The Book of 2 Kings, Chapter 25 | 2 രാജാക്കന്മാർ, അദ്ധ്യായം 25 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 25 ജറുസലെമിന്റെ പതനം 1 സെദെക്കിയായുടെ ഒന്‍പതാം ഭരണ വര്‍ഷം പത്താം മാസം പത്താംദിവസം ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ സകല സൈന്യങ്ങളോടും കൂടെവന്ന് ജറുസലെമിനെ ആക്രമിച്ച്, ചുറ്റും ഉപരോധമേര്‍പ്പെടുത്തി.2 സെദെക്കിയായുടെ പതിനൊന്നാം ഭരണവര്‍ഷംവരെ നഗരം ഉപരോധിക്കപ്പെട്ടുകിടന്നു.3 നാലാംമാസം ഒന്‍പതാംദിവസം നഗരത്തില്‍ ക്ഷാമം വളരെ രൂക്ഷമായി. ജനത്തിന് ഭക്ഷിക്കാനൊന്നുമുണ്ടായിരുന്നില്ല.4 കല്‍ദായര്‍ നഗരം വളഞ്ഞിരുന്നെങ്കിലും കോട്ടയില്‍ പിളര്‍പ്പുണ്ടാക്കി, രാജാവും പടയാളികളും രാജകീയോദ്യാനത്തിനടുത്തുള്ള രണ്ടു ചുമരുകള്‍ക്കിടയിലുള്ള വാതിലിലൂടെ രാത്രി പലായനം ചെയ്തു. അരാബായെ ലക്ഷ്യമാക്കിയാണ് അവര്‍ പോയത്.5 … Continue reading The Book of 2 Kings, Chapter 25 | 2 രാജാക്കന്മാർ, അദ്ധ്യായം 25 | Malayalam Bible | POC Translation

The Book of 2 Kings, Chapter 24 | 2 രാജാക്കന്മാർ, അദ്ധ്യായം 24 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 24 1 യഹോയാക്കിമിന്റെ കാലത്തു ബാബിലോണ്‍രാജാവായ നബുക്കദ്‌നേസറിന്റെ ആക്രമണമുണ്ടായി.യഹോയാക്കിം മൂന്നു വര്‍ഷം അവന് കീഴ്‌പ്പെട്ടിരുന്നു; പിന്നീട് അവനെ എതിര്‍ത്തു.2 അപ്പോള്‍, താന്‍ തന്റെ ദാസന്‍മാരിലൂടെ അരുളിച്ചെയ്തതുപോലെ യൂദായെ നശിപ്പിക്കാന്‍യഹോയാക്കിമിനെതിരേ കര്‍ത്താവ് കല്‍ദായര്‍, സിറിയാക്കാര്‍, മൊവാബ്യര്‍, അമ്മോന്യര്‍ എന്നിവരുടെ സേനകളെ അയച്ചു.3 നിശ്ചയമായും ഇതു കര്‍ത്താവിന്റെ മുന്‍പില്‍നിന്ന് അവരെ നീക്കം ചെയ്യേണ്ടതിന് അവിടുത്തെ കല്‍പനയനുസരിച്ച് സംഭവിച്ചതാണ്;4 മനാസ്‌സെയുടെ പാപങ്ങള്‍ക്കും അവന്‍ ചൊരിഞ്ഞനിഷ്‌കളങ്കരക്തത്തിനും ശിക്ഷയായിത്തന്നെ. അവന്‍ നിഷ്‌കളങ്കരക്തംകൊണ്ടു ജറുസലെം നിറച്ചു; കര്‍ത്താവ് അതു ക്ഷമിക്കുകയില്ല.5 യഹോയാക്കിമിന്റെ … Continue reading The Book of 2 Kings, Chapter 24 | 2 രാജാക്കന്മാർ, അദ്ധ്യായം 24 | Malayalam Bible | POC Translation

The Book of 2 Kings, Chapter 23 | 2 രാജാക്കന്മാർ, അദ്ധ്യായം 23 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 23 ജോസിയായുടെ നവീകരണം 1 രാജാവ് യൂദായിലെയും ജറുസലെമിലെയും ശ്രേഷ്ഠന്‍മാരെ ആളയച്ചുവരുത്തി.2 അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ചു. യൂദായിലെയും ജറുസലെമിലെയും നിവാസികളും പുരോഹിതന്‍മാരും പ്രവാചകന്‍മാരും വലിയവരും ചെറിയവരുമായ എല്ലാ ആളുകളും അവനോടൊപ്പം ആലയത്തില്‍ പ്രവേശിച്ചു. അവന്‍ കര്‍ത്താവിന്റെ ആലയത്തില്‍നിന്നു കണ്ടു കിട്ടിയ ഉടമ്പടിഗ്രന്ഥം എല്ലാവരും കേള്‍ക്കെ വായിച്ചു.3 സ്തംഭത്തിനുസമീപം നിന്നുകൊണ്ട് ഉടമ്പടിഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്ന കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും അനുശാസനങ്ങളും പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടുംകൂടെ പാലിച്ച്, അവിടുത്തെ പിന്‍തുടര്‍ന്നുകൊള്ളാമെന്നു രാജാവ് കര്‍ത്താവുമായി ഉടമ്പടിചെയ്തു. ജനവും ഉടമ്പടിയില്‍ … Continue reading The Book of 2 Kings, Chapter 23 | 2 രാജാക്കന്മാർ, അദ്ധ്യായം 23 | Malayalam Bible | POC Translation

