ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
പ്രിയപ്പെട്ടവരേ, നമ്മുടെ ഈ വചനയാത്ര ദിവ്യകാരുണ്യ യാത്ര അതിന്റെ പത്താമത്തെ ദിവസത്തിലേക്ക് കടക്കുകയാണ്.
നമുക്ക് വലിയ ദൈവകൃപ ദൈവം തന്നു കൊണ്ടിരിക്കുന്ന ഒരു സമയമാണ് ഇത്.
പ്രാർത്ഥനയിൽ മാന്ദ്യം കൂടാതെ തീക്ഷ്ണത കുറയാതെ മുന്നോട്ട് പോകാൻ നിങ്ങൾക്കെല്ലാവർക്കും കഴിയട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
നിങ്ങൾ എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണം.
എല്ലാ ആത്മീയ ശുശ്രൂഷകളിലും അതിശക്തമായ പരീക്ഷണങ്ങൾ ഉണ്ട്, പോരാട്ടങ്ങളുണ്ട്.
നമുക്ക് ആത്മീയ സംരക്ഷണം ആവശ്യമുള്ള ഒരു കാലമാണിത്, അതുകൊണ്ട് പ്രത്യേകം നിങ്ങളുടെ പ്രാർത്ഥനകളിൽ ഞങ്ങളെയും ഓർക്കണം.
ഈ ശുശ്രൂഷകളിൽ അത് നിങ്ങളുടെ അടുത്തേക്ക് എത്താൻ സഹായിക്കുന്ന എല്ലാവരെയും പ്രാർത്ഥനകളിൽ ഓർക്കണം എന്ന് സ്നേഹത്തോടെ ഞാൻ ഓർമ്മിപ്പിക്കുന്നു.
നമ്മൾ ഇന്ന് ഈ പത്താമത്തെ ദിവസത്തെ ചിന്തക്ക് വേണ്ടി നമ്മൾ എടുക്കുന്ന വചനഭാഗം പുറപ്പാട് പുസ്തകത്തിൽ നിന്നുള്ള ചില വാക്യങ്ങൾ നമ്മൾ വായിക്കുകയാണ്.
ഞാൻ എല്ലാ വാക്യങ്ങളും നമ്മൾ ഈ ശുശ്രൂഷ മുന്നോട്ട് പോകുമ്പോൾ വായിക്കാം.
ഒരു വാക്യം വായിച്ച് നമുക്ക് തുടങ്ങാം.
പുറപ്പാട് പുസ്തകത്തിന്റെ നാലാം അധ്യായത്തിന്റെ 31-ാമത്തെ വാക്യം കർത്താവ് ഇസ്രായേൽ മക്കളെ സന്ദർശിക്കുന്നു എന്നും അവരുടെ കഷ്ടതകൾ കണ്ടിരിക്കുന്നു എന്നും കേട്ടപ്പോൾ അവർ തലകുനിച്ച് അവിടുത്തെ ആരാധിച്ചു.
അവർ തലകുനിച്ച് അവിടുത്തെ ആരാധിച്ചു.
നമ്മൾ ഈ ആരാധനയുമായി ബന്ധപ്പെട്ട് നമ്മൾ മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു ചിന്ത ആരാധനയ്ക്ക് ഒരു ശരീരഭാഷ ഉണ്ട് എന്നതാണ്.
ആരാധനയ്ക്ക് ഒരു body language ഉണ്ട്. അത് നമ്മൾ മനസ്സിലാക്കിയില്ലെങ്കിൽ നമ്മുടെ ആരാധനകൾ ഒരു അഭിഷേകമായിട്ട് മാറുന്നതിന് അതൊരു തടസ്സമായിട്ട് വരാൻ സാധ്യതയുള്ളതുകൊണ്ട് ഞാൻ ഈ ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്.
നമുക്ക് ആ വാക്യം ഒരിക്കൽ കൂടി വായിക്കാം. പുറപ്പാട് പുസ്തകത്തിന്റെ അഞ്ചാം അധ്യായത്തിന്റെ 31-ാമത്തെ വാക്യം: കർത്താവ് ഇസ്രായേൽ മക്കളെ സന്ദർശിച്ചിരിക്കുന്നു എന്നും അവരുടെ കഷ്ടതകൾ കണ്ടിരിക്കുന്നു എന്നും കേട്ടപ്പോൾ അവർ തലകുനിച്ച് അവിടുത്തെ ആരാധിച്ചു.
നമുക്ക് ഇങ്ങനെ ആരാധിക്കുമ്പോൾ അതിന്റെ ശരീരഭാഷ പ്രധാനമായിട്ട് കരുതിയ ഒരുപാട് വചനങ്ങൾ നമുക്ക് ബൈബിളിൽ ഉണ്ട്.
എന്നാൽ ഞാൻ ചില lകാര്യങ്ങൾ ഒന്ന് നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാം.
ഉല്പത്തി പുസ്തകത്തിന്റെ 24-ാമത്തെ അധ്യായത്തിൽ, അബ്രഹാമിന്റെ ഭൃത്യനായ എലിയാസർ അയാളെക്കുറിച്ചാണ് പറയുന്നത്. വാക്യം 24ന്റെ 26.
അവൻ തലകുനിച്ച് കർത്താവിനെ ആരാധിച്ചു.
