പുലർവെട്ടം 323

{പുലർവെട്ടം 323}

Crisis എന്ന പദം ആദ്യം ഉപയോഗിച്ചുകാണുന്നത് ഹിപ്പോക്രാറ്റസാണ്. ഹൃദയധമനികളുമായി ബന്ധപ്പെട്ടാണ് ആ പദം ആധുനികവൈദ്യശാസ്ത്രത്തിന്റെ ആചാര്യൻ ഉപയോഗിച്ചത്. ഒഴുക്ക് പെട്ടെന്നു നിലച്ചുപോവുക എന്ന അർത്ഥത്തിലായിരുന്നു അത്. ആ വാക്ക് ഇന്ന് സമസ്തമേഖകളിലും കേൾക്കുന്നുണ്ട്. ഏറ്റവും നല്ലത് കടഞ്ഞെടുക്കാനുള്ള നേരമായിട്ടൊക്കെയാണ് അതിനെ ഗുരുക്കന്മാർ എണ്ണുന്നത്.

രണ്ടു സാധ്യതകളാണ്; ഒന്നുകിൽ ഒളിച്ചോടാം, അല്ലെങ്കിൽ അഭിമുഖീകരിക്കാം – flight / fight. ലോഹം തെളിയിക്കേണ്ട നേരത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്നു തോന്നുന്നു. ഒരു ജൂണിപ്പറിനു പോലും അതറിയാം.

-ബോബി ജോസ് കട്ടികാട്

Advertisements

Pularvettom, Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

Leave a comment