വി. യൗസേപ്പിതാവിനോടുള്ള ദമ്പതിമാരുടെ പ്രാര്‍ത്ഥന
ദൈവത്തിന്റെ പ്രത്യേക പരിപാലനയാല്‍ വിവാഹബന്ധത്തില്‍ സംയോജിപ്പിക്കപ്പെട്ട വി. യൗസേപ്പേ, പരിശുദ്ധ കന്യകാമ്പികേ, നിങ്ങള്‍ സദാ സ്‌നേഹിച്ചും, ശുശ്രൂഷിച്ചും, സഹകരിച്ചും, ക്ഷമിച്ചും, സഹിച്ചും, പ്രാര്‍ത്ഥിച്ചും, വേലചെയ്തും പരിപൂര്‍ണ്ണവിരക്തരായി ജീവിച്ചുവല്ലോ. വിവാഹിതരായ ഞങ്ങളും നിങ്ങളെപ്പോലെ പരിശുദ്ധമായ ഒരു കുടുംബജീവിതം നയിച്ച് നല്ല മരണം പ്രാപിച്ച്, സ്വര്‍ഗ്ഗത്തില്‍ എത്തുവാന്‍ ഇടയാക്കണമേ.
വിവാഹബന്ധത്തില്‍ ഞങ്ങളെ സംയോജിപ്പിച്ച ദൈവമേ, ഞങ്ങള്‍ക്കു എപ്പോഴും സ്‌നേഹവും, സമാധാനവും, സന്തോഷവും, ശരീരസൗഖ്യവും, ദീര്‍ഘായുസ്സും നല്ക
ണമേ, ആമ്മേന്‍
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വസ്തുതി
Advertisements

Advertisements


Leave a comment