെപ്പേർ രക്തസാക്ഷികളായി. അതിൽ ചാൾസ് ലുവാങ്കയുടെയും അവന്റെ കൂടെ രക്തസാക്ഷികളായ 21 ചെറുപ്പക്കാരുടെയും ഓർമ്മത്തിരുന്നാൾ ആണ് ജൂൺ മൂന്നിന് . 1879ൽ ആണ് ആണ് കാത്തലിക് മിഷനുകൾ യുഗാണ്ടയിലും സെൻട്രൽ ആഫ്രിക്കയുടെ മറ്റു ചില ഭാഗത്തും തുടങ്ങി വെച്ചത്. കർദ്ദിനാൾ ചാൾസ് ലവിഗെരിയുടെ നേതൃത്വത്തിലുള്ള സഭാസമൂഹത്തിന് യുഗാണ്ടയിലെ അന്നത്തെ രാജാവ് മുട്ടേസ സ്വാഗതമാശംസിച്ചു. ക്രിസ്തുമതം സ്വീകരിക്കാനുള്ള ജനങ്ങളുടെ അതിയായ ആഗ്രഹം…