- Homepage
-
മുപ്പിരിചരട് വേഗം പൊട്ടുകയില്ല
ഒട്ടു മിക്ക ദമ്പതികളും ഒരിക്കലെങ്കിലും വിചാരിച്ചിട്ടുണ്ടാവും, വേണ്ടായിരുന്നു ഈ ആളുമായുള്ള വിവാഹം. വേറെ എത്ര നല്ല ആളുകൾ പെണ്ണുകാണാൻ വന്നതാ.. കോളേജിൽ വേറെ എത്ര നല്ല പെൺകുട്ടികൾ ഉണ്ടായിരുന്നതാ.. വേറെ എത്ര പേർക്ക് എന്നെ ഇഷ്ടമായിരുന്നതാ.. എന്നിട്ടും ഞാൻ എന്തിന് ഈ ആളെ തന്നെ വിവാഹം കഴിച്ചു.. അങ്ങനങ്ങനെ പോകും ചിന്തകൾ. പക്ഷെ ചിലർ ചിന്തകളിൽ ഏറെദൂരം ഇനിയും മുന്നോട്ട് പോയി ഡിവോഴ്‌സിന്റെ വക്കിൽ ആയിരിക്കും. എന്തിന് ജീവിതകാലം മുഴുവൻ ഞാൻ ഇയാളെ ചുമക്കണം. ജീവിതം ഒന്നല്ലേയുള്ളൂ.…
-
August 4 | ആർസിലെ വികാരി | വി. ജോൺ മരിയ വിയാനി
ആർസിലെ വികാരി 1818 ഫെബ്രുവരി. പട്ടം കിട്ടിയിട്ട് മൂന്ന് വർഷം പോലും ആകാത്ത യുവവൈദികനെ ലിയോൺ അതിരൂപതയിലെ വികാരി ജനറൽ വിളിപ്പിച്ചിട്ട് പറഞ്ഞു,,” പ്രിയ സുഹൃത്തേ , ഇവിടുന്ന് ഒരു അൻപത് കിലോമീറ്റർ അകലെ ആർസ് എന്ന ഗ്രാമത്തിലെ പള്ളിയിൽ ഇരുന്നൂറോളം കുടുംബക്കാർക്ക് വികാരിയില്ല. ആ ഇടവകയിൽ ദൈവസ്നേഹം അത്രക്കില്ല. പോകൂ, അവിടെ ദൈവസ്നേഹത്താൽ എരിയിക്കൂ “ ഇങ്ങനെയായിരുന്നു ജോൺ മരിയ വിയാനിക്ക് ആർസിലെ വികാരിയായി നിയമനം കിട്ടിയത്.ഒരു ഭാണ്ഡക്കെട്ട് പുറത്തിട്ട്, പിന്നാലെയുള്ള ഉന്തുവണ്ടിയിൽ വളരെ കുറച്ച്…
-
August 2 | വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡ്
ദിവ്യകാരുണ്യ അപ്പസ്തോലൻ എന്നറിയപ്പെടുന്ന വിശുദ്ധ പീറ്റർ ജൂലിയൻ എയ്മാർഡിന്റെ ജീവിതവും ചെയ്തികളും മുഴുവൻ ദിവ്യകാരുണ്യത്തിനെ കേന്ദ്രമാക്കികൊണ്ടായിരുന്നു. അവന് അഞ്ചു വയസ്സുള്ളപ്പോൾ പള്ളിയുടെ പ്രധാന അൾത്താരക്കു പിന്നിൽ ഏണിയിട്ട് വലിഞ്ഞു കയറി സക്രാരിയോട് കവിൾ ചേർത്ത് സംസാരിക്കുന്ന നിലയിൽ അവനെ കണ്ടെത്തിയ സഹോദരി മിഴിച്ചു നിന്നുപോയി.എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് ദിവ്യകാരുണ്യ ഈശോക്ക് അവൻ പറയുന്നത് കൂടുതൽ വ്യക്തമായി കേൾക്കാനായിട്ടാണ് അത്ര അടുത്തേക്ക് പോയതെന്നായിരുന്നു. അവന്റെ പിൽക്കാല ജീവിതം അവൻ ചിലവഴിച്ചത് അതേ ദിവ്യകാരുണ്യ ഈശോയിലേക്ക് ആളുകളെ…
-
August 1 | വിശുദ്ധ അൽഫോൻസ് ലിഗോരി
യൂറോപ്പിലെ സഭക്ക് പതിനെട്ടാം നൂറ്റാണ്ട് ഒട്ടും സന്തോഷകരമായ ഒന്നായിരുന്നില്ല. യുക്തിവാദവും അവിശ്വാസവും പടർന്നു പിടിച്ച സമയം. ‘Crush the infamous thing’ എന്നും പറഞ്ഞ് വോൾട്ടയറിനെ പോലുള്ളവർ കത്തോലിക്കാസഭയെ ചവിട്ടി അരക്കാൻ മുറവിളി ഉയർത്തിയിരുന്ന സമയം. വിഷം കലർന്ന പോലുള്ള അന്തരീക്ഷം. കത്തോലിക്കരെ ഇതെല്ലാം വളരെ ദോഷകരമായി ബാധിച്ചു. കുറേപേർ ബാഹ്യപ്രകടനങ്ങളിൽ മാത്രം ഭക്തി ഒതുക്കിയപ്പോൾ കുറേപേർ ജാൻസനിസത്തിലേക്ക് കടന്നു. ഈ കാലഘട്ടത്തിലാണ് അൽഫോൻസ് ലിഗോരി ജീവിച്ചത്. പക്ഷേ മറ്റുള്ളവരെപ്പോലെ അല്ല, വഴിതെറ്റിക്കുന്ന സാഹചര്യങ്ങളോട് പൊരുതി ഒരു…
-
അപ്പക്കഷണം!
