- Homepage
-
പുലർവെട്ടം 329
{പുലർവെട്ടം 329} ഒരു മരണം സംഭവിക്കുമ്പോൾ എത്ര പെട്ടെന്നായിരുന്നു നമ്മുടെ ദേശങ്ങൾ പണ്ടു നിശബ്ദമായിരുന്നത്! നാട്ടുമാവിൽ വീഴുന്ന കോടാലിയുടെ ശബ്ദം കേൾക്കാനാവുന്ന വിധത്തിൽ, അല്ലെങ്കിൽ കൊമ്പിരിക്കാർ കൊണ്ടുവരുന്ന വെള്ളിക്കുരിശിന്റെ അലുക്കുകളുടെ കിലുക്കം കേൾക്കാവുന്ന വിധത്തിൽ ഗ്രാമത്തെ ഒരു വിഷാദമൗനം പൊതിയുന്നു. ലാവോത്‌സെ പറയുന്നതുപോലെ, ഒരു ചെറിയ ചില്ല ഒടിയുമ്പോൾപ്പോലും പ്രപഞ്ചവൃക്ഷം കൂടുതൽ ദുർബലവും ദരിദ്രവുമാകുന്നു എന്നൊരു സഹജബോധം ഉണ്ടായിരുന്ന കാലമായിരുന്നു അത്. കാര്യങ്ങൾ ഇന്നങ്ങനെയല്ല. ബുദ്ധിയുടെ സ്ഫുലിംഗങ്ങൾ ധാരാളമായി ഉണ്ടായിരുന്ന ഒരു ചലച്ചിത്രകാരൻ കടന്നുപോയി. അയാളുമായി ബന്ധമുള്ള…
-
പുലർവെട്ടം 328
{പുലർവെട്ടം 328} The Dance of Hope: Finding Ourselves in the Rhythm of God’s Great Story എന്ന പുസ്തകത്തിൽ വില്യം ഫ്രെ പങ്കുവയ്ക്കുന്ന ഒരു ഓർമ വളരെ പ്രചോദനാത്മകമായിത്തോന്നി. യൂണിവേഴ്സിറ്റിയിലെ ഒരു സഹപാഠിയേക്കുറിച്ചാണ്. അന്ധനായിരുന്ന അയാൾക്കു വേണ്ടി പുസ്തകങ്ങൾ വായിച്ചുകൊടുക്കുക എന്നൊരു ഉത്തരവാദിത്വം വില്യം ഫ്രെയ്ക്കുണ്ടായിരുന്നു. ഒരു ദിവസം അയാൾ തന്റെ മനസു തുറന്നു. ഒരു അപകടത്തിൽ കുട്ടിക്കാലത്താണ് അയാളുടെ കാഴ്ച നഷ്ടമായത്. ആ നിമിഷം ജീവിതം നിലച്ചതായി അനുഭവപ്പെട്ടു. എല്ലാത്തിനോടും എല്ലാവരോടും…
-
പുലർവെട്ടം 327
{പുലർവെട്ടം 327} 1952-ലാണ്; കൊച്ചിയിലുള്ള ഒരെഴുത്തുകാരന് വേമ്പനാട്ടുകായലിൽ വച്ച് സാഹിത്യപ്രവർത്തക സഹകരണസംഘം എടുക്കാമെന്ന് ഉറപ്പുകിട്ടിയ ഒരു നോവലിന്റെ കൈയെഴുത്തുപ്രതി നഷ്ടമാകുന്നു. ആരായാലും ഒന്നു പകച്ചുപോകേണ്ടതാണ്. അയാളാവട്ടെ അതു വീണ്ടും എഴുതിത്തുടങ്ങി. എല്ലാ അർത്ഥത്തിലും ഒരു പോരാളിയായിരുന്നു അയാൾ. അതുകൊണ്ടുതന്നെ പണിയെടുത്ത ഒരിടത്തിലും അയാൾക്ക് അധികകാലം നിൽക്കാൻ കഴിഞ്ഞിട്ടില്ല. ആറു വർഷത്തിനു ശേഷമാണ് അതു വീണ്ടും എഴുതിത്തീർക്കുന്നത്. 1958-ൽ പുസ്തകം പ്രസിദ്ധീകരിച്ചു. ബോധധാരാസാഹിത്യം എന്നൊരു രീതിയുടെ ഭാഷയിലെ ആരംഭമായിരുന്നു അത്. Stream of consciousness എന്ന ആഖ്യാനരീതി ലോകമാദ്യം…