കൊണ്ട് പറഞ്ഞു,
കണ്ടോ ഇവിടെയും ആരാധിക്കുന്ന സമയത്ത് ആരാധനയുടെ ഒരു ശരീരഭാഷയാണ്
അവൻ തലകുനിച്ച് ദൈവത്തെ ആരാധിച്ചു.
ഇനി ഞാൻ മറ്റൊരു വാക്യം നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാം. അത് സോളമൻ പ്രാർത്ഥിക്കുന്ന സമയത്ത്, സോളമന്റെ പ്രാർത്ഥനയെക്കുറിച്ച് പറയുമ്പോൾ അവിടെ ഒരു പ്രധാനപ്പെട്ട വാക്യമുണ്ട്.
രണ്ട് ദിനവൃത്താന്തം ആറാമത്തെ അധ്യായത്തിലാണ്.
രണ്ട് ദിനവൃത്താന്തം ആറാം അധ്യായം പന്ത്രണ്ടാമത്തെ വാക്യം.
സോളമൻ ഇസ്രായേൽ സമൂഹത്തിന്റെ സാന്നിധ്യത്തിൽ കർത്താവിന്റെ
ബലിപീഠത്തിന്റെ മുമ്പിൽ നിന്നു കൊണ്ട് കൈകൾ വിരിച്ചു പിടിച്ചു.
കൈകൾ വിരിച്ചു പിടിച്ചു
ഇനി അത് കഴിഞ്ഞിട്ട് അടുത്ത വാക്യത്തിൽ പറയുകയാണ്,
ഇസ്രായേൽ സമൂഹത്തിന്റെ സാന്നിധ്യത്തിൽ മുട്ടുകുത്തി സ്വർഗ്ഗത്തിലേക്ക് കൈകൾ ഉയർത്തി, കണ്ടോ തല കുനിച്ചു കൈകൾ വിരിച്ചുപിടിച്ചു കൈ ഉയർത്തി മുട്ടുകുത്തി ദൈവത്തെ ആരാധിക്കുകയാണ്.
അതുപോലെ തന്നെ സങ്കീർത്തനത്തിൽ ഒത്തിരി സൂചനകൾ നമുക്ക് കാണാൻ പറ്റും. എങ്ങനെയാണ് നമ്മൾ ദൈവത്തെ ആരാധിക്കേണ്ടത് എന്നതുമായി ബന്ധപ്പെട്ട സൂചനകൾ.
മറ്റൊരു ആരാധനയുടെ ശരീരഭാഷ നമുക്ക് കാണാൻ പറ്റുന്നത് 47-ാം സങ്കീർത്തനത്തിന്റെ ഒന്നാം വാക്യത്തിലാണ്: ജനങ്ങളെ, കരഘോഷം മുഴക്കുവിൻ; ദൈവത്തിന്റെ മുമ്പിൽ ആഹ്ലാദാരവം മുഴക്കുവിൻ, കരഘോഷം Clap your hands — ഇത് ഒരു worship ആണ്.
അപ്പോൾ ഞാൻ പറഞ്ഞു വരുന്നത് ബൈബിളിൽ ഇങ്ങനെ ആരാധനയ്ക്ക് ബോഡി ലാംഗ്വേജ് ഉണ്ട്, ശരീരഭാഷയുണ്ട്. അപ്പോൾ ഓരോ ശരീരഭാഷയ്ക്കും അതിന്റെ പ്രത്യേകതയുണ്ട്.
ഈ സാഷ്ടാംഗം പ്രണമിച്ച് ബൈബിളിൽ കാണുന്ന വേറൊരു ശരീരഭാഷയാണ്. സാഷ്ടാംഗം പ്രണമിച്ച് ദൈവത്തെ ആരാധിച്ചു.
അബ്രഹാം അതുപോലെ തന്നെ ജോഷ്വാ ജോർദാൻ പേടകത്തിന് മുമ്പിൽ കമിഴ്ന്നു കിടന്ന് ദൈവത്തെ ആരാധിച്ചു.
അപ്പോൾ ഇതെല്ലാം ഈ ബോഡി ലാംഗ്വേജ് എല്ലാം നമ്മുടെ ശ്രദ്ധയിലേക്ക് വരുമ്പോൾ, അല്ലെങ്കിൽ ഞാൻ നിങ്ങളോട് ഇന്ന് ഓർമ്മിപ്പിക്കുമ്പോൾ എന്തിനാണ് ഇത് പറയുന്നത് എന്ന് വെച്ചാൽ നമ്മൾ ഓരോ ദിവസവും വിശുദ്ധ കുർബാനയ്ക്ക് പോകുമ്പോൾ, നമ്മൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന സമയത്ത് നമ്മൾ സൂക്ഷിക്കേണ്ട ഒരു വലിയ ശ്രദ്ധയാണ് നമ്മുടെ ആരാധനയുടെ ഈ ശരീരഭാഷ.
നമ്മൾ ഇപ്പോൾ എനിക്ക് അത് കാണിക്കാതിരിക്കാൻ പറ്റില്ല എന്ന് വച്ചാല് ഇങ്ങനെ പള്ളിയിൽ നിൽക്കുന്ന ആളുകൾ ഉണ്ട് ഇങ്ങനെ
തെറ്റുണ്ടോന്ന് ചോദിച്ചാൽ തെറ്റില്ല പക്ഷേ ഈ നിൽപ്പ് ആരാധനയുടെ ശരീരഭാഷ അല്ല.