രാത്രി ഒരു ഏഴ് മണിയായിട്ടുണ്ടാവും സാവൂൾ എന്ന പേഷ്യന്റിനെ കണ്ട് ബുധനാഴ്ചയിലെ എന്റെ റൗണ്ട്സ് അവസാനിപ്പിക്കുമ്പോൾ. ആശുപത്രിക്കിടക്കയിൽ നാല് തലയിണക്ക് മേൽ ചാരിവെക്കപ്പെട്ട, പേടിച്ചിരിക്കുന്ന ഒരു ആൺകുട്ടി. നാളെ അവന്റെ ഹൃദയം തുറന്നുള്ള മേജർ ശസ്ത്രക്രിയ ആണ്. (open- heart surgery). 16 വയസ്സുണ്ടെങ്കിലും 30 കിലോ തൂക്കമേ അവനുള്ളു. ജീവിതകാലം മുഴുവൻ അസുഖങ്ങളായിരുന്നു അവന് കൂട്ട്, ദാരിദ്യവും. രക്തവാതമാണ് അവന്റെ ഹൃദയത്തെയും ശരീരത്തെയും ഇങ്ങനെയാക്കിയത്. ആരിൽ നിന്നൊക്കെയോ കൈമാറിക്കിട്ടുന്ന പാകമല്ലാത്ത വസ്ത്രങ്ങളും മറ്റേതോ ലോകത്തിലെ എന്ന്…
-
July 28 | എനിക്ക് ഉറങ്ങാൻ സമയമായി
1946 ജൂലൈ 28. “കുഞ്ഞേ സമാധാനമായിരിക്കുക” എന്ന് പറഞ്ഞ മഠാധിപ ഊർസുലാമ്മയോട് അവൾ പറഞ്ഞു “മദർ, ഞാൻ പരിപൂർണ്ണ സമാധാനത്തിലാണ്. എനിക്ക് ഉറങ്ങാൻ സമയമായി. ഈശോ മറിയം യൗസേപ്പേ, എന്റെ അടുത്തുണ്ടായിരിക്കണമേ, ഇനി ഞാൻ ഉറങ്ങട്ടെ… ആരും എന്നെ ഉണർത്തരുതേ…” ഫ്രാൻസിസ്കൻ ക്ലാരമഠത്തിലെ ഒരു സന്യാസിനി ശാന്തമായി ഈ ലോകം വിട്ടുപോയി. അവൾക്ക് 36 വയസ്സാവാൻ ഇനിയും കുറച്ചു ദിവസങ്ങളുണ്ടായിരുന്നു. സന്യാസജീവിതത്തിന്റെ ഏറിയ ഭാഗവും രോഗക്കിടക്കയിൽ ചിലവഴിച്ച ആ സഹനപുഷ്പം സഹനമില്ലാത്ത നിത്യാനന്ദത്തിലേക്ക് പ്രവേശിച്ചു. ശവസംസ്കാരം വളരെ…
-
ഒരു മിനിറ്റ്
ഓർമ്മകളിൽ തിളങ്ങുന്നു അമ്മവിരൽ മുറുക്കിപ്പിടിച്ചൊരു നാലുവയസ്സുകാരി. തുണിക്കടക്ക് പുറത്തിറങ്ങവേ വലിച്ചെന്നെയമ്മ വായെന്നും പറഞ്ഞ് പള്ളിയിലേക്ക് കേറ്റി പറഞ്ഞു, ‘ഒരു മിനിറ്റ്’ കുട്ടി വളർന്നു, പുസ്തകസഞ്ചിയോടോടി മുട്ടുകുത്തി ഈശോ തൻ ചാരെ. പറഞ്ഞിരുന്നെന്നോടമ്മ, എന്നും വീടെത്തും മുൻപ് പള്ളിയണയാൻ ഈശോയ്ക്കരികിൽ ചെല്ലാൻ, കൊച്ചുവർത്താനം ചൊല്ലാൻ, ‘ഒരു