-
പുലർവെട്ടം 326
{പുലർവെട്ടം 326} One Candle എന്ന ഈവ് ബൺറ്റിങ്ങിന്റെ ചെറിയ പുസ്തകം വായിച്ചു. ജൂതരുടെ ഹാനെക്ക ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണത്. എട്ടുനാൾ നീളുന്ന ദേവാലയാർപ്പണത്തിന്റെ ഒരോർമ്മത്തിരുനാളാണ്. ഒമ്പത് ചില്ലകളുള്ള ഒരു തിരിക്കാൽ; മനോറ എന്നാണതു വിളിക്കപ്പെടുന്നത്. ഓരോരോ രാവുകളിലായി ഓരോരോ നാളങ്ങൾ തെളിച്ച് ഭവനത്തെ ദീപ്തമാക്കുകയാണ് അതിന്റെ രീതി. ഈ തിരിനാളങ്ങൾ എന്തൊരു സമാധാനമാണ്. യഹൂദരുടെ ഔദ്യോഗിക അടയാളമായ ഏഴു തിരികളുള്ള മനോറയുടെ ഉപയോഗം ദേവാലയത്തിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. കെടാവിളക്കുകൾ എന്നൊരു സങ്കല്പം യഹൂദപാരമ്പര്യത്തിൽ നിന്നാണ് വരുന്നത്. സദാ…
-
പുലർവെട്ടം 325
{പുലർവെട്ടം 325} അതായിരുന്നു വയൽവരമ്പുകളിൽ നിന്ന് കണ്ടിരുന്ന ഏറ്റവും ഹൃദ്യമായ കാഴ്ച- ജലചക്രം. പാടത്തെ വെള്ളം വറ്റിക്കുവാനും തേവുവാനും വേണ്ടിയായിരുന്നു അത്. വിശ്രമമില്ലാതെ ചക്രം ചവിട്ടുന്ന മനുഷ്യർ. ഓരോ തട്ടിലും ഈരണ്ടു പേർ ഇരുന്ന് ചവിട്ടുന്നു. അതിന്റെ വലിപ്പത്തിന് ആനുപാതികമായാണ് ദളങ്ങളുടെ എണ്ണം. പാടം വറ്റുന്നതുവരെ നിർത്താതെ ചവിട്ടുകയാണ് അതിന്റെ രീതിയെന്ന് വായിച്ചു. ആറാറു മണിക്കൂർ ഇടവിട്ട് ചക്രക്കാർ മാറിക്കൊണ്ടിരിക്കും. വെള്ളം വറ്റുന്നതനുസരിച്ച് വരമ്പത്ത് ആൾക്കൂട്ടം വർദ്ധിച്ചുവരുന്നുണ്ടാവും; വയലിൽ സുഖവാസത്തിന് എത്തിയ മത്സ്യങ്ങളുടെ നേരം കുറിച്ചിരിക്കുന്നു. അത്തരമൊരു…
-
പുലർവെട്ടം 324
{പുലർവെട്ടം 324} വിനിമയം ചെയ്യപ്പെടാത്ത വിശിഷ്ടദാനങ്ങൾക്ക് എന്തു സംഭവിക്കുമെന്നു സൂചിപ്പിക്കാൻ വേണ്ടികൂടിയാണ് അവൻ താലന്തിന്റെ കഥ പറഞ്ഞത്. ഇന്ന് വൈവിധ്യമാർന്ന കഴിവുകളേയും സിദ്ധികളേയും അടയാളപ്പെടുത്താനാണ് താലന്ത് എന്ന സൂചന ഉപയോഗിക്കുന്നതെങ്കിൽപ്പോലും, നൈസർഗികവും പ്രാഥമികവുമായ നമ്മുടെ ചില സാധ്യതകളായി അതിനെ കാണുകയാണ് കുറേക്കൂടി യേശുപാർശ്വത്തിൽ നിന്നുള്ള വായന. താലന്ത് ഇന്നൊരു നാണയരൂപമായി പരിഗണിക്കാമെങ്കിലും അതിന്റെ ആദ്യപശ്ചാത്തലത്തിൽ ഒരു അളവുതൂക്കമാണ്; കട്ടി എന്നു വിളിക്കാം. മിക്കവാറും വെള്ളിയാണതിന്റെ ലോഹം. ജീവിതത്തോട് ശുഭാപ്തിവിശ്വാസം പുലർത്താത്ത ഒരാൾ താലന്ത് കുഴിച്ചിടാൻ തീരുമാനിക്കുന്നു. അതുപോലും…
-
പുലർവെട്ടം 323
{പുലർവെട്ടം 323} Crisis എന്ന പദം ആദ്യം ഉപയോഗിച്ചുകാണുന്നത് ഹിപ്പോക്രാറ്റസാണ്. ഹൃദയധമനികളുമായി ബന്ധപ്പെട്ടാണ് ആ പദം ആധുനികവൈദ്യശാസ്ത്രത്തിന്റെ ആചാര്യൻ ഉപയോഗിച്ചത്. ഒഴുക്ക് പെട്ടെന്നു നിലച്ചുപോവുക എന്ന അർത്ഥത്തിലായിരുന്നു അത്. ആ വാക്ക് ഇന്ന് സമസ്തമേഖകളിലും കേൾക്കുന്നുണ്ട്. ഏറ്റവും നല്ലത് കടഞ്ഞെടുക്കാനുള്ള നേരമായിട്ടൊക്കെയാണ് അതിനെ ഗുരുക്കന്മാർ എണ്ണുന്നത്. രണ്ടു സാധ്യതകളാണ്; ഒന്നുകിൽ ഒളിച്ചോടാം, അല്ലെങ്കിൽ അഭിമുഖീകരിക്കാം – flight / fight. ലോഹം തെളിയിക്കേണ്ട നേരത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നു തോന്നുന്നു. ഒരു ജൂണിപ്പറിനു പോലും അതറിയാം. -ബോബി ജോസ്…
-
പുലർവെട്ടം 322
{പുലർവെട്ടം 322} “ഐ വാണ്ട് സംബഡി ഹൂ ക്യാൻ ഡൂ ഇറ്റ് ജന്റ്‌ലി; സംബഡി ഹൂ ക്യാൻ ബ്രെയ്ക് ദ് ന്യൂസ് വിത്തൗട്ട് ബ്രെയ്ക്കിങ് ഹാർട്സ്.” മകളുടെ മരണം അമ്മയെ അറിയിക്കാനായി പോകേണ്ട ഒരാളെ തിരയുകയാണ് വിക്ടർ ലീനസിന്റെ കഥാപാത്രം. അത്തരക്കാർക്കായിരുന്നു മരണവിശേഷമറിയിക്കാനുള്ള നറുക്ക്. വളരെ വെളുപ്പിനെ വീട്ടിലേക്കെത്തിയ ഒരു ബന്ധു അപ്പനെ വിളിച്ച് അപ്പൂപ്പനിൽ നിന്ന് അകറ്റിനിർത്തി പറഞ്ഞ വിശേഷമാണ് മരണവുമായി ബന്ധപ്പെട്ട ഏറ്റവും ആദ്യത്തെ ഓർമയെന്നു തോന്നുന്നു. അമ്മായിയുടെ മുതിർന്ന മകൻ പുഴയിൽ മുങ്ങിമരിച്ചു.…
-
പുലർവെട്ടം 321