The Book of 2 Kings, Chapter 22 | 2 രാജാക്കന്മാർ, അദ്ധ്യായം 22 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 22 ജോസിയാരാജാവ് 1 ഭരണം തുടങ്ങിയപ്പോള്‍ ജോസിയായ്ക്ക് എട്ടുവയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ മുപ്പത്തൊന്നുവര്‍ഷം ഭരിച്ചു. ബോസ്‌കാത്തിലെ അദായായുടെ മകള്‍യദീദാ ആയിരുന്നു അവന്റെ അമ്മ.2 അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ നീതിപൂര്‍വം വര്‍ത്തിച്ചു. പിതാവായ ദാവീദിന്റെ മാര്‍ഗങ്ങളില്‍നിന്ന് ഇടംവലം വ്യതിചലിച്ചില്ല.3 തന്റെ പതിനെട്ടാംഭരണവര്‍ഷം മെഷുല്ലാമിന്റെ പൗത്രനും അസാലിയായുടെ പുത്രനും തന്റെ കാര്യസ്ഥനുമായ ഷാഫാനെ കര്‍ത്താവിന്റെ ആലയത്തിലേക്ക് അയച്ചുകൊണ്ട്‌ജോസിയാ പറഞ്ഞു:4 കവാടം സൂക്ഷിപ്പുകാര്‍ ദേവാലയത്തിനുവേണ്ടി ജനത്തില്‍നിന്നു സംഭരിച്ച പണത്തിന്റെ കണക്കെടുക്കാന്‍ പ്രധാന പുരോഹിതനായ ഹില്‍ക്കിയായോട് ആവശ്യപ്പെടുക.5 അവന്‍ … Continue reading The Book of 2 Kings, Chapter 22 | 2 രാജാക്കന്മാർ, അദ്ധ്യായം 22 | Malayalam Bible | POC Translation

The Book of 2 Kings, Chapter 21 | 2 രാജാക്കന്മാർ, അദ്ധ്യായം 21 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 21 മനാസ്‌സെരാജാവ് 1 ഭരണമേല്‍ക്കുമ്പോള്‍ മനാസ്‌സെക്ക് പന്ത്രണ്ടു വയസ്‌സായിരുന്നു; അവന്‍ ജറുസലെമില്‍ അന്‍പത്തഞ്ചു വര്‍ഷം ഭരിച്ചു. ഹെഫ്‌സീബാ ആയിരുന്നു അവന്റെ അമ്മ.2 കര്‍ത്താവ് ഇസ്രായേല്‍ജനത്തിന്റെ മുന്‍പില്‍നിന്ന് ഉച്ചാടനം ചെയ്ത ജനതകളുടെ മ്‌ളേച്ഛാചാരങ്ങള്‍ അനുസരിച്ച് അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു.3 തന്റെ പിതാവായ ഹെസക്കിയാ നശിപ്പിച്ചുകളഞ്ഞപൂജാഗിരികള്‍ അവന്‍ പുനഃസ്ഥാപിച്ചു. ഇസ്രായേല്‍ രാജാവായ ആഹാബിനെപ്പോലെ അവന്‍ ബാലിനു ബലിപീഠങ്ങളും അഷേരാ പ്രതിഷ്ഠയും ഉണ്ടാക്കുകയും ആകാശഗോളങ്ങളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു.4 ജറുസലെമില്‍ ഞാന്‍ എന്റെ നാമം … Continue reading The Book of 2 Kings, Chapter 21 | 2 രാജാക്കന്മാർ, അദ്ധ്യായം 21 | Malayalam Bible | POC Translation

The Book of 2 Kings, Chapter 20 | 2 രാജാക്കന്മാർ, അദ്ധ്യായം 20 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 20 1 ഹെസക്കിയാ രോഗബാധിതനായി മരണത്തോടടുത്തു. ആമോസിന്റെ പുത്രന്‍ ഏശയ്യാപ്രവാചകന്‍ അടുത്തുചെന്നു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ വീട്ടുകാര്യങ്ങള്‍ ക്രമപ്പെടുത്തുക; എന്തെന്നാല്‍ നീ മരിക്കും; സുഖം പ്രാപിക്കുകയില്ല.2 ഹെ സക്കിയാ ചുവരിലേക്കു മുഖം തിരിച്ചു കര്‍ത്താവിനോടു പ്രാര്‍ഥിച്ചു:3 കര്‍ത്താവേ, ഞാന്‍ എത്ര വിശ്വസ്തമായും ആത്മാര്‍ഥമായും ആണ് അങ്ങയുടെ മുന്‍പില്‍ നന്‍മ പ്രവര്‍ത്തിച്ചത് എന്ന് ഓര്‍ക്കണമേ! പിന്നെ അവന്‍ ദുഃഖത്തോടെ കരഞ്ഞു.4 കൊട്ടാരത്തിന്റെ അങ്കണം വിടുന്നതിനു മുന്‍പുതന്നെ ഏശയ്യായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:5 നീ മടങ്ങിച്ചെന്ന് … Continue reading The Book of 2 Kings, Chapter 20 | 2 രാജാക്കന്മാർ, അദ്ധ്യായം 20 | Malayalam Bible | POC Translation