മിനിറ്റ്’. പിന്നെയത് പതിവായ്. കോളേജ് ബസ്സിറങ്ങുമ്പോൾ കൂട്ടുകാർ കണ്ണുമിഴിച്ചെന്നാലും ബുദ്ധിമുട്ട് കുറച്ചുണ്ടെന്നാലും പള്ളിയിലേക്കോടാൻ നേരം പതിയെ മൊഴിയും അവരോട് ‘ഒരു മിനിറ്റ് ‘. നല്ലതും ചീത്തയും ഉണ്ടെന്നിലായ് നേരായ എന്നെയറിയുന്നതൊരാൾ. ഇഷ്ടമാണെനിക്കേറെ,…
-
July 24 | St Charbel Makhlouf | വി. ഷർബെൽ മക്ലൂഫ്
” ക്രിസ്തു നിങ്ങളിൽ ഇല്ലെങ്കിൽ എങ്ങനെ നിങ്ങളുടെ മക്കൾക്ക് നിങ്ങളവനെ കൊടുക്കും? “ “പാപം നിങ്ങൾക്ക് നൽകുന്നത് ഉത്കണ്ഠയും വിഷമവും അസന്തുഷ്ടിയും ശൂന്യതയും മാത്രമാണ് “. ദിവ്യബലി അർപ്പിക്കാൻ ഉച്ചക്ക് 11 മണിക്കോ 12 മണിക്കോ അനുവാദം തരണമെന്ന് അധികാരികളോട് അപേക്ഷിച്ച ഒരു വിശുദ്ധന്റെ വാക്കുകളാണ് അത്. വിശുദ്ധ കുർബ്ബാനയോടും ദിവ്യകാരുണ്യത്തോടും അതീവഭക്തിയുണ്ടായിരുന്ന വിശുദ്ധ ഷർബെൽ മക്ലൂഫ് എന്തിനാണ് അങ്ങനെ ചോദിച്ചതെന്ന് വെച്ചാൽ, പ്രഭാതം മുതൽ അത്രയും നേരം വരെ വിശുദ്ധ കുർബ്ബാനക്ക് ഒരുക്കപ്രാർത്ഥന നടത്താനും, കുർബ്ബാന…
-
July 22 | വി. മഗ്‌ദലേന മറിയം | St Mary Magdalene
“മറിയം; അവളുടെ ജീവിതവിപ്ലവം; ഓരോ പുരുഷന്റെയും സ്ത്രീയുടെയും അസ്തിത്വത്തെ രൂപാന്തരപ്പെടുത്താൻ നിയോഗിക്കപ്പെട്ട ആ വിപ്ലവം; ഒഴിഞ്ഞ കല്ലറയുള്ള ഒരു പൂന്തോട്ടത്തിൽ പ്രതിധ്വനിക്കുന്ന ആ പേരോടെ തുടങ്ങുന്നു” പ്രത്യാശയുടെ അപ്പസ്തോല എന്നാണു പോപ്പ് ഫ്രാൻസിസ് മഗ്‌ദലേന മറിയത്തെ വിശേഷിപ്പിച്ചത്. അതിനും വളരെ മുമ്പ് വിശുദ്ധ തോമസ് അക്വിനാസ് അപ്പസ്തോലന്മാരുടെ അപ്പസ്തോല എന്ന് മഗ്‌ദലേന മറിയത്തെ വിശേഷിപ്പിച്ചിരുന്നു. 2016ൽ ആണ് പോപ്പ് ഫ്രാൻസിസ് ജൂലൈ 22 മഗ്‌ദലേന മറിയത്തിന്റെ തിരുന്നാൾ ആയി പ്രഖ്യാപിച്ചു കൊണ്ടുള്ള ഡിക്രിയിൽ ഒപ്പ് വെച്ചത്. Ardent…
-
മണിപ്പൂരിൽ നമ്മൾ അറിയുന്നത്!!?
