അപ്പോഴാകട്ടെ മുഖാഭിമുഖം…

ലണ്ടനിലുള്ള ഒരു അനാഥബാലനെ ഒരു സ്ത്രീ ദത്തെടുത്തു. പക്ഷേ അവർ അത്ര പണക്കാരിയൊന്നും ആയിരുന്നില്ല, അവനെ അധികം സ്നേഹിച്ചിരുന്നുമില്ല. കടകൾക്കുള്ളിൽ ഇരിക്കുന്ന കളിപ്പാട്ടങ്ങളും പാവകളും കണ്ട് അവന് തൃപ്തിപ്പെടേണ്ടി വന്നു. പക്ഷേ അവർക്കിടയിലെ ചില്ലു കൊണ്ടുള്ള ഭിത്തിയും വാതിലും അതെല്ലാം തൊടുന്നതിൽ നിന്ന് അവനെ തടഞ്ഞു.അവയെ വെറുതെ കണ്ടുകൊണ്ടിരിക്കുക മാത്രം ചെയ്യുന്നത് അവന് ശീലമായി.

ഒരു ദിവസം അവനെ ചെറുതായി വണ്ടിയിടിച്ചു, ആശുപത്രിയിലായി. നല്ല വെളുത്ത ഷീറ്റ് വിരിച്ച ആശുപത്രികിടക്കയിൽ അവൻ കണ്ണ് തുറന്നു. സ്നേഹമുള്ള നേഴ്സുമാർ അവനെ പരിചരിച്ചു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. കൂടെ വാർഡിലുള്ള കുട്ടികൾ കളിപ്പാട്ടങ്ങൾ വെച്ച് കളിക്കുന്നത് അവൻ നോക്കി നിന്നു. അവനും അവർ മരം കൊണ്ടുള്ള കുറച്ചു കളിപ്പാട്ടങ്ങൾ കൊണ്ടുവന്നു കൊടുത്തു. അവൻ കൈ നീട്ടി. അത് കയ്യിൽ വെച്ചു കൊടുത്തപ്പോൾ അവന് വിശ്വസിക്കാനായില്ല. ” അപ്പോൾ ഇടയിൽ കണ്ണാടിച്ചില്ലില്ല ? എനിക്കിതെല്ലാം തൊടാൻ പറ്റും?” ഗ്ലാസ്‌ ഡോറിനപ്പുറത്തുള്ള കളിപ്പാട്ടങ്ങളേ അതുവരെ അവൻ കണ്ടിരുന്നുള്ളു!

സ്വർഗ്ഗം ഇങ്ങനെയായിരിക്കും. ഇതുവരെ ചില്ലിനുള്ളിൽ നമ്മൾ കണ്ടിരുന്നത്, സങ്കൽപ്പിച്ചിരുന്നത്… എല്ലാം… എല്ലാവരും… നമ്മുടെ തൊട്ടടുത്ത്!! തൊടാൻ സാധിച്ചു കൊണ്ട്… അനുഭവിച്ചു കൊണ്ട്… സ്വർഗ്ഗത്തിലെ ആ സന്തോഷം!! എത്രയായിരിക്കും !!

‘ഇപ്പോൾ നമ്മൾ കണ്ണാടിയിലൂടെ അവ്യക്തമായി കാണുന്നു ; അപ്പോഴാകട്ടെ മുഖാഭിമുഖം ദർശിക്കും ‘ ( 1 കോറി. 13:12)

ജിൽസ ജോയ് ✍️

Advertisements

Leave a comment