• ഞാൻ ജീവിക്കാൻ തീരുമാനിച്ചു…

    “ഞാൻ ജീവിക്കാൻ തീരുമാനിച്ചു”. 1985ലെ ഓഗസ്റ് മാസമായിരുന്നു അത്. കുറച്ച് മാസങ്ങൾക്ക് മുൻപാണ് ഞാൻ വൈദികപട്ടം സ്വീകരിച്ചതും ആദ്യത്തെ നിയമനം ലണ്ടനിൽ ലഭിച്ചതും. ഒരു ചൊവ്വാഴ്ച പ്രഭാതത്തിൽ, ഞാൻ അർപ്പിക്കാനിരിക്കുന്ന ദിവ്യബലിക്കായി, സാമാന്യം പ്രായമുള്ള ഒരു മനുഷ്യൻ ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. സങ്കീർത്തിയിലെ ചവറ്റുകുറ്റയിലേക്ക്, ഒരു തീപ്പെട്ടിക്കൊള്ളി പൂർണ്ണമായും കെടുന്നതിന് മുൻപേ ആണ് ആൾ ഇട്ടതെന്ന് ആരുമറിഞ്ഞില്ല. ആ മനുഷ്യന് ഇത്തിരി കാഴ്ചകുറവുണ്ടായിരുന്നു. കുർബ്ബാന തുടങ്ങി കുറച്ച് കഴിഞ്ഞതും സങ്കീർത്തിയിൽ തീ പടർന്നത് കൊണ്ട്, ചാപ്പലിന്റെ ഉള്ളിൽ പുക…

  • വട്ടൻ പ്രാർത്ഥന | സൈമൺ വെയിൽ

    വട്ടൻ പ്രാർത്ഥന – സൈമൺ വെയിൽ പിതാവേ, ക്രിസ്തുവിൻ്റെ നാമത്തിൽ, ഇത് എനിക്ക് നൽകാൻ കനിവുണ്ടാവണമേ . പൂർണ്ണമായും ശരീരം തളർന്നവനെപ്പോലെ, ശരീരം ഒന്നനക്കുന്നതിന് ആശിക്കാൻ പോലും എനിക്ക് കഴിയാതെ വന്നേക്കാം. പൂർണ്ണമായി അന്ധനോ ബധിരനോ ആയവനെപ്പോലെയോ, സംവേദനക്ഷമത നഷ്ടപ്പെട്ടവനെപ്പോലെയോ, ഒന്നും എനിക്ക് അറിയാൻ കഴിയാതെ വന്നേക്കാം. വായിക്കാനോ എണ്ണാനോ കഴിയില്ലെന്ന് മാത്രമല്ല, സംസാരിക്കാൻ പോലും പഠിക്കാത്ത പടുവിഡ്ഢിയെപ്പോലെ, രണ്ട് ചിന്തകളെ ചെറുതായി ബന്ധിപ്പിക്കാൻ പോലും എനിക്ക് കഴിയാതെ വന്നേക്കാം. ആരെയും ഒന്നിനേയും എന്നെത്തന്നെയും സ്നേഹിക്കാൻ കഴിവില്ലാതെ,…

  • “മരിച്ചാലും മറക്കില്ലാട്ടോ” | വിശുദ്ധ എവുപ്രാസ്യമ്മ | August 29

    “മരിച്ചാലും മറക്കില്ലാട്ടോ” എന്ന പറച്ചിൽ കേൾക്കുമ്പോഴേ നമുക്കോർമ്മ വരുന്ന, പുഞ്ചിരിക്കുന്ന, തുളച്ചു കയറുന്ന കണ്ണുകളുള്ള ഒരു മുഖം….’പ്രാർത്ഥിക്കുന്ന അമ്മ’ , ‘സഞ്ചരിക്കുന്ന സക്രാരി’ എന്നൊക്കെ അപരനാമങ്ങൾ ഉണ്ടാകണമെങ്കിൽ എവുപ്രാസ്യമ്മയുടെ ജീവിതം തന്നെ ഒരു പ്രാർത്ഥന ആയി മാറിയിട്ട് വേണ്ടേ? 9 വയസ്സുളളപ്പോൾ മാലാഖമാരുടെ രാജ്ഞി എന്നതിന്റെ അർത്ഥം ആലോചിച്ചുകൊണ്ടിരുന്ന കുഞ്ഞു റോസക്ക് മാതാവു തന്നെ പ്രത്യക്ഷപ്പെട്ട് നവവൃന്ദം മാലാഖമാരുടെ കൂടെ താൻ ദൈവത്തിനെ ആരാധിക്കുന്ന സമയക്രമം അടക്കം കാണിച്ചുകൊടുത്തു മൂന്ന് ദിവസത്തോളം. നന്നായി ഹൃദയത്തിൽ പതിഞ്ഞ റോസ…

