• 1 Corinthians Chapter 8 | 1 കോറിന്തോസ്, അദ്ധ്യായം 8 | Malayalam Bible | POC Translation

    വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം, അദ്ധ്യായം 8 വിഗ്രഹാര്‍പ്പിത ഭക്ഷണം 1 ഇനി, വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച ഭക്ഷണ സാധനങ്ങളെപ്പറ്റി പറയാം. ഇക്കാര്യത്തില്‍ നമുക്ക് അറിവുണ്ടെന്നാണല്ലോ സങ്കല്‍പം. അറിവ് അഹന്ത ജനിപ്പിക്കുന്നു; സ്‌നേഹമോ ആത്മീയോത്കര്‍ഷം വരുത്തുന്നു.2 അറി വുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടത് അറിയുന്നില്ല.3 എന്നാല്‍, ദൈവം തന്നെ സ്‌നേഹിക്കുന്നവനെ അംഗീകരിക്കുന്നു.4 വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണസാധനങ്ങളെപ്പറ്റിയാണെങ്കില്‍, ലോകത്തില്‍ വിഗ്രഹമെന്നൊന്നില്ലെന്നും ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം.5 ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ – അങ്ങനെ പല…

  • 1 Corinthians Chapter 7 | 1 കോറിന്തോസ്, അദ്ധ്യായം 7 | Malayalam Bible | POC Translation

    വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം, അദ്ധ്യായം 7 വിവാഹബന്ധത്തെപ്പറ്റി 1 ഇനി നിങ്ങള്‍ എഴുതിച്ചോദിച്ച കാര്യങ്ങളെപ്പറ്റി പ്രതിപാദിക്കാം. സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുകയാണ് പുരുഷനു നല്ലത്.2 എന്നാല്‍, വ്യഭിചാരം ചെയ്യാന്‍ പ്രലോഭനങ്ങള്‍ ഉണ്ടാകാമെന്നതുകൊണ്ട് പുരുഷനു ഭാര്യയും സ്ത്രീക്കു ഭര്‍ത്താവും ഉണ്ടായിരിക്കട്ടെ.3 ഭര്‍ത്താവ് ഭാര്യയോടുള്ള ദാമ്പത്യധര്‍മം നിറവേറ്റണം; അതുപോലെതന്നെ ഭാര്യയും.4 ഭാ ര്യയുടെ ശരീരത്തിന്‍മേല്‍ അവള്‍ക്കല്ല അധികാരം, ഭര്‍ത്താവിനാണ്; അതുപോലെതന്നെ, ഭര്‍ത്താവിന്റെ ശരീരത്തിന്‍മേല്‍ അവനല്ല, ഭാര്യയ്ക്കാണ് അധികാരം.5 പ്രാര്‍ഥനാജീവിതത്തിനായി ഇരുവരും തീരുമാനിക്കുന്ന കുറേക്കാലത്തേക്കല്ലാതെ പരസ്പരം നല്‍കേണ്ട അവകാശങ്ങള്‍…

  • 1 Corinthians Chapter 6 | 1 കോറിന്തോസ്, അദ്ധ്യായം 6 | Malayalam Bible | POC Translation

    വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം, അദ്ധ്യായം 6 വിശ്വാസികളുടെ വ്യവഹാരം 1 നിങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു സഹോദരനെപ്പറ്റി പരാതിയുണ്ടാകുമ്പോള്‍ അവന്‍ വിശുദ്ധരെ സമീപിക്കുന്നതിനുപകരം നീതിരഹിതരായ വിജാതീയരുടെ വിധി തേടാന്‍മുതിരുന്നുവോ?2 വിശുദ്ധര്‍ ലോകത്തെ വിധിക്കുമെന്നു നിങ്ങള്‍ക്ക് അറിവില്ലേ? നിങ്ങള്‍ലോകത്തെ വിധിക്കേണ്ടവരായിരിക്കേ, നി സ്‌സാരകാര്യങ്ങളെക്കുറിച്ചു വിധി കല്‍പിക്കാന്‍ അയോഗ്യരാകുന്നതെങ്ങനെ?3 ദൂതന്‍മാരെ വിധിക്കേണ്ടവരാണു നാം എന്നു നിങ്ങള്‍ക്ക് അറിവില്ലേ? അങ്ങനെയെങ്കില്‍ ഐഹികകാര്യങ്ങളെപ്പറ്റി പറയാനുണ്ടോ?4 ഐഹികകാര്യങ്ങളെക്കുറിച്ചു വിധി പറയേണ്ടിവരുമ്പോള്‍, സഭ അല്‍പവും വിലമതിക്കാത്തവരെ നിങ്ങള്‍ന്യായാധിപരായി അവരോധിക്കുന്നുവോ?5 നിങ്ങളെ ലജ്ജിപ്പിക്കാനാണ്…

