• STANDARD 12 CHAPTER 4|| PART 1|| SUNDAY SCHOOL THIRUVALLA ARCHDIOCESE

  • “Дорога до серця”ХХІV звичайна неділя, Мт 18, 21-35

  • Live Mass on the 24th Sunday with Fr. Rob Galea 13/09/2020

  • DIVINE VOICE | FR JOSE THOMAS O.CARM | എൻെറ ദൈവം വിശ്വസ്തനാണ്

  • CLASS 5 to CLASS 7 || SANDESANILAYAM ONLINE SPECIAL CLASS || MAAC TV

  • CLASS 1 to CLASS 4 || SANDESANILAYAM ONLINE SPECIAL CLASS || MAAC TV

  • CLASS 8 to CLASS 9 || SANDESANILAYAM ONLINE SPECIAL CLASS || MAAC TV

  • KIDS CAT EPISODE 11 | FAMILY APOSTOLATE CHANGANACHERRY| MAACTV

  • COVIDOCRACY: Trump vs. Fauci, Sachs, Bergoglio & Stupid

  • Що означає прохання “НЕХАЙ СВЯТИТЬСЯ ІМ’Я ТВОЄ”? Блаженніший Святослав: #доступно_про_важливе

  • Що означає прохання “НЕХАЙ СВЯТИТЬСЯ ІМ’Я ТВОЄ”? Блаженніший Святослав: #доступно_про_важливе

  • Що означає прохання “НЕХАЙ СВЯТИТЬСЯ ІМ’Я ТВОЄ”? Блаженніший Святослав: #доступно_про_важливе

  • ST MARYS ARCHIEPISCOPALCHURCH KUDAMALOOR | MAR GEORGE ALENCHERRY|HOLY QURBANA |MAACTV

  • പുലർവെട്ടം 340

    {പുലർവെട്ടം 340} ഫെല്ലിനിയുടെ ‘ലാ സ്ട്രാഡ’ ഒരിക്കൽക്കൂടി കണ്ടു. ഒരു സർക്കസ് കൂടാരത്തിന്റെ നിഴലിലാണത്. കഠിനഹൃദയനായ ഉടമ, എല്ലാത്തരത്തിലും അയാളുടെ അടിമയായ ഒരു പെൺകുട്ടി, ഹൃദയം കൊണ്ട് ജീവിക്കുന്ന ഒരു കോമാളി എന്നിവരിലൂടെ സങ്കീർണമായ ചില മാനസികബന്ധങ്ങളുടെ കഥയാണ് അയാൾ പറഞ്ഞുതീർക്കുന്നത്. കൂട്ടത്തിൽ ഏറ്റവും തീക്ഷ്ണമായ ആന്തരികലോകം അയാൾക്കാണ്, ആ കോമാളിക്ക്. അയാളാണ് അവളുടെ രക്ഷകനാകുന്നത്. എല്ലാ രക്ഷകന്മാരെപ്പോലെയും അയാളും കൊല്ലപ്പെടുന്നു. വിചിത്രവേഷങ്ങളും ചടുലചലനങ്ങളുമായി അരങ്ങിലെത്തുന്ന ഇവർ യഥാർത്ഥത്തിൽ ആരെയാണ് കളിപ്പിക്കുന്നത്. മറ്റുള്ളവർ ‘മണ്ടൻ’ എന്നു വിശേഷിപ്പിക്കുന്ന…

  • പുലർവെട്ടം 339

    {പുലർവെട്ടം 339} “When anxious, uneasy and bad thoughts come, I go to the sea, and the sea drowns them out with its great wide sounds, cleanses me with its noise, and imposes a rhythm upon everything in me that is bewildered and confused.” -Rainer Maria Rilke സമാധാനമുള്ള ഒരു കുഞ്ഞു പടം കണ്ടു- കപ്പേള. വിചിത്രാനുഭവങ്ങളുടെ ഒരു കഠിനപകലിന്റെ…

  • പുലർവെട്ടം 338

    {പുലർവെട്ടം 338} ജനിച്ചുവളർന്ന സമൂഹത്തിൽ കുടുംബജീവിതം നയിക്കുന്ന വൈദികരുടെ പാരമ്പര്യം ഇല്ലായിരുന്നു. പ്രീഡിഗ്രിക്ക് വികാർ ഓഫ് വേക്‌ഫീൽഡ് എന്ന പുസ്തകം പഠിച്ചിട്ടുണ്ടെന്നല്ലാതെ ഗാർഹികാന്തസ് നയിക്കുന്ന ഒരു വൈദികനേക്കുറിച്ച് മറ്റു പരിചയങ്ങളില്ല. യൗവനത്തിലാണ് അത്തരം വൈദികരും അവരുടെ കുടുംബങ്ങളുമായി ചങ്ങാത്തത്തിലാവുന്നത്. അതു വളരെ ഹൃദ്യമായി രുന്നു. വൈദികരുടെ ഭവനങ്ങളുണ്ടാക്കിയ മതിപ്പ് ഓരോ നാൾ കഴിയുമ്പോൾ വർദ്ധിച്ചിട്ടേയുള്ളു. ഓരോ മൂന്നാംവർഷവും പറിച്ചുനടപ്പെടുന്ന മക്കൾ എന്ന നിലയിൽ അവരുടെ കുഞ്ഞുങ്ങൾ പ്രായത്തിൽ കവിഞ്ഞ പക്വതയും സാമൂഹ്യബോധവും പുലർത്തി. ചിലപ്പോഴൊക്കെ തങ്ങളുടെ അത്ര…

  • പുലർവെട്ടം 337

    {പുലർവെട്ടം 337} ദീർഘമായ 27 വർഷത്തെ തടവറവാസത്തിനുശേഷം പുറത്തേക്കു കടക്കുമ്പോൾ നെൽസൺ മണ്ടേല തന്നോടുതന്നെ പറഞ്ഞത് ഇതാണ്: “പകയും കയ്പ്പും ആ മതിൽക്കെട്ടിനപ്പുറം ഉപേക്ഷിച്ചില്ലെങ്കിൽ ഞാനിനിയും തടവറയിൽത്തന്നെയായിരിക്കും.” ആത്മപീഡനമാണ് വെറുപ്പെന്ന് അയാൾക്കറിയാം. അജ്ഞതയിൽ നിന്നാണ് വെറുപ്പുണ്ടാകുന്നതെന്നുതന്നെയാണ് ബുദ്ധ കരുതിയത്. ഓരോരോ കാര്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന അദൃശ്യചരടുണ്ടെന്ന ധാരണയില്ലാതെ പോകുന്നതുകൊണ്ടാണത്. ജീവന്റെ ചാരുതയെ ഹനിക്കുന്ന മൂന്നു തരം വിഷങ്ങളിൽ ഒന്നായിട്ടാണ് അതെണ്ണുന്നത്. മറ്റു രണ്ടെണ്ണം അവിദ്യയും ആർത്തിയുമാണ്. ഭാവചക്രത്തിൽ – Wheel of Life – അതിനെ അടയാളപ്പെടുത്തിയിട്ടുണ്ട്.…

  • പുലർവെട്ടം 336

    {പുലർവെട്ടം 336} അഗാധമായ അർപ്പണം കൊണ്ടും നിഷ്കളങ്കത കൊണ്ടും എന്നെ സദാ വിസ്മയിപ്പിക്കുന്ന ഒരു കമ്യൂണിറ്റി ജീസസ് യൂത്ത് മൂവ്മെന്റാണ്. ദീർഘമായ ഒരു ഇടവേളയ്ക്കു ശേഷം അവരോടൊപ്പം ഇരിക്കുമ്പോൾ നിഴൽ പോലെ കൂടെ കൊണ്ടുനടക്കുന്ന എന്റെ സന്ദേഹങ്ങളെ ഓർത്ത് ഞാൻ ലജ്ജിതനാവുന്നു. സംശയങ്ങളിൽ ഇത്ര ലജ്ജിക്കാനൊന്നുമില്ലെന്ന ഒരു സാന്ത്വനവുമായാണ് ദുക്റാന തിരുനാൾ – Saint Thomas Day – വരുന്നത്. തോമസ് ഇംഗ്ലിഷ് ഭാഷയിൽ ഒരു ശൈലിയാണ്, Doubting Thomas. ഡാനിയൽ ടെയ്ലറിന്റെ The Myth of…