  • നീ പങ്കുകൊള്ളുന്ന അവസാനത്തെ വിശുദ്ധ കുർബ്ബാന

    ‘ഇത് നീ പങ്കുകൊള്ളുന്ന അവസാനത്തെ വിശുദ്ധ കുർബ്ബാന ആണ്…’ എന്ന് ഒരു അറിയിപ്പ് നമുക്ക് കിട്ടിയിട്ടുണ്ടെങ്കിൽ….. ‘ഇത് ഞങ്ങൾക്ക് കടങ്ങളുടെ പൊറുതിക്കും, പാപങ്ങളുടെ മോചനത്തിനും, മരിച്ചവരുടെ ഉയർപ്പിലുള്ള വലിയ പ്രത്യാശയ്ക്കും, നിന്നെ പ്രീതിപ്പെടുത്തിയ എല്ലാവരോടും ഒന്നിച്ച് സ്വർഗ്ഗരാജ്യത്തിൽ നവമായ ജീവിതത്തിനും കാരണമാകട്ടെ’….. ‘ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്ത വിധം എന്നോട് ദയ തോന്നണമേ… അങ്ങയുടെ കാരുണ്യാധിരേകത്തിനനുസൃതമായി എന്റെ പാപങ്ങൾ മായിച്ചു കളയണമേ’ …… ഇങ്ങനെ, ദിവ്യബലിയിലെ ഓരോരോ പ്രാർത്ഥനയിലും നന്ദിപ്രകരണത്തിലും യാചനകളിലും എത്ര വികാരനിർഭരമായും അർത്ഥപൂർണ്ണമായും ആയിരിക്കും പിന്നെ…

  • സമ്പത്തിന്റെ ദൈവശാസ്ത്രം

    ‘മനുഷ്യജീവിതം സമ്പത്ത് കൊണ്ടല്ല ധന്യമാകുന്നത് ‘(ലൂക്കാ 12:15). മനുഷ്യമനസ്സ് നന്നായി അറിയാവുന്ന കൊണ്ടാണ് ഈശോ അങ്ങനെ പറഞ്ഞത്. ഭക്ഷണാസക്തി, ജഢികാസക്തി ഒക്കെ പ്രായം ചെല്ലും തോറും കുറയാനും അപ്രത്യക്ഷമാകാനുമാണ് സാധ്യത. എന്നാൽ മരണം വരെയും കുറയാതെ ചിലരുടെ കൂടെ നിൽക്കാൻ ചാൻസുള്ള ഒന്നാണ് സമ്പത്തിനോടുള്ള ആസക്തി. എനിക്ക് പരിചയമുള്ള ഒരു അമ്മൂമ്മയുണ്ട്. ആയകാലത്ത് നല്ലവണ്ണം മക്കൾക്കായി എല്ലുമുറിഞ്ഞു പണി എടുത്തിട്ടുള്ള ആളാണ്. നല്ല നിലയിലെത്തിയ , പ്രവാസികളായ മക്കൾ വയസ്സുകാലത്തു അമ്മക്ക് ബുദ്ധിമുട്ടുണ്ടാവരുതെന്നും വെച്ച് സുഖമായി കഴിയാനുള്ള…

  • ഫ്ലോർ തെറ്റിപ്പോയി

    ഫ്ലോർ തെറ്റിപ്പോയി – അല്ലെങ്കിൽ, ഞാൻ വിചാരിച്ചത് അങ്ങനെയായിരുന്നു. ഞാൻ തിരുപ്പട്ടം സ്വീകരിച്ചത് മെയ്‌ 19, 1985ന് ആയിരുന്നു. ഏതെങ്കിലും ചുമതലകൾ ഏറ്റെടുക്കുന്നതിന് മുൻപ് എനിക്ക് സെമിനാരിയിലെ കുറച്ച് പഠിപ്പ് പൂർത്തിയാക്കാനുണ്ടായിരുന്നു. പട്ടം കിട്ടിയിട്ട് ഒരാഴ്ച ആയിക്കാണും. ഒരു ദിവസം രാത്രി, സെമിനാരിയിലെ റെക്ടർ എന്റെ വാതിലിൽ വന്നു മുട്ടിയിട്ട് പറഞ്ഞു, ”ഫാദർ, ബ്രിഡ്ജ്പോർട്ടിലെ (കണക്റ്റിക്കട്ടിലുള്ള) സെന്റ് വിൻസെന്റ്സ് മെഡിക്കൽ സെന്ററിലേക്ക് ഒന്ന് പോകാമോ? നമുക്കെല്ലാം വളരെ വേണ്ടപ്പെട്ട ആനി അവിടെ തീരെ സുഖമില്ലാതെ കിടക്കുന്നു. ഫാദർ…