The Book of 2 Kings, Chapter 19 | 2 രാജാക്കന്മാർ, അദ്ധ്യായം 19 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 19 1 വിവരമറിഞ്ഞു ഹെസക്കിയാരാജാവ് വസ്ത്രം കീറി ചാക്കുടുത്ത് കര്‍ത്താവിന്റെ ആലയത്തില്‍ പ്രവേശിച്ചു.2 അവന്‍ കൊട്ടാരവിചാരിപ്പുകാരന്‍ എലിയാക്കിമിനെയും കാര്യസ്ഥന്‍ ഷെബ്‌നായെയും, പുരോഹിതശ്രേഷ്ഠന്‍മാരെയും ചാക്കുടുപ്പിച്ച് ആമോസിന്റെ പുത്രന്‍ ഏശയ്യാപ്രവാചകന്റെ അടുത്തേക്ക് അയച്ചു.3 അവര്‍ അവനെ അറിയിച്ചു:ഹെസക്കിയാപറയുന്നു, ഇന്ന് ദുരിതത്തിന്റെയും അധിക്‌ഷേപത്തിന്റെയും നിന്ദയുടെയും ദിവസമാണ്. പിറക്കാറായ കുഞ്ഞിനെ പ്രസവിക്കാന്‍ ശക്തിയില്ലാത്ത സ്ത്രീയെപ്പോലെയാണു ഞങ്ങള്‍.4 ജീവിക്കുന്ന ദൈവത്തെ അധിക്‌ഷേപിക്കുന്നതിനു റബ്ഷക്കെവഴി അവന്റെ യജമാനനായ അസ്‌സീറിയാരാജാവ് പറഞ്ഞയച്ചവാക്കുകള്‍ നിന്റെ ദൈവമായ കര്‍ത്താവ് കേട്ടിരിക്കാം. അവിടുന്ന് കേട്ട ആ വാക്കുകള്‍ … Continue reading The Book of 2 Kings, Chapter 19 | 2 രാജാക്കന്മാർ, അദ്ധ്യായം 19 | Malayalam Bible | POC Translation

The Book of 2 Kings, Chapter 18 | 2 രാജാക്കന്മാർ, അദ്ധ്യായം 18 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 18 ഹെസക്കിയാ യൂദാരാജാവ് 1 ഇസ്രായേല്‍രാജാവായ ഏലായുടെ പുത്രന്‍ ഹോസിയായുടെ മൂന്നാം ഭരണവര്‍ഷം യൂദാരാജാവായ ആഹാസിന്റെ മകന്‍ ഹെസക്കിയാ ഭരണമേറ്റു.2 അപ്പോള്‍ അവന് ഇരുപത്തഞ്ചു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ ഇരുപത്തൊന്‍പതു വര്‍ഷം ഭരിച്ചു. സഖറിയായുടെ മകള്‍ അബി ആയിരുന്നു അവന്റെ മാതാവ്.3 പിതാവായ ദാവീദിനെപ്പോലെ അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ നീതിപ്രവര്‍ത്തിച്ചു.4 അവന്‍ പൂജാഗിരികള്‍ നശിപ്പിക്കുകയും സ്തംഭങ്ങളും അഷേരാപ്രതിഷ്ഠകളും തകര്‍ക്കുകയും ചെയ്തു.മോശ ഉണ്ടാക്കിയ നെഹുഷ്താന്‍ എന്നു വിളിക്കപ്പെടുന്ന ഓട്ടു സര്‍പ്പത്തിന്റെ മുന്‍പില്‍ ഇസ്രായേല്‍ ധൂപാര്‍ച്ചന … Continue reading The Book of 2 Kings, Chapter 18 | 2 രാജാക്കന്മാർ, അദ്ധ്യായം 18 | Malayalam Bible | POC Translation

The Book of 2 Kings, Chapter 17 | 2 രാജാക്കന്മാർ, അദ്ധ്യായം 17 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 17 ഹോസിയാ ഇസ്രായേല്‍രാജാവ് 1 യൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാം ഭരണവര്‍ഷം ഏലായുടെ പുത്രനായ ഹോസിയാ സമരിയായില്‍ ഇസ്രായേലിന്റെ രാജാവായി.2 അവന്‍ ഒന്‍പതു വര്‍ഷം ഭരിച്ചു. അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു; എങ്കിലും തന്റെ മുന്‍ഗാമികളായ ഇസ്രായേല്‍ രാജാക്കന്‍മാരെപ്പോലെ ആയിരുന്നില്ല.3 അസ്‌സീറിയാ രാജാവായ ഷല്‍മനേസര്‍ അവനെതിരേ വന്നു. ഹോസിയാ അവന്റെ സാമന്തനായി കപ്പം കൊടുത്തു.4 പിന്നീട് അവന്‍ ഈജിപ്തുരാജാവായ സോയുടെ അടുക്കല്‍ ദൂതന്‍മാരെ അയയ്ക്കുകയും അസ്‌സീറിയാരാജാവിനു പ്രതിവര്‍ഷം കൊടുത്തുവന്ന കപ്പം നിര്‍ത്തലാക്കുകയും ചെയ്തു. … Continue reading The Book of 2 Kings, Chapter 17 | 2 രാജാക്കന്മാർ, അദ്ധ്യായം 17 | Malayalam Bible | POC Translation

