ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വി. യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
രക്ഷകനായ മിശിഹായുടെ സംരക്ഷക
നും കന്യകാമറിയത്തിന്റെ വിരക്ത ഭര്‍ത്താവുമായവനേ സ്വസ്തി! നിന്നെയാണ് ദൈവം തന്റെ പുത്രനെ ഭരമേല്പിച്ചത്. നിന്നിലാണ് മറിയം തന്റെ വിശ്വാസമര്‍പ്പിച്ചത്. നിന്നോടൊപ്പമാണ് ക്രിസ്തു മനുഷ്യനായി ജീവിച്ചത്.
ഓ! ഭാഗ്യപ്പെട്ട യൗസേപ്പേ, ഞങ്ങളോടും പിതാവായി വര്‍ത്തിക്കണമേ, ജീവിത വഴിയില്‍ ഞങ്ങളെ നയിക്കണമേ, കൃപയും കാരുണ്യവും ധൈര്യവും ഞങ്ങള്‍ക്കായി നേടിത്തരേണമേ.
എല്ലാ തിന്മകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ,
ആമ്മേന്‍.
Advertisements

Advertisements


Leave a comment