നമുക്ക് പല രീതിയിൽ നിൽക്കാം.
ഞാൻ ഏറ്റവും സിംപിൾ ആയിട്ട് ഏറ്റവും പ്രായോഗികമായിട്ട് പറയാൻ ശ്രമിക്കുകയാണ്.
ഇപ്പോൾ ഒന്നുകിൽ നമുക്ക് കുർബാനയ്ക്ക് നിൽക്കുമ്പോൾ കരങ്ങൾ കൂപ്പി നിൽക്കാം.
അല്ലെങ്കിൽ കരങ്ങൾ ഹൃദയത്തോട് ചേർത്തു വെച്ച് നിൽക്കാം.
അല്ലെങ്കിൽ ചില ആളുകൾ ഇങ്ങനെ കരങ്ങൾ തുറന്നു പിടിച്ചുനിന്ന് പ്രാർത്ഥിക്കുന്നത് കാണാം.
നല്ല മനോഹരമായ ആരാധനയുടെ ശരീരഭാഷയാണ്.
അപ്പോൾ ഇനി ഒന്നും പറ്റിയില്ലെങ്കിൽ കരങ്ങൾ ഇങ്ങനെ താഴ്ത്തിയിട്ട്, ഇങ്ങനെ ചേർത്തു പിടിച്ച് കരങ്ങൾ താഴ്ത്തിയിട്ട് നിൽക്കാം.
അപ്പോൾ ഇത് അല്ലാതെ നമ്മൾ കരങ്ങൾ കൈ പുറകിൽ കെട്ടി നിൽക്കുക, അതും ഞാൻ യൂറോപ്പിലൊക്കെ ചെന്നപ്പോൾ പലയിടങ്ങളിലും ഇപ്പോൾ കാണുന്ന ഒരു ബോഡി ലാംഗ്വേജ് ആണ്. കൈ ഇങ്ങനെ പുറകിൽ കെട്ടി, കൈ പുറകിൽ കെട്ടി നിൽക്കും. അത് എനിക്ക് തോന്നുന്നില്ല, അത് ആ വർഷിപ്പിന് ചേരുന്ന ഒരു ശരീരഭാഷയല്ല.
മുട്ട് കുത്തി നിൽക്കാം.
വിശുദ്ധ കുർബാനയിലൊക്കെ മുട്ടുകുത്തി നിൽക്കാൻ സഭ അനുവദിച്ചിട്ടുള്ള സമയങ്ങളിൽ നമ്മൾ മുട്ടുകുത്തുന്നുണ്ട്.
നല്ലൊരു posture ആണ് അത്. നമ്മൾ ഒറ്റക്കിരുന്ന് പ്രാർത്ഥിക്കുമ്പോഴാണെങ്കിലും ഒത്തിരി ആളുകൾ ഇന്ന് കസേരയിലൊക്കെ ഇരുന്നു പ്രാർത്ഥിക്കുന്ന ഒരു രീതിയാണ്. എനിക്കൊരു എന്റെ ഒരു humble suggestion, നമ്മൾ നിലത്തിരുന്ന് പ്രാർത്ഥിക്കണം. നിലത്തിരിക്കുമ്പോൾ അത് അതിന് ഒത്തിരി അർത്ഥമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒരു അർത്ഥം നമ്മൾ നമ്മുടെ നിസ്സാരത അംഗീകരിക്കുകയാണ്. വെറും നിലത്ത് ഒരു പാ വിരിച്ചു ഇരുന്നു കർത്താവിന്റെ മുമ്പിൽ ഇരിക്കുമ്പോൾ അത് ഒരു എളിമയുടെ, നമ്മൾ കർത്താവേ ഞാൻ ഒന്നുമല്ല എന്ന് നമ്മൾ പ്രകടിപ്പിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ശരീരഭാഷയാണ്.
അതുപോലെ തന്നെയാണ് ഇങ്ങനെ നെറ്റി തറയിൽ മുട്ടിച്ച് സാഷ്ടാംഗം പ്രണമിച്ചു കിടന്ന് ആരാധിക്കുമ്പോൾ നമ്മൾ നമ്മുടെ ശൂന്യത, നമ്മുടെ നിസ്സഹായത അത് നമ്മൾ അംഗീകരിക്കുന്ന ഒരു ശരീരഭാഷയാണ്.
ഇതെല്ലാം പറയുമ്പോൾ പ്രിയപ്പെട്ടവരേ, ഇത് ആരാധനയെ സജീവമാക്കാൻ സഹായിക്കും
വേറൊരു കാര്യം.
ഞാൻ ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട് ശ്രദ്ധിച്ചിട്ടുള്ളത് വിശുദ്ധ കുർബാന സ്വീകരിക്കാൻ വരുമ്പോഴുള്ള ഒരു പൊസിഷൻ ആണ്.
ഞാൻ ഒരു ഇതൊരു ദിവ്യകാരുണ്യ ശുശ്രൂഷ ആയതുകൊണ്ട് ഞാൻ സ്നേഹത്തോടെ നിർദ്ദേശിക്കാൻ കൂടി ആഗ്രഹിക്കുകയാണ്.
