The Book of 2 Kings, Chapter 7 | 2 രാജാക്കന്മാർ, അദ്ധ്യായം 7 | Malayalam Bible | POC Translation

Advertisements

2 രാജാക്കന്മാർ, അദ്ധ്യായം 7

1 എലീഷാ പറഞ്ഞു: കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. അവിടുന്ന് അരുളിച്ചെയ്യുന്നു, നാളെ ഈ നേരത്തു സമരിയായുടെ കവാടത്തില്‍ ഒരളവു നേരിയമാവ് ഒരു ഷെക്കലിനും രണ്ടളവു ബാര്‍ലി ഒരു ഷെക്കലിനും വില്‍ക്കപ്പെടും.2 രാജാവ് പടനായകന്റെ തോളില്‍ ചാരി നില്‍ക്കുകയായിരുന്നു. പടനായകന്‍ ദൈവപുരുഷനോടു പറഞ്ഞു: കര്‍ത്താവ് ആകാശത്തിന്റെ കിളിവാതിലുകള്‍ തുറന്നാല്‍ത്തന്നെ ഇതു നടക്കുമോ? എലീഷാ പ്രതിവചിച്ചു: നീ സ്വന്തം കണ്ണുകള്‍കൊണ്ട് അതു കാണും. എന്നാല്‍, അതില്‍നിന്നു ഭക്ഷിക്കുകയില്ല.3 നാലു കുഷ്ഠരോഗികള്‍ പ്രവേശനകവാടത്തില്‍ ഇരിപ്പുണ്ടായിരുന്നു. അവര്‍ പരസ്പരം പറഞ്ഞു: നാം മരിക്കുവോളം ഇവിടെ ഇരിക്കുന്നതെന്തിന്?4 നഗരത്തില്‍ പ്രവേ ശിച്ചാല്‍ അവിടെ ക്ഷാമം, നാം മരിക്കും. ഇവിടെ ഇരുന്നാലും മരിക്കും. വരുവിന്‍, നമുക്കു സിറിയാക്കാരുടെ പാളയത്തിലേക്കു പോകാം. അവര്‍ ജീവനെ രക്ഷിച്ചാല്‍ നാം ജീവിക്കും; അവര്‍ കൊന്നാല്‍ മരിക്കും.5 അങ്ങനെ ആ സന്ധ്യയ്ക്ക് അവര്‍ സിറിയാക്കാരുടെ പാളയത്തിലേക്കു പോയി. പാളയത്തിന്റെ അരികിലെത്തിയപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല.6 കാരണം, രഥങ്ങളും കുതിരകളുമടങ്ങിയ ഒരു വലിയ സൈന്യത്തിന്റെ ശബ്ദം കര്‍ത്താവ് സിറിയന്‍ സൈന്യത്തെ കേള്‍പ്പിച്ചു. അവര്‍ പരസ്പരം പറഞ്ഞു: ഇതാ ഇസ്രായേല്‍രാജാവ് നമ്മെ ആക്രമിക്കുന്നതിനു ഹിത്യരുടെയും ഈജിപ്തുകാരുടെയും രാജാക്കന്‍മാരെ കൂലിക്കെടുത്തിരിക്കുന്നു.7 അങ്ങനെ, അവര്‍ ആ സന്ധ്യയ്ക്ക് പാളയവും കുതിരകളും കഴുതകളും ഉപേക്ഷിച്ച് ജീവനുംകൊണ്ടു പലായനം ചെയ്തു.8 കുഷ്ഠരോഗികള്‍ പാളയത്തില്‍കടന്ന് ഭക്ഷിച്ചു പാനംചെയ്തിട്ട് അവിടെയുണ്ടായിരുന്ന വെള്ളിയും സ്വര്‍ണവും വസ്ത്രങ്ങളും എടുത്ത് ഒളിച്ചുവച്ചു. മറ്റൊരു കൂടാരത്തില്‍ കടന്ന് അവിടെയുണ്ടായിരുന്ന സാധനങ്ങളും എടുത്തുകൊണ്ടുപോയി ഒളിച്ചുവച്ചു.9 പിന്നെ, അവര്‍ പരസ്പരം പറഞ്ഞു: നമ്മള്‍ ചെയ്യുന്നതു ശരിയല്ല. ഇന്നു സദ്‌വാര്‍ത്തയുടെ ദിവസമാണ്. നാം പ്രഭാതംവരെ മിണ്ടാതിരുന്നാല്‍ ശിക്ഷയനുഭവിക്കേണ്ടിവരും. അതിനാല്‍, രാജകൊട്ടാരത്തില്‍ വിവരമറിയിക്കാം.10 അവര്‍ നഗരവാതില്‍ക്കല്‍ കാവല്‍ക്കാരുടെ അടുത്തുചെന്നു പറഞ്ഞു: ഞങ്ങള്‍ സിറിയന്‍പാളയത്തില്‍ പോയി; കെട്ടിയിട്ട കുതിരകളും കഴുതകളും ഒഴികെ അവിടെ ആരുമുണ്ടായിരുന്നില്ല.11 കൂടാരങ്ങള്‍ അതേപടി കിടക്കുന്നു. കാവല്‍ക്കാര്‍ കൊട്ടാരത്തില്‍ വിവരമറിയിച്ചു.12 രാജാവ് രാത്രിയില്‍ എഴുന്നേറ്റു സേവകരോടു പറഞ്ഞു: സിറിയാക്കാര്‍ നമുക്കെതിരേ എന്താണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നു ഞാന്‍ പറയാം. നാം വിശന്നിരിക്കുകയാണെന്ന് അവര്‍ക്കറിയാം. അതിനാല്‍, നാം നഗരത്തിനു പുറത്തു കടക്കുമ്പോള്‍ നമ്മെ ജീവനോടെ പിടിക്കുകയും തങ്ങള്‍ക്കു നഗരത്തില്‍ പ്രവേശിക്കുകയും ചെയ്യാമെന്ന് ഉദ്‌ദേശിച്ച് അവര്‍ പാളയത്തിനു പുറത്തു വെ ളിമ്പ്രദേശത്ത് ഒളിച്ചിരിക്കുകയാണ്.13 ഒരു സേവകന്‍ പറഞ്ഞു: ശേഷിച്ചിരിക്കുന്നവയില്‍നിന്ന് അഞ്ചുകുതിരകളുമായി കുറച്ചുപേര്‍ പോകട്ടെ. നശിച്ചുകഴിഞ്ഞഇസ്രായേല്‍ജനത്തിന്റെ വിധിതന്നെ ആയിരിക്കും അവശേഷിച്ചിരിക്കുന്നവര്‍ക്കും; നമുക്ക് അവരെ അയച്ചുനോക്കാം.14 പോയിനോക്കൂ എന്നു പറഞ്ഞ് രാജാവ് തേരാളികളുടെ രണ്ടു സംഘത്തെ സിറിയാക്കാരുടെ പാളയത്തിലേക്ക് അയച്ചു.15 അവര്‍ ജോര്‍ദാന്‍വരെ ചെന്നു. പാഞ്ഞുപോയ സിറിയാക്കാര്‍ ഉപേക്ഷിച്ചവസ്ത്രങ്ങളും ആയുധങ്ങളും വഴിനീളെ ചിതറിക്കിടക്കുന്നത് അവര്‍ കണ്ടു. ദൂതന്‍മാര്‍ മടങ്ങിവന്ന് രാജാവിനോടു വിവരം പറഞ്ഞു.16 അനന്തരം, ജനം സിറിയാക്കാരുടെ പാളയത്തില്‍ കടന്നുകൊള്ളയടിച്ചു. അങ്ങനെ കര്‍ത്താവ് അരുളിച്ചെയ്തതുപോലെ, ഒരളവ് നേരിയ മാവ് ഒരു ഷെക്കലിനും രണ്ടളവ് ബാര്‍ലി ഒരു ഷെക്കലിനും വില്‍ക്കപ്പെട്ടു.17 രാജാവു തന്റെ അംഗരക്ഷകനെ പടിവാതിലിന്റെ ചുമതല ഏല്‍പിച്ചു. പടിവാതില്‍ക്കല്‍ തിങ്ങിയക്കൂടിയ ജനം ചവിട്ടിമെതിച്ച് അവന്‍ മരിച്ചു. തന്റെ അടുത്തുവന്ന രാജാവിനോടു ദൈവപുരുഷന്‍ പറഞ്ഞിരുന്നതുപോലെ സംഭവിച്ചു.18 ദൈവപുരുഷന്‍ രാജാവിനോടു രണ്ടളവ് ബാര്‍ലി ഒരു ഷെക്കലിനും ഒരളവ് നേരിയ മാവ് ഒരു ഷെക്കലിനും നാളെ ഈ സമയം സമരിയായുടെ കവാടത്തില്‍ വില്‍ക്കപ്പെടും എന്നു പറഞ്ഞപ്പോള്‍,19 കര്‍ത്താവ് ആകാശത്തിന്റെ കിളിവാതിലുകള്‍ തുറന്നാല്‍ത്തന്നെ ഇതു സംഭവിക്കുമോ എന്ന് ഈ പടത്തലവന്‍ ദൈവപുരുഷനോടു ചോദിച്ചിരുന്നു. അതിനു ദൈവപുരുഷന്‍ നീ സ്വന്തം കണ്ണുകൊണ്ട് അതുകാണും, എന്നാല്‍ അതില്‍നിന്നു ഭക്ഷിക്കുകയില്ല എന്ന് ഉത്ത രം നല്‍കി.20 അങ്ങനെ ഇതു സംഭവിച്ചു. ജനം പടിവാതില്‍ക്കല്‍ അവനെ ചവിട്ടിമെതിച്ചു. അവന്‍ മരിച്ചു.

Advertisements

The Book of 2 Kings | 2 രാജാക്കന്മാർ | Malayalam Bible | POC Translation

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Prophet Elijah and Elisha
Advertisements
The prophet Elisha and the Shulamite
Advertisements
Advertisements

Leave a comment