{പുലർവെട്ടം 321} അനുടീച്ചറിന്റെ അമ്മ മരിച്ചു, വരേണ്ടെന്നു പറഞ്ഞെങ്കിലും പോകാമെന്നു തീരുമാനിച്ചു. ഒരു ആത്മാവ് അതിന്റെ ഭൗതികവിപ്രവാസത്തിനൊടുവിൽ ആറു ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരുമെന്ന് യേശു പറഞ്ഞിട്ടുണ്ട്. വിശന്നവനോട്, ദാഹിച്ചവനോട്, അലഞ്ഞവനോട്, നഗ്നനോട്, രോഗിയോട്, തടവറക്കിളിയോട് നീ എന്തു ചെയ്തു? ആത്മവിശ്വാസത്തോടെ അതിനുത്തരം നൽകുന്ന ഏകയാൾ അമ്മ മാത്രമാണെന്നു തോന്നുന്നു. കാര്യങ്ങൾ പകൽ പോലെ വ്യക്തമാണ്. അന്നം അവൾ തന്നെയായിരുന്നു. ‘അമ്മയെനിക്കൊരു ഉരുള തന്നു, ഉണ്ടിട്ടുമുണ്ടിട്ടും തീരുന്നില്ല’ എന്നൊരു കടങ്കഥ അവളുടെ മാറിനേക്കുറിച്ചുണ്ട്. ദാഹം ശമിപ്പിച്ചത്, നീളവും വീതിയും…
-
Basic Prayers for Children
-
ബൈബിൾ വായനയുടെ 50 ഗുണങ്ങൾ
ബൈബിൾ വായനയുടെ ഗുണങ്ങൾ ─────⊱◈ ✟ ◈⊰───── യേശുനാമം മഹത്വപ്പെടട്ടെ. Thank you 🇯 🇪 🇸 🇺 🇸 ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ. ഇത് ക്ഷമിക്കുവാൻ പഠിപ്പിക്കുന്നു. ഇത് സന്തോഷം പ്രദാനം ചെയ്യുന്നു. ഇത് നമുക്ക് വ്യക്തത നൽകുന്നു. ഇത് നമ്മുടെ കണ്ണുകൾ തുറക്കുന്നു. ഇത് നമ്മുടെ ചുവടുകൾ നിയന്ത്രിക്കുന്നു. ഇത് സ്നേഹം പ്രകടമാക്കുന്നു. ഇത് കരുണ പഠിപ്പിക്കുന്നു. ഇത് കരുത്ത് നൽകുന്നു. ഇത് അനുഗ്രഹിക്കുന്നു. ഇത് ഗുണദോഷിക്കുന്നു. ഇത് നവീകരിക്കുന്നു. ഇത്…
-
Morning Prayer Malayalam
പ്രഭാത പ്രാർത്ഥന “കര്‍ത്താവേ, എല്ലാ വസ്തുക്കളെയും ഭരിക്കുന്ന രാജാവായ കര്‍ത്താവേ, പ്രപഞ്ചം അങ്ങേക്കു വിധേയമാണല്ലോ; ഇസ്രായേലിനെ രക്ഷിക്കാന്‍ അവിടുത്തേക്ക് ഇഷ്ടമെങ്കില്‍, അതിനെ എതിര്‍ക്കാന്‍ ആര്‍ക്കുമാവില്ലല്ലോ.ആകാശവും ഭൂമിയും ആകാശത്തിനു കീഴിലുള്ള അദ്ഭുതവസ്തുക്കള്‍ സകലവും അങ്ങു സൃഷ്ടിച്ചു; അങ്ങ് സകലത്തിന്റെയും കര്‍ത്താവാണ്; കര്‍ത്താവായ അങ്ങയെ എതിര്‍ക്കാന്‍ ആര്‍ക്കുമാവില്ല.(എസ്തേര്‍, 9;2-4)” നല്ല ദൈവമേ, ഈ പ്രഭാതത്തിൽ അങ്ങയുടെ സന്നിധിയിൽ ആയിരിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. ഈ ജീവിതം എത്ര ചെറുതാണ്. എങ്കിലും ഞങ്ങളിൽ പലരും പലതിനോടും ഉള്ള ആർത്തിയാൽ നിറഞ്ഞു ജീവിക്കുന്നു. എത്രയോ…
-