വിശുദ്ധ കുർബാന കൊടുക്കുന്ന എല്ലായിടങ്ങളിലും പുരോഹിതന്മാരെ കമ്മ്യൂണിയൻ പ്ലേറ്റ് ഉണ്ട് എന്ന് ഉറപ്പു വരുത്തണം.
കമ്മ്യൂണിയൻ പ്ലേറ്റ് എന്ന് പറഞ്ഞാൽ യഥാർത്ഥത്തിൽ ഈ വിശുദ്ധ കുർബാന കൊടുക്കുമ്പോൾ വിശുദ്ധ കുർബാനയുടെ particles താഴെ പോകാതിരിക്കാൻ പിടിക്കുന്ന ആ പാത്രം, കമ്മ്യൂണിയൻ പ്ലേറ്റ്, അത് പ്രിയപ്പെട്ടവരേ നമ്മൾ ഉറപ്പു വരുത്തണം.
എന്ന് വെച്ചാൽ വിശുദ്ധകുർബാനയിൽ ഇന്നത്തെ കാലത്ത് ഇപ്പോൾ ഫാൻ എല്ലാം പള്ളിയിൽ ഇങ്ങനെ നല്ല സ്പീഡിൽ ഇട്ടിട്ടുണ്ടാകും. അപ്പോൾ ഈ സ്പീഷീസ് എല്ലാം, പാർട്ടിക്കിൾസ് എല്ലാം പറന്നു പോകാൻ ചെറിയ പൊടികളും തരികളും അല്ലേ. അതൊക്കെ പറന്നു പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മൾ ശ്രദ്ധിക്കേണ്ടത് കമ്മ്യൂണിയൻ പ്ലേറ്റ് നിർബന്ധമായിട്ടും പിടിക്കണം.
അതുകൂടാതെ വിശുദ്ധ കുർബാന സ്വീകരിക്കാൻ വരുന്നവരെ ഞാനിത് നിങ്ങൾക്ക് ആരും വേറെ ആരും പറഞ്ഞു തരില്ല.
അതുകൊണ്ടാണ് ഞാൻ പറഞ്ഞു തരുന്നത്. ഇതൊരു ദിവ്യകാരുണ്യ ശുശ്രൂഷയും കൂടിയായതുകൊണ്ട് പരിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിങ്ങളോട് പറയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
വിശുദ്ധ കുർബാന സ്വീകരിക്കാൻ വരുമ്പോൾ നമ്മൾ ഇങ്ങനെ വളരെ ഭക്തിയോടുകൂടെ വരികയും കമ്മ്യൂണിയൻ പ്ലേറ്റ് ഉണ്ടെങ്കിൽ നിങ്ങൾ കൈ ഇങ്ങനെ പിടിക്കരുത്. കൈ താഴ്ത്തി പിടിച്ച് ഈ പ്ലേറ്റ് പിടിക്കാനുള്ള ആ സ്പേസ് കൊടുക്കണം.
ഇത് ആരും പറയുന്നത് ഞാൻ കണ്ടിട്ടില്ല.
പലർക്കും അറിയാൻ പാടില്ല. അതുകൊണ്ട് എന്താ, ചില ആളുകൾ ഇങ്ങനെ വന്ന് കൈ ഇങ്ങനെ കൂപ്പി പിടിച്ചു നിൽക്കുമ്പോൾ പ്ലേറ്റ് പിടിക്കുന്ന ആ ശുശ്രൂഷകന് എന്ത് ചെയ്യും?
പ്ലേറ്റ് പിടിക്കാൻ പറ്റില്ല.
ഇപ്പോൾ നിങ്ങളുടെ കൈ നാവിൽ നിന്നോ പുരോഹിതന്റെ കയ്യിൽ നിന്നോ വിശുദ്ധ കുർബാന താഴേക്ക് പോയാൽ അത് നിലത്തേക്ക് വീഴും.
അതുകൊണ്ട് നിങ്ങൾ വിശുദ്ധ കുർബാന സ്വീകരിക്കാൻ വരുമ്പോൾ കമ്മ്യൂണിയൻ പ്ലേറ്റ് പിടിക്കുന്ന ഒരു ശുശ്രൂഷകൻ അവിടെ ഉണ്ടെന്ന് നിങ്ങൾ കണ്ടാൽ, നിങ്ങൾ കരങ്ങൾ ഇങ്ങനെ താഴ്ത്തി പിടിക്കണം.
അതുപോലെ തന്നെ കുർബാന സ്വീകരിച്ച് തിരിച്ചു പോകുമ്പോഴും നമ്മൾ കൈവീശി നടന്നു പോകരുത്. കരങ്ങൾ ഹൃദയത്തോട് ചേർത്തുവെച്ച് പ്രാർത്ഥനാപൂർവ്വം നടന്നുപോകാം. കരങ്ങൾ കൂപ്പി നടന്നുപോകാം. അങ്ങനെ ആദരവോടുകൂടി വേണം നമ്മൾ കുർബാനയുടെ ഓരോ നിമിഷങ്ങളിലും പങ്കെടുക്കാൻ.
പുരോഹിതൻ ആശീർവാദം തരുന്ന സമയത്ത് നമ്മൾ ആ ആശീർവാദം കുരിശുവരച്ച് സ്വീകരിക്കണം.