  • 1 Corinthians Chapter 5 | 1 കോറിന്തോസ്, അദ്ധ്യായം 5 | Malayalam Bible | POC Translation

    വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം, അദ്ധ്യായം 5 അസാന്‍മാര്‍ഗികതയ്‌ക്കെതിരേ 1 വിജാതീയരുടെയിടയില്‍പ്പോലും ഇല്ലാത്തതരം അവിഹിതബന്ധങ്ങള്‍ നിങ്ങളുടെയിടയിലുണ്ടെന്നു കേള്‍ക്കുന്നു. നിങ്ങളില്‍ ഒരാള്‍ സ്വന്തം പിതാവിന്റെ ഭാര്യയുമായി അവിഹിതമായ വേഴ്ചയില്‍ കഴിയുന്നു!2 എന്നിട്ടും നിങ്ങള്‍ അഹങ്കരിക്കുന്നു! വാസ്ത വത്തില്‍ നിങ്ങള്‍ വിലപിക്കുകയല്ലേ വേണ്ടത്? ഇങ്ങനെ പ്രവര്‍ത്തിച്ചവനെ നിങ്ങളില്‍നിന്നു നീക്കിക്കളയുവിന്‍.3 ശാരീരികമായിട്ടല്ലെങ്കിലും ആത്മീയമായി ഞാന്‍ അവിടെ സന്നിഹിതനായി4 ഈ പ്രവൃത്തി ചെയ്തവനെ നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ വിധിച്ചുകഴിഞ്ഞു. നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമത്തിലും എന്റെ ആത്മീയ…

  • 1 Corinthians Chapter 4 | 1 കോറിന്തോസ്, അദ്ധ്യായം 4 | Malayalam Bible | POC Translation

    വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം, അദ്ധ്യായം 4 ക്രിസ്തുവിന്റെ അപ്പസ്‌തോലന്‍മാര്‍ 1 ക്രിസ്തുവിന്റെ ദാസന്‍മാരും ദൈവരഹ സ്യങ്ങളുടെ കാര്യസ്ഥന്‍മാരുമായിട്ടാണ് ഞങ്ങളെ പരിഗണിക്കേണ്ടത്.2 കാര്യസ്ഥന്മാര്‍ക്കു വിശ്വസ്തതകൂടിയേ തീരൂ.3 നിങ്ങളോ ഏതെങ്കിലുംന്യായാസനമോ എന്നെ വിചാരണ ചെയ്യുന്നെങ്കില്‍ അതു ഞാന്‍ കാര്യമാക്കുന്നില്ല. ഞാനും എന്നെ വിധിക്കുന്നില്ല.4 ഞാന്‍ ഏതെങ്കിലും തരത്തില്‍ കുറ്റക്കാരനാണെന്ന് എനിക്കു ബോധ്യമില്ല. എന്നാല്‍, അതുകൊണ്ടുമാത്രം ഞാന്‍ നീതീകരിക്കപ്പെട്ടുവെന്ന് അര്‍ഥമില്ല. എന്നെ വിധിക്കുന്നവന്‍ കര്‍ത്താവാണ്.5 അതിനാല്‍, മുന്‍കൂട്ടി നിങ്ങള്‍ വിധി പ്രസ്താവിക്കരുത്. കര്‍ത്താവ് വരുന്നതുവരെ കാത്തിരിക്കുവിന്‍.…

  • ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ… Bhagyappetta Mar Yauseppe

    ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ,/ ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍/ അങ്ങേപ്പക്കല്‍ ഓടിവന്ന്/ അങ്ങേ പരിശുദ്ധ ഭാര്യയോടു/ സഹായം അപേക്ഷിച്ചതിനുശേഷം/ അങ്ങേ മദ്ധ്യസ്ഥതയെയും/ ഞങ്ങളിപ്പോള്‍ മനോശരണത്തോടു കൂടെ യാചിക്കുന്നു./ ദൈവജനനിയായ/ അമലോത്ഭവ കന്യകയോട്/ അങ്ങയെ ഒന്നിപ്പിച്ച/ ദിവ്യസ്‌നേഹത്തെക്കുറിച്ചും/ ഉണ്ണീശോയെ/ അങ്ങ് ആലിംഗനം ചെയ്ത/ അങ്ങേ പൈതൃകമായ സ്‌നേഹത്തെക്കുറിച്ചും/ ഈശോമിശിഹാ/ തന്റെ തിരുരക്തത്താല്‍/ നേടിയ അവകാശത്തിന്മേല്‍/ കൃപയോടെ നോക്കണമെന്നും/അങ്ങേ ശക്തിയാലും മഹത്വത്താലും/ ഞങ്ങളുടെ ആവശ്യങ്ങളില്‍/ ഞങ്ങളെ സഹായിക്കണമെന്നും,/ സവിനയം അങ്ങയോടു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. തിരുക്കുടുംബത്തിന്റെ/ എത്രയും വിവേകമുള്ള സംരക്ഷകനേ,/ ഈശോമിശിഹായുടെ/ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ/…

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വി. യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വി. യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന രക്ഷകനായ മിശിഹായുടെ സംരക്ഷകനും കന്യകാമറിയത്തിന്റെ വിരക്ത ഭര്‍ത്താവുമായവനേ സ്വസ്തി! നിന്നെയാണ് ദൈവം തന്റെ പുത്രനെ ഭരമേല്പിച്ചത്. നിന്നിലാണ് മറിയം തന്റെ വിശ്വാസമര്‍പ്പിച്ചത്. നിന്നോടൊപ്പമാണ് ക്രിസ്തു മനുഷ്യനായി ജീവിച്ചത്.ഓ! ഭാഗ്യപ്പെട്ട യൗസേപ്പേ, ഞങ്ങളോടും പിതാവായി വര്‍ത്തിക്കണമേ, ജീവിത വഴിയില്‍ ഞങ്ങളെ നയിക്കണമേ, കൃപയും കാരുണ്യവും ധൈര്യവും ഞങ്ങള്‍ക്കായി നേടിത്തരേണമേ.എല്ലാ തിന്മകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ, ആമ്മേന്‍.

  • നന്മമരണത്തിനായി വി. യൗസേപ്പിനോടുള്ള ജപം

    നന്മമരണത്തിനായി വി. യൗസേപ്പിനോടുള്ള ജപം മരിക്കുന്നവര്‍ക്ക് ഉറപ്പുള്ള തുണയായിരിക്കുന്ന വി. യൗസേപ്പേ, അങ്ങേ വലതുഭാഗത്തു അങ്ങ് വളര്‍ത്തിയ ദൈവകുമാരനായ ഈശോമിശിഹായും, ഇടതുഭാഗത്ത് അങ്ങ് വിവാഹം ചെയ്ത സ്‌നേഹഭാര്യയായ ദൈവമാതാവും, ആശ്വാസപ്രദമായ വചനങ്ങളെ ചൊല്ലിക്കൊണ്ടിരിക്കയില്‍, വലിയ ന്തോഷത്തോടുകൂടെ അങ്ങു മരണം പ്രാപിച്ചുവല്ലോ. ഇതിനെ അറിഞ്ഞുകൊണ്ട് അങ്ങയെ വണങ്ങുന്ന ഞങ്ങളെയും ഇപ്പോഴും മരണനേരത്തും പാപത്തില്‍നിന്നും കാത്തുരക്ഷിച്ച്, ദേഹത്തെ വിട്ട് ആത്മാവു പിരിയുന്ന നേരത്തില്‍, ഈശോമിശിഹായും പരിശുദ്ധ ദൈവമാതാവും അങ്ങയോടുകൂടെ ഒരുമിച്ചുവന്ന്, ഞങ്ങളുടെ ആത്മാക്കളെ കൈക്കൊള്ളുവാന്‍ അനുഗ്രഹം തരണമെന്ന് അങ്ങയോട് ഞങ്ങള്‍…

  • വിരക്തി എന്ന പുണ്യം ലഭിക്കാന്‍ വി. യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന

    വിരക്തി എന്ന പുണ്യം ലഭിക്കാന്‍ വി. യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന ബ്രഹ്‌മചാരികളുടെയും കന്യകകളുടെയും കാവല്‍ക്കാരനും പിതാവുമായ വി. യൗസേപ്പേ! കുറ്റമില്ലായ്മ തന്നെയായിരിക്കുന്ന ഈശോ മിശിഹായും, കന്യകള്‍ക്കു മകുടമായിരിക്കുന്ന നിര്‍മ്മല കന്യാമറിയവും, അങ്ങേ വിശ്വസ്തസൂക്ഷത്തിന് ഏല്പിക്കപ്പെട്ടുവല്ലോ. ഈശോമറിയം എന്ന എത്രയും പ്രിയപ്പെട്ട പണയത്തെ പ്രതി അങ്ങയോട് ഞാന്‍ പ്രാര്‍ത്ഥിച്ചപേക്ഷിക്കുന്നതെന്തെന്നാല്‍ എല്ലാവിധ അശുദ്ധിയില്‍ നിന്നും എന്നെ കാത്ത് ശുദ്ധ ഹൃദയത്തോടും നിര്‍മ്മലശരീരത്തോടും കറകൂടാത്ത ആത്മാവോടുംകൂടെ ഈശോമിശിഹായ്ക്കും മറിയത്തിനും, എപ്പോഴും എത്രയും ശുദ്ധമായ ശുശ്രൂഷ ചെയ്യുവാന്‍ എനിക്കു കൃപ നേടി തരണമേ. ആമ്മേന്‍.

  • വി. യൗസേപ്പിതാവിനോടുള്ള ദമ്പതിമാരുടെ പ്രാര്‍ത്ഥന

    വി. യൗസേപ്പിതാവിനോടുള്ള ദമ്പതിമാരുടെ പ്രാര്‍ത്ഥന ദൈവത്തിന്റെ പ്രത്യേക പരിപാലനയാല്‍ വിവാഹബന്ധത്തില്‍ സംയോജിപ്പിക്കപ്പെട്ട വി. യൗസേപ്പേ, പരിശുദ്ധ കന്യകാമ്പികേ, നിങ്ങള്‍ സദാ സ്‌നേഹിച്ചും, ശുശ്രൂഷിച്ചും, സഹകരിച്ചും, ക്ഷമിച്ചും, സഹിച്ചും, പ്രാര്‍ത്ഥിച്ചും, വേലചെയ്തും പരിപൂര്‍ണ്ണവിരക്തരായി ജീവിച്ചുവല്ലോ. വിവാഹിതരായ ഞങ്ങളും നിങ്ങളെപ്പോലെ പരിശുദ്ധമായ ഒരു കുടുംബജീവിതം നയിച്ച് നല്ല മരണം പ്രാപിച്ച്, സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ ഇടയാക്കണമേ. വിവാഹബന്ധത്തില്‍ ഞങ്ങളെ സംയോജിപ്പിച്ച ദൈവമേ, ഞങ്ങള്‍ക്കു എപ്പോഴും സ്‌നേഹവും, സമാധാനവും, സന്തോഷവും, ശരീരസൗഖ്യവും, ദീര്‍ഘായുസ്സും നല്കണമേ, ആമ്മേന്‍ 1 സ്വര്‍ഗ്ഗ. 1 നന്മ. 1…

  • Bible Reading Schedule in Malayalam PDF | Read Bible in 100 Days

    100 ദിവസംകൊണ്ടു ബൈബിൾ മുഴുവനും വായിക്കാം

  • March Devotion, March 03

    🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: മൂന്നാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവില്‍നിന്നു പുറപ്പെട്ട കൃപാ വചസ്സു കേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. ഇവന്‍ ജോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു (ലൂക്കാ 4:22).🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പിതാവിന്‍റെ മഹത്വം 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶ദൈവം ഒരു വ്യക്തിയെ ഒരു പ്രത്യേക ദൗത്യനിര്‍വഹണത്തിനോ ജോലിക്കോ ജീവിതാന്തസ്സിലേക്കോ തെരഞ്ഞെടുത്താല്‍ അതിനാവശ്യമായിട്ടുള്ള എല്ലാ ആദ്ധ്യാത്മികവും ഭൗമികവുമായിട്ടുള്ള ദാനങ്ങളും ആ വ്യക്തിക്ക് നല്‍കുമെന്ന് വി. തോമസ്‌ അക്വിനാസ് അഭിപ്രായപ്പെടുന്നു. മനുഷ്യ ജന്മം വരിച്ച ദൈവത്തിന്‍റെ വളര്‍ത്തുപിതാവും ദൈവമാതാവായ…