  • St Mary of the Cross / കുരിശിന്റെ വിശുദ്ധ മേരി | August 8

    എന്റെ രണ്ടാഴ്ചത്തെ സിഡ്‌നി യാത്രക്കിടയിൽ, താഴെ കാണിച്ചിരിക്കുന്ന ഫോട്ടോയിൽ വിശുദ്ധയെ നോക്കുന്ന പോലെ, സെന്റ് മേരീസ് കത്തീഡ്രൽ സിഡ്‌നിയിൽ വെച്ച് പോസ് ചെയ്യുമ്പോൾ, അതാരാണെന്ന് എനിക്കറിയുമായിരുന്നില്ല. പക്ഷേ ഇപ്പോൾ അറിയാം. ഇന്ന് ആ വിശുദ്ധയുടെ തിരുന്നാൾ ആണ്. കത്തോലിക്കാസഭയിൽ നാമകരണം ചെയ്യപ്പെട്ടിട്ടുള്ളവരിൽ ഓസ്ട്രേലിയയിൽ നിന്നുള്ള വിശുദ്ധയാണ്‌ വിശുദ്ധ മേരി മക്കിലോപ്പ് ( Mary of the Cross ). 2010 ഒക്ടോബർ 17ന്, ബെനഡിക്റ്റ് പതിനാറാമൻ പാപ്പയാൽ അൾത്താര വണക്കത്തിലേക്കുയർന്ന, വിശുദ്ധയുടെ തിരുന്നാൾ ദിവസമാണ് ഓഗസ്റ് 8.…

  • 𝗣𝗿𝗮𝘆𝗲𝗿 𝗳𝗼𝗿 𝘁𝗵𝗲 𝗳𝗲𝗮𝘀𝘁 𝗼𝗳 𝗢𝘂𝗿 𝗟𝗮𝗱𝘆 𝗼𝗳 𝗣𝗲𝗿𝗽𝗲𝘁𝘂𝗮𝗹 𝗛𝗲𝗹𝗽

    𝗔 𝗣𝗿𝗮𝘆𝗲𝗿 𝗳𝗼𝗿 𝘁𝗵𝗲 𝗳𝗲𝗮𝘀𝘁 𝗼𝗳 𝗢𝘂𝗿 𝗟𝗮𝗱𝘆 𝗼𝗳 𝗣𝗲𝗿𝗽𝗲𝘁𝘂𝗮𝗹 𝗛𝗲𝗹𝗽 O’ Mother of Perpetual Succour, you have seen the wounds of your Son and His blood shed for our salvation, and thus, we confidently apply for your help. Jesus, your Son, always met the supplications with which you humbly approached him. Because of this,…

  • വേദനയിൽ വിരൂപമായ മുഖം സ്നേഹത്താൽ രൂപാന്തരപെട്ടപ്പോൾ!

    വേദനയിൽ വിരൂപമായ മുഖം സ്നേഹത്താൽ രൂപാന്തരപെട്ടപ്പോൾ! ഏശയ്യ പ്രവാചകന്റെ പുസ്തകത്തിൽ പറയും പോലെ, അവനും വേദന നിറഞ്ഞവനായിരുന്നു. അവനെ കണ്ടവർ മുഖം തിരിച്ചു കളഞ്ഞു… ബ്രസീലിൽ ജനിച്ച പൌലോ റോബെർട്ടോ കുഞ്ഞുകുട്ടിയായിരിക്കുമ്പോൾ, മാരകമായ തരം സ്കിൻ കാൻസർ അവനിലുള്ളതായി സ്ഥിരീകരിക്കപ്പെട്ടപ്പോൾ തന്നെ അവർ അറിഞ്ഞിരുന്നു, ആളുകൾക്ക് മുൻപിൽ വരാൻ കഴിയാത്ത വിധം അവന്റെ മുഖം വികൃതമാകുമെന്ന്. ഒരു ശവശരീരത്തിന്റേത് പോലുളള ദുർഗന്ധം വമിച്ചിരുന്നതുകൊണ്ട് വിരലിലെണ്ണാവുന്നവരേ അവന്റെ അടുത്തേക്ക് വന്നിരുന്നുള്ളു. പക്ഷേ ഫാദർ ഹെൻറിക്ക്നും ഫാദർ ആന്റോനെല്ലോക്കും അവനോട്…

  • ടിമ്മി, നിനക്കറിയോ എന്താണുണ്ടായതെന്ന്?

    നാഷണൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കവേ, കണ്ണിന് താഴെ ഐ ബ്ലാക്കിൽ ജോൺ 3.16 എന്നെഴുതിവെച്ച് കളിക്കാനിറങ്ങുമ്പോൾ, അമേരിക്കൻ ബേസ്ബോൾ – ഫുട്‌ബോൾ താരം ടിം ടിബോ ചിന്തിച്ചിട്ടു പോലുമുണ്ടാകില്ല അതിന്റെ ഇംപാക്റ്റ് ഇത്രയധികം ഉണ്ടാകുമെന്ന്. 94 മില്യൺ ആളുകൾ അന്നേ ദിവസം ഗൂഗിൾ ചെയ്തു നോക്കി പോലും ജോൺ 3.16 ഏത് വചനം ആണെന്നറിയാൻ !! അവരുടെ PR വക്താവ് വിളിച്ചു പറഞ്ഞ ഈ കാര്യം, ടിമ്മിയുടെ കോച്ച് പറഞ്ഞറിയുമ്പോൾ അവന് തോന്നിയത്, ഇത്രധികം ആളുകൾക്ക് ജോൺ 3.16…

  • വന്നു കാണുക

    ഫ്രാൻസിസ്‌ പാപ്പ മ്യാൻമറും ബംഗ്ലാദേശും സന്ദർശിച്ച് തിരികെ പോരുന്ന സമയം, 2017 ഡിസംബർ മാസത്തിലാണ്. വിമാനത്തിൽ വെച്ച് പതിവുള്ള പത്രസമ്മേളനത്തിനിടയിൽ ഒരു പത്രപ്രവർത്തകൻ ചോദിച്ചു : “ പിതാവേ, അങ്ങ് ഇത്തവണ സമാധാനത്തിനായി മതാന്തര സംഭാഷണം നടത്തുമെന്ന് പറഞ്ഞല്ലോ. ഏതാണ് കൂടുതൽ പ്രധാനപ്പെട്ടത്? മതാന്തര സംഭാഷണമോ അതോ സുവിശേഷ പ്രഘോഷണമോ? “ ഒന്ന് ആലോചിച്ചിട്ട് പാപ്പ പറയാൻ തുടങ്ങി : “സുവിശേഷം പ്രസംഗിക്കുക എന്നാൽ എന്താണെന്നാണ് ആദ്യം തിരിച്ചറിയേണ്ടത് “. എന്നിട്ട് പഴയൊരു സംഭവം പാപ്പ ഓർത്തെടുത്തു…

  • റോമിലെ യാചകനായ വിശുദ്ധൻ

    റോമിലെ യാചകനായ വിശുദ്ധൻ ഒരാളെ പരിചയപ്പെട്ടാലോ ? മുപ്പത് വയസ്സ് തോന്നിക്കും. കൊളോസിയത്തിലെ ഇരുണ്ട ഒരു ഗുഹയിൽ, റോമിലെ ജനതയുടെ ഉച്ഛിഷ്ടം പോലെ (പൗലോസ് അപ്പസ്തോലൻ പറഞ്ഞ പോലെ, സകലത്തിന്റെയും ഉച്ഛിഷ്ടം) അയാൾ… കീറത്തുണിയാണ് വേഷം, ജട പിടിച്ച മുടി, ശരീരത്തിൽ ചൊറിയും ചിരങ്ങും – ഒറ്റനോട്ടത്തിൽ ‘വെറുപ്പിക്കുന്ന’ ഒരു രൂപം! കുറച്ചൂടെ ഒന്ന് അടുത്ത് ചെന്നു നോക്കിയാലോ? ബ്രെവിയറിക്ക് (breviary) മുന്നിലാണ് അയാൾ കുനിഞ്ഞു നിൽക്കുന്നത്. ഒരു മെഴുകുതിരികഷണത്തിന്റെ വെളിച്ചത്തിൽ ദിവസേന ചൊല്ലുന്ന പ്രാർത്ഥനകൾ അയാൾ…