ഓരോ സഭയ്ക്കും ഓരോ രീതി ഉണ്ടാവും. ഞാൻ എന്റെ സഭയുടെ രീതി അനുസരിച്ചാണ് ഇപ്പോൾ പറയുന്നത്. നിങ്ങളുടെ സഭയ്ക്ക് വ്യത്യാസം ഉണ്ടെങ്കിൽ അവിടെ നിങ്ങൾക്ക് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മാർഗങ്ങൾ അവലംബിക്കാവുന്നതാണ്.
പക്ഷേ എനിക്ക് അറിയാവുന്ന കാര്യങ്ങൾ ഞാൻ പറയുന്നു. നമ്മൾ ആശീർവദിക്കുകയാണ് പുരോഹിതൻ ആശീർവദിക്കുകയാണെങ്കിൽ നമ്മൾ എന്ത് ചെയ്യുന്നു?
കുരിശുവരച്ച് ആ ആശീർവാദം സ്വീകരിക്കണം.
ഇനി കുരിശു വരയ്ക്കുന്നത് ഇത് വളരെ സിംപിൾ ആയ കാര്യങ്ങളാണെന്ന് എനിക്കറിയാം. പക്ഷേ ഇത് സിംപിൾ അല്ല. ഇത് ഇതൊക്കെ നമ്മൾ അവഗണിച്ചാൽ നാളെ ഒരു കാലത്ത് നമ്മുടെ ആരാധനകൾ തന്നെ ഇല്ലാതാകും.
ചെറിയ കാര്യങ്ങൾ അവഗണിക്കുമ്പോഴാണ് വലിയ തകർച്ചകൾ നമുക്ക് നാളെ വരാൻ പോകുന്നത്. അതുകൊണ്ട് ഇത് ചെറിയ കാര്യങ്ങൾ അല്ല.
കുരിശു വരയ്ക്കുമ്പോൾ ആണെങ്കിലും ആളുകൾ വളരെ അലസമായിട്ട് ഇപ്പോൾ നെഞ്ചത്ത് കുത്തുന്നത് കണ്ടിട്ടുണ്ട്.
കുരിശുവരയ്ക്കുന്നത് ആണെന്നാണ് വിചാരിക്കുന്നത്.
അത് കുരിശുവരയല്ല. അപ്പോൾ എന്ത് ചെയ്യണം?
അത് കുരിശ് നന്നായിട്ട് വരയ്ക്കണം.
അപ്പോൾ അത് എങ്ങനെയാണോ അതുപോലെ ഇങ്ങനെ മേലിൽ താഴേക്ക് വരച്ചിട്ട്, ഇനി വലത്തുനിന്ന് ഇടത്തേക്ക് വരയ്ക്കുന്നവരുണ്ട്, ഇടത്തുനിന്ന് വലത്തേക്ക് വരയ്ക്കുന്നവരുണ്ട്.
എങ്ങനെയാണോ നിങ്ങളുടെ സഭയുടെ രീതി അത് അനുസരിച്ച് ചെയ്യുക. അപ്പോ ബോധപൂർവ്വം ചെയ്യണം. കുരിശുവരയുമായി ബന്ധപ്പെട്ട് എനിക്ക് പറയാനുള്ളത് ഏറ്റവും ശക്തമായ ഒരു ആരാധന ഒറ്റ സെക്കൻഡ് കൊണ്ട് നിങ്ങൾക്ക് നടത്തണമെങ്കിൽ അതാണ് പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.
ഇതിനേക്കാൾ ആ പവർഫുൾ ആയിട്ട് ഒരു വർഷിപ്പ് ഇല്ല. ത്രിയേക ദൈവത്തെ, Triune God നെ വർഷിപ്പ് ചെയ്യുകയാണ്.
വിശുദ്ധ ക്രിസോസ്തോം ഒക്കെ പറഞ്ഞിട്ടുണ്ട് കുരിശുവരയ്ക്കാതെ വീട്ടിൽ നിന്ന് വെളിയിൽ ഇറങ്ങരുത്. കുരിശുവരയ്ക്കാതെ വീട്ടിൽ നിന്ന് പുറത്തുപോകരുത്. ഇത് നിസ്സാരമല്ല, ഇത് കുരിശുവരയ്ക്കുമ്പോൾ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലെ ബലിയുടെ മുഴുവൻ യോഗ്യതയും ഒറ്റ സെക്കൻഡ് കൊണ്ട് ആമേൻ പറഞ്ഞു സ്വീകരിക്കുന്നതാണ് കുരിശുവര.
ഞാൻ ഒരു ഗമയ്ക്ക് പറയുക ആണെന്ന് നിങ്ങൾ കൂട്ടിക്കോ.
2500 കിലോമീറ്റർ വണ്ടി ഓടിച്ച് ഞാൻ ഛത്തീസ്ഗഢിൽ പോയി പോയി. പോയിട്ട് തിരിച്ചു വരാൻ എന്റെ മെമ്മറി കറക്ട് ആണെങ്കിൽ 2500 കിലോമീറ്റർ ഉണ്ട്.
അപ്പോൾ ഇത്രയും കിലോമീറ്റർ ഇവിടുന്ന് ഡ്രൈവ് ചെയ്താണ് പോകുന്നത്. കോവിഡ് കാലത്താണ് പോയിട്ട് ഞാൻ ഓർക്കുന്നുണ്ട്. ആ ഗ്രാമത്തിന്റെ പേര് മോത്തിപ്പൂർ എന്ന് പറയുന്ന ഒരു ഗ്രാമമാണ് അവിടെ ചെല്ലുന്നു.
അപ്പോൾ ഒരു 15–20 പേർ ആ വീട്ടിൽ ഉണ്ടാകും. പ്രാർത്ഥനയ്ക്ക് അവിടെ ചെന്നു. ഞങ്ങൾ മൂന്നാല് ദിവസം അവിടെ ഉണ്ടായിരുന്നു. അപ്പോൾ ആ മോത്തിപ്പൂർ ഗ്രാമത്തിൽ ഇത്രയും ദൂരം ഡ്രൈവ് ചെയ്തു പോയി തിരിച്ചു വന്ന ആ ദൂരം താണ്ടി ചെന്നിട്ട് ഞാൻ അവരെ പഠിപ്പിച്ചത് കുരിശുവരയ്ക്കാനാണ്.
അപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്ന പുരോഹിതൻ എന്നെ കളിയാക്കി.
എന്താണ് 2500 കിലോമീറ്റർ വണ്ടി ഓടിച്ചു വന്ന് കുരിശുവരയ്ക്കാൻ പഠിപ്പിച്ചിട്ട് തിരിച്ചു പോയത് എന്ന്.
പക്ഷേ എനിക്ക് അത് നിസ്സാരമല്ല എന്ന് വെച്ചാൽ കുരിശുവരയ്ക്കാൻ പഠിപ്പിക്കുന്നതാണ് ഏറ്റവും important ആയ കാര്യം. അതൊട്ടും നിസ്സാരമായ ഒരു കാര്യമല്ല.
അതുകൊണ്ട് നമ്മൾ ഈ ദിവ്യകാരുണ്യ ശുശ്രൂഷയിൽ പങ്കെടുക്കുമ്പോൾ പറയാനുള്ളത്, നമ്മൾ ഈ ആരാധനയുടെ ശരീരഭാഷയെ ഗൗരവമായിട്ട് എടുക്കണം. ബോഡി ലാംഗ്വേജ് ഓഫ് വർഷിപ്പ്.
ഇപ്പോൾ പള്ളിയിൽ നിൽക്കുമ്പോൾ പ്രാർത്ഥിക്കുമ്പോഴൊക്കെ അതിനൊരു ശരീരഭാഷ ഉണ്ടാവണം. ഒരു വലിയ അതായത് നമ്മളെ കാണുന്ന ആളുകൾക്ക് നമ്മൾ പ്രാർത്ഥിക്കുകയാണെന്ന് തോന്നണം.
ഞാൻ എന്റെ ചെറുപ്പത്തിൽ എന്റെ മനസ്സിൽ പതിഞ്ഞ വളരെ മനോഹരമായ ഒരു ഓർമയുണ്ട്
അത് ഇങ്ങനെയാണ് ഒരു മനുഷ്യൻ
പരിശുദ്ധ കുർബാനയ്ക്ക് ആദ്യന്തം കണ്ണടച്ച് കൈകൂപ്പി ഇങ്ങനെ ധ്യാനനിർവിശേഷനായി നിൽക്കുന്ന ഒരു രംഗം എന്റെ മനസ്സിലുണ്ട്.
ആ മുഖമൊക്കെ ആളെ എനിക്കറിയാം. എന്റെ മനസ്സിലുണ്ട്. എന്തൊരു മനോഹരമാണ് അത് കാണുന്നത് തന്നെ എന്ത് മനോഹരമാണ്.
അത് കാണുമ്പോൾ തന്നെ അത് കാണുന്നവർക്ക് ഒരു ആത്മീയ അഭിവൃദ്ധി ഉണ്ടാവും.
അപ്പോൾ ഈ ആരാധനയുടെ ശരീരഭാഷ എന്തൊക്കെയാണ്?
കരങ്ങൾ കൂപ്പാം, കരങ്ങൾ വിരിച്ചു പിടിച്ച് പ്രാർത്ഥിക്കാം, കരങ്ങൾ ഉയർത്തി പ്രാർത്ഥിക്കാം. അതുപോലെ കരങ്ങൾ ഹൃദയത്തോട് ചേർത്തുവെച്ച് പ്രാർത്ഥിക്കാം, മുട്ടുകുത്തി പ്രാർത്ഥിക്കാം, സാഷ്ടാംഗം പ്രണമിച്ച് പ്രാർത്ഥിക്കാം, നിലത്തിരുന്ന് പ്രാർത്ഥിക്കാം.
കരങ്ങൾ അടിച്ച് ദൈവത്തെ ആരാധിക്കാം. ഇങ്ങനെ ഈ വർഷിപ്പിന്റെ ബോഡി ലാംഗ്വേജ് പ്രത്യേകിച്ച് പരിശുദ്ധ കുർബാനയിൽ വളരെ ഇമ്പോർട്ടന്റ് ആണ്.
അത് മറന്നു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഇന്നത്തെ ടാസ്ക് എന്താണ്?