  • യുദ്ധഭൂമിയിലെ ചിറകില്ലാത്ത മാലാഖമാർ

    യുദ്ധഭൂമിയിലെ ചിറകില്ലാത്ത മാലാഖമാർ അപ്രതീക്ഷിതമായി റഷ്യയും ഉക്രൈനും തമ്മിലുണ്ടായ യുദ്ധത്തിൻ്റെ ഇരകളായി ലക്ഷക്കണക്കിന് ആൾക്കാർ ഉക്രൈനിൽ നിന്നും പാലായനം ചെയ്തപ്പോൾ ആ രാജ്യത്തെ ഭയാനകമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നെട്ടോട്ടമോടുകയായിരുന്നു ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ അടങ്ങിയ ഇന്ത്യാക്കാർ. ഉക്രൈനിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്നുനാലു ദിവസം നടന്ന് അതിർത്തിയിലെത്തി കൊടുംതണുപ്പിൽ കിലോമീറ്ററുകൾ നീണ്ട ക്യൂവിൽ മണിക്കൂറുകൾ കാത്തുനിന്നിട്ടും ബോർഡർ കടക്കാൻ കഴിയാതെ നിസ്സഹായരായി തിരിച്ചുനടക്കാൻ പ്ലാൻ ചെയ്യുമ്പോഴാണ് അങ്കമാലിക്കാരിയായ സിസ്റ്റർ ലിജി പയ്യമ്പള്ളിയുടെ കോൾ അവരെ തേടിയെത്തുന്നത്.…

  • 4 Minutes Short Way of the Cross in Malayalam

    വിഭൂതി തിരുന്നാൾ മുതൽ 50 നോമ്പ് വരെ 4 മിനിറ്റ് കൊണ്ട് ചൊല്ലാവുന്ന, ലളിതമായ  കുരിശിന്റെ വഴി കുരിശിന്റെ വഴി (Short)******** പ്രാരംഭ പ്രാർത്ഥന ദിവ്യ ഈശോയെ, ഞങ്ങൾക്കു വേണ്ടിയും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടിയും കുരിശിന്റെ വഴി കഴിക്കുന്നവർക്ക് നൽകപ്പെട്ടിട്ടുള്ള ദണ്ഡ വിമോചന ങ്ങൾ ലഭിക്കുന്നതിന് കൃപ ചെയ്യണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. പരിശുദ്ധ മറിയമേ, വ്യാകുല മാതാവേ, നിന്നോട് ഒരുമിച്ച് ഈ കുരിശിന്റെ വഴി കഴിക്കുന്നതിന് ആഗ്രഹിക്കുന്ന ഞങ്ങൾ അതിനു നല്കപ്പെട്ടിട്ടുളള ദണ്ഡവിമോചന ങ്ങൾ പ്രാപിക്കാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ.…

  • പശ്ചാത്തപിക്കുവിൻ

    പശ്ചാത്തപിക്കുവിൻ Lyrics : Fr.Thomas Edayal MCBSMusic : Fr.Antony Urulianickal CMISung By : Biju Narayanan,Radhika ThilakOrchestration : Violin JacobAlbum : Thrikkaikalil (Nadopasana) Aswalayam#Arunkrishnankutty#Jesus#christian#Song

  • Latin Mass Readings, Ash Wednesday 

    🔥 🔥 🔥 🔥 🔥 🔥 🔥 02 Mar 2022 Ash Wednesday  Liturgical Colour: Violet. പ്രവേശകപ്രഭണിതം ജ്ഞാനം 11:24,25,27 കര്‍ത്താവേ, അങ്ങ് എല്ലാവരോടും കരുണകാണിക്കുന്നു.അങ്ങു സൃഷ്ടിച്ച ഒന്നിനെയും അങ്ങ് ദ്വേഷിക്കുന്നില്ല.മനുഷ്യര്‍ പശ്ചാത്തപിക്കേണ്ടതിന്അവിടന്ന് അവരുടെ പാപങ്ങള്‍ അവഗണിക്കുന്നു.അങ്ങ് അവരോട് ദയകാണിക്കുന്നു.എന്തെന്നാല്‍, അങ്ങ് ഞങ്ങളുടെ കര്‍ത്താവായ ദൈവമാകുന്നു. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, വിശുദ്ധമായ ഉപവാസംവഴിക്രിസ്തീയപോരാട്ടത്തിന്റെ ഒരുക്കം സമാരംഭിക്കാന്‍ഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങനെ, നാരകീയ ശക്തികള്‍ക്കെതിരായി പോരാടുന്ന ഞങ്ങള്‍ആത്മസംയമനത്തിന്റെ സഹായത്താല്‍ ശക്തരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ…