  • ഇന്ന് ഞാനും പാടുന്നു… ഹോസാന ദൈവപുത്രാ

    ശിഷ്യന്മാർ ആവേശഭരിതരായിരുന്നു ജെറുസലേമിലേക്ക്, ദൈവാലയത്തിലേക്ക്, ഈശോ രാജകീയപ്രവേശം നടത്തുമ്പോൾ. ജനത്തിന്റെ ഹോസാന വിളികൾ കൊണ്ട് അവിടം ശബ്ദമുഖരിതമായി. പക്ഷേ ഈശോയുടെ മനസ്സിൽ സമ്മിശ്ര വികാരങ്ങളായിരുന്നിരിക്കും. മഹത്വത്തോടെ പ്രവേശിക്കുമ്പോഴും ആ മണിക്കൂർ വന്നുചേർന്നതിന്റെ വേദന.. അത് നിവൃത്തിയാവുന്നതിന്റെ ഞെരുക്കം.. ബലാബലം അധികാരവർഗ്ഗവും അവനും തമ്മിൽ അല്ല, ക്രിസ്തുവും സാത്താനും തമ്മിലാണ്. യേശുവിന്റെ ശ്രദ്ധ തിരിക്കാനും അവൻ എല്ലാം പൂർത്തിയാക്കുന്നതിൽ നിന്ന് പിന്മാറാനും വേണ്ടി അവൻ ശ്രമിച്ചതെല്ലാം വെറുതെ ആയി. ഇനി എല്ലാ ക്രൂരതയും രൗദ്രഭാവവും വെറുപ്പും ഒറ്റപ്പെടുത്തലും അരിശവും…

  • March 6 | പെർപെച്വയും ഫെലിസിറ്റിയും അവരുടെ കൂട്ടുകാരും

    “അപ്പാ, വെള്ളം നിറഞ്ഞിരിക്കുന്ന ഈ കൂജ കണ്ടോ, ഈ വെള്ളപാത്രത്തെ മറ്റെന്തെങ്കിലും പേരിൽ വിളിക്കാൻ കഴിയുമോ? “, ഞാൻ ചോദിച്ചു. “ഇല്ല “ എന്ന് മറുപടി വന്നു. “അങ്ങനെയെങ്കിൽ ഞാൻ വിളിക്കപ്പെടേണ്ട ‘ ക്രിസ്ത്യാനി ‘ എന്ന പേരിലല്ലാതെ വേറെ എന്ത് പേരിലാണ് ഞാൻ അറിയപ്പെടേണ്ടത്? “ ക്രിസ്ത്യാനി എന്ന പേര് കേട്ടതും എന്റെ പിതാവ്, എന്റെ കണ്ണ് പിഴുതെടുക്കാൻ എന്നവണ്ണം എന്റെ അടുത്തേക്ക് ചാടി. പക്ഷേ എന്നെ ഒന്ന് കുലുക്കാനല്ലാതെ വേറൊന്നിനും കഴിയാതെ പരാജിതനെപ്പോലെ പിൻവാങ്ങി……

  • മോശപ്പെട്ട മാതൃക

    റോമിലെ വൈദികരുമായി നടത്തിയ കൂടിക്കാഴ്ചക്കിടയിൽ ഫ്രാൻസിസ് പാപ്പ പറയുകയായിരുന്നു (not recently) വൈദികർ നല്ല ഇടയനായ കർത്താവിന്റെ പ്രതിരൂപമാകണമെന്ന്, കരുണയുള്ള വൈദികൻ നല്ല സമറായക്കാരനെപ്പോലെ ആണെന്ന്, അനുകമ്പ നിറഞ്ഞ ഹൃദയമായിരിക്കും അയാളുടേതെന്ന്. അപ്പോൾ ഫ്രാൻസിസ് പാപ്പ ഫാദർ അരിസ്റ്റിയെ ഓർത്തു. അർജന്റീനയിലെ അറിയപ്പെടുന്ന കുമ്പസാരക്കാരനായിരുന്നു ഫാദർ അരിസ്റ്റി. നല്ല പ്രായമുണ്ടായിരുന്ന അച്ചൻ ഒരു ഈസ്റ്റർ ദിനത്തിൽ അന്തരിച്ചു. (ഇത് നടക്കുമ്പോൾ പോപ്പ് ഫ്രാൻസിസ് അർജന്റീനയിൽ ആണ്, അപ്പോൾ പോപ്പ് ആയിട്ടില്ലെന്ന് തോന്നുന്നു) ഹോർഗേ മാരിയോ ബെർഗോളിയോ എന്ന…