The Book of 2 Kings, Chapter 16 | 2 രാജാക്കന്മാർ, അദ്ധ്യായം 16 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 16 ആഹാസ് യൂദാരാജാവ് 1 റമാലിയായുടെ പുത്രനായ പെക്കാഹിന്റെ പതിനേഴാംഭരണവര്‍ഷം യൂദാരാജാവായ യോഥാമിന്റെ പുത്രന്‍ ആഹാസ് ഭരണം തുടങ്ങി.2 അപ്പോള്‍, അവന് ഇരുപതു വയസ്‌സായിരുന്നു. അവന്‍ പതിനാറു വര്‍ഷം ജറുസലെമില്‍ ഭരിച്ചു. പിതാവായ ദാവീദിനെപ്പോലെയല്ല അവന്‍ ജീവിച്ചത്. അവന്‍ തന്റെ ദൈവമായ കര്‍ത്താവിന്റെ മുന്‍പില്‍ നീതി പ്രവര്‍ത്തിച്ചില്ല.3 ഇസ്രായേല്‍രാജാക്കന്‍മാരുടെ പാതയില്‍ അവന്‍ ചരിച്ചു. കര്‍ത്താവ് ഇസ്രായേല്‍ജനത്തിന്റെ മുന്‍ പില്‍നിന്ന് ഉച്ചാടനം ചെയ്ത ജനതകളുടെ മ്ലേച്ഛമായ ആചാരമനുസരിച്ച് അവന്‍ സ്വന്തം പുത്രനെ ബലിയര്‍പ്പിക്കുകപോലും ചെയ്തു.4 … Continue reading The Book of 2 Kings, Chapter 16 | 2 രാജാക്കന്മാർ, അദ്ധ്യായം 16 | Malayalam Bible | POC Translation

The Book of 2 Kings, Chapter 15 | 2 രാജാക്കന്മാർ, അദ്ധ്യായം 15 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 15 അസറിയാ യൂദാരാജാവ് 1 ഇസ്രായേല്‍രാജാവായ ജറോബോവാമിന്റെ ഇരുപത്തേഴാം ഭരണവര്‍ഷം യൂദാരാജാവായ അമസിയായുടെ പുത്രന്‍ അസറിയാ ഭരണമേറ്റു.2 അപ്പോള്‍ അവനു പതിനാറു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ അന്‍പത്തിരണ്ടു വര്‍ഷം ഭരിച്ചു. ജറുസലെമിലെയക്കോലിയ ആയിരുന്നു അവന്റെ അമ്മ.3 അവന്‍ പിതാവായ അമസിയായെപ്പോലെ കര്‍ത്താവിന്റെ മുന്‍പില്‍ നീതിപൂര്‍വം വര്‍ത്തിച്ചു.4 എങ്കിലും പൂജാഗിരികള്‍ നശിപ്പിച്ചില്ല. ജനം അവയില്‍ ബലികളും ധൂപവും അര്‍പ്പിച്ചുപോന്നു.5 കര്‍ത്താവു രാജാവിനെ ശിക്ഷിച്ചു; അവന്‍ കുഷ്ഠരോഗിയായി. മരണംവരെ അവന്‍ മറ്റുള്ളവ രില്‍നിന്ന് അകന്നു താമസിക്കേണ്ടിവന്നു. … Continue reading The Book of 2 Kings, Chapter 15 | 2 രാജാക്കന്മാർ, അദ്ധ്യായം 15 | Malayalam Bible | POC Translation

The Book of 2 Kings, Chapter 14 | 2 രാജാക്കന്മാർ, അദ്ധ്യായം 14 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 14 അമസിയാ യൂദാരാജാവ് 1 ഇസ്രായേല്‍ രാജാവായയഹോവാഹാസിന്റെ പുത്രന്‍യഹോവാഷിന്റെ രണ്ടാംഭരണവര്‍ഷം യൂദാരാജാവായ യോവാഷിന്റെ പുത്രന്‍ അമസിയാ ഭരണമേറ്റു.2 അപ്പോള്‍ അവന് ഇരുപത്തഞ്ചു വയസ്‌സുണ്ടായിരുന്നു. അവന്‍ ജറുസലെമില്‍ ഇരുപത്തൊന്‍പതുവര്‍ഷം ഭരിച്ചു. ജറുസലെമിലെയഹോവദിന്‍ ആയിരുന്നു അവന്റെ അമ്മ.3 അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ നന്‍മചെയ്‌തെങ്കിലും പിതാവായ ദാവീദിനെപ്പോലെ ആയിരുന്നില്ല. അവന്‍ പിതാവായ യോവാഷിന്റെ പ്രവൃത്തികള്‍ പിന്‍തുടര്‍ന്നു; പൂജാഗിരികള്‍ നശിപ്പിച്ചില്ല.4 ജനം അവയില്‍ ബലികളും ധൂപാര്‍ച്ചനയും തുടര്‍ന്നു.5 രാജാധികാരം ഉറച്ചയുടനെ അവന്‍ തന്റെ പിതാവിനെ നിഗ്രഹിച്ച ഭൃത്യന്‍മാരെ വധിച്ചു.6 … Continue reading The Book of 2 Kings, Chapter 14 | 2 രാജാക്കന്മാർ, അദ്ധ്യായം 14 | Malayalam Bible | POC Translation