  • Rev. Fr Thomas Areekkattu Passes Away

    ചരമ അറിയിപ്പ് : തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികരിലൊരാളായ ഫാ. തോമസ് അരീക്കാട്ട് നിര്യാതനായി. പാലാ ഉള്ളനാട് ഇടവകയിലെ സ്വവസതിയിൽ വിശ്രമം ജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം അവിടെവച്ചാണ് നിര്യാതനായത്. മൃതസംസ്കാരം നാളെ 3-03-2022 രാവിലെ 10 മണിക്ക് പാലാ രൂപതയിലെ ഉള്ളനാട് പള്ളിയിൽ.അച്ചൻ വിളക്കാംതോട്, കാറ്റുള്ളമല, കോട്ടത്തറ, പരപ്പ, മാട്ടറ, ചുണ്ടപ്പറമ്പ്, കുന്നോത്ത്, പെരുമ്പടവ്, പുറവയൽ, തടിക്കടവ്, ആര്യ പറമ്പ്, മുണ്ടാനൂർ, ഒറ്റത്തൈ, അരീക്ക മല, കുട്ടാപറമ്പ് എന്നീ ഇടവകകളിൽ വികാരിയായിരുന്നു. ബഹുമാനപ്പെട്ട അച്ചനുവേണ്ടി പ്രാർത്ഥിക്കാം.

  • March Devotion, March 2

    🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: രണ്ടാം തീയതി 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു (മത്തായി 1:18). വിശുദ്ധ യൗസേപ്പിന്റെ തിരഞ്ഞെടുപ്പ് 🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶 ആദിമാതാപിതാക്കന്‍മാരുടെ പാപം നിമിത്തം മാനവരാശി പൈശാചികമായ ബന്ധനത്തിലകപ്പെട്ടു. എന്നാല്‍ ദൈവത്തിന് മാനവകുലത്തോടുള്ള കാരുണ്യം നിമിത്തം തന്‍റെ പ്രിയ പുത്രനെ വാഗ്ദാനം ചെയ്തു. ദൈവം തന്നെ മനുഷ്യനായി അവതരിച്ച് പരിത്രാണനകൃത്യം നിര്‍വ്വഹിക്കുക എന്നതായിരുന്നു അവിടുത്തെ പദ്ധതി. ദൈവകുമാരന്…

  • നോമ്പുകാല വചനതീർത്ഥാടനം – 01

    നോമ്പുകാല വചനതീർത്ഥാടനം – 01 ഉൽപ്പത്തി 5 : 24 “ഹെനോക്ക് ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. പിന്നെ അവനെ കണ്ടിട്ടില്ല; ദൈവം അവനെ എടുത്തു.” ആദാമിന്റെ ഏഴാം തലമുറയിൽപ്പെട്ട വ്യക്തിയായിരുന്നു ഹെ നോക്ക്. ദൈവത്താൽ പ്രത്യേകം അനുഗ്രഹിക്കപ്പെട്ട വ്യക്തിയുമായിരുന്നു. അദ്ദേഹത്തിനു മുമ്പും പിമ്പും ജീവിച്ചിരുന്ന ഒട്ടേറെപ്പേർ മരിച്ചപ്പോൾ ഹെനോക്ക് മാത്രം മരിക്കാതെ 365 വർഷക്കാലം ജീവിച്ചു എന്നാണ് വേദപുസ്തകം രേഖപ്പെടുത്തിയിരിക്കുന്നത്. എന്തുകൊണ്ടായിരിക്കാം ഇപ്രകാരം സംഭവിച്ചതു്? അദ്ദേഹം ദൈവത്തോടൊപ്പം നടന്നു. അത്രതന്നെ. “ദൈവത്തോടൊപ്പം നടക്കുക” എന്നു പറഞ്ഞാൽ വേദപുസ്തക…

  • Prayer for the Land of Ukraine

    Prayer for the Land of Ukraine

  • Gizmo’s Daily Bible Byte – 56 – God’s Love is Greater!