ഇന്നത്തെ ടാസ്ക് നമുക്ക് ഒരുപാട് ആളുകൾക്ക് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
ഈ കരങ്ങൾ ഉയർത്തി പ്രാർത്ഥിക്കാൻ .
ഞാൻ എനിക്ക് എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടം, എനിക്ക് ഏറ്റവും ഇഷ്ടം പ്രാർത്ഥിക്കുമ്പോൾ ആരാധിക്കുമ്പോൾ ഇങ്ങനെ കരങ്ങൾ ഉയർത്തി നിൽക്കാനാണ്.
എന്ന് പറഞ്ഞാൽ അങ്ങനെ നിൽക്കുമ്പോൾ ഞാൻ വല്ലാത്ത ഒരു പ്രൊട്ടക്ഷൻ എനിക്ക്, എനിക്ക് കർത്താവിൽ നിന്ന് അതുപോലെ ഒരു സ്നേഹം എനിക്ക് വരുന്നതായിട്ട് എനിക്ക് അനുഭവിക്കാൻ പറ്റും.
അപ്പോൾ ഇത് എന്താണെന്ന് വെച്ചാൽ ഇതിങ്ങനെ ഒരു കുഞ്ഞ് അമ്മ, അമ്മയുടെ അടുത്ത് ഇങ്ങനെ കരഞ്ഞുകൊണ്ട് അമ്മാ എന്നെ സഹായിക്ക്, എന്നെ എടുക്ക് എന്നൊക്കെ പറയുന്ന ശരീരഭാഷയാണ്.
അപ്പോൾ ഞാൻ നിങ്ങളെ ഇന്നത്തെ ഒരു ടാസ്ക് തരികയാണ്. നിങ്ങൾക്ക് പറ്റുമെങ്കിൽ ഈ കതകടച്ചു മുറിയിലോട്ട് കയറിയിട്ട് ആരും കാണാതെ കുറച്ചുനേരം ഇങ്ങനെ നിന്ന്, “അപ്പാ, അപ്പാ, അപ്പാ, കർത്താവേ, ദൈവമേ” എന്ന് പറഞ്ഞ് ഇങ്ങനെ ഒന്ന് നിന്ന് രണ്ട് മൂന്ന് മിനിറ്റ് ഒന്ന് പ്രാർത്ഥിക്ക്.
അത് ഭയങ്കര മനോഹരമായിരിക്കും.
അപ്പോൾ അതാണ് ഇന്നത്തെ ടാസ്ക്.
നമ്മൾ ഇന്നത്തെ പരിശീലിക്കേണ്ട പുണ്യം എന്ന് പറയുന്നത് ദൈവമേ ആരാധനയ്ക്ക് ഉചിതമായ ശാരീരിക ഭാഷ ധരിക്കാൻ, ബോഡി ലാംഗ്വേജ് എടുക്കാനുള്ള കൃപ എനിക്ക് തരണം.
ഉപേക്ഷിക്കേണ്ട പാപം: ആരാധനയ്ക്ക് വിരുദ്ധമായ സ്പിരിച്വൽ ഫിസിക്കൽ posture കൾ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നുള്ളതാണ് ടാസ്ക് ഞാൻ പറഞ്ഞു,
ഈ കരം ഉയർത്തി അല്പസമയം ഒന്ന് പ്രാർത്ഥിക്കുക.
അതുപോലെ തന്നെ പ്രാർത്ഥനയായി മാറ്റേണ്ടത് ഇതാണ്.
ഒരു സങ്കീർത്തനമാണ്.
അത് നമുക്കൊന്ന് വായിക്കാം
നൂറ്റി മുപ്പതാം സങ്കീർത്തനത്തിന്റെ അഞ്ചാമത്തെ വാക്യം
ഞാൻ കാത്തിരിക്കുന്നു. എന്റെ ആത്മാവ് കർത്താവിനെ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശ അർപ്പിക്കുന്നു.
ഞാൻ കാത്തിരിക്കുന്നു. എന്റെ ആത്മാവ് കർത്താവിനെ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനങ്ങളിൽ ഞാൻ പ്രത്യാശ വെച്ചിരിക്കുന്നു.
ഞാൻ കാത്തിരിക്കുന്നു. എന്റെ ആത്മാവ് കർത്താവിനെ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനങ്ങളിൽ ഞാൻ പ്രത്യാശ വെച്ചിരിക്കുന്നു.
നല്ല പ്രാർത്ഥനയാണ്.
ഈ ഒരു ചിന്തയോടു കൂടി നമുക്ക് ഈ പത്താമത്തെ ദിവസത്തെ ചിന്തകൾ അവസാനിപ്പിക്കാം.
നമുക്ക് ആരാധനയുടെ ആശീർവാദം സ്വീകരിക്കാനായിട്ട് ഒരുങ്ങുകയും ചെയ്യാം.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
പ്രിയപ്പെട്ടവരേ, ആശീർവാദത്തിനായിട്ട് നമ്മൾ ഒരുങ്ങുമ്പോൾ ഇന്ന് നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം.