എന്തൊക്കെ സത്യങ്ങൾ പറയാതെയുള്ള വാർത്തകളുടെ ബാക്കി ഭാഗം ആണ് നമ്മൾ അറിയുന്നത്? മണിപ്പൂരിൽ നിന്ന് ഈയിടെ പുറത്തുവന്ന ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ പ്രതിയുടെ വീട് കത്തിച്ചതായി ഇന്ന് വാർത്തകൾ വന്നിരുന്നു. ഇരയായ സ്ത്രീകൾ അടങ്ങുന്ന, ഇത്രയും കാലം മെയ്തെയ് ഹിന്ദുത്വ സമൂഹത്തിന്റെ ക്രൂരതകൾ സഹിച്ച, ഭൂരിഭാഗം പേരും ക്രിസ്ത്യൻസ് ആയ കുക്കി സമുദായത്തിന്റെ പ്രതിഷേധവും പ്രതികാരവും ആയാണ് ഞാൻ അതിനെപ്പറ്റി കണ്ട വാർത്തകൾ തോന്നിപ്പിച്ചതും പറഞ്ഞതും. സത്യാവസ്ഥ എന്തെന്നാൽ അറസ്റ്റിലായ പ്രതി ഹുറേം ഹെറോദാസ് സിംഗിന്റെ വീട് കത്തിച്ചത്…
-
ഒരു ഭരണാധിപൻ എങ്ങനെ ആയിരിക്കണം…
‘ജീവിതാന്ത്യത്തിൽ മനുഷ്യന്റെ യഥാർത്ഥസ്വഭാവം വെളിപ്പെടും. മരിക്കും മുൻപ് ആരെയും ഭാഗ്യവാനെന്ന് വിളിക്കരുത്. മരണത്തിലൂടെയാണ് മനുഷ്യനെ അറിയുക’ ( പ്രഭാ.11:27-28) ഉമ്മൻ ചാണ്ടി എന്ന മനുഷ്യസ്നേഹി ആരാണെന്ന് പൂർണ്ണമായി അറിയാൻ ബാക്കിയുണ്ടായിരുന്നവർ കൂടി മരണത്തിലൂടെ അദ്ദേഹത്തെ ശരിക്കും അറിഞ്ഞു. ഇത്രയേറെ ജനലക്ഷങ്ങളുടെ ആദരവും സ്നേഹവും ഏറ്റുവാങ്ങിക്കൊണ്ട് അവസാനയാത്രയിലായിരിക്കുന്ന, ആ നല്ല മനുഷ്യൻ മരിക്കാതെ ജനഹൃദയങ്ങളുടെ ഔന്നത്യത്തിൽ എന്നും ഉണ്ടാകും. ആ നന്മകൾ പ്രകീർത്തിക്കുന്ന പോസ്റ്റുകൾ, വീഡിയോകൾ കാണുമ്പോൾ നിറയുന്ന കണ്ണുകൾ അതിന് തെളിവാണ്. KSRTC ജീവനക്കാർക്ക് ശമ്പളം മുടങ്ങാത്ത…
-
ഒരു Buddy Bench സൂക്ഷിക്കാം
ഒരു സുഹൃത്ത് ഈയിടെ എന്നോട് പറഞ്ഞു, “എന്റെ മകന്റെ സ്കൂളിൽ മുറ്റത്തുകൂടെ നടക്കുമ്പോൾ നല്ല ചുവന്ന പെയിന്റടിച്ച ഒരു ബെഞ്ച് കണ്ടു. ഞാൻ മകനോട് ചോദിച്ചു, “ഇവിടെ ഇരിക്കാനുള്ള സ്ഥലം ഇത് മാത്രേയുള്ളു ?” “ഏയ്, അല്ല പപ്പാ. അത് കൂട്ടാരൻ ബെഞ്ചാണ് (buddy bench). ഏതെങ്കിലും കുട്ടിക്ക് തനിച്ചാണെന്ന തോന്നലുണ്ടായാൽ, കൂടെ കളിക്കാൻ ആരുമില്ലെങ്കിൽ, അവർ ഈ കൂട്ടാരൻ ബെഞ്ചിൽ വന്നിരിക്കും. അങ്ങനെ ആരെങ്കിലും അവിടിരിക്കുന്ന കണ്ടാൽ മറ്റ് കുട്ടികൾ ഓടിപ്പോയി അവനെ കളിക്കാൻ വിളിക്കും.…
-
അവർണ്ണനീയമായ ആ ദാനം…!
ഒരു സെമിനാരി വിദ്യാർത്ഥി തന്റെ പൗരോഹിത്യ സ്വീകരണത്തോട് അടുക്കുമ്പോൾ.. അല്ലെങ്കിൽ നൊവീഷ്യേറ്റിൽ ആയിരിക്കുന്ന, സഭാവസ്ത്രം സ്വീകരിക്കാൻ പോകുന്ന ഒരു സന്യാസഅർത്ഥിനി… കടന്നുപോകാൻ സാധ്യതയുള്ള വിഷമമേറിയ ഒരു കാലഘട്ടമുണ്ട്. തനിക്ക് ഈ വിളിയിൽ ആജീവനാന്തം വിശ്വസ്തനായി, വിശ്വസ്തയായി നിൽക്കാൻ പറ്റുമോ, തന്നെ ശരിക്കും ഈശോ വിളിച്ചിട്ടുണ്ടോ, എന്നൊക്കെയുള്ള ചില സംശയങ്ങൾ. ഇങ്ങനെ ഒരു അവസ്ഥയിൽ ആയിരിക്കുന്ന ഒരാൾ എന്നോട് പ്രാർത്ഥിക്കാനായി പറഞ്ഞപ്പോൾ, പ്രചോദനം ലഭിക്കുന്ന എന്തെങ്കിലും വായിക്കാനായി അയച്ചുതരാൻ പറഞ്ഞപ്പോൾ, എനിക്ക് തോന്നി പേഴ്സണൽ ആയി പറയുന്നതിനേക്കാൾ ഇങ്ങനൊന്ന്…
-
July 16 | കർമ്മലമാതാവിന്റെ തിരുന്നാൾ
ഇംഗ്ലണ്ടിലെ പ്രസിദ്ധനായ കർദ്ദിനാൾ ഹൊവേർഡ് ആദ്യകാലത്ത് സൈന്യത്തിൽ ലെഫ്റ്റനന്റ് ആയിരുന്നു. അങ്ങനെയിരിക്കെ പട്ടാളക്യാമ്പിലെ ഒരു ഉദ്യോഗസ്ഥൻ, താഴെ കിടക്കുന്നത് കണ്ട ഒരു ഉത്തരീയം എടുത്തുകൊണ്ടുവന്നു. ഭക്ഷണമേശയിൽ അത് കൊണ്ടുവെച്ച്, ചുറ്റും കൂടിയിരുന്നവരുമായി അതിനെ കളിയാക്കാനും ചിരിക്കാനും തുടങ്ങി.അതും പോരാഞ്ഞ് അതിലൊരാൾ മേശയിലിരുന്ന തോക്കിൻകുഴലിന്മേൽ അത് തൂക്കിയിട്ടു. ലെഫ്റ്റനന്റ് ഹൊവേർഡ് അന്ന് കുറച്ച് വൈകിയാണ് താമസസ്ഥലത്ത് എത്തിയത്. അന്നദ്ദേഹത്തെ വരവേറ്റത് കുറെ കൂക്കിവിളികളാണ്. “ആ, ഹൊവേർഡ് വന്നല്ലോ. ഈ കുഴലിൽ എന്താ കിടക്കുന്നെ ന്ന് നോക്കിക്കേ. ഇതിപ്പോ പോപ്പിന്റെത്…
-
July 15 | വിശുദ്ധ ബൊനവെഞ്ചർ
വിശുദ്ധ ബൊനവെഞ്ചർ പേറൂജിയക്കടുത്തുള്ള മോന്തേരിപിദോയിലെ ആശ്രമം സന്ദർശിക്കുന്നതിനിടെ ഫാമിൽ പണി ചെയ്തുകൊണ്ടിരുന്ന എജിഡിയൂസ് സഹോദരൻ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു, “ഗുരോ, ദൈവം താങ്കളിൽ അറിവും വിവേചനബുദ്ധിയും വലിയ ദാനമായി ചൊരിഞ്ഞു… പക്ഷെ വലിയ അറിവോ വിദ്യാഭ്യാസമോ ഒന്നും ഇല്ലാത്ത ഞങ്ങൾ പാവങ്ങൾ എങ്ങനെയാണ് ഞങ്ങളുടെ ആത്മാവിനെ രക്ഷിക്കുന്നത്?” ബൊനവെഞ്ചറിന്റെ മറുപടി പെട്ടെന്നായിരുന്നു, ” ദൈവത്തെ സ്നേഹിക്കാനുള്ള കൃപ അവൻ ഒരു വ്യക്തിക്ക് നൽകുകയാണെങ്കിൽ, അത് മാത്രം മതിയാകും”. “അങ്ങനെയാണെങ്കിൽ, അത്ര അറിവില്ലാത്തവർക്കും പണ്ഡിതരായ ആളുകളെപ്പോലെ ദൈവത്തെ സ്നേഹിക്കാൻ…
-
നീ അതെടുത്തുകൊണ്ടു പൊയ്ക്കോ…