The Book of 2 Kings, Chapter 13 | 2 രാജാക്കന്മാർ, അദ്ധ്യായം 13 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 13 യഹോവാഹാസ് ഇസ്രായേല്‍രാജാവ് 1 യൂദാരാജാവായ അഹസിയായുടെ പുത്രന്‍ യോവാഷിന്റെ ഇരുപത്തിമൂന്നാംഭരണവര്‍ഷം യേഹുവിന്റെ മകന്‍ യഹോവാഹാസ് സമരിയായില്‍ ഇസ്രായേലിന്റെ ഭരണമേറ്റു. അവന്‍ പതിനേഴുവര്‍ഷം ഭരിച്ചു.2 അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിക്കുകയും നെബാത്തിന്റെ പുത്രന്‍ ജറോബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളില്‍ ചരിക്കുകയും ചെയ്തു.3 കര്‍ത്താവിന്റെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടുന്ന് അവരെ സിറിയാരാജാവായ ഹസായേലിന്റെയും പുത്രന്‍ ബന്‍ഹദാദിന്റെയും കൈകളില്‍ തുടര്‍ച്ചയായി ഏല്‍പിച്ചുകൊടുത്തു.4 അപ്പോള്‍യഹോവാഹാസ് കര്‍ത്താവിനോടുയാചിച്ചു. അവിടുന്ന് കരുണ കാണിച്ചു. സിറിയാരാജാവ് ഇസ്രായേലിനെ ദ്രോഹിച്ചത് … Continue reading The Book of 2 Kings, Chapter 13 | 2 രാജാക്കന്മാർ, അദ്ധ്യായം 13 | Malayalam Bible | POC Translation

The Book of 2 Kings, Chapter 12 | 2 രാജാക്കന്മാർ, അദ്ധ്യായം 12 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 12 യോവാഷ് യൂദാരാജാവ് 1 യേഹുവിന്റെ ഏഴാം ഭരണവര്‍ഷം യോവാഷ് വാഴ്ച തുടങ്ങി. അവന്‍ ജറുസലെമില്‍ നാല്‍പതു വര്‍ഷം വാണു. ബേര്‍ഷെബാക്കാരി സിബിയാ ആയിരുന്നു അവന്റെ മാതാവ്.2 പുരോഹിതന്‍യഹോയാദായുടെ ശിക്ഷണത്താല്‍ യോവാഷ് കര്‍ത്താവിന്റെ മുന്‍പില്‍ നീതിപൂര്‍വം വര്‍ത്തിച്ചു.3 എങ്കിലും അവന്‍ പൂജാഗിരികള്‍ നശിപ്പിച്ചില്ല. ജനം അവിടെ ബലിയര്‍പ്പണവും ധൂപാര്‍ച്ചനയും നടത്തി.4 യോവാഷ് പുരോഹിതന്‍മാരോടു പറഞ്ഞു: കര്‍ത്താവിന്റെ ഭവനത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധവസ്തുക്കളുടെ വിലയും ഓരോരുത്തര്‍ക്കും നിശ്ചയിച്ചിരിക്കുന്നതുകയും സ്വാഭീഷ്ടക്കാഴ്ച കളും5 പുരോഹിതന്‍മാര്‍ തങ്ങളെ സമീപിക്കുന്നവരില്‍നിന്നു വാങ്ങി, … Continue reading The Book of 2 Kings, Chapter 12 | 2 രാജാക്കന്മാർ, അദ്ധ്യായം 12 | Malayalam Bible | POC Translation

The Book of 2 Kings, Chapter 11 | 2 രാജാക്കന്മാർ, അദ്ധ്യായം 11 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 11 യൂദാരാജ്ഞി അത്താലിയ 1 അഹസിയായുടെ അമ്മ അത്താലിയാ, മകന്‍ മരിച്ചു എന്നുകേട്ടപ്പോള്‍, രാജകുടുംബത്തെ സമൂലം നശിപ്പിച്ചു.2 എന്നാല്‍, അഹസിയായുടെ സഹോദരിയും യോറാം രാജാവിന്റെ പുത്രിയുമായയഹോഷേബാ, രാജകുമാരന്‍മാര്‍ വധിക്കപ്പെടുന്നതിനുമുന്‍പ് അഹസിയായുടെ പുത്രന്‍ യോവാഷിനെ ധാത്രിയോടൊപ്പം കിടക്കറയില്‍ ഒളിപ്പിച്ചു. അങ്ങനെ അവന്‍ വധിക്കപ്പെട്ടില്ല.3 അത്താലിയായുടെ ആറുകൊല്ലത്തെ ഭരണ കാലമത്രയും അവന്‍ കര്‍ത്താവിന്റെ ഭവനത്തില്‍ ധാത്രിയോടുകൂടെ ഒളിവില്‍ വസിച്ചു.4 ഏഴാംവര്‍ഷംയഹോയാദാ കെരേത്യരുടെയും അംഗരക്ഷകരുടെയും നായകന്‍മാരെ കര്‍ത്താവിന്റെ ഭവനത്തിലേക്കു വിളിപ്പിച്ചു. അവിടെ അവന്‍ അവരെക്കൊണ്ടു സത്യം ചെയ്യിക്കുകയും … Continue reading The Book of 2 Kings, Chapter 11 | 2 രാജാക്കന്മാർ, അദ്ധ്യായം 11 | Malayalam Bible | POC Translation