  • വിശുദ്ധനോ വിശുദ്ധയോ ആയല്ല മരിക്കുന്നതെങ്കിൽ

    വിശുദ്ധനോ വിശുദ്ധയോ ആയല്ല മരിക്കുന്നതെങ്കിൽ നേരെ സ്വർഗത്തിലേക്ക് പോകുക മനുഷ്യന് അസാധ്യമാണ്. നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കുന്നില്ലെങ്കിൽ അവരോട് വലിയ പാതകമാണ് ചെയ്യുന്നത്. എന്റെ പ്രിയപ്പെട്ടവർ ഇപ്പോൾ സ്വർഗ്ഗത്തിലാണെന്ന് പറയരുത്, അല്ല അവർ അവിടെയല്ല എന്നതാണ് വാസ്തവം. കുമ്പസാരത്തിന് ശേഷം മരിച്ചവരും മിക്കവാറും പോകുന്നത് ശുദ്ധീകരണ സ്ഥലത്തേക്കാണ്. സാധിക്കുന്നേടത്തോളം, അവർ പോകുന്നത് അന്ത്യകൂദാശകൾ എല്ലാം സ്വീകരിച്ചാണ് എന്ന് ഉറപ്പാക്കാനുള്ള കടമ നമുക്കുണ്ട്. ശരിക്കും അവരെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവർക്ക് വേണ്ടി തീക്ഷ്‌ണതയോടെ പ്രാർത്ഥിച്ച് അവരെ ശുദ്ധീകരണ സ്ഥലത്തെ…

  • January 22 | വാഴ്ത്തപ്പെട്ട ലോറ വിക്കുണ

    വിശുദ്ധ മരിയ ഗോരേത്തിയേപ്പോലെ, വിശുദ്ധി കാത്തുസൂക്ഷിക്കാനായി, 13 വയസ്സിൽ തന്റെ ജീവൻ ബലിയായി നൽകിയ വാഴ്ത്തപ്പെട്ട ലോറ വിക്കുണ!! ജൂൺ 2, 1901. അന്ന് ലോറ വിക്കുണയുടെ ആദ്യകുർബ്ബാന സ്വീകരണദിവസമായിരുന്നു. പത്ത് വയസ്സായിരുന്നു അവൾക്ക്. തന്റെ സ്വന്തം കൈകൊണ്ട് തുന്നിയ വെള്ളയുടുപ്പുമായി അവളുടെ അമ്മ ജുനിനിൽ സലേഷ്യൻസ് നടത്തുന്ന ബോർഡിങ്‌ സ്കൂളിൽ എത്തി. ഏതെങ്കിലും കുറ്റങ്ങൾ തന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെങ്കിൽ മാപ്പുതരാൻ ലോറ അമ്മയോട് അപേക്ഷിച്ചു. ഈശോയെ സ്വീകരിച്ചതിന് ശേഷം താഴെയുള്ള തീരുമാനങ്ങളോടൊപ്പം അവൾ തന്നെത്തന്നെ ഈശോക്ക്…

  • ആർക്കു സഹിക്കാൻ പറ്റും നിന്നെപ്പോലെ?

    “നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസാരമാണെന്നു ഞാൻ കരുതുന്നു” (റോമാ 8:18) ഇഷ്ടപ്പെട്ട ഒരു വചനമാണ്. പക്ഷെ നീ അനുഭവിച്ച, കടന്നുപോയ സഹനങ്ങള്‍ ഒട്ടും നിസ്സാരമായിരുന്നില്ലല്ലോ അജ്ന. ആർക്കു സഹിക്കാൻ പറ്റും നിന്നെപ്പോലെ ? അതും ആരോടും പരാതിയില്ലാതെ. “എന്‍റെ രക്ഷകനായ ദൈവം ജീവിക്കുന്നുവെന്നു ഞാന്‍ അറിയുന്നു, ഞാന്‍ അവിടുന്നില്‍ വിശ്വസിക്കുന്നു. എന്‍റെ ചര്‍മ്മം അഴുകി ഇല്ലാതായാലും എന്‍റെ മാംസത്തില്‍നിന്നു ഞാനെന്‍റെ ദൈവത്തെ കാണും, ഞാന്‍ അവിടുത്തെ ദര്‍ശിക്കും…” ജോബിനെപ്പോലെ, തൻറെ മുഖത്തുനിന്ന്…

  • January 14 | വിശുദ്ധ ദേവസഹായം പിള്ള

    ” അദ്ദേഹം കൊല്ലപ്പെട്ടത്, രക്തസാക്ഷിത്വം വരിച്ചത്, മതം മാറിയത് കൊണ്ടാണെന്ന് കുറേ പേർ കരുതുന്നുണ്ടാവും എന്നാൽ അത് അങ്ങനെയല്ല”, വിശുദ്ധ ദേവസഹായത്തിന്റെ നാമകരണനടപടികളുടെ പോസ്റ്റുലേറ്റർ ഫാദർ ജോസഫ് എൽഫിൻസ്റ്റൻ, ഫ്രാൻസിസ് പാപ്പ ദേവസഹായത്തെ വിശുദ്ധ വണക്കത്തിലേക്ക് ഉയർത്തിയതിന് ശേഷം വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. കാരണം അദ്ദേഹം സേവനം ചെയ്തിരുന്ന തിരുവിതാംകൂർ ദേശത്ത് രാജാവ് തന്നെ പള്ളി പണിയിച്ച് ഒരു ചാപ്ലൈനെ ആക്കികൊടുത്തിരുന്നു. സഹിഷ്ണുതയുടെ അതിർവരമ്പ് കടന്നത് ഹിന്ദുക്കളിലെ ഉയർന്ന ജാതിക്കാരനായ നീലകണ്ഠൻ പിള്ള, ദേവസഹായം ആയി മാറിയതിന്…

  • January 15 | വാഴ്ത്തപ്പെട്ട ലൂയിജി വെരിയാര

    മക്കളുടെ ദൈവവിളി അറിയുമ്പോൾ, സെമിനാരിയിലേക്കോ മഠത്തിലേക്കോ പോകണമെന്ന് അവർ പറയുമ്പോൾ ദേഷ്യം വന്നിട്ടുള്ള ചില അപ്പൻമാരെ നമുക്കറിയാം, വേദനയുണ്ടെങ്കിലും അത് ഉള്ളിലടക്കി സമ്മതിച്ചവരെ അറിയാം , സന്തോഷത്തോടെ പറഞ്ഞയച്ചവരെ അറിയാം, പക്ഷെ ഇതുപോലുള്ള അപ്പൻമാർ വിരളമാണ്. പറഞ്ഞുവരുന്നത് പീറ്റർ വെരിയാരയെ കുറിച്ചാണ്, വാഴ്ത്തപ്പെട്ട സലേഷ്യൻ വൈദികൻ ലൂയിജി വെരിയാരയുടെ ( അലോഷ്യസ് വെരിയാര) അപ്പൻ. 1856ലാണ് പീറ്റർ വെരിയാര വിശുദ്ധ ഡോൺബോസ്കോയുടെ പ്രസംഗം കേൾക്കാനിടയായത്. തനിക്കൊരു മകനുണ്ടായാൽ അവനെ സെമിനാരിയിൽ വിടുമെന്ന് അന്നേ വിചാരിച്ചു കാണണം. 1875,…

  • ബന്ധിതർക്ക് മോചനം

    ജീവിതപങ്കാളികൾ തമ്മിലുള്ള ഈഗോപ്രശ്നങ്ങളും വൈരാഗ്യവും കാരണം കുഞ്ഞുങ്ങളുടെ ജീവൻ കൂടി എടുത്ത് പ്രതികാരം ചെയ്യുന്ന സംഭവങ്ങൾ വർദ്ധിക്കുന്നതായി കാണുന്നത് സങ്കടകരമാണ്. ഭർത്താവുമായി ബന്ധം പിരിഞ്ഞ സ്റ്റാർട്ടപ്പ് CEO ആയ സ്ത്രീ, ഞായറാഴ്ചകളിൽ കുഞ്ഞിനെ ഭർത്താവിന് വിട്ടുകൊടുക്കണമെന്ന കോടതി വിധിയിൽ അതൃപ്തയായി കുട്ടിയെ ഈ ലോകത്തു നിന്ന് തന്നെ യാത്രയാക്കിക്കൊണ്ട് ആർക്കും ഇനി കാണാൻ പറ്റാതെയാക്കി എന്ന വാർത്ത ഞെട്ടലോടെ ആണ് കണ്ടത്. മകൻ മരിച്ചാലും ശരി ഭർത്താവ് സന്തോഷിക്കരുത് എന്ന ചിന്തയോ? ഇന്ന് കണ്ട വാർത്ത, കൊല്ലത്ത്…

  • January 10 | നിസ്സായിലെ വിശുദ്ധ ഗ്രിഗറി

    “ആകാശം ദൈവത്തിന്റെ സാദൃശ്യത്തിൽ അല്ല സൃഷ്ടിക്കപ്പെട്ടത്, ചന്ദ്രനോ, സൂര്യനോ, നക്ഷത്രങ്ങളുടെ മനോഹാരിതയോ, മറ്റ് സൃഷ്ടികൾ ഒന്നും തന്നെ അങ്ങനെയല്ല. ഓ മനുഷ്യാത്മാവേ, നീ മാത്രം, എല്ലാ ധാരണകളെയും അതിലംഘിക്കുന്ന, അക്ഷയമായ സൗന്ദര്യത്തിന്റെ സാദൃശ്യമായ, ദൈവീകതയുടെ അടയാളമായ, അനുഗ്രഹീതജീവിതത്തിന് പാത്രമായ, യഥാർത്ഥപ്രകാശത്തിന്റെ പ്രതിഛായ ആയ സ്വഭാവത്തിന്റെ സാദൃശ്യമായി. നിങ്ങൾ അതിൽ നോക്കുമ്പോൾ അവനെന്താണോ, നിങ്ങൾ അതായി തീരുന്നു, കാരണം നിങ്ങളുടെ പരിശുദ്ധിയിൽ നിന്ന് വരുന്ന പ്രതിഫലനകിരണത്തിലൂടെ നിങ്ങളുടെ ഉള്ളിൽ പ്രകാശിക്കുന്ന അവനെ നിങ്ങൾ പകർത്തുന്നു. നിങ്ങളുടെ മഹത്വം അളക്കാൻ…

  • ബിഷപ്പ് ഫുൾട്ടൺ ജെ ഷീൻ തരുന്ന മുന്നറിയിപ്പ്

    ബിഷപ്പ് ഫുൾട്ടൺ ജെ ഷീൻ മുന്നറിയിപ്പ് തരുന്ന ഒരു കാര്യമുണ്ട്, ഈശോയെ പ്രതി ചാടിപ്പുറപ്പെടുന്നവർക്കായി.. First Come, Then go! (ആദ്യം വരിക, പിന്നെ പോവുക). ക്രിസ്ത്യാനി എന്ന നിലയിൽ നമുക്കുള്ള കർത്തവ്യത്തിന്റെ കാതൽ അല്ലേ ഇത്? ആദ്യം വന്ന് അവനെ കാണണം. ഈശോയെ അറിയേണ്ട രീതിയിൽ അറിയണം. അവനായി രൂപാന്തരം പ്രാപിക്കണം. എന്നിട്ട് വേണം അവനായി പോകാൻ. ബിഷപ്പ് പറയുന്നു.. ഈശോയുടെ പരസ്യജീവിതകാലത്തെ ആദ്യത്തെ വാക്കെന്തായിരുന്നു ? “Come and See” – വന്നുകാണുക (വി.…

  • January 6 | Epiphany of the Lord / ദനഹാ

    ‘എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്’ (1 തിമോ.2:4) ഈശോ എന്ന സത്യം. ‘ദൈവത്തിന്റെ കൂടാരം മനുഷ്യരോട് കൂടെ’ (വെളിപാട് 21: 3) ആയി. അവൻ നമ്മുടെ ജീവിതത്തിൽ പങ്കുചേർന്നു. വിജാതീയരായ ജ്ഞാനികളെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ അവരുടെ ജ്യോതിഷശാസ്ത്രത്തിന്റെ അന്ധകാരത്തിലേക്ക് പോലും അവൻ കയറിചെന്നു. മരുഭൂമിയിൽ കുറേ കഷ്ടപ്പെട്ടെങ്കിലും, വഴിതെറ്റി കൊട്ടാരത്തിൽ ചെന്നെത്തിയെങ്കിലും, ദൈവവചനം അവർക്ക് വഴികാട്ടിയായി. അവർ ബെദ്ലഹേമിലെത്തി ശിശുവിനെ കൺകുളിർക്കേ കണ്ട് കുമ്പിട്ടാരാധിച്ചു. ബൈബിൾ വായിക്കുമ്പോൾ ‘joyful hope’ നമ്മളിലും നിറയുകയാണ്.…