ഈയിടെ ഞാൻ വായിച്ച ഒന്ന് രണ്ട് സംഭവങ്ങൾ നിങ്ങളോട് ഷെയർ ചെയ്‌താൽ നല്ലതാണെന്ന് തോന്നി. നമ്മൾ ശ്രദ്ധിക്കാൻ സാധ്യത കുറവുള്ള ഒരു മേഖല. ഡിവൈൻ റിട്രീറ്റ് സെന്ററിൽ, ചെറിയൊരു സാമ്പത്തിക ക്രമക്കേട് കാണിച്ച വ്യക്തി കയ്യോടെ പിടിക്കപ്പെട്ടു. ആളെ വെറുതെ വിടരുത് എന്ന് അവിടെയുണ്ടായിരുന്ന ഒരു ബോർഡ് മെമ്പർ, പനക്കലച്ചനോട് (Fr. George Panackal VC) പറയുകയായിരുന്നു. അച്ചൻ എല്ലാം കേട്ട് സാവധാനം ഇങ്ങനെ പറഞ്ഞു, “അങ്ങനെ ആ വ്യക്തിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം സാത്താൻ നമ്മുടെ തലയിൽ…
-
July 14 | വി. കമില്ലസ് ഡി ലെല്ലിസ്
ചൂതാട്ടക്കാരനായ കൂലിപ്പടയാളിയിൽ നിന്ന് വിശുദ്ധനിലേക്ക് – കമില്ലസ് ഡി ലെല്ലിസ് കൃപയുടെ വിസ്മയകരമായ ശക്തിയാണ് വിശുദ്ധ കമില്ലസിന്റെ ജീവിതം വെളിവാക്കുന്നത്. യുവാവായിരിക്കെ പാപക്കയങ്ങളിൽ, ദുശ്ശീലങ്ങളിൽ കുഴഞ്ഞുമറിഞ്ഞൊരു ജീവിതം! ആൽബൻ ഗുഡിയർ, 24 വയസ്സുകാരനായ കമില്ലസിനെപ്പറ്റി പറഞ്ഞതിങ്ങനെ : “ഇറ്റലിയിലെ മടകളെല്ലാം തിരഞ്ഞാലും കമില്ലസിനെപ്പോലെ ചെറിയൊരു പ്രതീക്ഷക്ക് പോലും വകയില്ലാത്ത ഒരാളെ കണ്ടുകിട്ടാൻ വിഷമമായിരിക്കും”. ഇത്രക്കും ധൂർത്തപുത്രനായി നടന്നയാൾ ഇന്ന് വിശുദ്ധനായി വണങ്ങപ്പെടുന്നു! മുപ്പത്തിരണ്ടാം വയസ്സിലാണ് കമില്ലസ് പഠനത്തെ ഗൗരവമായെടുക്കുന്നത്!! ഒരു പുരോഹിതനാകണമെന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു അത്. ആറടി…
-
July 12 | വിശുദ്ധ ക്ലേലിയ ബാർബിയേരി
മരണത്തിന്റെ വക്കിലെത്തി അന്ത്യകൂദാശകൾ നൽകിക്കൊണ്ടിരിക്കവേ അവൾ അമ്മയോട് പറഞ്ഞു, “അമ്മ എന്തിനാണ് കരയുന്നത്? ധൈര്യമായിരിക്കൂ. ഇപ്രാവശ്യം അവിടുന്ന് എന്നെ എടുക്കുകയില്ല. മരിക്കുന്നതിന് മുൻപ് എന്നിൽ നിന്ന് എന്തൊക്കെയോ കൂടി അവിടുത്തേക്ക് ആവശ്യമുണ്ട്” ‘വ്യാകുലമാതാവിന്റെ കൊച്ചുസഹോദരികൾ’ എന്ന സമൂഹത്തിന്റെ സ്ഥാപകയായ വിശുദ്ധ ക്ലേലിയ ബാർബിയേരി, കത്തോലിക്കാസഭയിൽ സന്യാസസമൂഹസ്ഥാപകരിൽ ഏറ്റവും പ്രായം കുറഞ്ഞവളാണ്. 1847ൽ ഇറ്റലിയിലെ ബുദ്രിയെയിൽ ജനിച്ച അവൾ വെറും 23 വർഷമേ ഈ ഭൂമിയിൽ ജീവിച്ചുള്ളൂ എങ്കിലും ദൈവസ്നേഹത്തെ ആവും വിധം മറ്റുള്ളവരിലേക്ക് പകരാൻ ഉത്സാഹിച്ചു. ആദ്യകുർബ്ബാന…
-
വി. ലൂയി മാർട്ടിനും വി. സെലിഗ്വരിനും | വി. കൊച്ചുത്രേസ്യായുടെ മാതാപിതാക്കൾ