The Book of 2 Kings, Chapter 10 | 2 രാജാക്കന്മാർ, അദ്ധ്യായം 10 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 10 ഇസ്രായേല്‍ - യൂദാ രാജകുടുംബങ്ങളെ സംഹരിക്കുന്നു 1 ആഹാബിന് സമരിയായില്‍ എഴുപതു പുത്രന്‍മാരുണ്ടായിരുന്നു. യേഹു, നഗരാധിപന്‍മാര്‍ക്കും ശ്രേഷ്ഠന്‍മാര്‍ക്കും ആഹാബിന്റെ പുത്രന്‍മാരുടെ രക്ഷിതാക്കള്‍ക്കും സമരിയായിലേക്കു കത്തുകള്‍ അയച്ചു.2 നിങ്ങളുടെയജമാനന്റെ പുത്രന്‍മാര്‍ നിങ്ങളുടെകൂടെയുണ്ടല്ലോ. തേരുകളും കുതിരകളും സുരക്ഷിതനഗരങ്ങളും ആയുധങ്ങളും നിങ്ങള്‍ക്കുണ്ടല്ലോ.3 ഈ കത്തു കിട്ടുമ്പോള്‍ നിങ്ങളുടെയജമാനന്റെ ഏറ്റവും ഉത്ത മനായ പുത്രനെ അവന്റെ പിതാവിന്റെ സിംഹാസനത്തില്‍ അവരോധിച്ച്‌യജമാനന്റെ ഭവനത്തിനുവേണ്ടി നിങ്ങള്‍ പോരാടുവിന്‍.4 ഭയവിഹ്വലരായ അവര്‍ പറഞ്ഞു: രണ്ടു രാജാക്കന്‍മാര്‍ക്ക് അവനെ എതിര്‍ത്തുനില്‍ക്കാന്‍ സാധിച്ചില്ല. പിന്നെ … Continue reading The Book of 2 Kings, Chapter 10 | 2 രാജാക്കന്മാർ, അദ്ധ്യായം 10 | Malayalam Bible | POC Translation

The Book of 2 Kings, Chapter 9 | 2 രാജാക്കന്മാർ, അദ്ധ്യായം 9 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 9 യേഹു ഇസ്രായേല്‍രാജാവ് 1 എലീഷാപ്രവാചകന്‍ പ്രവാചകഗണത്തില്‍ ഒരുവനെ വിളിച്ചുപറഞ്ഞു: അരമുറുക്കി, ഒരുപാത്രം തൈലമെടുത്ത് റാമോത് വേഗിലയാദിലേക്കു പോവുക.2 അവിടെയെത്തി നിംഷിയുടെ പൗത്രനുംയഹോഷാഫാത്തിന്റെ പുത്രനുമായ യേഹുവിനെ അന്വേഷിക്കുക. അവനെ ഒറ്റയ്ക്ക് ഉള്ളറയിലേക്കു വിളിച്ചുകൊണ്ടുപോവുക.3 അവന്റെ തലയില്‍ തൈലം ഒഴിച്ചുകൊണ്ടുപറയുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഇസ്രായേലിന്റെ രാജാവായി ഞാന്‍ നിന്നെ അഭിഷേകം ചെയ്യുന്നു. പിന്നെ അവിടെ നില്‍ക്കാതെ വാതില്‍ തുറന്ന് ഓടുക.4 പ്രവാചകഗണത്തില്‍പ്പെട്ട ആയുവാവ് റാമോത് വേഗിലയാദിലേക്കു പോയി.5 അവന്‍ അവിടെ ചെന്നപ്പോള്‍ സൈന്യാധിപന്‍മാര്‍ സഭകൂടിയിരിക്കുകയായിരുന്നു. … Continue reading The Book of 2 Kings, Chapter 9 | 2 രാജാക്കന്മാർ, അദ്ധ്യായം 9 | Malayalam Bible | POC Translation

The Book of 2 Kings, Chapter 8 | 2 രാജാക്കന്മാർ, അദ്ധ്യായം 8 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 8 ക്ഷാമത്തെക്കുറിച്ചു മുന്നറിയിപ്പ് 1 താന്‍ പുനര്‍ജീവിപ്പിച്ച കുട്ടിയുടെ അമ്മയോട് എലീഷാ പറഞ്ഞിരുന്നു: നീയും കുടുംബവും വീടുവിട്ടു കുറച്ചുകാലം എവിടെയെങ്കിലും പോയി താമസിക്കുക. കര്‍ത്താവ് ഈ നാട്ടില്‍ ക്ഷാമം വരുത്തും; അത് ഏഴുവര്‍ഷം നീണ്ടുനില്‍ക്കും.2 അവള്‍ ദൈവപുരുഷന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിച്ചു. അവളും കുടുംബവും ഫിലിസ്ത്യരുടെ നാട്ടില്‍ പോയി ഏഴുകൊല്ലം താമസിച്ചു.3 അതിനുശേഷം അവള്‍ മടങ്ങിവന്ന് രാജാവിനോടു തന്റെ വീടും ഭൂമിയും തിരികെ തരണമെന്ന് അപേക്ഷിച്ചു.4 എലീഷാ ചെയ്ത വന്‍കാര്യങ്ങള്‍ അവന്റെ ഭൃത്യന്‍ ഗഹസിയോടു … Continue reading The Book of 2 Kings, Chapter 8 | 2 രാജാക്കന്മാർ, അദ്ധ്യായം 8 | Malayalam Bible | POC Translation