കർത്താവേ, യോഗ്യതയോടെ നിന്റെ മുമ്പിൽ വരാനും ദൈവഭയത്തോടെ നിന്റെ മുമ്പിൽ വ്യാപരിക്കാനും കർത്താവ് ദൈവമാണെന്ന് ഞങ്ങളുടെ ശരീരത്തിന്റെ ഓരോ ചലനത്തിലും തെളിയിക്കാനും ആ ദൈവഭയം ഞങ്ങളുടെ ഹൃദയത്തിൽ തന്നു സഹായിക്കണമേ.
കർത്താവേ, ആദരവോടെ നിന്റെ സന്നിധിയിലേക്ക് പ്രവേശിക്കാൻ ഞങ്ങളെ ഒരുക്കണമേ.
ദിവ്യകാരുണ്യ സന്നിധിയിലേക്ക് വരുമ്പോൾ മാലാഖമാർ പോലും കയറി ചെല്ലാൻ മടിക്കുന്ന ഒരു സ്ഥലത്തേക്കാണ് ഞങ്ങൾ വരുന്നതെന്ന് ചിന്തിക്കാൻ ഞങ്ങളെ സഹായിക്കണമേ,
കർത്താവേ.
പരിപാവനമായ കാര്യങ്ങളെ വിലയോടെ കാണാനുള്ള
ആ പാവനബോധം, Sense of Sacredness തന്നു ഞങ്ങളെ സഹായിക്കണമേ
ദൈവമായ കർത്താവേ. ഞങ്ങൾ വിലയുള്ള കാര്യങ്ങളെ വിലയില്ലാതെ ചവിട്ടി മെതിക്കുന്നവരായി മാറാതിരിക്കട്ടെ.
ദൈവമേ ഞങ്ങൾ ഈ ആരാധനയിൽ പങ്കെടുക്കുമ്പോൾ ദിവ്യകാരുണ്യത്തെ ഞങ്ങൾ അനാദരിച്ചിട്ടുള്ള എല്ലാ സാഹചര്യങ്ങൾക്കും മാപ്പ് തരണമേ എന്ന് പ്രാർത്ഥിക്കുന്നു.
പ്രത്യേകിച്ച് ആരാധിക്കുന്നവന്റെ ശരീരഭാഷ ഞങ്ങൾ ഏറ്റെടുക്കാൻ സഹായിക്കണമേ.
എളിമയോടെ പ്രാർത്ഥിക്കാൻ കൃപ തരണമേ.
സ്വയം മറന്ന് ആരാധിക്കാൻ അഭിഷേകം തന്നു ഞങ്ങളെ സഹായിക്കണമേ എന്നും യേശു നാമത്തിൽ പ്രാർത്ഥിക്കുന്നു.
നമുക്ക് ആശീർവാദത്തിനായിട്ട് ശിരസ്സ് നമിക്കാം.
സർവ്വശക്തനായ ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും അനുഗ്രഹിക്കട്ടെ.
ദൈവമായ കർത്താവിനെ ഭയ ഭക്തി ആദരവോടെ ആരാധിച്ച് മഹത്വപ്പെടുത്താൻ നിങ്ങളുടെ കുടുംബങ്ങളിൽ എപ്പോഴും സജീവമായ ദൈവഭയം നിലനിൽക്കാൻ ഇടയാവട്ടെ.
നിങ്ങളുടെ കുടുംബ പ്രാർത്ഥനകൾ സജീവമാകട്ടെ.
പ്രാർത്ഥനാ ജീവിതം ശക്തിപ്പെടട്ടെ.
തീക്ഷ്ണത മങ്ങിപ്പോയവരെ ദൈവം അനുഗ്രഹിച്ച് ഉത്സാഹമുള്ളവരാക്കി മാറ്റട്ടെ.
അനേകം പേരുടെ ജീവിതത്തിൽ ക്രിസ്തുവിനെ കൊടുക്കാൻ നിങ്ങളിൽ ആത്മീയ ശക്തി വർദ്ധിക്കട്ടെ.
പരിശുദ്ധാത്മാവ് നൽകുന്ന ശക്തി നിങ്ങളുടെ ഹൃദയത്തിൽ നിറയട്ടെ.
രോഗക്കിടക്കകളിൽ കഴിയുന്നവർ സൗഖ്യം പ്രാപിക്കട്ടെ. പൈശാചിക പീഡകളിൽ അകപ്പെട്ടുപോയവർ ഈ നിമിഷം ശക്തമായ വിമോചനം പ്രാപിക്കട്ടെ.
സകല ബന്ധനങ്ങളും നിങ്ങളുടെ കുടുംബങ്ങളിൽ നിന്ന് അഴിഞ്ഞുമാറി ഇല്ലാതാവട്ടെ.
എല്ലാ തകർച്ചകളും ദൈവം ഏറ്റെടുക്കട്ടെ. മദ്യ പാന ബന്ധനങ്ങൾ അഴിഞ്ഞുമാറട്ടെ.
ലഹരിയുടെ അടിമത്തങ്ങൾ മാറിപ്പോകട്ടെ. സാമ്പത്തിക ഞെരുക്കങ്ങൾ മാറട്ടെ. ദാരിദ്ര്യവും കടബാധ്യതകളും മാറിപ്പോകട്ടെ.
കർത്താവ് നിങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകട്ടെ.
യേശുവിന്റെ ശരീരത്തിന്റെ വിലയേറിയ അനന്ത യോഗ്യതകളാൽ തന്നെ.
ആമേൻ.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ


Leave a Reply