“അനുദിനം ദിവ്യകാരുണ്യസന്നിധിയിലെത്തുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മുഖം ദൈവികമായ സൗഭാഗ്യത്തെ നിശ്വസിച്ചിരുന്നു “തന്റെ പിതാവ് പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ കുട്ടിയായിരുന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെ ഹൃദയം സ്വർഗ്ഗത്തിലേക്ക് ഉയർത്തപ്പെട്ടു. കുർബ്ബാനയിലെ സുവിശേഷപ്രഭാഷണം വളരെ നല്ലതായിരിക്കുമ്പോഴും, പ്രാർത്ഥനയിൽ ലയിച്ചിരിക്കുന്ന തന്റെ പിതാവിന്റെ സാന്നിധ്യമാകുന്ന പ്രഭാഷണം അതിനേക്കാൾ നന്നായിരുന്നുവെന്ന് കൊച്ചുറാണി പറയുന്നു. “പ്രഭാഷകനെ നോക്കുന്നതിനേക്കാൾ കൂടുതൽ പ്രാവശ്യം ഞാൻ എന്റെ പിതാവിന്റെ നേരെ നോക്കി. കാരണം, പിതാവിന്റെ മനോഹരമായ മുഖം എന്നോട് വളരെയേറെ കാര്യങ്ങൾ പറഞ്ഞു. ചിലപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ…
-
July 11 | St. Benedict | വിശുദ്ധ ബെനഡിക്ട്
ഇറ്റലിയും മെഡിറ്ററേനിയൻ പ്രദേശങ്ങളും യുദ്ധത്താലും കൊള്ളയടിക്കലിനാലും നശിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയിലും, അക്രമത്താലും സംഘർഷങ്ങളാലും കത്തോലിക്ക സഭ വിഭജിക്കപെട്ടും ഇരിക്കുന്ന സമയത്താണ് പാശ്ചാത്യസഭകളുടെ പിതാവ് എന്നറിയപ്പെടുന്ന, 17 മാർപാപ്പമാരും 4600 ബിഷപ്പുമാരും അയ്യായിരത്തോളം വിശുദ്ധന്മാരും ആവിർഭവിച്ച ബെനഡിക്റ്റൈൻ സഭയുടെ സ്ഥാപകനുമായ വിശുദ്ധ ബെനഡിക്റ്റ് പ്രത്യക്ഷപെട്ടത്. 1964ൽ പോൾ ആറാമൻ പാപ്പ അദ്ദേഹത്തെ യൂറോപ്പിന്റെ പ്രധാന മധ്യസ്ഥനായി പ്രഖ്യാപിച്ചു. ക്രിസ്തുവർഷം 480 ന് അടുത്താണ് ഇറ്റലിയിലെ നർസിയായിൽ ഒരു കുലീനകുടുംബത്തിൽ വിശുദ്ധ ബെനഡിക്റ്റ് ജനിക്കുന്നത്. ഇരട്ടസഹോദരിയായ സ്ക്കോളാസ്റ്റിക്ക ചെറുപ്പം തൊട്ടേ ദൈവത്തിനായി…
-
ഇവൻ എന്റെ മകനാണ്…
35 വർഷത്തിലേറെ അജപാലന അനുഭവമുള്ള, കത്തോലിക്കനായ, വിടുതൽ ശുശ്രൂഷകൻ നീൽ ലൊസാനോ അദ്ദേഹത്തിന്റെ ഒരു കോൺഫറൻസിൽ നടന്ന ഒരു സംഭവം ‘ബന്ധിതർക്ക് മോചനം’ എന്ന പുസ്തകത്തിൽ പറയുന്നതിങ്ങനെയാണ്… ഹാളിൽ ഒരു മൂലക്ക് ഇരുന്നിരുന്ന യുവാവ് വിമ്മിക്കരയാൻ തുടങ്ങി. കാരണമുണ്ട്. അവൻ ഒരു സോക്കർ കളിക്കാരനാണ്. വലിയ വിജയങ്ങൾ നേടിയിട്ടുമുണ്ട്. സമൂഹം അംഗീകരിക്കുന്നവൻ. പക്ഷേ അവന്റെ ഉള്ളിൽ എന്നും ഒരു മുറിവുണ്ടായിരുന്നു. അവന്റെ അപ്പൻ ഒരിക്കലും അവന്റെ കളി കാണാൻ വന്നിട്ടില്ല. അപ്പന്റെ സ്നേഹവും അംഗീകാരവും കിട്ടിയിട്ടില്ല. അവനെ…