ಪವಿತ್ರ್ ಮಿಸಾಚೆಂ ಬಲಿದಾನ್ : 13 September 2020, SUNDAY HOLY MASS Celebrant: Rev. Fr Melwyn Noronha
-
ಭೊಗ್ಸಿಯಾಂ, ಭಾಗೆವಂತ್ ಜಾವ್ಯಾಂ Gospel Reflection (Konkani) by Rev. Fr Roshan D’Cunha, Pangla
-
Daily Saints in Malayalam – September 13 St. John Chrysostom
⚜️⚜️⚜️ September 13 ⚜️⚜️⚜️വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ഏതാണ്ട് എ.ഡി. 347-ല്‍ അന്ത്യോക്ക്യയിലാണ് ജോണ്‍ ക്രിസോസ്റ്റം ജനിച്ചത്. പ്രതിഭാശാലിയും, വാക്ചാതുരിയുമുള്ള ഒരു വ്യക്തിയായിരുന്നു വിശുദ്ധന്‍. വിശുദ്ധ അത്തനാസിയൂസ്, വിശുദ്ധ ഗ്രിഗറി നാസ്യാന്‍സന്‍, വിശുദ്ധ ബേസില്‍ എന്നിവര്‍ക്കൊപ്പം പൗരസ്ത്യ സഭയിലെ നാല് മഹാ വേദപാരംഗതന്‍മാരുടെ ഗണത്തില്‍ വിശുദ്ധനും ഉള്‍പ്പെടുന്നു. കോണ്‍സ്റ്റാന്റിനോപ്പിളിലെ മെത്രാനെന്ന നിലയില്‍ സമൂഹത്തിലെ പ്രത്യേകിച്ച് സമ്പന്നരുടെ കപടതകള്‍ക്കെതിരെ, ധീരമായ നിലപാടെടുത്തതിന്റെ പേരില്‍ നിരവധി തവണ വിശുദ്ധന് ഒളിവില്‍ പോകേണ്ടതായി വന്നിട്ടുണ്ട്. അപ്രകാരം ഒളിവില്‍ താമസിക്കെ 407-ലാണ്…
-
Online ധ്യാനം 152: മൂന്നാം പ്രമാണം (82) സത്യംകൊണ്ട് അരമുറുക്കിയ ഗീവർഗീസ് | Fr. Thomas Vazhacharickal
-
ಪವಿತ್ರ್ ಮಿಸಾಚೆಂ ಬಲಿದಾನ್ : 13 September 2020 SUNDAY HOLY MASS, Celebrant: Rev. Fr Franklin D’Souza
-
ದಿವ್ಯ ಬಲಿಪೂಜೆ SUNDAY HOLY MASS | KANNADA 13 September 2020 By Rev. Fr Franklin D’Souza, Shimoga
-
Holy Mass ( English ) | Holy Mass | 13-SEP-2020 | Logos Retreat Centre, Bangalore
-
SUNDAY HOLY MASS LIVE @ 6 AM | 13 SEP | FR PAUL PUTHUVA V C | വിശുദ്ധ കുർബാന GOODNESS TV
-
Fr Jain Kalamparampil CMI: Passed Away
12-09-2020: Fr Jain Kalamparampil cmi (Bijnor) has been called to eternal rest. Please pray for the repose of his soul. He suffered a massive cardiac arrest. Keep also his family in your prayers… ബിജ്നോര്‍ രൂപതയുടെ കീഴിലുള്ള സെന്‍റ് ജോണ്‍സ് പ്രോവിന്‍സില്‍ സേവനം ചെയ്തുകൊണ്ടിരിന്ന മലയാളി വൈദികന്‍ ഫാ. ജയിന്‍ കാളാംപറമ്പില്‍ അന്തരിച്ചു. 👆 കാടലി മലയാറ്റൂർ റോഡിൽ നീലേശ്വരം ഇടവകാഗം ആയ വൈദീകനാണ്…
