ബൈബിൾ വ്യാഖ്യാനമേഖലയിൽ സിജോ കൊച്ചുമുണ്ടൻമലയിൽ അച്ഛന്റെ പത്താമത്തെ പുസ്തകം.

വിശുദ്ധ യോഹന്നാൻ്റെ സുവിശേഷത്തിലെ ഏറ്റവും അർത്ഥവത്തായ ക്രിസ്തുവിജ്ഞാനീയ പ്രയോഗങ്ങളിലൊന്നായ “ദൈവത്തിൻ്റെ കുഞ്ഞാട്” എന്ന പദപ്രയോഗത്തിൻ്റെ വിഭിന്നവും ഗൗരവേമറിയതുമായ അർത്ഥതലങ്ങളെ പഴയനിയമ-പുതിയനിയമ പശ്ചാത്തലങ്ങളെ മുൻ നിർത്തി ഈ ഗ്രന്ഥം സവിസ്തരം പ്രതിപാദിക്കുന്നു. സുവിശേഷത്തിന്റെ ആമുഖത്തിൽ സ്നാപകയോഹന്നാൻ യേശുവിനെ “ഇതാ, ലോക ത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ ദൈവത്തിൻ്റെ കുഞ്ഞാട്” എന്ന് പരിചയപ്പെടു ത്തുന്നതു മുതൽ, ഈ പദം അവിടുത്തെ കുരിശുമരണവുമായി എങ്ങ നെ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഗ്രന്ഥകാരൻ കൃത്യമായി സ്ഥാപിക്കുന്നു. കേവലം ഒരു ഭക്തിവായനയ്ക്കപ്പുറം, ബൈബിൾ വചനങ്ങളേയും യഹൂദപാരമ്പര്യങ്ങളേയും ആഴത്തിൽ അറിയാൻ ആഗ്രഹിക്കുന്ന ഏതൊരു വിശ്വാസിക്കും സത്യാന്വേഷകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒന്നാണ് ഈ കൃതി.

(അവതാരികയിൽ നിന്ന്)

📚 ഈ പുസ്തകം ചർച്ച ചെയ്യുന്നത്

🔹 യോഹന്നാന്റെ സുവിശേഷത്തിൽ “ദൈവത്തിന്റെ കുഞ്ഞാട്” എന്ന വിശേഷണത്തിന്റെ ബൈബിളധിഷ്ഠിതവും ദൈവശാസ്ത്രപരവുമായ അർത്ഥം.

📘 Price: ₹ 100/-
📍 Carmel International Publishing House, Trivandrum – 695014, Kerala
📞 +91 94460 37253
🌐 www.carmelpublication.com
🛒 Order Now: 👉 http://WA.me/919446037253

കോതമംഗലം രൂപതാവൈദികനാണ് ഗ്രന്ഥ കർത്താവ്. ബൈബിൾ പഠനത്തിൽ ബിരു ദാനന്തരബിരുദമുള്ള അച്ചൻ്റെ പത്താമത്തെ പുസ്തകമാണിത്. ഇപ്പോൾ രൂപതയിലെ പുറ പ്പുഴ പള്ളി വികാരിയായി ശുശ്രൂഷ ചെയ്യുന്നു. ലൂത്രോൺ, ലിത്തോസ്, നല്ല കള്ളൻ, രഹസ്യം, ചുങ്കക്കാരൻ, യേശുവിന്റെ വംശം, സൃഷ്ടി, വത്സലശിഷ്യൻ, അൽപവിശ്വാസി എന്നിവയാണ് ഇതരകൃതികൾ.

Fediverse reactions
October 2026
S M T W T F S
 123
45678910
11121314151617
18192021222324
25262728293031

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading