2 സാമുവൽ, അദ്ധ്യായം 3 1 സാവൂളിന്റെ ഭവനവും ദാവീദിന്റെ ഭവനവും തമ്മില്‍ നീണ്ടയുദ്ധം നടന്നു. ദാവീദ് മേല്‍ക്കുമേല്‍ ശക്തി പ്രാപിച്ചു; സാവൂളിന്റെ കുടുംബമോ അടിക്കടി ക്ഷയിച്ചുവന്നു. ദാവീദിന്റെ പുത്രന്‍മാര്‍ 2 ദാവീദിന് ഹെബ്രോണില്‍വച്ചു പുത്രന്‍മാര്‍ ജനിച്ചു. ജസ്രേല്‍ക്കാരി അഹിനോവാമില്‍ ജനിച്ച അംനോണ്‍ ആയിരുന്നു ഒന്നാമന്‍.3 കാര്‍മല്‍ക്കാരന്‍ നാബാലിന്റെ വിധ വയായിരുന്ന അബിഗായലില്‍ ജനിച്ച ഖിലെയാബ് രണ്ടാമനും. മൂന്നാമനായ അബ്‌സലോമിനെ പ്രസവിച്ചത് ഗഷൂരിലെ രാജാവായ തല്‍മായിയുടെ മകള്‍ മാഖാ ആണ്.4 ഹഗ്ഗീത്തില്‍ നാലാമന്‍ അദോനിയായും, അബിത്താലില്‍ അഞ്ചാമന്‍ … Continue reading The Book of 2 Samuel, Chapter 3 | 2 സാമുവൽ, അദ്ധ്യായം 3 | Malayalam Bible | POC Translation
Tag: POC Bible
The Book of 2 Samuel, Chapter 2 | 2 സാമുവൽ, അദ്ധ്യായം 2 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 2 ദാവീദ് അഭിഷിക്തന്‍ 1 ദാവീദ് കര്‍ത്താവിനോട് ആരാഞ്ഞു: യൂദായിലെ ഏതെങ്കിലും നഗരത്തിലേക്കു ഞാന്‍ പോകണമോ? പോകൂ, കര്‍ത്താവ് മറുപടി നല്‍കി. ദാവീദ് വീണ്ടും ചോദിച്ചു: ഏതു നഗരത്തിലേക്കാണു പോകേണ്ടത്? ഹെബ്രോണിലേക്ക്, അവിടുന്ന് അരുളിച്ചെയ്തു.2 ദാവീദ് അങ്ങോട്ടു പോയി. ജസ്രേല്‍ക്കാരി അഹിനോവാം, കാര്‍മല്‍ക്കാരന്‍ നാബാലിന്റെ വിധവ അബിഗായില്‍ എന്നീ രണ്ടു ഭാര്യമാരും അവനോടൊപ്പമുണ്ടായിരുന്നു.3 അവന്‍ തന്റെ ആളുകളെയും സകുടുംബം കൊണ്ടുപോയി. അവര്‍ ഹെബ്രോണിന്റെ ചുറ്റുമുള്ള പട്ടണങ്ങളില്‍ പാര്‍ത്തു.4 യൂദായിലെ ജനങ്ങള്‍ വന്ന് ദാവീദിനെ … Continue reading The Book of 2 Samuel, Chapter 2 | 2 സാമുവൽ, അദ്ധ്യായം 2 | Malayalam Bible | POC Translation
The Book of 2 Samuel, Chapter 1 | 2 സാമുവൽ, അദ്ധ്യായം 1 | Malayalam Bible | POC Translation
2 സാമുവൽ, അദ്ധ്യായം 1 സാവൂളിന്റെ മരണവാര്‍ത്ത 1 സാവൂളിന്റെ മരണത്തിനുശേഷം, ദാവീദ് അമലേക്യരെ കീഴടക്കി; മടങ്ങിവന്നു സിക്‌ലാഗില്‍ രണ്ടു ദിവസം പാര്‍ത്തു.2 മൂന്നാംദിവസം സാവൂളിന്റെ പാളയത്തില്‍നിന്ന് ഒരാള്‍ വസ്ത്രം കീറിക്കൊണ്ടും തലയില്‍ പൂഴിവാരിയിട്ടുകൊണ്ടും ദാവീദിന്റെ അടുക്കല്‍ വന്നു സാഷ്ടാംഗം നമസ്‌കരിച്ചു.3 നീ എവിടെനിന്നു വരുന്നു എന്ന് ദാവീദ് ചോദിച്ചതിന് ഇസ്രായേല്‍ പാളയത്തില്‍നിന്ന് ഞാന്‍ ഓടിപ്പോന്നിരിക്കയാണ് എന്ന് അവന്‍ മറുപടി നല്‍കി.4 ദാവീദ് വീണ്ടും ചോദിച്ചു: എന്തുണ്ടായി? പറയൂ. അവന്‍ മറുപടി പറഞ്ഞു: നമ്മുടെ സൈന്യം തോറ്റോടി. … Continue reading The Book of 2 Samuel, Chapter 1 | 2 സാമുവൽ, അദ്ധ്യായം 1 | Malayalam Bible | POC Translation
The Book of 2 Samuel, Introduction | 2 സാമുവൽ, ആമുഖം | Malayalam Bible | POC Translation
അവസാനത്തെ ന്യായാധിപനായ സാമുവലിന്റെ കാലംമുതല്‍ ദാവീദിന്റെ ഭരണത്തിന്റെ അവസാനംവരെയുള്ള ചരിത്രമാണു സാമുവലിന്റെ പേരിലുള്ള രണ്ടു പുസ്തകങ്ങളുടെ ഉള്ളടക്കം. 1-2 സാമുവല്‍, 1-2 രാജാക്കന്‍മാര്‍ എന്നീ പുസ്തകങ്ങള്‍ 1-4 രാജാക്കന്‍മാര്‍ എന്ന പേരിലാണ് ഗ്രീക്കുപരിഭാഷയില്‍ പ്രത്യക്ഷപ്പെടുന്നത്. ചില ആധുനിക വിവര്‍ത്തനങ്ങളും ഈ പാരമ്പര്യം സ്വീകരിച്ചു കാണുന്നു. ബി.സി.1050-നോടുകൂടി ഇസ്രായേലിനു ഫിലിസ്ത്യരുടെ ഭീഷണി വര്‍ധിച്ചു.ന്യായാധിപന്‍മാരുടെ നേതൃത്വത്തില്‍ ഫിലിസ്ത്യരെ അവിടവിടെ അമര്‍ച്ച ചെയ്യാന്‍ സാധിച്ചെങ്കിലും ശാശ്വതപരിഹാരം ഉണ്ടായില്ല. മറ്റു ജനതകളുടേതുപോലെ ഒരു രാജാവുണ്ടായാല്‍ തങ്ങള്‍ക്കു സമാധാനവും ഐശ്വര്യവും ലഭിക്കുമെന്ന് ജനം പ്രതീക്ഷിച്ചു. … Continue reading The Book of 2 Samuel, Introduction | 2 സാമുവൽ, ആമുഖം | Malayalam Bible | POC Translation
The Book of 2 Samuel | സാമുവലിന്റെ രണ്ടാം പുസ്തകം | Malayalam Bible | POC Translation
2 സാമുവൽ, ആമുഖം 2 സാമുവൽ, അദ്ധ്യായം 1 2 സാമുവൽ, അദ്ധ്യായം 2 2 സാമുവൽ, അദ്ധ്യായം 3 2 സാമുവൽ, അദ്ധ്യായം 4 2 സാമുവൽ, അദ്ധ്യായം 5 2 സാമുവൽ, അദ്ധ്യായം 6 2 സാമുവൽ, അദ്ധ്യായം 7 2 സാമുവൽ, അദ്ധ്യായം 8 2 സാമുവൽ, അദ്ധ്യായം 9 2 സാമുവൽ, അദ്ധ്യായം 10 2 സാമുവൽ, അദ്ധ്യായം 11 2 സാമുവൽ, അദ്ധ്യായം 12 2 സാമുവൽ, അദ്ധ്യായം 13 … Continue reading The Book of 2 Samuel | സാമുവലിന്റെ രണ്ടാം പുസ്തകം | Malayalam Bible | POC Translation
The Book of 1 Samuel, Chapter 31 | 1 സാമുവൽ, അദ്ധ്യായം 31 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 31 സാവൂളിന്റെയും പുത്രന്‍മാരുടെയും മരണം 1 ഫിലിസ്ത്യര്‍ ഇസ്രായേലിനോടുയുദ്ധം ചെയ്തു. ഇസ്രായേല്യര്‍ ഫിലിസ്ത്യരോട് തോറ്റോടി ഗില്‍ബോവാക്കുന്നില്‍ മരിച്ചുവീണു.2 ഫിലിസ്ത്യര്‍ സാവൂളിനെയും പുത്രന്‍മാരെയും അനുധാവനം ചെയ്ത് അവന്റെ പുത്രന്‍മാരായ ജോനാഥാനെയും അബിനാദാബിനെയും മല്‍ക്കീഷുവായെയും വധിച്ചു.3 സാവൂളിനു ചുറ്റും ഉഗ്രമായ പോരാട്ടം നടന്നു. വില്ലാളികള്‍ അവന്റെ രക്ഷാനിര ഭേദിച്ച് അവനെ മാരകമായി മുറിവേല്‍പിച്ചു.4 സാവൂള്‍ തന്റെ ആയുധവാഹകനോടു പറഞ്ഞു: ഈ അപരിച്‌ഛേദിതര്‍ എന്നെ അപമാനിക്കുകയും കുത്തിക്കൊല്ലുകയും ചെയ്യാതിരിക്കേണ്ടതിന് വാള്‍ ഊരി എന്നെ കൊല്ലുക. പക്‌ഷേ, അവന്‍ … Continue reading The Book of 1 Samuel, Chapter 31 | 1 സാമുവൽ, അദ്ധ്യായം 31 | Malayalam Bible | POC Translation
The Book of 1 Samuel, Chapter 30 | 1 സാമുവൽ, അദ്ധ്യായം 30 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 30 അമലേക്യരുമായിയുദ്ധം 1 ദാവീദും അനുയായികളും മൂന്നാം ദിവസം സിക്‌ലാഗിലെത്തിയപ്പോഴെക്കും അമലേക്യര്‍ നെഗെബും സിക്‌ലാഗും ആക്രമിച്ചുകഴിഞ്ഞിരുന്നു. അവര്‍ സിക്‌ലാഗു പിടിച്ചടക്കി അഗ്‌നിക്കിരയാക്കി.2 സ്ത്രീകളെയും പ്രായഭേദമെന്നിയേ മറ്റുള്ളവരെയും തടവുകാരായി പിടിച്ചുകൊണ്ടുപോയി. ആരെയും കൊന്നില്ല.3 ദാവീദും അനുയായികളും നഗരത്തിലെത്തിയപ്പോള്‍ അത് അഗ്‌നിക്കിരയായതായും തങ്ങളുടെ ഭാര്യമാരെയും പുത്രീപുത്രന്‍മാരെയും അടിമകളായി പിടിച്ചുകൊണ്ടുപോയതായുംകണ്ടു.4 ദാവീദും അനുയായികളും ശക്തികെടുന്നതുവരെ കരഞ്ഞു.5 ദാവീദിന്റെ ഭാര്യമാരായ ജസ്രേല്‍ക്കാരി അഹിനോവാനും നാബാലിന്റെ വിധവ കാര്‍മലില്‍നിന്നുള്ള അബിഗായിലും തടവുകാരായി പിടിക്കപ്പെട്ടിരുന്നു.6 ദാവീദ് അത്യധികം ദുഃഖിതനായി. തങ്ങളുടെ പുത്രീപുത്രന്‍മാരെയോര്‍ത്തു … Continue reading The Book of 1 Samuel, Chapter 30 | 1 സാമുവൽ, അദ്ധ്യായം 30 | Malayalam Bible | POC Translation
The Book of 1 Samuel, Chapter 29 | 1 സാമുവൽ, അദ്ധ്യായം 29 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 29 ഫിലിസ്ത്യര്‍ ദാവീദിനെ ഉപേക്ഷിക്കുന്നു 1 ഫിലിസ്ത്യസേന അഫെക്കില്‍ ഒരുമിച്ചു കൂടി. ഇസ്രായേല്യര്‍ ജസ്രേലിലുള്ള നീര്‍ച്ചാലിനടുത്തു പാളയമടിച്ചു.2 ഫിലിസ്ത്യപ്രഭുക്കന്‍മാര്‍ നൂറുനൂറായും ആയിരമായിരമായും മുമ്പോട്ടുനീങ്ങി. ദാവീദും അനുയായികളും അക്കീഷിനോടൊത്തു പിന്‍നിരയിലായിരുന്നു. അപ്പോള്‍ ഫിലിസ്ത്യസേനാധിപന്‍മാര്‍ ചോദിച്ചു: ഈ ഹെബ്രായര്‍ എന്താണ് ഇവിടെ ചെയ്യുന്നത്?3 അക്കീഷ് അവരോടു പറഞ്ഞു: ഇത് ദാവീദല്ലേ? ഇസ്രായേല്‍രാജാവായ സാവൂളിന്റെ ഭൃത്യന്‍. ദിവസങ്ങളല്ല വര്‍ഷങ്ങളായി അവന്‍ എന്നോടുകൂടെയായിട്ട്. എന്നെ അഭയംപ്രാപിച്ച നാള്‍മുതല്‍ ഇന്നുവരെ അവനില്‍ ഒരു കുറ്റവും ഞാന്‍ കണ്ടില്ല.4 ഫിലിസ്ത്യസേനാധിപന്‍മാര്‍ അവനോടു … Continue reading The Book of 1 Samuel, Chapter 29 | 1 സാമുവൽ, അദ്ധ്യായം 29 | Malayalam Bible | POC Translation
The Book of 1 Samuel, Chapter 28 | 1 സാമുവൽ, അദ്ധ്യായം 28 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 28 1 അക്കാലത്ത് ഫിലിസ്ത്യര്‍ ഇസ്രായേലിനോട്‌യുദ്ധം ചെയ്യാന്‍ സേനകളെ ഒരുക്കി. അക്കീഷ് ദാവീദിനോടു പറഞ്ഞു: നീയും അനുയായികളും എന്നോടൊത്തു യുദ്ധത്തിനു പോരണം.2 ദാവീദ് അക്കീഷിനോടു പറഞ്ഞു: ശരി; അങ്ങയുടെ ദാസന് എന്തുകഴിയുമെന്ന് അങ്ങേക്കു കാണാം. അക്കീഷ് ദാവീദിനോടു പറഞ്ഞു: കൊള്ളാം; നീ എന്നും എന്റെ അംഗരക്ഷകനായി രിക്കും. സാവൂള്‍ മന്ത്രവാദിനിയുടെ അടുക്കല്‍ 3 സാമുവല്‍ മരിച്ചിട്ട് അവന്റെ നഗരമായ റാമായില്‍ സംസ്‌കരിക്കപ്പെടുകയും ഇസ്രായേല്യരെല്ലാം അവനെയോര്‍ത്തു വിലപിക്കുകയും ചെയ്തുകഴിഞ്ഞിരുന്നു. സാവൂള്‍ എല്ലാ മന്ത്രവാദികളെയും ആഭിചാരകരെയും … Continue reading The Book of 1 Samuel, Chapter 28 | 1 സാമുവൽ, അദ്ധ്യായം 28 | Malayalam Bible | POC Translation
The Book of 1 Samuel, Chapter 27 | 1 സാമുവൽ, അദ്ധ്യായം 27 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 27 ദാവീദ് ഫിലിസ്ത്യരുടെ നാട്ടില്‍ 1 ദാവീദ് ചിന്തിച്ചു: ഞാന്‍ ഒരു ദിവസം സാവൂളിന്റെ കൈകൊണ്ട് മരിക്കേണ്ടിവരും. ഫിലിസ്ത്യരുടെ നാട്ടിലേക്കു രക്ഷപെടുന്നതല്ലേ എനിക്കു നല്ലത്? അപ്പോള്‍ സാവൂള്‍ ഇസ്രായേല്‍ അതിര്‍ത്തികളില്‍ എന്നെ അന്വേഷിക്കുന്നതു മതിയാക്കും. ഞാന്‍ അവന്റെ കൈയില്‍നിന്നു രക്ഷപെടുകയും ചെയ്യും.2 ദാവീദ് അറുനൂറ് അനുചരന്‍മാരോടൊത്ത് ഗത്തിലെ രാജാവും മാവോക്കിന്റെ മകനുമായ അക്കീഷിന്റെ അടുത്തേക്കുപോയി.3 അവര്‍ കുടുംബസമേതം ഗത്തില്‍ അക്കീഷിനോടൊപ്പം വസിച്ചു. ദാവീദിനോടുകൂടെ അവന്റെ ഭാര്യമാരായ ജസ്രേല്‍ക്കാരി അഹിനോവാമും നാബാലിന്റെ വിധവ കാര്‍മലിലെ … Continue reading The Book of 1 Samuel, Chapter 27 | 1 സാമുവൽ, അദ്ധ്യായം 27 | Malayalam Bible | POC Translation
The Book of 1 Samuel, Chapter 26 | 1 സാമുവൽ, അദ്ധ്യായം 26 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 26 ദാവീദ് സാവൂളിനെ വധിക്കാതെ വിടുന്നു 1 സിഫ്യര്‍ ഗിബെയായില്‍ സാവൂളിന്റെ അടുക്കല്‍ വന്നു പറഞ്ഞു: ദാവീദ് ജഷിമോന്റെ കിഴക്കുള്ള ഹക്കീലാക്കുന്നില്‍ ഒളിച്ചിരിപ്പുണ്ട്.2 കരുത്തരായ മൂവായിരം ഇസ്രായേല്യരോടൊത്ത് ദാവീദിനെ തിരക്കി സാവൂള്‍ സിഫ് മരുഭൂമിയിലേക്കുപോയി.3 ജഷിമോന്റെ കിഴക്കുള്ള വഴിക്കു സമീപം ഹക്കീലാക്കുന്നില്‍ സാവൂള്‍ പാളയമടിച്ചു. ദാവീദാകട്ടെ അവിടെത്തന്നെ പാര്‍ത്തു.4 സാവൂള്‍ തന്നെത്തേടി മരുഭൂമിയിലെത്തിയിട്ടുണ്ടെന്നു കേട്ടപ്പോള്‍, ദാവീദ് ചാരന്‍മാരെ അയച്ച് അക്കാര്യം ഉറപ്പുവരുത്തി.5 ദാവീദ് സാവൂള്‍ പാളയമടിച്ചിരുന്ന സ്ഥലത്തേക്കു ചെന്നു. സാവൂള്‍ തന്റെ സൈന്യാധിപനും … Continue reading The Book of 1 Samuel, Chapter 26 | 1 സാമുവൽ, അദ്ധ്യായം 26 | Malayalam Bible | POC Translation
The Book of 1 Samuel, Chapter 25 | 1 സാമുവൽ, അദ്ധ്യായം 25 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 25 സാമുവലിന്റെ മരണം 1 സാമുവല്‍ മരിച്ചു. ഇസ്രായേല്യര്‍ ഒരുമിച്ചുകൂടി അവനെയോര്‍ത്തു വിലപിച്ചു. റാമായിലുള്ള സ്വന്തം ഭവനത്തില്‍ അവനെ സംസ്‌കരിച്ചു. ദാവീദ് പാരാന്‍മരുഭൂമിയില്‍പോയി പാര്‍ത്തു. ദാവീദും അബിഗായിലും 2 കാര്‍മലിലെ ഒരു വ്യാപാരി മാവോനില്‍ ഉണ്ടായിരുന്നു. വലിയ ധനികനായിരുന്നു. അവനു മൂവായിരം ചെമ്മരിയാടുകളും ആയിരം കോലാടുകളുമുണ്ടായിരുന്നു. കാര്‍മലില്‍വച്ചാണ് ആടുകളുടെ രോമം കത്രിച്ചിരുന്നത്.3 കാലെബുവംശജനായ അവന്റെ പേര് നാബാല്‍ എന്നും, ഭാര്യയുടെ പേര് അബിഗായില്‍ എന്നുമായിരുന്നു. അവള്‍ വിവേകവതിയും സുന്ദരിയുമായിരുന്നു; അവനാകട്ടെ ഹീനനും ദുഷ്‌കര്‍മിയും.4 … Continue reading The Book of 1 Samuel, Chapter 25 | 1 സാമുവൽ, അദ്ധ്യായം 25 | Malayalam Bible | POC Translation
The Book of 1 Samuel, Chapter 24 | 1 സാമുവൽ, അദ്ധ്യായം 24 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 24 സാവൂളിനെ വെറുതെ വിടുന്നു 1 ഫിലിസ്ത്യരെ തുരത്തിയതിനുശേഷം മടങ്ങിവന്നപ്പോള്‍ ദാവീദ് എന്‍ഗേദിയിലെ മരുഭൂമിയിലുണ്ടെന്നു സാവൂളിന് അറിവുകിട്ടി.2 ഉടനെ അവന്‍ ഇസ്രായേല്യരില്‍ നിന്നു തിരഞ്ഞെടുത്ത മൂവായിരം പേരെ കൂട്ടിക്കൊണ്ട് ദാവീദിനെയും അനുചരന്‍മാരെയും അന്വേഷിച്ചു കാട്ടാടിന്‍ പാറകളിലേക്കു പോയി.3 അവന്‍ വഴിയരികിലുള്ള ആലകളിലെത്തി. അവിടെ ഒരു ഗുഹയില്‍ വിസര്‍ജനത്തിനായി കടന്നു. അതേ ഗുഹയുടെ ഉള്ളറകളിലായിരുന്നു ദാവീദും അനുയായികളും ഒളിച്ചിരുന്നത്.4 ദാവീദിനോട് അനുയായികള്‍ പറഞ്ഞു: ഞാന്‍ നിന്റെ ശത്രുവിനെ നിന്റെ കൈയില്‍ ഏല്‍പിക്കും; നിനക്കിഷ്ട മുള്ളത് … Continue reading The Book of 1 Samuel, Chapter 24 | 1 സാമുവൽ, അദ്ധ്യായം 24 | Malayalam Bible | POC Translation
The Book of 1 Samuel, Chapter 23 | 1 സാമുവൽ, അദ്ധ്യായം 23 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 23 ദാവീദ് കെയ്‌ലായില്‍ 1 ഫിലിസ്ത്യര്‍ കെയ്‌ലാ ആക്രമിക്കുന്നെന്നും മെതിക്കളങ്ങള്‍ കവര്‍ച്ച ചെയ്യുന്നെന്നും ദാവീദിന് അറിവു കിട്ടി.2 അതിനാല്‍ അവന്‍ കര്‍ത്താവിനോട് ആരാഞ്ഞു: ഞാന്‍ പോയി ഫിലിസ്ത്യരെ ആക്രമിക്കട്ടെയോ? കര്‍ത്താവ് ദാവീദിന് അനുമതി നല്‍കി: പോയി ഫിലിസ്ത്യരെ ആക്രമിച്ച് കെയ്‌ലാ രക്ഷിക്കുക. ദാവീദിനോടുകൂടെയുള്ളവര്‍ ചോദിച്ചു:3 നമ്മള്‍ ഇവിടെ യൂദായില്‍ത്തന്നെ ഭയന്നാണു കഴിയുന്നത്? പിന്നെങ്ങനെ ഫിലിസ്ത്യരെ നേരിടാന്‍ കെയ് ലായില്‍ പോകും?4 ദാവീദ് വീണ്ടും കര്‍ത്താവിനോട് ആരാഞ്ഞു; കര്‍ത്താവ് പറഞ്ഞു: കെയ്‌ലായിലേക്കു പോവുക. ഫിലിസ്ത്യരെ … Continue reading The Book of 1 Samuel, Chapter 23 | 1 സാമുവൽ, അദ്ധ്യായം 23 | Malayalam Bible | POC Translation
The Book of 1 Samuel, Chapter 22 | 1 സാമുവൽ, അദ്ധ്യായം 22 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 22 1 ദാവീദ് അവിടെനിന്ന് ഓടിരക്ഷപെ ട്ട്, അദുല്ലാംഗുഹയിലെത്തി. അവന്റെ സഹോദരന്‍മാരും കുടുംബം മുഴുവനും ഇതറിഞ്ഞ് അവിടെച്ചെന്നു.2 പീഡിതര്‍, കടമുള്ളവര്‍, അസന്തുഷ്ടര്‍ എന്നിങ്ങനെ പലരും അവന്റെ ചുറ്റും കൂടി. അവന്‍ അവരുടെയെല്ലാം തലവനായി. നാനൂറോളം പേര്‍ അവനോടുകൂടെ അവിടെയുണ്ടായിരുന്നു.3 ദാവീദ് അവിടെനിന്ന് മൊവാബിലുള്ള മിസ് പേയില്‍ എത്തി, മൊവാബുരാജാവിനോട് അപേക്ഷിച്ചു: ദൈവം എനിക്കുവേണ്ടി എന്താണുചെയ്യാന്‍ പോകുന്നതെന്നറിയുന്നതുവരെ എന്റെ മാതാപിതാക്കന്‍മാര്‍ അങ്ങയോടുകൂടെ താമസിക്കാന്‍ അനുവദിക്കണം.4 അവരെ അവന്‍ മൊവാബുരാജാവിന്റെ അടുത്താക്കി. ദാവീദ് രക്ഷാസങ്കേതത്തിലായിരുന്ന കാലമത്രയും … Continue reading The Book of 1 Samuel, Chapter 22 | 1 സാമുവൽ, അദ്ധ്യായം 22 | Malayalam Bible | POC Translation
The Book of 1 Samuel, Chapter 21 | 1 സാമുവൽ, അദ്ധ്യായം 21 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 21 ദാവീദ് ഒളിച്ചോടുന്നു 1 ദാവീദ് നോബില്‍ പുരോഹിതനായ അഹിമലെക്കിന്റെ യടുക്കല്‍ എത്തിച്ചേര്‍ന്നു. അഹിമലെക്ക് സംഭ്രമത്തോടെ ദാവീദിനെ എതിരേറ്റുകൊണ്ടു ചോദിച്ചു: നീയെന്താണ് തനിച്ച്? കൂടെയാരുമില്ലേ?2 ദാവീദ് പറഞ്ഞു: രാജാവ് ഒരു കാര്യം എന്നെ ഏല്‍പിച്ചിരിക്കുന്നു. ഞാന്‍ നിന്നെ ഏല്‍പിച്ചയയ്ക്കുന്ന കാര്യം ആരും അറിയരുതെന്ന് എന്നോടു കല്‍പിച്ചിട്ടുമുണ്ട്. എന്റെ ഭൃത്യന്‍മാരോട് ഇന്ന സ്ഥലത്തു വരണമെന്നു ഞാന്‍ ഏര്‍പ്പാടുചെയ്തിട്ടുണ്ട്.3 ആകയാല്‍, അങ്ങയുടെ കൈവശം എന്തുണ്ട്? എനിക്ക് അഞ്ചപ്പം തരുക; അല്ലെങ്കില്‍, ഉള്ളതാകട്ടെ.4 പുരോഹിതന്‍ ദാവീദിനോടു പറഞ്ഞു: … Continue reading The Book of 1 Samuel, Chapter 21 | 1 സാമുവൽ, അദ്ധ്യായം 21 | Malayalam Bible | POC Translation
The Book of 1 Samuel, Chapter 20 | 1 സാമുവൽ, അദ്ധ്യായം 20 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 20 ജോനാഥാന്‍ സഹായിക്കുന്നു 1 ദാവീദ് റാമായിലെ നായോത്തില്‍നിന്ന് ഓടി ജോനാഥാന്റെ അടുത്തെത്തി ചോദിച്ചു: ഞാന്‍ എന്തു ചെയ്തു? എന്താണെന്റെ കുറ്റം? എന്നെ കൊല്ലാന്‍മാത്രം എന്തു പാപ മാണ് നിന്റെ പിതാവിനെതിരേ ഞാന്‍ ചെയ്തത്?2 ജോനാഥാന്‍ പറഞ്ഞു: അങ്ങനെ സംഭവിക്കാതിരിക്കട്ടെ. നീ മരിക്കുകയില്ല. എന്നെ അറിയിക്കാതെ ഒരു കാര്യവും ചെറുതായാലും വലുതായാലും എന്റെ പിതാവ് ചെയ്യുകയില്ല. പിന്നെയെന്തിന് പിതാവ് ഇക്കാര്യം എന്നില്‍നിന്നു മറച്ചുവയ്ക്കുന്നു? അങ്ങനെ സംഭവിക്കുകയില്ല. ദാവീദ് പറഞ്ഞു:3 നിനക്ക് എന്നോടിഷ്ടമാണെന്നു നിന്റെ … Continue reading The Book of 1 Samuel, Chapter 20 | 1 സാമുവൽ, അദ്ധ്യായം 20 | Malayalam Bible | POC Translation
The Book of 1 Samuel, Chapter 19 | 1 സാമുവൽ, അദ്ധ്യായം 19 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 19 ദാവീദിനെ വധിക്കാന്‍ ശ്രമം 1 ദാവീദിനെ കൊന്നുകളയണമെന്നു സാവൂള്‍ ജോനാഥാനോടും ഭൃത്യന്‍മാരോടും കല്‍പിച്ചു. എന്നാല്‍, സാവൂളിന്റെ മകന്‍ ജോനാഥാന്‍ ദാവീദിനെ വളരെയധികം സ്‌നേഹിച്ചിരുന്നു.2 ജോനാഥാന്‍ ദാവീദിനോടു പറഞ്ഞു: എന്റെ പിതാവ് സാവൂള്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ നാളെ രാവിലെ നീ എവിടെയെങ്കിലും പോയി കരുതലോടെ ഒളിച്ചിരിക്കുക.3 നീ ഒളിച്ചിരിക്കുന്ന വയലില്‍ വന്ന് എന്റെ പിതാവിനോടു നിന്നെപ്പറ്റി ഞാന്‍ സംസാരിക്കാം; എന്തെങ്കിലും അറിഞ്ഞാല്‍ നിന്നോടു പറയാം.4 ജോനാഥാന്‍ തന്റെ പിതാവ് സാവൂളിനോട് … Continue reading The Book of 1 Samuel, Chapter 19 | 1 സാമുവൽ, അദ്ധ്യായം 19 | Malayalam Bible | POC Translation
The Book of 1 Samuel, Chapter 18 | 1 സാമുവൽ, അദ്ധ്യായം 18 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 18 ദാവീദും ജോനാഥാനും 1 ദാവീദ് രാജാവിനോടു സംസാരിച്ചു തീര്‍ന്നപ്പോള്‍ ജോനാഥാന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒട്ടിച്ചേര്‍ന്നു. ജോനാഥാന്‍ അവനെ പ്രാണതുല്യം സ്‌നേഹിച്ചു.2 സാവൂള്‍ അവനെ പിതൃഭവനത്തിലേക്കു തിരിച്ചയയ്ക്കാതെ അവിടെ താമസിപ്പിച്ചു.3 ജോനാഥാന്‍ ദാവീദിനെ പ്രാണതുല്യം സ്‌നേഹിച്ചതിനാല്‍, അവനുമായി ഒരു ഉടമ്പ ടിയുണ്ടാക്കി.4 അവന്‍ തന്റെ മേലങ്കിയൂരി ദാവീദിനെ അണിയിച്ചു; തന്റെ പടച്ചട്ടയും വാളും വില്ലും അരക്കച്ചയും അവനു കൊടുത്തു.5 സാവൂള്‍ അയയ്ക്കുന്നിടത്തൊക്കെ പോയി ദാവീദ് കാര്യങ്ങളെല്ലാം നന്നായി നടത്തിപ്പോന്നു. അതുകൊണ്ട്, സാവൂള്‍ … Continue reading The Book of 1 Samuel, Chapter 18 | 1 സാമുവൽ, അദ്ധ്യായം 18 | Malayalam Bible | POC Translation
The Book of 1 Samuel, Chapter 17 | 1 സാമുവൽ, അദ്ധ്യായം 17 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 17 ദാവീദും ഗോലിയാത്തും 1 ഫിലിസ്ത്യര്‍യുദ്ധത്തിനു സൈന്യത്തെ ഒരുമിച്ചുകൂട്ടി. അവര്‍ യൂദായുടെ സൊക്കോയില്‍ സമ്മേളിച്ച് സൊക്കോയ്ക്കും അസെക്കായ്ക്കും മധ്യേ ഏഫെസ്ദമ്മിമില്‍ പാളയമടിച്ചു.2 സാവൂളും ഇസ്രായേല്യരും ഏലാതാഴ്‌വരയില്‍ പാളയമടിച്ച് അവര്‍ക്കെതിരേ അണിനിരന്നു.3 താഴ്‌വരയുടെ അപ്പുറത്തും ഇപ്പുറത്തുമുള്ള മലകളില്‍ ഫിലിസ്ത്യരും ഇസ്രായേല്യരും നിലയുറപ്പിച്ചു.4 അപ്പോള്‍ ഫിലിസ്ത്യപ്പാളയത്തില്‍നിന്ന് ഗത്ത്കാരനായഗോലിയാത്ത് എന്ന മല്ലന്‍മുമ്പോട്ടുവന്നു. ആറുമുഴവും ഒരു ചാണും ഉയരമുണ്ടായിരുന്നു അവന്.5 അവന്റെ തലയില്‍ ഒരു പിച്ചളത്തൊപ്പിയുണ്ടായിരുന്നു. അയ്യായിരംഷെക്കല്‍ തൂക്കമുള്ള പിച്ചളക്കവചമാണ് അവന്‍ ധരിച്ചിരുന്നത്.6 അവന്‍ പിച്ചളകൊണ്ടുള്ള കാല്‍ചട്ട ധരിക്കുകയും … Continue reading The Book of 1 Samuel, Chapter 17 | 1 സാമുവൽ, അദ്ധ്യായം 17 | Malayalam Bible | POC Translation
The Book of 1 Samuel, Chapter 16 | 1 സാമുവൽ, അദ്ധ്യായം 16 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 16 ദാവീദിന്റെ അഭിഷേകം 1 കര്‍ത്താവ് സാമുവലിനോടു പറഞ്ഞു: ഇസ്രായേലിന്റെ രാജത്വത്തില്‍നിന്ന് സാവൂളിനെ ഞാന്‍ തള്ളിക്കളഞ്ഞിരിക്കുന്നു. അവനെയോര്‍ത്ത് നീ എത്രനാള്‍ വിലപിക്കും? കുഴലില്‍ തൈലംനിറച്ചു പുറപ്പെടുക. ഞാന്‍ നിന്നെ ബേത്‌ലെഹെംകാരനായ ജസ്‌സെയുടെ അടുത്തേക്കയയ്ക്കും. അവന്റെ ഒരു മകനെ ഞാന്‍ രാജാവായി നിശ്ചയിച്ചിരിക്കുന്നു.2 സാമുവല്‍ ചോദിച്ചു: ഞാന്‍ എങ്ങനെ പോകും? സാവൂള്‍ ഇതു കേട്ടാല്‍ എന്നെ കൊന്നുകളയും. കര്‍ത്താവ് പറഞ്ഞു: ഒരു പശുക്കിടാവിനെക്കൂടെ കൊണ്ടുപോവുക, കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ വന്നിരിക്കുകയാണെന്നു പറയുക.3 ജസ്‌സെയെയും ബലിയര്‍പ്പണത്തിനു ക്ഷണിക്കുക. … Continue reading The Book of 1 Samuel, Chapter 16 | 1 സാമുവൽ, അദ്ധ്യായം 16 | Malayalam Bible | POC Translation
The Book of 1 Samuel, Chapter 15 | 1 സാമുവൽ, അദ്ധ്യായം 15 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 15 സാവൂള്‍ കല്‍പന ലംഘിക്കുന്നു 1 സാമുവല്‍ സാവൂളിനോടു പറഞ്ഞു: തന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം ചെയ്യാന്‍ കര്‍ത്താവ് എന്നെ അയച്ചിരിക്കുന്നു; അതിനാല്‍ കര്‍ത്താവിന്റെ വചനം കേട്ടുകൊള്ളുക.2 സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്യര്‍ ഈജിപ്തില്‍നിന്ന് പോരുമ്പോള്‍ വഴിയില്‍വച്ച് അവരെ എതിര്‍ത്തതിന് ഞാന്‍ അമലേക്യരെ ശിക്ഷിക്കും.3 ആകയാല്‍, നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്തവിധം സ്ത്രീപുരുഷന്‍മാരെയും കുട്ടി കളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും … Continue reading The Book of 1 Samuel, Chapter 15 | 1 സാമുവൽ, അദ്ധ്യായം 15 | Malayalam Bible | POC Translation
The Book of 1 Samuel, Chapter 14 | 1 സാമുവൽ, അദ്ധ്യായം 14 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 14 ജോനാഥാന്റെ സാഹസികത 1 ഒരു ദിവസം സാവൂളിന്റെ പുത്രന്‍ ജോനാഥാന്‍ ആയുധവാഹകനോട് പറഞ്ഞു: വരൂ, അക്കരെ ഫിലിസ്ത്യസേനയുടെ പാളയം വരെ നമുക്കൊന്നു പോകാം. എന്നാല്‍, ഇക്കാര്യം അവന്‍ പിതാവിനെ അറിയിച്ചില്ല.2 സാവൂള്‍ ഗിബെയായുടെ അതിര്‍ത്തിയിലെ മിഗ്രോനില്‍ മാതളനാരകത്തിന്റെ കീഴിലായിരുന്നു. അവനോടുകൂടെ ഏകദേശം അറുനൂറു പടയാളികളാണ് ഉണ്ടായിരുന്നത്.3 അഹിത്തൂബിന്റെ മകന്‍ അഹിയായാണ് എഫോദു ധരിച്ചിരുന്നത്. അഹിത്തൂബ് ഇക്കാബോദിന്റെ സഹോദരനും ഫിനെഹാസിന്റെ പുത്രനുമായിരുന്നു. ഷീലോയില്‍ കര്‍ത്താവിന്റെ പുരോഹിതനായിരുന്ന ഏലിയുടെ പുത്രനാണ് ഫിനെഹാസ്. ജോനാഥാന്‍ പോയ … Continue reading The Book of 1 Samuel, Chapter 14 | 1 സാമുവൽ, അദ്ധ്യായം 14 | Malayalam Bible | POC Translation
The Book of 1 Samuel, Chapter 13 | 1 സാമുവൽ, അദ്ധ്യായം 13 | Malayalam Bible | POC Translation
1 സാമുവൽ, അദ്ധ്യായം 13 സാവൂള്‍ തിരസ്‌കൃതനാകുന്നു 1 രാജാവാകുമ്പോള്‍ സാവൂളിനു.... വയസ്‌സുണ്ടായിരുന്നു. അവന്‍ .... വര്‍ഷം ഇസ്രായേലിനെ ഭരിച്ചു.2 സാവൂള്‍ ഇസ്രായേലില്‍നിന്ന് മൂവായിരം പേരെ തിരഞ്ഞെടുത്തു. രണ്ടായിരം പേര്‍ അവനോടൊത്തു മിക്മാഷിലും ബഥേല്‍ മലനാട്ടിലും നിന്നു; ആയിരം പേര്‍ ജോനാഥാനോടുകൂടെ ബഞ്ച മിന്റെ ഗിബെയാദേശത്തും ആയിരുന്നു.ശേഷിച്ചവരെ അവരവരുടെ കൂടാരങ്ങളിലേക്ക് അയച്ചു.3 ഗേബായിലുള്ള ഫിലിസ്ത്യരുടെ കാവല്‍സൈന്യത്തെ ജോനാഥാന്‍ പരാജയപ്പെടുത്തി. ഫിലിസ്ത്യര്‍ അതറിഞ്ഞു.ഹെബ്രായര്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞ് സാവൂള്‍ രാജ്യമൊട്ടുക്കു കാഹളം മുഴക്കി.4 സാവൂള്‍ ഫിലിസ്ത്യരുടെ കാവല്‍ഭടന്‍മാരെ പരാജയപ്പെടുത്തിയെന്നും … Continue reading The Book of 1 Samuel, Chapter 13 | 1 സാമുവൽ, അദ്ധ്യായം 13 | Malayalam Bible | POC Translation