  • പുലർവെട്ടം 335

    {പുലർവെട്ടം 335} “It’s the lost souls that lay the foundation for a better tomorrow, because those beings are not afraid to be lost, they are not afraid to fail, in the pursuit of something greater, something grander” – Abhijit Naskar ഒരു പൊട്ടൻഷ്യൽ ഡ്രോപ്ഔട്ട് ഉള്ളിലുണ്ടായിരുന്നു എന്നുതന്നെ കരുതണം, അതുകൊണ്ടാണ് ആ കവിയുടെ മുഴുവൻ കൃതികളിൽ നിന്ന് ആ വരികൾ മാത്രം…

  • പുലർവെട്ടം 334

    {പുലർവെട്ടം 334} ഇന്നലെ തിരുഹൃദയത്തിന്റെ കടശി ആയിരുന്നു. വൈകി വായിച്ചു തുടങ്ങിയവർക്കുവേണ്ടി- ഒരു മാസം നീളുന്ന വണക്കത്തിന്റെ ഒടുവിലത്തെ ദിനമാണ് കടശി. മേയ് മാസം മേരിക്ക്, മാർച്ച് ജോസഫിന്, ജൂൺ തിരുഹൃദയത്തിന്- അങ്ങനെയാണത്. നാട്ടിൻപുറത്ത് പലയിടങ്ങളിലായി അന്ന് വണക്കമാസപ്പുരകളുണ്ടായിരുന്നു. അവിടെ ചില്ലിട്ട രൂപങ്ങൾ അലങ്കരിച്ചു വച്ചിട്ടുണ്ടാവും. പുതമണ്ണിനു മീതെ കയറ്റുപായ വിരിച്ച് പനമ്പു കൊണ്ടു കെട്ടിമറച്ച് ഓലമേൽക്കൂരയുമൊക്കെയായി അമ്മമാർക്ക് സൊറ പറഞ്ഞിരിക്കാനുള്ള ഒരിടം കൂടിയായിരുന്നു അത്. പാച്ചോറോണ് കടശിയിലെ വിശേഷം. ഇനി അതിന്റെ റെസിപ്പി പറയുകയാണ് പുതിയ…

  • പുലർവെട്ടം 333

    {പുലർവെട്ടം 333} I don’t study to know more, but to ignore less. -Juana Inés de la Cruz കുട്ടികൾ പഠിക്കുന്ന എല്ലാ വീടിനകത്തും വിക്ടേഴ്സ് ചാനലാണ് ഉയർന്നുകേൾക്കുന്നത്. അവർ പഠിക്കുന്നു എന്ന തോന്നൽ വീടിന്റെ ചലനങ്ങളെ കുറേക്കൂടി സുഭഗമാക്കിയിട്ടുണ്ട്. അവരോടൊപ്പം മുതിർന്നവരും പുതിയ ചില കാര്യങ്ങൾ മനസ്സിലാക്കുകയും മറന്നുതുടങ്ങിയതിനെ പൊടി തട്ടിയെടുക്കുകയും ചെയ്യുന്നു. ചില ശാസ്ത്രബോധങ്ങൾ, നാട്ടറിവുകൾ, സാഹിത്യകൃതികൾ ഒക്കെ പല രീതിയിൽ കോലായകളിലും ഉമ്മറങ്ങളിലും ചിതറിവീഴുന്നുണ്ട്. കുട്ടികൾ കൊണ്ടുവരുന്ന വിജ്ഞാനത്താൽ…