The Book of 2 Kings, Chapter 7 | 2 രാജാക്കന്മാർ, അദ്ധ്യായം 7 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 7 1 എലീഷാ പറഞ്ഞു: കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. അവിടുന്ന് അരുളിച്ചെയ്യുന്നു, നാളെ ഈ നേരത്തു സമരിയായുടെ കവാടത്തില്‍ ഒരളവു നേരിയമാവ് ഒരു ഷെക്കലിനും രണ്ടളവു ബാര്‍ലി ഒരു ഷെക്കലിനും വില്‍ക്കപ്പെടും.2 രാജാവ് പടനായകന്റെ തോളില്‍ ചാരി നില്‍ക്കുകയായിരുന്നു. പടനായകന്‍ ദൈവപുരുഷനോടു പറഞ്ഞു: കര്‍ത്താവ് ആകാശത്തിന്റെ കിളിവാതിലുകള്‍ തുറന്നാല്‍ത്തന്നെ ഇതു നടക്കുമോ? എലീഷാ പ്രതിവചിച്ചു: നീ സ്വന്തം കണ്ണുകള്‍കൊണ്ട് അതു കാണും. എന്നാല്‍, അതില്‍നിന്നു ഭക്ഷിക്കുകയില്ല.3 നാലു കുഷ്ഠരോഗികള്‍ പ്രവേശനകവാടത്തില്‍ ഇരിപ്പുണ്ടായിരുന്നു. അവര്‍ … Continue reading The Book of 2 Kings, Chapter 7 | 2 രാജാക്കന്മാർ, അദ്ധ്യായം 7 | Malayalam Bible | POC Translation

The Book of 2 Kings, Chapter 6 | 2 രാജാക്കന്മാർ, അദ്ധ്യായം 6 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 6 കോടാലി പൊക്കിയെടുക്കുന്നു 1 പ്രവാചകഗണം എലീഷായോടു പറഞ്ഞു: അങ്ങയുടെ സംരക്ഷണത്തില്‍ ഞങ്ങള്‍ താമസിക്കുന്ന ഈ സ്ഥലം വളരെ പരിമിതമാണ്.2 നമുക്ക് ജോര്‍ദാനരികേചെന്ന് ഓരോ മരംവെട്ടി അവിടെ ഒരു പാര്‍പ്പിടം പണിയാം. അവന്‍ മറുപടി പറഞ്ഞു: പൊയ്‌ക്കൊള്ളുവിന്‍.3 അപ്പോള്‍ അവരില്‍ ഒരുവന്‍ പറഞ്ഞു: ദയവായി അങ്ങും ഈ ദാസന്‍മാരോടുകൂടെ വരണം. വരാം, അവന്‍ സമ്മതിച്ചു.4 അവന്‍ അവരോടുകൂടെ പോയി. അവര്‍ ജോര്‍ദാനിലെത്തി മരം മുറിച്ചു.5 തടി വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ ഒരാളുടെ കോടാലി ഊരി വെള്ളത്തില്‍ … Continue reading The Book of 2 Kings, Chapter 6 | 2 രാജാക്കന്മാർ, അദ്ധ്യായം 6 | Malayalam Bible | POC Translation

The Book of 2 Kings, Chapter 5 | 2 രാജാക്കന്മാർ, അദ്ധ്യായം 5 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 5 നാമാനെ സുഖപ്പെടുത്തുന്നു 1 സിറിയാരാജാവിന്റെ സൈന്യാധിപനായിരുന്നു നാമാന്‍. രാജാവിന് അവനോടു പ്രീതിയും ബഹുമാനവുമായിരുന്നു. കാരണം, അവന്‍ മുഖാന്തരം കര്‍ത്താവ് സിറിയായ്ക്കു വിജയം നല്‍കി. ധീരനും പരാക്രമിയുമായിരുന്നെങ്കിലും അവന്‍ കുഷ്ഠരോഗിയായിരുന്നു.2 ഇസ്രായേലിനെ ആക്രമിച്ചപ്പോള്‍ സിറിയാക്കാര്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിരുന്നു. അവള്‍ നാമാന്റെ ഭാര്യയുടെ പരിചാരികയായി.3 അവള്‍ തന്റെ യജമാനത്തിയോടു പറഞ്ഞു: എന്റെ യജമാനന്‍ സമരിയായിലെ പ്രവാചകന്റെ അടുത്തായിരുന്നെങ്കില്‍! അവന്‍ യജമാനന്റെ കുഷ്ഠം മാറ്റുമായിരുന്നു.4 ഇസ്രായേല്‍ക്കാരി പെണ്‍കുട്ടി പറഞ്ഞവിവരം നാമാന്‍ രാജാവിനെ അറിയിച്ചു.5 സിറിയാരാജാവു … Continue reading The Book of 2 Kings, Chapter 5 | 2 രാജാക്കന്മാർ, അദ്ധ്യായം 5 | Malayalam Bible | POC Translation