-
വി. വെറോനിക്ക ജൂലിയാനി | July 9
വിശുദ്ധ വെറോനിക്ക ജൂലിയാനി ദിവ്യകാരുണ്യ അനുഭവത്തെക്കുറിച്ച്… “ഓരോ പ്രാവശ്യവും വിശുദ്ധ കുർബ്ബാന സ്വീകരിക്കുമ്പോൾ പരിശുദ്ധ ത്രിത്വം വസിക്കുന്ന കൂടാരങ്ങളായി നമ്മുടെ ശരീരവും ആത്മാവും രൂപാന്തരപ്പെടുന്നു; പറുദീസ നമ്മിലേക്ക് ചാഞ്ഞിറങ്ങി വരുന്നു”. നരകദർശനത്തെക്കുറിച്ച്.. “അനേകം ആത്മാക്കൾ നരകത്തിൽ നിപതിക്കുന്നത് ഞാൻ കണ്ടു. വിരൂപീകളായ ആ ആത്മാക്കൾ എന്നിൽ ഭയമുളവാക്കി. ഒന്നിനു പുറകെ ഒന്നായി അവർ നരകത്തിൽ പതിക്കുന്നു. അതിന് ശേഷം ഒന്നും കാണുവാനെനിക്ക് കരുത്തുണ്ടായിരുന്നില്ല”. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് അവളോട് പറഞ്ഞു, “മകളെ, നരകം ഉണ്ട് എന്നുപോലും അനേകർ…
-
June 6 | വിശുദ്ധ മരിയ ഗൊരേത്തി
“മരിയ ഗൊരേത്തി ദുർബ്ബലയായ ഒരു പെൺകുട്ടിയായിരുന്നില്ല. ഒരു ധീരനായികയായിരുന്നു അവൾ. അവൾ കൊലപാതകിയുടെ കഠാരയെ പേടിച്ചില്ല. അവൾക്ക് ആകെ പേടിയുണ്ടായിരുന്നത് പാപത്തെ മാത്രമായിരുന്നു!” മരിയയുടെ വിശുദ്ധപദവിപ്രഖ്യാപന സമയത്ത്, ഇത് പറഞ്ഞത് അലക്സാണ്ടർ ആണ്, അവളുടെ ഘാതകൻ! പിയാസ ഡെല്ല റിപ്പബ്ലിക്കയിൽ നിന്ന് ബസ് പിടിച്ച് സ്മാരകങ്ങൾക്കും ശവകുടീരങ്ങൾക്കുമിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴി കുറേ ചെല്ലുമ്പോൾ നെത്തൂണോ എത്തും. അവിടെയാണ് ഇരുപതാം നൂറ്റാണ്ടിലെ ആദ്യ രക്തസാക്ഷിയായ ഒരു കൊച്ചു പെൺകുട്ടിയുടെ ശവകുടീരം. അവളുടെ തിരുന്നാൾ ദിവസം ജൂലൈ…
-
പ്രോട്ടോക്കോൾ നമ്മളും പാലിച്ചേ പറ്റൂ!
ജീവിതം ഒറ്റൊരെണ്ണള്ളോ. അത് സുഖിച്ചങ്ക്ട് ജീവിക്കണം. ലൈഫ് എൻജോയ് ചെയ്യാണ്ട് , അവസാനം കെടന്നു കരഞ്ഞട്ട് ഒരു കാര്യല്ല്യഷ്ടാ, എന്നൊക്കെ മ്മള് ഇഷ്ടംപോലെ കേൾക്കാറ്ണ്ട്. പക്ഷേ അങ്ങനെ ലൈഫ് ആസ്വദിക്കാൻ നോക്കുമ്പഴും ചില കണ്ടീഷൻസ് കാണാം. ആസ്വാദനത്തിനും പരിധി! നമുക്കിഷ്ടമുള്ള എന്തും അങ്ങനെ ചെയ്യാൻ പറ്റീന്ന് വരില്ല്യ. ശ്ശേ, ഇതെന്ത് കഷ്ടാ. ഇതൊക്കെ ഇപ്പൊ എൻജോയ് ചെയ്തില്ലേൽ പിന്നെ എപ്പഴാ ന്ന് ? ലൈഫ് അങ്ക്ട് കളറാക്കാന്ന് വിചാരിക്കുമ്പോഴേക്കും കേൾക്കാം.. ‘യുവാവേ, യുവത്വത്തിൽ നീ സന്തോഷിക്കുക. യൗവ്വനത്തിന്റെ…