-
CLASS 10 to CLASS 12 SANDESANILAYAM ONLINE SPECIAL CLASS, Fr Noble Parackal
-
ദിവ്യബലി വായനകൾ 24th Sunday in Ordinary Time
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________ 🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺 ദിവ്യബലി വായനകൾ – ലത്തീൻക്രമം _____________ 🔵 ഞായർ, 13/9/2020 24th Sunday in Ordinary Time Liturgical Colour: Green. പ്രവേശകപ്രഭണിതം cf. പ്രഭാ 36:18 കര്‍ത്താവേ, അങ്ങയെ കാത്തിരിക്കുന്നവര്‍ക്ക് സമാധാനം നല്കണമേ. അങ്ങനെ, അങ്ങേ പ്രവാചകരുടെ വിശ്വാസ്യത തെളിയട്ടെ. അങ്ങേ ദാസന്റെയും അങ്ങേ ജനമായ ഇസ്രായേലിന്റെയും പ്രര്‍ഥനകള്‍ കേള്‍ക്കണമേ. സമിതിപ്രാര്‍ത്ഥന സകലത്തിന്റെയും സ്രഷ്ടാവും നിയന്താവുമായ ദൈവമേ, ഞങ്ങളെ കടാക്ഷിക്കുകയും അങ്ങേ കാരുണ്യത്തിന്റെ ഫലം ഞങ്ങള്‍ അനുഭവിച്ച്, പൂര്‍ണഹൃദയത്തോടെ അങ്ങയെ ശുശ്രൂഷിക്കാന്‍…
-
ടീം ക്രോസ്
♦️സമുദായ ഉന്നമനത്തെക്കുറിച്ചും, കൂട്ടായ പ്രവർത്തനങ്ങളെക്കുറിച്ചും, സമുദായ സംരക്ഷണത്തെക്കുറിച്ചുമൊക്കെ പറയുമ്പോൾ ക്രിസ്ത്യൻ നാമധാരികളായ ചിലരെങ്കിലും ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. ♦️ സാമുദായികമായി സംഘടിക്കുക, പ്രവർത്തിക്കുക, മുതലായവ ബൈബിൾ വീക്ഷണത്തിൽ ശരിയാണോ? കർത്താവ് പഠിപ്പിച്ചത്, ആത്മിയ ജീവിതത്തെക്കുറിച്ചല്ലേ?, സഭാ ജിവിതം പരാജയപ്പെട്ടതിനാലല്ലേ ,സാമുദായിക പ്രവർത്തനത്തിനിറങ്ങുന്നത്?യേശുവിനെ ജിവിതത്തിൽ പകർത്താൻ കഴിയാത്തതിനാലല്ലേ മറ്റു വഴികൾ തേടുന്നത് എന്നൊക്കെയാണത്. ♦️വാസ്തവത്തിൽ വളരെ തെറ്റിദ്ധാരണ ഉളവാക്കുന്ന ഒരു വാദമാണത്. ആത്മീയതയിൽ അൽപമൊക്കെ ഉയർന്നു നിൽക്കുന്ന വ്യക്തികളിലാണ് ഇത്തരത്തിലുള്ള തെറ്റിദ്ധാരണ കൂടുതലായി ഉണ്ടാകുന്നത്. സാമുദായിക സംഘാടനം ആത്മീയതയ്ക്കും,…