The Book of 2 Kings, Chapter 4 | 2 രാജാക്കന്മാർ, അദ്ധ്യായം 4 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 4 വിധവയുടെ എണ്ണ 1 പ്രവാചകഗണത്തില്‍ ഒരുവന്റെ ഭാര്യ എലീഷായോടു പറഞ്ഞു: അങ്ങയുടെ ദാസനായ എന്റെ ഭര്‍ത്താവ് മരിച്ചിരിക്കുന്നു. അവന്‍ കര്‍ത്താവിന്റെ ഭക്തനായിരുന്നുവെന്ന് അങ്ങേക്ക് അറിയാമല്ലോ. അവനു കടംകൊടുത്തവന്‍ ഇതാ എന്റെ കുട്ടികള്‍ രണ്ടുപേരെയും അടിമകളാക്കാന്‍ വന്നിരിക്കുന്നു.2 എലീഷാ അവളോടു പറഞ്ഞു: ഞാന്‍ നിനക്കുവേണ്ടി എന്തുചെയ്യണം? പറയുക. നിന്റെ വീട്ടില്‍ എന്തുണ്ട്? അവള്‍ പറഞ്ഞു: ഈ ദാസിയുടെ വീട്ടില്‍ ഒരു ഭരണി എണ്ണയല്ലാതെ മറ്റൊന്നുമില്ല.3 അവന്‍ പറഞ്ഞു: നീ ചെന്ന് അയല്‍ക്കാരില്‍നിന്ന് ഒഴിഞ്ഞപാത്രങ്ങള്‍ … Continue reading The Book of 2 Kings, Chapter 4 | 2 രാജാക്കന്മാർ, അദ്ധ്യായം 4 | Malayalam Bible | POC Translation

The Book of 2 Kings, Chapter 3 | 2 രാജാക്കന്മാർ, അദ്ധ്യായം 3 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 3 ഇസ്രായേലും മൊവാബ്യരും തമ്മില്‍യുദ്ധം 1 യൂദാരാജാവായയഹോഷാഫാത്തിന്റെ പതിനെട്ടാം ഭരണവര്‍ഷം ആഹാബിന്റെ മകന്‍ യോറാം സമരിയായില്‍ ഇസ്രായേല്‍രാജാവായി. അവന്‍ പന്ത്രണ്ടുവര്‍ഷം ഭരിച്ചു.2 അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മപ്രവര്‍ത്തിച്ചു; എങ്കിലും മാതാപിതാക്കന്‍മാരെപ്പോലെ ആയിരുന്നില്ല. പിതാവുണ്ടാക്കിയ ബാല്‍സ്തംഭം അവന്‍ എടുത്തുകളഞ്ഞു.3 നെബാത്തിന്റെ മകന്‍ ജറൊബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപം അവനും ആവര്‍ത്തിച്ചു; അതില്‍ നിന്നു പിന്‍മാറിയില്ല.4 മൊവാബ്‌രാജാവായ മേഷായ്ക്കു ധാരാളം ആടുകളുണ്ടായിരുന്നു. അവന്‍ ഇസ്രായേല്‍ രാജാവിന് ഒരു ലക്ഷം കുഞ്ഞാടുകളും ഒരു ലക്ഷം മുട്ടാടുകളുടെ രോമവും … Continue reading The Book of 2 Kings, Chapter 3 | 2 രാജാക്കന്മാർ, അദ്ധ്യായം 3 | Malayalam Bible | POC Translation

The Book of 2 Kings, Chapter 2 | 2 രാജാക്കന്മാർ, അദ്ധ്യായം 2 | Malayalam Bible | POC Translation

2 രാജാക്കന്മാർ, അദ്ധ്യായം 2 ഏലിയാ സ്വര്‍ഗത്തിലേക്ക് 1 കര്‍ത്താവ് ഏലിയായെ സ്വര്‍ഗത്തിലേക്ക് ചുഴലിക്കാറ്റിലൂടെ എടുക്കാന്‍ സമയമായപ്പോള്‍, ഏലിയായും എലീഷായും ഗില്‍ഗാലില്‍നിന്നു വരുകയായിരുന്നു.2 ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്‍ക്കുക. കര്‍ത്താവ് എന്നെ ബഥേല്‍വരെ അയച്ചിരിക്കുന്നു. എന്നാല്‍, എലീഷാ പറഞ്ഞു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുമാറില്ല. അങ്ങനെ അവര്‍ ബഥേലിലേക്കു പോയി.3 ബഥേലിലുണ്ടായിരുന്ന പ്രവാചകഗണം എലീഷായോടു പറഞ്ഞു: കര്‍ത്താവ് നിന്റെ യജമാനനെ ഇന്നു നിന്നില്‍നിന്ന് എടുക്കുമെന്നു നിനക്കറിയാമോ? അവന്‍ പറഞ്ഞു: … Continue reading The Book of 2 Kings, Chapter 2 | 2 രാജാക്കന്മാർ, അദ്ധ്യായം 2 | Malayalam Bible | POC Translation