  • പുലർവെട്ടം 332

    {പുലർവെട്ടം 332} മന്യ തീരെ പൊടിയായിരുന്ന കാലം. കുട്ടിയുടുപ്പ് ഇലക്ട്രിക് തേപ്പുപെട്ടി കൊണ്ട് തേച്ചെടുക്കാനുള്ള ശ്രമമാണ്. സംഗതി കത്തുന്നില്ല. കണ്ണു പൂട്ടി പ്രാർത്ഥന തുടങ്ങി. “ഈശോയേ, ഈ അയൺ ബോക്സ് നേരെയാക്കിത്തരണേ.” ഇടംകണ്ണിട്ടു നോക്കി, നമ്മുടെ മുഖത്തെ പരിഹാസം കണ്ട് വളരെ നിഷ്കളങ്കമായി ചോദിച്ചു: “കപ്പൽ കേടായാൽ മാത്രമേ ഈശോ ഇടപെടുകയുള്ളോ?” ആ പ്രഭാതം തൊട്ട് ഇന്നോളം അവളുണർത്തിയ സന്ദേഹം പരിഹരിക്കപ്പെട്ടിട്ടില്ല. എന്താണ് ചെറിയ കാര്യം? എന്താണ് വലുത്? എന്താണ് സില്ലിയായ പ്രാർത്ഥന? എന്താണ് ഗൗരവമുള്ള പ്രാർത്ഥന?…

  • പുലർവെട്ടം 331

    {പുലർവെട്ടം 331} 1980 ജൂണിലെ ഒരു ബോറൻ അധ്യയനദിനം. ‘ജനഗണമന’യ്ക്കു വേണ്ടി പുസ്തകം അടുക്കി ഇരിക്കുമ്പോൾ കോളാമ്പി മുരടനക്കി. സ്കൂൾ ലീഡർ ഇലക്ഷന്റെ റിസൽട്ട് ഹെഡ് മിസ്ട്രസ് അനൗൺസ് ചെയ്യുകയാണ്. സണ്ണി ഏഴ് വോട്ടിന് സെൻ കെ. ജോസിനെ തോല്പിച്ചിരിക്കുന്നു. പോർക്കളത്തിൽ വീണുകിടക്കുന്നത് ചേട്ടനാണ്. ഇവിടെ നിന്നു നോക്കിയാൽ ഇട്ടിയുടെ ക്ലാസ് കാണാം. പുള്ളി കണ്ണു തുടച്ച് പുറത്തേക്കിറങ്ങുന്നു. ഇതിനകം ഒരു ജാഥ രൂപപ്പെട്ടിട്ടുണ്ട്… “അയ്യോ പൊട്ടി, ആരു പൊട്ടി?” ഇട്ടിയുടെ പുറകേ ഓടി. കരച്ചിലടക്കാൻ പറ്റുന്നില്ല.…

  • പുലർവെട്ടം 330

    {പുലർവെട്ടം 330} കൊളംബസ് എന്ന നാവികൻ ഒരു രൂപകമാണ്. പലപ്പോഴും മറഞ്ഞിരുന്ന ദേശങ്ങൾ കണ്ടെത്തി പുറംലോകത്തെ അറിയിച്ചതിന്റെ പേരിലാണ് പ്രാചീനനാവികരും സഞ്ചാരികളും വാഴ്ത്തപ്പെടാറുള്ളത്. അവരുടെ യാത്രാചരിതങ്ങളെ അധികാരമോഹങ്ങളും സാഹസികതയും അനിശ്ചിതത്വവും ദുരന്തപൂർണ്ണമായ അവസാനവും ഒക്കെച്ചേർന്ന ജീവിതത്തിന്റെ പുസ്തകമായിക്കൂടി വായിച്ചെടുത്താൽ നല്ലതാണ്. ചരിത്രത്തിലൂടെ സഞ്ചരിച്ച് കൊളംബസ് ഒരു രൂപകമായി മാറുന്നതിന് പുറകിൽ അസാമാന്യമായ ഇച്ഛാശക്തിയും കാമനകളും ക്രൂരതകളും ശാസ്ത്രബോധവുമുണ്ട്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അയാൾ പുതിയ ലോകങ്ങൾ തേടിപ്പോയത് കൃത്യമായ ലക്ഷ്യങ്ങളോടെയായിരുന്നു. അതിനുള്ള ജ്ഞാനവും ആർജ്ജിച്ചിരുന്നു. ഇന്ത്യയിലെ…