    Gizmo’s Daily Bible Byte – 56 – God’s Love is Greater! Join Gizmo each day for fun and exciting Bible lessons! Today’s SuperVerse is Psalm 108:4 – God’s Love is Greater ► Subscribe to our channel for Superbook full episodes, behind-the-scenes interviews, and more Superbook Shows! https://goo.gl/xzz7ib► For more Superbook, visit https://goo.gl/CdxZZb► Watch full Superbook…

  • Jesus Bless Everyone | Animated Children’s Bible Stories | New Testament | Holy Tales Stories

    Jesus Bless Everyone | Animated Children’s Bible Stories | New Testament | Holy Tales Stories Old Holy tells kids animated Holy Tales from The Bible. The Holy Tales: Bible Stories is the channel that can teach your children about all Christian Bible stories through animations, songs, nursery rhymes in a fun joyful learning process. As…

  • 1 Corinthians Chapter 3 | 1 കോറിന്തോസ്, അദ്ധ്യായം 3 | Malayalam Bible | POC Translation

    വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം, അദ്ധ്യായം 3 പക്വത പ്രാപിക്കാത്തവര്‍ 1 സഹോദരരേ, എനിക്കു നിങ്ങളോട്, ആത്മീയമനുഷ്യരോട് എന്നതുപോലെ സംസാരിക്കാന്‍ സാധിച്ചില്ല. ജഡികമനുഷ്യരോട് എന്നതുപോലെയും ക്രിസ്തുവിനെക്കുറിച്ചുള്ള അറിവിന്റെ കാര്യത്തില്‍ പൈതങ്ങളോട് എന്നതുപോലെയുമാണ് നിങ്ങളോടു ഞാന്‍ സംസാരിച്ചത്.2 ഗുരുവായ ഭക്ഷണം കഴിക്കാന്‍ ശക്തരല്ലാതിരുന്നതിനാല്‍ നിങ്ങള്‍ക്കു ഞാന്‍ പാല്‍ തന്നു. ഇപ്പോഴും നിങ്ങള്‍ ആ അവസ്ഥയിലാണ്.3 എന്തെന്നാല്‍, നിങ്ങള്‍ ഇപ്പോഴും ജഡികമനുഷ്യര്‍ തന്നെ. നിങ്ങളുടെ ഇടയില്‍ അസൂയയും തര്‍ക്കവും നിലനില്‍ക്കുമ്പോള്‍ നിങ്ങള്‍ ജഡികരും സാധാരണക്കാരുമല്ലേ?4 ലൗകികരായതുകൊണ്ടല്ലേ…

  • 1 Corinthians Chapter 2 | 1 കോറിന്തോസ്, അദ്ധ്യായം 2 | Malayalam Bible | POC Translation

    വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനം, അദ്ധ്യായം 2 ക്രൂശിതനെക്കുറിച്ചുള്ള സന്‌ദേശം 1 സഹോദരരേ, ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ ദൈവത്തെപ്പറ്റി സാക്ഷ്യ പ്പെടുത്തിയത് വാഗ്വിലാസത്താലോ വിജ്ഞാനത്താലോ അല്ല.2 നിങ്ങളുടെയിടയിലായിരുന്നപ്പോള്‍ യേശുക്രിസ്തുവിനെക്കു റിച്ചല്ലാതെ, അതും ക്രൂശിതനായവനെക്കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ട തില്ലെന്നു ഞാന്‍ തീരുമാനിച്ചു.3 നിങ്ങളുടെ മുമ്പില്‍ ഞാന്‍ ദുര്‍ബലനും ഭയചകിതനുമായിരുന്നു.4 എന്റെ വചനവും പ്രസംഗവും വിജ്ഞാനംകൊണ്ട് വശീകരിക്കുന്നതായിരുന്നില്ല. പ്രത്യുത, ആത്മാവിന്റെയും ശക്തിയുടെയും വെളിപ്പെടുത്തലായിരുന്നു.5 നിങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം മാനുഷികവിജ്ഞാനമാകാതെ, ദൈവശക്തിയാകാനായിരുന്നു അത്. ദൈവത്തിന്റെ ജ്ഞാനം…